Tuesday 4 April 2017

ദൈവത്തിന്‍റെ ഉദ്യാനത്തില്‍ എത്രതരം പുഷ്പങ്ങള്‍ !

ഓരോ പുഷ്പവും തോട്ടക്കാരനു വിലപ്പെട്ടതെങ്കില്‍
ഏതെങ്കിലും ഒരു പുഷ്പത്തിനു ഞാനാ വലുതെന്നു പറയാനാകുമോ?

വിവിധതരം പുഷ്പങ്ങളാല്‍ അലംക്രുതമായ തോട്ടത്തില്‍ ഏതെങ്കിലും ഒരു പുഷ്പത്തിനു ആ തോട്ടത്തിന്‍റെ ഉടമസ്ഥാവകാശം അധവാ ഞാനാണു ഈ തോട്ടത്തിലെ രാജാവു അധവാ റാണിയെന്നുപറയാന്‍ പറ്റുമോ?

ഏതെങ്കിലുമൊരു പുഷ്പത്തിന്‍റെ പേരിലാണോ ഉടമസ്ഥന്‍ അറിയപ്പെടുക?

ആ തോട്ടത്തിലെ പുഷ്പങ്ങളുടെ സുഗന്ധം ആപ്രദേശം മുഴുവന്‍ നിറഞ്ഞു നില്ക്കും. ആ തോട്ടത്തില്ക്കൂടി അടിച്ചുവരുന്ന കാറ്റിനും ഉണ്ടു സുഗന്ധം .ആ കാറ്റിന്‍റെ മണമാണു നിങ്ങല്ക്കു ലഭിക്കുന്നതെന്നു ആരോടെങ്കിലും പറയാന്‍ ആ കാറ്റിനു അവകാശം  ഉണ്ടോ?

ഉടമസ്ഥന്‍റെ വിരുന്നുശാല അലങ്കരിക്കാന്‍ ഏതെല്ലാം പൂക്കള്‍ ഉപയോഗിക്കണമെന്നു ആരാണു തീരുമാനിക്കുന്നതു? റോസാപ്പൂവിനു എന്നെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നു പറയാന്‍ അധികാരം ഉണ്ടോ?.
ഓര്‍ക്കിഡിനു ഞാന്‍ ആണു തലയെടുപ്പുള്ള പുഷ്പം മറ്റൊന്നിനേയും വിരുന്നു ശാലയില്‍ പ്രവേശിപ്പിക്കേണ്ടെന്നു പറയാനുള്ല അവകാശമോ അധികാരമോ ഉണ്ടോ?

ഉടമസ്ഥന്‍റെ വിരുന്നുശാലയില്‍ ധാരാളം സ്ഥലം ഉണ്ടു.
കൂടാതെ പലതരത്തിലുള്ള സ്റ്റേജുകളും, മേശകളുമുണ്ടു. എല്ലായിടവും അലങ്കരിക്കുന്നതു ഒരേതരത്തിലുള്ള പുഷ്പങ്ങള്‍ കൊണ്ടല്ല.അതു ഉടമസ്ഥനല്ലേ അറിയൂ ?

അതിനാല്‍ ഓര്‍ക്കിഡു മാത്രമോ, റോസുകള്‍ മാത്രമോ, ജമന്തി മാത്രമോ അല്ല തോട്ടത്തില്‍ ക്രിഷിചെയ്യുന്നതു! അതിനാല്‍ ഉടമസ്ഥന്‍റെ തീരുമാനത്തെ എതിര്‍ക്കാനോ അതു ശരിയല്ലെന്നു പറയാനോ ആര്‍ക്കും - ഒരു പുഷ്പത്തിനും -- അവകാശമില്ല.

ദൈവം ക്രിസ്ത്യാനിയാണോ? അതോ യഹൂദനോ ?

എന്‍റെ ദൈവത്തിനു മതമില്ല.

അവിടുന്നു മനുഷ്യനെ സ്രിഷ്ടിച്ചു, ഏതെങ്കിലും ഒരു ജാതിയെ അവിടുന്നു സ്രിഷ്ടിച്ചില്ല. അതിനാല്‍ മനുഷ്യര്‍ എല്ലാം അവിടുത്തെ മക്കളാണെന്നു പറയാം .

മനുഷ്യന്‍ തെറ്റിപോയപ്പോള്‍, മരരണത്തിനു അധീനനായപ്പോള്‍ ആ മനുഷ്യനെ രക്ഷിക്കാനായി ദൈവം തന്നെ. മനുഷ്യനായി അവതരിച്ചു മനുഷ്യനെ രക്ഷിച്ചു. അതിനാല്‍ എല്ലാ മനുഷ്യജാതിയും രക്ഷിക്കപ്പെട്ടു.

