Saturday 15 April 2017

സ്വര്‍ഗത്തില്‍ ദൈവം വസിക്കുന്നു. എന്നാല്‍ ഭൂമി ദൈവം മനുഷ്യനു കൊടുത്തു !

" The heavens are the LORD,s heavens
but the earth he has given to human beings "  ( Ps.115 : 16 )

സ്വര്‍ഗത്തില്‍ ദൈവം വസിക്കുന്നു. എന്നാല്‍ ഭൂമി ദൈവം മനുഷ്യനു കൊടുത്തു !

പിന്നെ  അതെങ്ങനെ പിശാചിന്‍റെ സ്വന്തമായി ?

അവന്‍ യേശുവിനോടു പറഞ്ഞു ഇതു മുഴുവന്‍ എന്‍റെയാണു. ഞാനാണു ലോകത്തിന്‍റെ അധികാരി !

യേശു അതു നിഷേധിച്ചില്ല. അവനാണു ലോകത്തിന്‍റെ അധികാരിയെന്നു യേശു സമ്മതിച്ചു !

ദൈവം മനുഷ്യനു കൊടുത്ത ലോകം എങ്ങനെ പിശാന്‍റെ അധീനതയിലായി ?
പിശാചു മനുഷ്യനെ ചതിയില്ക്കൂടി ദൈവത്തില്‍ നിന്നും അകറ്റി അവന്രെ ദാശ്യത്തില്‍ ആക്കി. അങ്ങനെ മനുഷ്യന്‍ പിശാചിന്‍റെ അടിമയായപ്പോള്‍, മനുഷ്യന്‍റെ എല്ലാ അവകാശങ്ങളും സ്വത്തുക്കളും പിശാചിന്‍റെ സ്വന്തമായി.
ചുരുക്കത്തില്‍ മനുഷ്യന്‍ മരണത്തിന്‍റെ അടിമയായി. പിശാചിന്‍റെ അടിമയായി. പാതാളത്തില്‍ ബന്ധിതനായി.

മനുഷ്യന്‍ മരിച്ചു. അവന്‍ മൌനിയായി.

അവന്‍ ദൈവത്തെ സ്തുതിക്കില്ല. അവന്‍റെ ഉടയവന്‍ പിശാചാണു.

പിശാചിനെതിരായി അനങ്ങാന്‍ അവനു സാധിക്കില്ല. അവന്‍ പിശാ
ചിന്‍റെ ദാസനാണു. അതാണു ദാവീദു പറഞ്ഞതു മരിച്ചവര്‍ കര്ത്താവിനെ സ്തുതിക്കില്ല.

" The dead do not praise the LORD "

എന്നാല്‍ ദൈവം ചിലരെ പാതാളത്തില്‍ ഉപേക്ഷിച്ചില്ല.

ഹെനോക്കിനെ ദൈവം എടുത്തു. കാരണം അവന്‍ ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. (ഉല്പ്.5:24 )

നോഹ കര്ത്താവിന്‍റെ പ്രീതിക്കു പാത്രമായി.
ഏലിയാ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടു.
ചുരുക്കത്തില്‍ ദൈവം ചിലരോടു പ്രത്യേകം കരുണ കാണിക്കുന്നു അതു പറ്റില്ലെന്നു പറയാന്‍ മനുഷ്യന്‍ ആരാണു.

ദൈവത്തിന്‍റെ കരുണയെ ചോദ്യം ചെയ്യുന്ന മനുഷ്യരോ ?

ദൈവം പറയുന്നു.
" എനിക്കു ഇഷ്ടമുള്ലവനില്‍ പ്രസാദിക്കും. എനിക്കു ഇഷ്ടമുള്ലവനോടു ഞാന്‍ കരുണകാണിക്കും. .

സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവര്‍ മാലാഖാമാരോടു കൂടെ ദൈവത്തെ സ്തുതിക്കും. അവര്‍ മരിച്ചവരല്ല.

നശ്വരമായതൊന്നും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല.

പിന്നെയെങ്ങനെയാണു ഹാനോക്കും ഏലിയായും ഒക്കെ സ്വര്‍ഗത്തിലേക്കു എടുക്കപെട്ടതു ?

