Wednesday 5 April 2017

" ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു .( യോഹ.9:5 ) "

യോഹന്നാന്‍റെ സുവിശേഷം അധ്യായം 9 ഒരു അന്ധനെ യേശു സൌഖ്യപ്പെടുത്തുന്ന വിവരമാണു വിവരിക്കുന്നതു.

ഈ അധ്യായം മുഴുവന്‍ മുപ്പത്താറാം ഞയറാഴ്ച്ച വായിക്കുന്ന സുവിശേഷ ഭാഗമാണു.

എന്താണു ഇതില്‍നിന്നും നാം മനസിലാക്കേണ്ടതു?

ഒരു ലേഖനത്തിനു ഞാന്‍ മുതിരുന്നില്ല. ഏതാനും പോയിന്‍റ്റുകള്‍ മാത്രം ചിന്തിക്കാം

1) കൂടാരപ്പെരുന്നാള്‍
ഇസ്രായേല്ക്കാര്‍ ഈജിപ്തില്‍ നിന്നും കനാന്‍ ദേശം ലക്ഷ്യമാക്കിയാത്ര ചെയ്ത്പ്പോള്‍ 40 വര്ഷം അവര്‍ മരുഭൂമിയില്‍ ആയിരുന്നു. കൂടാരം അടിച്ചു അതിലായിരുന്നു താമസം. രാത്രിയില്‍ അഗ്നിസ്തഭവും, പകല്‍ മേഘസ്തംഭവും വഴി കര്ത്താവു അവര്‍ക്കു വഴികാട്ടിയിരുന്നു (പുറ.13: 21 - 22). അതിന്‍റെ ഓര്മ്മയാണു കൂടാരപ്പെരുന്നാള്‍.

2) പാപത്തിന്‍റെ ഫലമാണു രോഗങ്ങളും അന്ധതമുതലായ മറ്റു ദുരന്തങ്ങളുമെന്ന അവരെടെ വിശ്വാസത്തെ യേശു ഖണ്ഡിക്കുന്നു.                       ഒരുവന്‍ അന്ധനായി ജനിക്കുന്നതു അവന്‍റെയോ മാതാപിതാക്കളുടേയോ പാപത്തിന്‍റെ ഫലമല്ലെന്നും ദൈവത്തിന്രെ പ്രവര്ത്തികള്‍ അവനില്‍ കാണപ്പെടുന്നതിനുമാണെന്നു യേശു പറഞ്ഞു കൊടുക്കുന്നു

3) അന്ധനു കാഴ്ച്ചകൊടുക്കുന്നതിലൂടെ യേശു ലോകത്തിന്‍റെ പ്രകാശമാനെന്നു തെളിയിക്കുന്നു.

4) നന്മചെയ്യാന്‍ ലഭിക്കുന്ന അവസരം നാം നന്മചെയ്യണമെന്നു യേശു നമ്മേ പഠിപ്പിക്കുകയും ചെയ്യുന്നു. യേശുവിനെകൊല്ലാന്‍ യഹൂദര്‍ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണു യേശു നന്മചെയ്തുകൊണ്ടു കടന്നു പോകുന്നതു. നമുക്കും നന്മചെയ്യാന്‍ കിട്ടുന്ന അവസരം വളരെ കുറച്ചേയുള്ളു അതിനാല്‍ നാമും നന്മചെയ്യണമെന്നു അവിടുന്നു നമ്മേ പഠിപ്പിക്കുകയും ചെയ്യുന്നു.

5) വിചിത്രമായ ഒരു ചികില്സാരീതി.
അതു അവനെ വിശ്വാസത്തിലേക്കു നയിച്ചു. അവനു സൌഖ്യം ലഭിക്കണമെന്നു അവന്‍ പറഞ്ഞില്ല. മറ്റു അല്ഭുതങ്ങള്‍ നടക്കുന്നതു രോഗിയുടേയോ അവരെ കൊണ്ടുവരുന്നവരുടേയോ വിശ്വാസം കണ്ടിട്ടാണു.

