Monday 10 April 2017

സ്ത്രീകളുടെ സാക്ഷ്യത്തിനു വിലയുണ്ടോ ?

ഇല്ലെങ്കില്‍ യേശുവിന്‍റെ ഉയിര്‍പ്പില്‍ സ്ത്രീകള്‍ മാത്രം എങ്ങനെ സാക്ഷികളായി ?
സ്ത്രീകളുടെ സാക്ഷ്യത്തിനു ഒരു വിലയും കല്പ്പിക്കാതിരുന്ന കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു ആത്മാവുപോലുമില്ലെന്നു പറഞ്ഞിരുന്ന കാലഘട്ടത്തില്‍, ഒരു സ്ത്രീയായി ജനിപ്പിക്കാതിരുന്നതിനു യാഹ്വേക്കു നന്ദി പറഞ്ഞു പ്രാര്ത്ഥിക്കുന്ന ഒരു കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു പുരുഷ്ന്മാരോടൊപ്പാം പ്രാര്ത്ഥിക്കാന്‍പോലും അവകാശമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ എഴുതപ്പെട്ട സുവിശേഷത്തില്‍ നാലുസുവിശേഷകരും യേശുവിന്‍റെ ഉയിര്‍പ്പിന്‍റെ സാക്ഷികളായി രേഖപ്പെടുത്തിയിരിക്കുന്നതു സ്ത്രീകളെ മാത്രമാണു! എന്തുകൊണ്ട?

എന്തുകൊണ്ടു ഒരു പുരുഷന്‍പോലും സാക്ഷികളാകാന്‍ ഉണ്ടായില്ല?
ശ്ളീഹന്മാരുടെ കൂട്ടത്തില്‍ സ്ത്രീകള്‍ ഇല്ലായിരുന്നെങ്കിലും ധാരാളം ഭക്തസ്ത്രീകള്‍ ശിഷ്യഗണത്തില്‍ ഉണ്ടായിരുന്നു.

യേശുവിന്‍റെ പീഢാസഹനത്തില്‍ യോഹന്നാന്‍ ഒഴികെ ഒറ്റപുരുഷന്‍പോലും ഇല്ലായിരുന്നു. പുരുഷന്മാരെല്ലാം പേടിച്ചു ഓടിയവരുടെ കൂട്ടത്തിലായിരുന്നു. ഒരുത്തന്‍ ഉടുതുണിപോലും ഉപേക്ഷിച്ചുജീവനുംകൊണ്ടൂ ഓടിയപ്പോള്‍ ആദ്യാവസാനം യേശുവിന്‍റെ സഹനത്തില്‍ കരഞ്ഞുകൊണ്ടു പങ്കെടുത്തതു സ്ത്രീകള്‍ മാത്രമായിരുന്നു. കരയുന്ന ഓര്‍ ശലേം സ്ത്രീകളെ യേശു ആശ്വസിപ്പിക്കുന്നുണ്ടു.

കുരിശിന്‍ ചുവട്ടില്‍ നാം കാണുന്നതു യോഹന്നാനേയും യേശുവിന്‍റെ അമ്മയേയും മറ്റു കുറെ മറിയമാരേയും സലോമിയേയും ആണു. മറ്റുപുരുഷന്മാര്‍ ആരും ഇല്ലായിരുന്നു.

സ്ത്രീകള്‍ക്കു യേശു കൊടുത്തപാരിദോഷികമാണു ഈ സാക്ഷിത്വം. യേശുവിന്‍റെ പീഢാസഹനത്തില്‍ ഹ്രുദയം തകര്ന്നു പങ്കെടുത്ത സ്ത്രീകളേ ദൈവം പ്രതിസമ്മാനം നല്കി ബഹുമാനിക്കുന്നു. ഒരു പുരുഷനുപോലും ലഭിക്കാത്ത ബഹുമാനമാണു സ്ത്രീകള്‍ക്കു യേശു നല്കിയതു.

ഈ യാധാര്ത്ഥ്യം മലങ്കരകത്തോലിക്കാസഭ അംഗീകരിക്കുന്നു.

മലങ്കരപള്ളിയില്‍ സ്ത്രീകള്‍ വലതുവശത്തും (ത്രോണോസിലേക്കുനോക്കിനില്ക്കുമ്പോള്‍ ) പുരുഷന്മാര്‍ ഇടതുവശത്തും മാത്രമാണു നില്ക്കുക. കാരണം മൂപ്പു ഇടതുവശത്തായതുകൊണ്ടു പുത്രന്‍ പിതാവിന്‍റെ വലതുവശത്തായതിനാല്‍ ഇതു അറിഞ്ഞുകൂടാത്തവര്‍ക്കു വേണ്ടിമാത്രം പറഞ്ഞതാണു.

മദ്ബഹായില്‍ ഇട്ടിരിക്കുന്ന തിരുശീല (മറ) വലതുവശത്തുനിന്നും ഇടത്തോട്ടാണു തുറക്കുക. അപ്പോള്‍ വലതുവശത്തു നില്ക്കുന്ന സ്ത്രീകള്‍ക്കാണു സ്വര്‍ഗത്തിന്‍റെ പ്രതീകമായ മദ്ബഹാ ആദ്യം കാണുന്നതു സ്ത്രീകളാണു. അതിന്‍റെ പുറകിലെ രഹസ്യം ഉയര്‍പ്പിന്‍റെ ആദ്യദര്‍ശനം അവര്‍ക്കുലഭിച്ചതിനാലാണു. ഇതു മലങ്കരസഭ മാത്രമാണു പ്രായോഗികമായി ഈ കാര്യങ്ങള്‍നിറവേറ്റുന്നതു.

അവസാനമായി നമുക്കു എല്ലാവര്‍ക്കും നമ്മുടെ പാപത്തില്‍ യേശുവിനോടോത്തുമരിച്ചു ദൈവത്തിനായി ജീവിക്കന്‍ നമുക്കു യേശുവിനോടൊത്തു ഉയിര്‍ക്കാം അതിനു ദൈവം നമ്മേ അനുഗ്ഗ്രഹിക്കട്ടെ !

എല്ലാസ്ത്രീ ജനങ്ങള്‍ക്കും, യേശുനിങ്ങള്‍ക്കനുവദിച്ചുതന്ന ഈ പ്രതേകപരിഗണനയില്‍ പങ്കുചേര്ന്നു ,അഭിനന്ദങ്ങള്‍ അര്‍പ്പിക്കുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...