Thursday 6 April 2017

നോമ്പിലെ ഞയറാഴ്ച്ചകളിലെസുവിശേഷം !

എല്ലാഞയറാഴ്ച്ചയും യേശു ചെയ്ത ഒരു അല്ഭുതം വായിക്കും !

എന്തിനാണു ഇങ്ങനെ വായിക്കുന്നതു ?

ഉദാ. ഇന്നത്തെ സുവിശേഷത്തില്‍ 18 വര്ഷമായി കൂനിപ്പോയ ഒരു സ്ത്രീയെ യേശു സൌഖ്യപ്പെടുത്തുന്ന സംഭവമാണുവായിച്ചതു. എന്തിനാ അതു വായിക്കുന്നതു? യേശു വലിയ അല്ഭുത പ്രവര്ത്തകനായിരുന്നു എന്നു കാണിക്കാനാണോ? എന്താണു നാം അതില്‍ നിന്നും മനസിലാക്കേണ്ടതു?

കൂനുള്ള സ്ത്രീ യേശുവിനോടു അവളെ സൌഖ്യപ്പെടുത്തണമെന്നു പറഞ്ഞില്ല. യേശു അവളെ കണ്ടപ്പോള്‍ അരികില്‍ വിളിച്ചു പറഞ്ഞു സ്ത്രീയേ നിന്‍റെ രോഗത്തില്‍ നിന്നും നീ മോചിക്കപ്പെട്ടിരിക്കുന്നു. അവളുടെ തലയില്‍ കൈവെച്ചു പ്രാര്ത്ഥിച്ചപ്പോള്‍ അവള്‍ നേരേനിന്നു. എന്നിട്ടു ദൈവത്തെ മഹത്വപ്പെടുത്തി. ഈ സംഭവത്തില്‍ കൂടി നാം എന്തു മനസിലാക്കണം ?

യേശു ചെയ്ത മഹല്‍ സംഭവത്തെപറ്റി ജനക്കുട്ടം സന്തോഷിച്ചു. പക്ഷേ സിനഗോഗു അധികാരി അതില്‍ സന്തോഷിക്കാതെ സാബത്തില്‍ രോഗശാന്തി വേണ്ടെന്നു പറഞ്ഞു. അയാള്‍ക്കു ആ സൌഖ്യത്തില്‍ സന്തോഷിക്കുവാന്‍ കഴിഞ്ഞില്ല. നെറ്റി ചുളിക്കാനേ കഴിഞ്ഞുള്ളു. അവള്‍ അങ്ങനെ നേരേ നില്ക്കണ്ടാ. അതിനുള്ള യോഗ്യത അവള്‍ക്കില്ല. അല്ലെങ്കില്‍ അവളുടെ ദുഖത്തില്‍ സന്തോഷിക്കുവാന്‍ കഴിയുന്നവനായിരിക്കാം അയാള്‍!

നമ്മുടെ കൂട്ടത്തിലും ഇതുപോലെയുള്ളവര്‍ ധാരാളം കാണും. അന്യന്‍റെ ദുഖത്തില്‍ സന്തോഷിക്കും. അന്യന്‍റെ ഉയര്‍ച്ചയില്‍ ദുഖിക്കുകയും ചെയ്യും. എന്നാല്‍ യേശു അവളുടെ ദുഖത്തില്‍ സഹതപിക്കുകയും അവള്‍ ആവശ്യ്പ്പെടാതെ അവളെ സഹായിക്കുകയും ചെയ്യുന്നു.

ഈ വായനയില്‍ നിന്നും നാം മനസിലാക്കേണ്ടതു എന്തു ?  

നമ്മുടെ ചുറ്റും തല താഴ്ത്തി നില്ക്കുന്നവര്‍, തലനേരേ പിടിക്കുവാന്‍ കഴിയാത്തവര്‍ കാണും. പലകാരണങ്ങളാല്‍, സാമ്പത്തികഞെരുക്കമാകാം. ജോലിയില്ലാത്ത അവസ്ഥയാകാം. നല്ലവസ്ത്രമില്ലായ്മയാകാം. ഇങ്ങനെ പലകാരണങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ കാണാം. അവരുടെ തലനേരേനിര്ത്തുവാന്‍ ഒരു കൈതാങ്ങാവശ്യമായി വന്നാല്‍ അതിനു നാം മുന്‍കൈ എടുക്കാന്‍ നമുക്കു സാധിക്കണം. ആ സ്ത്രീ ആവശ്യപ്പെടാതെപോലും അവളെ സഹായിക്കാന്‍ യേശു മുന്‍കൈ എടുക്കുന്നു.

അവശ്യക്കാരന്‍റെ ആവശ്യം മനസിലാക്കി സഹായ ഹസ്തം നീട്ടുവാന്‍ നമുക്കും കഴിയണം. ഇങ്ങനെയുള്ള വായനയില്‍ നിന്നും ഊര്‍ജം സ്വീകരിച്ചുകൊണ്ടു അതുപോലെ ആവശ്യക്കാരെ സഹായിക്കാന്‍ നമുക്കും സാധിക്കട്ടെ.

ദൈവത്തിനു മഹത്വം ! ആമ്മീന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...