ഇവിടെ അങ്ങനെ ഒന്നില്ല. തുപ്പി ചേറുണ്ടാക്കി കണ്ണുകളില്‍ പൂശിയിട്ടു സീലോഹോ കുളത്തില്‍ പോയി കഴുകുക യെന്നുപറഞ്ഞപ്പോള്‍ അവന്‍ അതു ചെയ്തതുകൊണ്ടാണു കാഴ്ച്ച ലഭിച്ചതു. ശീലോഹാ = അയക്കപ്പെട്ടവന്‍. അവിടുന്നു (സീലോഹോയില്‍ നിന്നു)    

കാഴ്ച്ചലഭിച്ചതുപോലെ ദൈവത്താല്‍ അയക്കപെട്ട യേശുവില്ക്കൂടി ലോകത്തിനു കാഴ്ച്ചലഭിക്കണമെന്നു കൂടി അവിടുന്നു വ്യക്തമാക്കുന്നു.
6) ബൈബിളില്‍ പറഞ്ഞിരിക്കുന്നതു അക്ഷരാര്ത്ഥത്തില്‍ മനസിലാക്കുന്നവര്‍ക്കു താക്കീതു .

യേശു കൊടുക്കുന്ന രോഗശാന്തി മിക്കതും ശാബദു ദിവസത്തിലായിരുന്നു. അതു നിയമം, ബൈബിള്‍, അതേപടി മനസിലാക്കി ചെയ്യുന്നവര്‍ക്കു എതിരായിരുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്നതു അക്ഷരാര്ത്ഥത്തില്‍ അല്ല മനസിലാക്കേണ്ടതു ഓരോന്നിന്‍റെയും പ്രമേയം എന്താണെന്നു മനസിലാക്കി ചെയ്യാതിരുന്നാല്‍ തെറ്റുമെന്നു യേശു അവര്‍ക്കു കാണിച്ചുകൊടുത്തു. ശാബതില്‍ നന്മചെയ്യുന്നതു ദൈവത്തിനു എതിരല്ല.
7) കാഴ്ച്ചലഭിച്ചവന്രെ വിശ്വാസപ്രഖ്യാപനം

കാഴ്ച ലഭിച്ച അന്ധനെ ഫരീസയര്‍ പുറത്താക്കിയിരുന്നു.

(അന്നത്തെക്കാലത്തു പുറത്താക്കല്‍ വലിയ പീഠനമാണു. കൂട്ടത്തില്‍ നിന്നും പുറത്തായാല്‍ പിന്നെ ഒരു കൂട്ടവും ഇല്ല. ഇന്നാണെങ്കില്‍ എത്രയോ കൂട്ടങ്ങള്‍ സ്വീകരിക്കാന്‍ കൈയും നീട്ടിനില്ക്കുന്നു.) പിന്നീടു അവനെ കണ്ടപ്പോള്‍ യേശു ചോദിച്ചു മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ? അവന്‍ പറഞ്ഞു ഞാന്‍ അവനില്‍ വിശ്വസിക്കാന്‍ അവന്‍ എവിടെയെന്നു അറിയുന്നില്ലെന്നു പറഞ്ഞപ്പോള്‍ അതു ഞാന്‍ തന്നെയെന്നു യേശു പറഞ്ഞപ്പോള്‍ അവന്‍ യേശുവിനെ പ്രണമിച്ചു.

അത്മീയ അന്ധത

വചനത്തെയും, നിയമത്തെയും വികലമായി മനസിലാക്കുകയും, അക്ഷരാര്‍ത്ഥം മാത്രം മനസിലാക്കുകയും വ്യാഖ്യാനിക്കുക്യും ചെയ്താല്‍ അവര്‍ അത്മീയാന്ധതയില്‍ ആയിരിക്കും.

യേശു ഫരീസയരോടു പറഞ്ഞു നിങ്ങള്‍ അന്ധരായി ജനിച്ചിരുന്നെങ്കില്‍ നിംഗള്‍ക്കു പാപം കാണില്ലായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ കാണുന്നു. പക്ഷേ സത്യം ഗ്രഹിക്കുന്നില്ല .ആത്മീയ അന്ധത നിംഗളെ ബാധിച്ചിരിക്കുന്നു.
നമ്മുടേയും ആത്മീയ അന്ധത മാറികിട്ടാന്‍ നമുക്കും പ്രാര്ത്ഥിക്കാം!

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...