ഏതെങ്കിലും ഒരു ജാതിക്കുവേണ്ടിയാണോ അവിടുന്നു മരിച്ചതു? അല്ല. മനുഷ്യകുലത്തിനു വേണ്ടി, ഭൂമുഖത്തുള്ള മുഴുവന്‍ ജാതികള്‍ക്കും വേണ്ടിയാണു അവിടുന്നു മരിച്ചതു! അതിനാല്‍എല്ലാ മനുഷ്യരും രക്ഷിക്കപ്പെട്ടു.

ഇനിയും ആ രക്ഷ ഓരോരുത്തരും സ്വായത്തമാക്കണം.

അതിനു യേശുതന്നെകാണിച്ചുതന്ന മാര്‍ഗമാണു "Christianity ". അതിനു യേശുവില്‍ വിശ്വസിക്കണം. വിശ്വസിക്കണമെങ്കില്‍ കേള്‍ക്കണം, കേള്‍ക്കണമെങ്കില്‍ പ്രസംഗിക്കണം, പ്രസംഗിക്കണമെങ്കില്‍ അയക്കപ്പെടണം. അതിനാണു യേശു അപ്പസ്തോലന്മാരെ അയച്ചതു. ഇന്നും അവരുടെ പിംഗാമികളില്‍ക്കൂടി അതു തുടരുന്നു. 2000 വര്ഷം കഴിഞ്ഞിട്ടും ഇന്‍ഡ്യയില്‍ വെറും 3% മാത്രം !

യേശു മരിച്ചതു ഈ 3% പേര്‍ക്കുമാത്രമാണോ? ഈ 3% ല്‍ എത്രപേര്‍ ഈ രക്ഷ സ്വായത്തമാക്കും. സ്നാനം സ്വീകരിച്ചതുകൊണ്ടു മാത്രം രക്ഷ സ്വായത്തമാക്കുമോ?

ബാക്കിയുള്ള 97 % ആള്‍ക്കാരേ ദൈവം തള്ലിക്കളയുമോ? അവരേയും രക്ഷിക്കാന്‍ ദൈവം എന്തെങ്കിലും മാര്‍ഗം ഉപയോഗിക്കില്ലേ? ഇല്ലെന്നു പരയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ?

ദൈവം കരുണാമയനാകയാല്‍ അവിടുത്തെ മാര്‍ഗത്തില്‍, അവിടുത്തെ സ്വാ്തന്ത്ര്യത്തില്‍, മനുഷ്യനു കൈ കടത്താന്‍ പറ്റുമോ? ഒരുവന്‍ പോലും നശിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നില്ല. അവിടുത്തെ മാര്‍ഗങ്ങള്‍ മനുഷ്യനു അപ്രാപ്യമാണു.

എല്ലാമതത്തിലും ദൈവികവെളിപാടുകള്‍ കാണാം. ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു അവിടുന്നു വെളിപാടുകള്‍ നല്കുന്നു. അവരവരുടെ കഴിവനുസരിച്ചു മനസിലാക്കുന്നു.അതുപോലെ ജീവിക്കുന്നു. ഓരോ മതത്തിന്രെയും അനുശാസനകള്‍ അനുസരിച്ചു ജീവിക്കുന്നവനു ദൈവം രക്ഷയുടെ പാതതുറന്നുകൊടുക്കും.!

എന്നാല്‍ പിന്നെ അവര്‍ ജീവിക്കുന്നതുപോലെ ജീവിച്ചാല്‍ മതിയെല്ലോയെന്നു പറയുന്നതു ബുദ്ധിശൂന്യതയാണു. കാര്യം ഓരോരുത്തര്‍ക്കും കൊടുത്തതിനനുസരണമായിട്ടാണു രക്ഷ. ഒരു ക്രിസ്ത്യാനിക്കു ലഭിച്ച ക്രുപക്കു അനുസ്രിതമായി ജീവിക്കാന്‍ അവന്‍ കടപ്പെട്ടിരിക്കുന്നു.

അഴുക്കുചാലില്‍ ജീവിക്കുന്ന കുട്ടികള്‍ക്കു രോഗപ്രതിരോധശക്തി കൂടുതലാണു.  അണുവിമുക്തമായ സ്ഥലത്തു ജീവിക്കുന്ന കുട്ടികള്‍ക്കു പ്രതിരോധശക്തി കുറവായിരിക്കും. അഴുക്കുചാലില്‍ ഉള്ലവരും രക്ഷിക്കപ്പെടുമെങ്കില്‍ അതുപോലെ ജീവിച്ചാല്‍ മതിയെന്നു വിചാരിച്ചു അഴുക്കുചാലിലേക്കു ചെന്നാല്‍ അടുത്തദിവസം അവന്‍ രോഗിയായി മരിച്ചെന്നും വരാം.

അതിനാല്‍ ലഭിച്ച വിളിക്കനുസരിച്ചു ജീവിക്കുക !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...