Tuesday 18 April 2017

ആരാണു മനുഷ്യന്‍ ? എന്താണു മ്രുഗം ?

ലോകത്തിലുള്ള സമസ്ത വസ്തുക്കളും സ്രിഷ്ടിച്ചതിനുശേഷമാണു സ്രിഷ്ടിയുടെ മകുടമായ മനുഷ്യനെ തന്‍റെ  സ്വന്തഛായയിലും സാദ്രിശ്യത്തിലും ദൈവം  സ്രിഷ്ടിച്ചതു .ബാക്കിയുള്ള എല്ലാസ്രിഷ്ടികളും മനുഷ്യന്‍റെ ഉപയോഗത്തിനായി ദൈവം തന്നെ സ്രിഷ്ടിച്ചതാണു.

ജീവിക്കുന്ന ദൈവാലയമായ മനുഷ്യനെ ആദരിക്കാനും സ്നേഹിക്കാനും സാധിക്കാത്തവന്‍ ദൈവത്തെ സ്നേഹിക്കുന്നില്ല.

മനുഷ്യനും പക്ഷിമ്രുഗാദികളും തമ്മിലുള്ള വ്യത്യാസം ?

" ഭൂമിയിലെ സകലമ്രുഗങ്ങളേയും ആകാശത്തിലെ സകല പക്ഷികളേയും മണ്ണില്‍ നിന്നും രൂപപ്പെടുത്തി." (ഉല്പ.2:19 )

" ദൈവമായ കര്ത്താവു ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു .അങ്ങനെ മനുഷ്യന്‍ ജീവനുള്ലവനായിതീര്ന്നു. " ( ഉല്‍.2:7 )

വ്യത്യാസം ?

രണ്ടു കൂട്ടരും ( മനുഷ്യനും പക്ഷിമ്രുഗാതികളും) പൂഴിയില്‍ നിന്നുമാണു രൂപപ്പെട്ടതു. പക്ഷേ വലിയയ വ്യത്യാസം ഉണ്ടു. മനുഷ്യനു ജീവന്‍ നല്കിയതു ദൈവത്തിന്‍റെ നിശ്വാസത്തില്‍ നിന്നുമാണു. ദൈവീകാത്മാവാണു മനുഷ്യനു ജീവന്‍ നല്കിയതു. മനുഷ്യനില്‍ വസിക്കുന്നതു ദൈവീകാത്മാവാണു. അതിനാല്‍ അവന്‍ ദൈവത്തിനു വസിക്കാനുള്ള ദൈവാലയമാണു. അതിനാല്‍ അവന്‍ മഹത്വമുള്ളവനാണു.

"അവനെ   ദൈവദൂതന്മാരെക്കാള്‍ അല്പം മാത്രം  താഴ്ത്തി ഹത്വവും ബഹുമാനവും കൊണ്ടു അവനെ മകുടമണിയിച്ചു. ( സങ്കീ.8:5 )

ഭൂമിയില്‍ വളരുന്ന സസ്യങ്ങളും പക്ഷിമ്രുഗാദികളുമെല്ലാം മനുഷ്യനുവേണ്ടിയാണു സ്രിഷ്ടിക്കപെട്ടതു. അതു ഉപയോഗിക്കുന്നതു (കൊന്നുതിന്നുന്നതു) വിലക്കുവാന്‍ ആര്‍ക്കും അധികാരമില്ല.

ദൈവത്തെ ആക്രമിക്കുന്നവര്‍

മനുഷ്യന്‍ ലോകത്തിലെ ദൈവഛായയാകയാല്‍ മനുഷ്യനെ ആക്രമിക്കുന്നവന്‍ ദൈവത്തെ തന്നെയാണു ആക്രമിക്കുന്നതു.

" നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ എന്‍റെ കണമണിയെയാണു സ്പര്‍ശിക്കുന്നതു ( സഖ. 2:8 )

ദൈവഛായയാകയാല്‍ മനുഷ്യനു ജീവിക്കാന്‍ അവകാശമുണ്ടു. അവനില്‍ നിക്ഷിപ്തമായിരിക്കുന്നതു ദൈവിക ജീവനാണു. അതു നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ദൈവം പറയുന്നു ;

"മനുഷ്യന്‍റെ രക്തം ചൊരിയുന്നവന്‍റെ രക്തം മനുഷ്യരാല്‍ തന്നെ ചൊരിയപ്പെടും " ( ഉല്പ. 9:6 )

ദൈവത്തിന്‍റെ പേരു പറഞ്ഞു മനുഷ്യനെ കൊല്ലുന്നവന്‍ ദൈവത്തിനു നേരേയാണു കൈ ഉയര്ത്തുന്നതു.

സസ്യഭുക്കായിരിക്കുന്നവന്‍ മാംസഭുക്കായവരെ വെറുക്കുകയോ സ്നേഹിക്കാതിരിക്കുകയോ ചെയ്യാന്‍ പാടില്ല.

മനുഷ്യനെക്കാള്‍ വിലയുള്ള ഒരു മ്രുഗത്തേയും ദൈവം സ്രിഷ്ടിച്ചിട്ടില്ല.

ദൈവത്തെ പ്രതി ഏതെങ്കിലും ഒരു മ്രുഗത്തിനു ദൈവത്തിന്‍റെ പ്രതിരൂപം കൊടുത്താല്‍ ആമ്രുഗത്തെ കൊല്ലുന്നതു ദൈവത്തെ കൊല്ലുന്നതിനു തുല്ല്യമെന്നു പറഞ്ഞാല്‍ അതു ബുദ്ധിശൂന്യതയാണു.

യേശുവിനു ആടിന്‍റെ പ്രതിരൂപം ഉണ്ടു .ദൈവത്തിന്‍റെ കുഞ്ഞാടെന്നു പറയും. അതിനാല്‍ ആടിനെ കൊല്ലുന്നതു യേശുവിനെ കൊല്ലുന്നതിനു തുല്ല്യമെന്നോ ആടിനെ കൊല്ലാന്‍ പാടില്ലെന്നോ പറഞ്ഞാല്‍ ആനമഠയത്തരമാകും. മ്രുഗങ്ങള്‍ എല്ലാം മ്രുഗങ്ങളും മനുഷ്യര്‍ മനുഷ്യനുമാണു. മ്രുഗത്തിന്‍റെ  പേരില്‍ മനുഷ്യനെ കൊല്ലുന്നതു ഭ്രാന്തന്മാരാണു.

മതഭ്രാന്തന്മാര്‍ !

ദൈവത്തിന്‍റെ പേരു പറഞ്ഞു മനുഷ്യരെ കൊല്ലുന്നവര്‍ക്കു സുബോധമില്ല. ദൈവത്തെ മഹത്വപ്പെടുത്താന്‍ മനുഷ്യനെ സ്നേഹിക്കുകയും ,അവനില്‍ ദൈവത്തെ കാണുകയുമാണു വേണ്ടതു. മനുഷ്യന്‍ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനുമാണു ദൈവം ആവശ്യപ്പെടുന്നതു. ദൈവത്തെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മനുഷ്യനിലേക്കു നോക്കണം !

ദൈവസന്നിധിയിലേക്കു അടുക്കാന്‍

മ്രുഗത്തില്കൂടി നോക്കിയാല്‍ ദൈവത്തെ കാണില്ല.
എന്നാല്‍ മനുഷ്യനില്‍ക്കൂടി നോക്കിയാല്‍ ദൈവത്തെ കാണാം. മ്രുഗത്തെ ശുസ്രൂഷിച്ചിട്ടു ഞാന്‍ ദൈവത്തെ ശുസ്രൂഷിച്ചെന്നു പറഞ്ഞാല്‍ അവനു സുബോധമില്ല.
എന്നാല്‍ മനുഷ്യനെ ശുസ്രൂഷിച്ചിട്ടു ഞാന്‍ ദൈവത്തെ ശുസ്രൂഷിച്ചെന്നു പറഞ്ഞാല്‍ അതില്‍ യുക്തിയും ബുദ്ധിയും ഉണ്ടു, അവനെ ദൈവവും സ്നേഹിക്കും.

മനുഷ്യനു സുബുദ്ധിയുണ്ടാകാനായി പ്രാര്ത്ഥിക്കാം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...