അതിന്‍റെ ഉത്തരം പൌലോസ് ശ്ളീഹാ പറഞ്ഞിട്ടുണ്ടു.
നാമെല്ലാവരും നിദ്ര പ്രാപിക്കില്ല. കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നമ്മുടെ ശരീരം രൂപാന്തരം പ്രാപിക്കും. അവസാനകാഹളം മുഴങ്ങുന്ന സമയത്തെ കാര്യമാണു ശ്ളീഹാ 1കോറ. 15: 52 മുതല്‍ പറയുന്നതു.
ചുരുക്കത്തില്‍ നമ്മുടെ ഈ ശരീരവും രക്തവും നശ്വരമാണു. അതു അനശ്വരാമായി രൂപാന്തരം പ്രാപിച്ചിട്ടാണു സ്വര്‍ഗത്തില്‍ പ്രവേശിക്കുക.

യേശുവിന്‍റെ മരണത്തിനു മുന്‍പും പിന്‍പും ദൈവതിരുമുന്‍പില്‍ ക്രുപകണ്ടെത്തിയവരെ ദൈവം അവരുടെ ശരീരത്തോടെ സ്വര്‍ഗത്തിലേക്കു സ്വീകരിച്ചതു ഈ വിധത്തിലുള്ള രൂപാന്തരീകരണത്തിലൂടെയാണു.
(അവിടേയും ഒരു മരണം സംഭവിക്കും. അതായതു മര്ത്യശരീരം അമര്ത്യതയിലേക്കു രൂപാന്തരപ്പെടുമ്പോള്‍ മര്ത്യശരീരത്തിനു മരണം സംഭവിക്കുന്നുണ്ടു. പഴയതിന്‍റെ സ്ഥാനത്തു പുതിയതു വരുന്നു. പഴയതു കടന്നുപോയി.)

ഇന്നലത്തെ ലേഖനത്തില്‍ എങ്ങനെയാണു യേശുവിന്‍റെ മരണത്തോടെ മനുഷ്യനെ പിശാചിന്‍റെ അടിമത്വത്തില്‍നിന്നും അതായതു പാതാളത്തില്‍ മൌനത്തിലായിരുന്നവരെ രക്ഷിച്ചതെന്നും മരണത്തിന്‍റെ വിഷപല്ലു യേശു പറിച്ചതിനാലും ഇനിയും മരിക്കുന്നവര്‍ക്കു  പിശാചിന്‍റെ ദാശ്യ്ത്തില്‍ പാതാളത്തില്‍ ബന്ധിതരാകേണ്ടതില്ലെന്നും എഴുതിയതിനാല്‍ ഇന്നു അതിലേക്കു കടക്കുന്നില്ല.

ഇനിയും മനുഷ്യനു മരണമില്ല.

മരണകരമായ പാപത്തില്‍ പെട്ടുമരിക്കുന്നവരെയല്ല ഇവിടെ ഉദ്ദേശിച്ചതു. പാപത്തില്‍ വീഴുന്നവരുടെ പാപം മോചിക്കാനുള്ല അധികാരവും യേശു തന്‍റെ സഭക്കു നല്കിയിട്ടുണ്ടു. കൂടാതെ ഒരുനാളും മരിക്കാതിരിക്കുന്നതിനു തന്‍റെ തിരുശരീരരക്തങ്ങളും നനുഷ്യനു, സഭക്കു നല്കിയിട്ടുണ്ടു.

" സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു " (യോഹ, 6:51 ). അതിനാല്‍ ഒരുക്കത്തോടെ ഈ അപ്പം ഭക്ഷിക്കുന്നവന്‍ ഒരുന്നാളും മരിക്കില്ല.

നമ്മള്‍ ഇത്രയും നേരം ചിന്തിച്ചതിന്‍റെ ചുരുക്കം യേശുവിന്‍റെ ഉദ്ധാനത്തിനുശേഷം ശാരീരികമായി  മരിക്കുന്നവര്‍ പാതാളത്തില്‍ പിശാചിന്രെ ബന്ധനത്തില്‍ അല്ല. അധവാ വങ്ങിപോകുന്നവര്‍  മരിക്കുന്നില്ല. അതിനാല്‍ അവരെ മരിച്ചവരായും മൌനിയായി പോയവരായും കണക്കാക്കേണ്ടതില്ല.

അതിനാല്‍ അവര്‍ ദൈവസന്നിധിയിലാണു. ദൈവസ്തുതികളില്‍ ഭാഗഭാക്കുകളുമാണു.

ഇവിടെ ദാവീദിന്‍റെ സങ്കീര്ത്തനം വ്യക്തമാണെല്ലോ ?

" മരിച്ചവരും നിശബ്ദതയില്‍ ആണ്ടുപോയവരും കര്ത്താവിനെ സ്തുതിക്കുന്നില്ല.

എന്നാല്‍ നമ്മള്‍ ഇന്നുമെന്നേക്കും കര്ത്താവിനെ സ്തുതിക്കും " ( സങ്കീ.115 : 17 - 18 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...