Friday 7 April 2017

ദൈവമിട്ട പാലം !

ദൈവത്തിനു മനുഷ്യരുടെ ഇടയിലേക്കു ഇറങ്ങിവരാന്‍ മനുഷ്യനു യേശുവിന്‍റെ അടുത്തേക്കു കയറിചെല്ലാന്‍ ദൈവം കനിഞ്ഞു നല്കിയ പാലം !

അപരിമേയനായ ദൈവത്തിനു പരിമിതിയുള്ള മനുഷ്യരുടെ ഇടയില്‍ വസിക്കാന്‍ മനുഷ്യനായിതന്നെ അവതരിക്കണമായിരുന്നു. അതിനായി ദൈവം തിരഞ്ഞെടുത്ത വാഹകയാണു പരിശുദ്ധ കന്യാ മറിയം.

ദൈവത്തിനു, ദൈവപുത്രനു, യേശുവിനു വസിക്കാനുള്ള സിംഹാസനമായിരുന്നു പരി. കന്യാമറിയം.

യേശുവിനായി ഒരുക്കിയ സിംഹാസനത്തില്‍ യേശുവല്ലാതെ മറ്റാരും ഒരിക്കലും ഇരിക്കില്ല !

ദൈവാലയത്തില്‍ !

യേശുവിന്രെ സിംഹാസനമാണു ത്രോണോസ്! വിശുദ്ധ ബലിക്കല്ലാതെ മറ്റൊന്നിനും ത്രോണോസ് ഒരിക്കലും ഉപയോക്കില്ല. കാരണം അതു യേശുവിനു മാത്രം ഇരിക്കാനുള്ള സിംഹാസനമാണു. അതുകൊണ്ടാണു ബലി അര്‍പ്പിക്കാനായി ത്രോണോസിനെ സമീപിക്കുന്ന വൈദികന്‍ അതിന്‍റെ നാലുകോണിലും ചുംബിക്കുന്നതു.

പരിശുദ്ധകന്യാമറിയത്തില്‍ !

അവളൂടെ ഗര്‍ഭപാത്രം യേശുവിനു വസിക്കാനുള്ള സിംഹാസനമായി പിതാവായ ദൈവം തിരഞ്ഞെടുത്തതാണു. നീ ഒരു പുത്രനെ പ്രസവിക്കുമെന്നു പറഞ്ഞപ്പോള്‍ അവള്‍ (വിവാഹ വാഗ്ദാനം കഴിഞ്ഞവളായിരുന്നിട്ടുപോലും) പറഞ്ഞു ഇതു എങ്ങനെ സംഭവിക്കും ഞാന്‍ പുരുഷനെ അറിഞ്ഞിട്ടില്ല. ഭാവിയില്‍ പോലും അറിയുകില്ലെന്നുള്ള ഉറപ്പിലാണു അവള്‍ അതു നടക്കില്ലെന്നു ചിന്തിച്ചതു. അപ്പോളാണു മുകളില്‍ നിന്നും ശക്തിവരുമെന്നും നിന്നില്‍ നിന്നും ജനിക്കുന്നവന്‍ പരിശുദ്ധനായിരിക്കുമെന്നും പറഞ്ഞതു.

പരിശുദ്ധകന്യകയില്‍ രൂപപ്പെടുത്തിയ സിംഹാസനത്തിലും യേശുവല്ലാതെ ഒരിക്കലും മറ്റാരും ഇരുന്നിട്ടില്ല. ഇരിക്കാന്‍ സാധിക്കുകയുമില്ല .അതിനു തെളിവാണു അവസാനം അമ്മയെ യോഹന്നാന്‍റെ കൈകളില്‍ ഏല്പ്പിച്ചതു .

തലതിരിഞ്ഞ ഉപദേശം

കന്യകയ്ക്കു യേശുവല്ലാതെ മറ്റു മക്കളുണ്ടായിരുന്നുവെന്നു പറയുന്നതു ബൈബിള്‍ പഠിക്കാത്തവരാണു. സഹോദരന്മാര്‍ എന്നു പറഞ്ഞിരിക്കുന്നവരുടെ അമ്മമാര്‍ കുരിശിന്‍ ചുവട്ടില്‍ നിന്നവരെ പേരെടുത്തു പറഞ്ഞു മറ്റു സ്ത്രീകളാനെന്നു വ്യക്തമാക്കുന്നുണ്ടു.

കൂടാതെ മലയാളത്തില്‍ സഹോദരന്‍ എന്നു പറഞ്ഞിരിക്കുന്നതു ഹെബ്രായ ഭാഷയിലും, ഗ്രീക്കു ഭാഷയിലും രക്തബന്ധമുള്ല ആളുകളെയല്ല സൂചിപ്പിക്കുന്നതു.

ഇന്നു നാട്ടില്‍ കാണുന്ന കളികള്‍!

കാണുന്നവരെല്ലാം അങ്കിളാണു. വഴിയെ പോകുന്നവരും, പരിചയം ഇല്ലാത്തവരും, പറമ്പില്‍ കിളക്കാന്‍ വരുന്നവരും, എല്ലാവരേയും അങ്കിള്‍ എന്നു വിളിക്കുന്നു. എന്താണു ഇതിന്‍റെ അര്ത്ഥം? ഇവരെല്ലാം അമ്മയുടെ ആങ്ങളമാരോ അപ്പന്‍റെ സഹോദരന്മാരോ ആണോ ?

പഴയകാലത്തെ സംസ്കാരവും അതെഴുതിയ സമയത്തെ ഭാഷയുടെ അര്ത്ഥവും ഒക്കെ പഠിച്ചെങ്കിലേ ശരിക്കുമുള്ള അര്ത്ഥം മനസിലാകൂ.
നമ്മള്‍ കാണുന്ന ഒരു സത്യം കൂടി പറഞ്ഞു നിര്ത്താം. കത്തീഡ്രല്‍ പള്ളികളില്‍ ഒരു കസേര ഇട്ടിരിക്കും. അതു ബിഷപ്പിന്‍റെ യാണു. മെത്രാന്രെ സിംഹാസനം എന്നാണു പറയുക. അഭിഷിക്തനാകുന്ന സമയം ആ കസേരയിലാണു ഇരിക്കുക. പിന്നെ മരിക്കുമ്പോഴും അതില്‍ ഇരുത്താറുണ്ടു. (കിഴക്കന്‍ സഭകളിലെ ,പ്രത്യേകിച്ചു മലങ്കര കത്തോലിക്കാസഭയിലെ കാര്യമാണു)

അതു മെത്രാന്‍റെ സിംഹാസനമെന്നു അറിയും ( It is reserved only for Bishop ) അതില്‍ മറ്റാരും ഒരിക്കലും ഇരിക്കില്ല.

അതുപോലെ  യേശു ഇരുന്ന സിംഹാസനത്തിലും -- ദൈവാലയത്തിലെ ത്രോണോസും, പരി.കന്യാമറിയത്തിന്‍റെ ഉദരവും--, മറ്റാരും ഒരിക്കലും ഇരുന്നിട്ടില്ല. (ഉപയോഗിച്ചിട്ടില്ല,

നിര്ത്തുന്നു. കരണ്ടു പോയാല്‍ ഇതും പോകും.

ദൈവത്തിനു മഹത്വം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...