Thursday 13 April 2017

മരണത്തെ ഭയപ്പെടണമോ ?

അടുത്തദിവസങ്ങളില്‍ കുറെ മരണങ്ങളും ഓര്മ്മ ക്കുര്‍ബാനകളും ഉണ്ടായിരുന്നു. മരണത്തെ ഭയപ്പെടുന്നവരും ഭ്യപ്പെടാത്തവരും ഉണ്ടു.

ജോസഫ്  സ്റ്റലിന്‍ മരണത്തെ ഭയപ്പെട്ടിരുന്നു. കൂടുതല്‍ നാള്‍ ജീവിക്കാന്‍ ആഗ്രഹിച്ചു. 9 ഡോക്ടേഴ്സോ മറ്റോ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഒരു ഡോക്ടര്‍ പറഞ്ഞു അങ്ങു 100 വയസ് വരെ ജീവിക്കും. അതിനുള്ള എല്ലാമുന്‍കരുതലുകളും ചെയ്യുന്നുണ്ടു. പക്ഷേ ജോസഫ് സ്റ്റലിന്‍ 72 വയസായപ്പോഴേക്കും മരിച്ചു. രാഷ്ട്രത്തലവനായതുകൊണ്ടോ ഡോക്ടര്‍ മാര്‍ ചുറ്റുമിരുന്നതുകൊണ്ടോ ഒരാളെ ജീവിപ്പിക്കാന്‍ പറ്റില്ല. സമയം ആകുമ്പോള്‍ ഈ ലോകത്തോടു എല്ലാവരും യാത്ര പറഞ്ഞേ പറ്റൂ. നമുക്കു കൂടെ കൊണ്ടു പോകാന്‍ നമ്മുടെ ചെയ്തികള്‍ മാത്രം !

നല്ലപ്രവര്ത്തികള്‍ ,പരസ്നേഹപ്രവര്ത്തികള്‍ ചെയ്താല്‍ അവനു നല്ലസമ്മാനം ലഭിക്കും.

ദുഷ്കര്മ്മം ചെയ്യുന്നവര്‍ക്കു ദുഷ്ഫലമാണു ലഭിക്കുക. അവ്ര്‍ക്കാണു രണ്ടാം മരണം ഉണ്ടാകുന്നതു (വെളി.21:8 )

നമ്മുടെ പ്രത്യാശ !

നമുക്കുള്ള സന്തോഷവും പ്രത്യാശയും യേശു നമുക്കുവേണ്ടി മരിച്ചു പാതളത്തില്‍ പിശാചിന്‍റെ അടിമത്വത്തിലായിരുന്നവരെ രക്ഷിച്ചു. മരണത്തിന്‍റെ നുകം  ഒടിച്ചുകളഞ്ഞു. മരണത്തെ ജയിച്ചു യേശു ഉയര്ത്തെഴുനേല്‍റ്റു. നാമും അവന്‍റെ ശക്തിയാല്‍ ഉയര്‍ക്കുമെന്ന പ്രത്യാശ. പിന്നെ എന്തിനു മരണത്തെ ഭയപ്പെടണം ?

" ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീക്രിച്ചിരിക്കുന്നനിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. " ( ഗലാ.3:27 )

"മരണം ആദാമില്‍ നിന്നും തുടങ്ങി അതിന്‍റെ അതി മിശിഹാവരെ നീണ്ടു .മിശിഹാപാപത്തിന്‍റെ വിഷപല്ലുതകര്ത്തു മരണത്തിന്‍റെ ആധിപത്യം നശിപ്പിച്ചു. കുരിശു മുഖാന്തിരം ഉണ്ടായ ഈ വിജയം എല്ലാതലമുറകളും പ്രഘോഷിക്കുന്നു.

പുനരുദ്ധാനത്താല്‍ മരണം അവസാനിക്കുകയും പാപം ഇല്ലാതാകുകയും സാത്താന്‍ ലജ്ജിക്കുകയുമ്നീതിമാന്മാര്‍ സന്തോഷിക്കുകയും ചെയ്യും. അവര്‍ മഹത്വ വസ്ത്രം ധരിച്ചു ,അവരുടെ വിളക്കുകള്‍ തെളിച്ചു മണവാളനോടുകൂടെ മണവറയില്‍ പ്രവേശിക്കും." ( പുരുഷന്മാരുടെ ശവസംസ്കാരം ഒന്നാം ശുസ്രൂഷ പേജ് 114 )

ദുഷ്പ്രവര്ത്തിക്കാര്‍ കാണുന്നതു .

" എന്‍റെ സ്നേഹിതന്മാരും ,വാല്സല്ല്യഭാജനങ്ങളുമേ ഞാന്‍ എന്തു ചെയ്യേണ്ടു ? കണ്ടാലും എന്‍റെ കുറ്റങ്ങള്‍ ന്യായാസനത്തിങ്കല്‍ നിന്നു എന്നെ നോക്കുന്നു. കണ്ടാലും ഞാന്‍ പ്രവര്ത്തിച്ചിട്ടുള്ള തെറ്റുകള്‍ ഞാന്‍ ഓര്‍ക്കുന്നു. അവ എന്നെ കാത്തു അവിടെ നില്ക്കുന്നതുകൊണ്ടു ഞാന്‍ വിറക്കുകയും ചെയ്യുന്നു. അവന്‍റെ വരവുങ്കല്‍ എന്നോടു കരുണയുണ്ടാകുവാനായി കാരുണ്യവാനോടു നിങ്ങള്‍ അപേക്ഷിപ്പിന്‍ " ഒന്നാം ശുസ്രൂഷ. പേജ് 118

ഇവര്‍ ഭയന്നു വിറക്കും .പ്രത്യാശ നഷ്ടമാകും.

അതിനാല്‍ നമുക്കു സല്പ്രവര്ത്തികള്‍ ചെയ്തു പ്രത്യാശയുള്ളവരാകാം .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...