Sunday 9 April 2017

"അമ്മ "

അരാണു അമ്മ?

അമ്മയെക്കുറിച്ചു എത്ര പറഞ്ഞാലും ഒന്നും പറഞ്ഞില്ലെന്നു ഒരു തോന്നല്‍ !

ദൈവം അപ്പനാണോ ? അമ്മയാണോ ? രണ്ടുമാണു.
സ്വര്‍ഗസ്ഥനായപിതാവാണു . Abba ! പിതാവേ !

പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല ... അമ്മയാണു.
പിടക്കോഴി തന്‍റെ കുഞ്ഞുങ്ങളെ തന്‍റെ ചിറകിനടിയില്‍ ..... ....................... അതേ ഇവിടേയും അമ്മയാണു.
അരൂപിയായ ദൈവം സ്ത്രീയോ പുരുഷനോ അല്ല !
അമ്മയുടേയും അപ്പന്‍റെയും ഗുണങ്ങളാല്‍ സമ്പന്നം !

എന്‍റെ ദൈവം അമ്മയും അപ്പനുമാണു.
സ്ത്രീയേയും പുരുഷനേയും സ്രിഷ്ടിച്ച ദൈവം ത്ന്‍റെ ഗുണങ്ങളാണു അമ്മക്കും അപ്പനും കൊടുത്തതു .

മനുഷ്യനെ ദൈവം തന്‍റെ ഛായയിലും സാദ്രിശ്യത്തിലും ആണു സ്രിഷ്ടിച്ചതു " അമ്മത്വവും ,അപ്പത്ത്വവും " ദൈവീകഗുണങ്ങള്‍ മാത്രമാണു. അതിനാല്‍ എന്രെ ദൈവം അമ്മയും അപ്പനുമാണു.

അമ്മയില്‍ " അപ്പത്വവും " ഉണ്ടു
അപ്പനില്‍ " അമ്മത്വവും " ഉണ്ടു. (അമ്മത്വവും അപ്പത്വവും അങ്ങനെ പറയാമോയെന്നു അറിയില്ല)

"അമ്മ"

NO MAN IS POOR
WHO HAS A GODLY MOTHER !

ഉദാഹരണത്തിനു എനിക്കു എങ്ങും പോകേണ്ടാ എന്‍റെ ഭവനം തന്നെ മതി " എന്‍റെ അമ്മ തന്നെ പറ്റിയ മോഡല്‍.

അതുപോലെ എന്‍റെ മൂത്ത ജ്യേഷ്ടത്തിയമ്മ ! ഇന്നലെ സംസ്കരിച്ച ആണ്ടമ്മ ഉമ്മന്‍ !
ദൈവം കൊടുത്ത 10 മക്കളെ സന്തോഷത്തോടെ സ്വീകരിച്ചു. 9 ആണ്‍ മക്കളും ഒരു മകളും. 9 ആണ്‍ മക്കളും നല്ല നിലയില്‍ അമേരിക്കയില്‍ ! മകള്‍ മാത്രം നാട്ടില്‍ അദ്ധ്യാപിക.

NO MAN IS POOR
WHO HAS A GODLY MOTHER !

അതേ എന്‍റെ ദൈവം അമ്മയും അപ്പനുമാണു.
ഇവിടെ ഹിന്‍ദുയിസത്തിലെ " അര്‍ദ്ധനാരീശ്വരന്‍ " ചിന്തനീയമാണു.
ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു ദൈവം തന്നെതന്നെ വെളിപ്പെടുത്തുന്നു. അവര്‍ക്കും ദൈവിക വെളിപാടുകള്‍ ലഭിക്കുന്നു.

അവരും ദൈവമക്കള്‍ തന്നെ ! അവരെ ദൈവം എങ്ങനെ രക്ഷിക്കുമെന്നു നമുക്കു അറിഞ്ഞുകൂടാ . അതു ദൈവിക രഹസ്യമാണു .അതു ഗ്രഹിക്കാന്‍ മനുഷ്യന്‍ അസക്തനാണു .

ദൈവത്തിനു മഹത്വം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...