Blessed are those who hunger and thirst for righteousness, for they will be filled
Friday, 28 April 2017
രണ്ടൂ വള്ളത്തില്‍ യാത്ര ചെയ്യാമോ ?
" NO ONE WHO PUTS A HAND TO THE PLOW AND LOOKS BACK IS FIT
FOR THE KINGDOM OF GOD" ( Lk.9: 62 ) ദൈവത്തിന്റെ വിളിസ്വീകരിച്ചിട്ടു അതില്‍ നിലനില്ക്കാതെ അവിശ്വസ്ഥത കാണിക്കുന്നവന്
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കില്ല.
Thursday, 27 April 2017
The CATHOLIC CHURCH
PATER NOSTER, qui es Caelis, sanctificentur nomen Tuum.
ആബൂന്‍ ദ് ബശ്മായോ നെശ്കാദാശ് ശ്മോക്
Our Father in heaven, hallowed be your name.
സ്വര്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പരിശുദ്ധമാകപ്പെടേണമേ !
എന്തിനാണു ഞാന്‍ ഇതു എഴുതിയതു ?
എന്താണു കത്തോലിക്കാ സഭ ?
കര്ത്താവു സ്ഥാപിച്ച കത്തോലിക്കാസഭയില്‍ ഇന്നു 23 കിഴക്കന്‍ സഭകളും, ഒരു പടിഞ്ഞാറന്‍ ( ലത്തീന്‍ )സഭയുമാണു ഉള്ളതു.
ഇതെല്ലാം കൂടി ഉള്ചേരുന്നതാണു കത്തോലിക്കാ സഭ .
കത്തോലിക്കാ സഭയെന്നുപറഞ്ഞാല്‍
ലത്തീന്‍ സഭയെന്നു പറഞ്ഞാല്‍ തെറ്റാണു .
കത്തോലിക്കാസഭയെന്നു പറഞ്ഞാല്‍ സീറോ മലബാര്‍ സഭയാണെന്നു പറഞ്ഞാല്‍ തെറ്റാണു.
കത്തോലിക്കാസഭയെന്നു പറഞ്ഞാല്‍ സീറോ മലങ്കര സഭയെന്നു പറഞ്ഞാല്‍ തെറ്റാണു .
അതേ സമയം ലത്തീന്‍ സഭ കത്തൊലിക്കാസഭയാണു
.
സീറോ മലബാര്‍ സഭ കത്തോലിക്കാ സഭയാണു .
സീറോ മലങ്കര സഭ കത്തോലിക്കാ സഭയാണു .
ചുരുക്കത്തില്‍ 24 വ്യക്തിഗത സഭകള്‍ ചേരുന്നതാണു കത്തൊലിക്കാ സഭ.അധവാ കത്തോലിക്കാസഭയില്‍
24 വ്യക്തിഗത സഭകള്‍ ഉണ്ടു
ഈ വിവരണം എന്തിനെന്നു ചോദിച്ചേക്കാം ?
ഇന്നു ഒരു സഹോദരന് ഒരു പോസ്റ്റു ഇട്ടിരിക്കുന്നതുകണ്ടു .മലബാര്‍ സഭയിലെ ചിലവൈദികര്‍ പറങ്കി സഭയിലേക്കു പോകുന്നെന്നും പറഞ്ഞു .വിശദീകരിക്കുന്നില്ല.
സഹോദരന്മാരേ ഒന്നു മനസിലാക്കുക.
ലത്തീന്‍ സഭയെ ഇന്‍ഡ്യയില്‍ പിടിച്ചു നിര്ത്തി യിരിക്കുന്നതു മലബാര്സഭയിലെ അച്ചന്മാരാണു
എന്നു പറഞ്ഞാല്‍ ആയിരക്കണക്കിനു ,പതിനായിരക്കണക്കിനു മലബാര്‍ സഭയിലെ ആളുകളാണു ലത്തീന്‍ സഭയിലെ അച്ചന്മാരായി പ്രവര്ത്തിക്കുന്നതു .ഓരോ കോണ്ഗ്രിഗേഷന് എടുത്താലും മലബാര്‍ സഭയിലെ അച്ചന്മാരായിരിക്കുംകൂടുതല്‍ !
അതുകാരണമാണു ഇന്‍ഡ്യയില്‍ മലബാര്‍ സഭക്കു പൂര്ണ സ്വാതന്ത്ര്യം ഇല്ലാത്തതു. മലബാര്‍ സഭയിലെ ഇടവകക്കാരും അച്ചന്മാരും തിരികെ മലബാര്‍ സഭയിലേക്കു വന്നാല്‍ പിന്നെ ലത്തീന്കാര് ശുഷകമാകും.
സ്വതന്ത്രമായി സുവിശേഷപ്രഘോഷണത്തിനു സാധിക്കാത്തതു ഇന്‍ഡ്യയില്‍ മാത്രമേയുള്ളു. അതിന്റെ കാരണവും എല്ലാവര്ക്കും അറിയാം.ഇന്ഡ്യ വിദേശികളുടെ കോളനി ആയിപ്പോയതിന്റെ ഒരു കെടുതിയാണു.
സഹനം യേശു നമ്മേ പഠിപ്പിച്ചതാണു .അവര്‍ മൂലം നമ്മള് ഒത്തിരി സഹിക്കേണ്ടി വന്നു.നമ്മുടെ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു അതൊക്കെ അംഗീകരിക്കുന്നു.
നമുക്കു പകയും പ്രതികാരവും വേണ്ടാ .നമുക്കു ഒറ്റ സഭയിലുള്ല വ്യക്തിഗത സഭയായി മുന്പോട്ടു പോകാന്‍ സാധിക്കണം .
മലങ്കര കത്തോലിക്കാസഭക്കു
ഇന്‍ഡ്യയില്‍ സുവിശേഷപ്രഘോഷണത്തിനു പൂര്ണ സ്വാതന്ത്ര്യം
ഉണ്ടു . പക്ഷേ മലബാര്‍ സഭക്കു അതില്ല.ഞാന്‍ അതു അംഗീകരിക്കുന്നില്ലെങ്കില്‍ പോലും നമുക്കു വഴക്കു വേണ്ടാ .അച്ചന്മാര്ക്കു അങ്ങനെ പോകാനുള്ള സ്വാതന്ത്ര്യം ഇല്ലെല്ലോ ? മെത്രാന്റെ അനുവാദം ആവശ്യമാണു.
ഇത്രയും വളരെ യാദ്രിശ്ചികമായി എഴുതിയതാണു .
Wednesday, 26 April 2017
വി.തോമ്മാശ്ളീഹാ !
നസ്രാണിക്രിസ്ത്യാനികളുടെ പിതാവു !
യേശുവും പരിശുദ്ധ അമ്മയും കഴിഞ്ഞാല്‍ ഒന്നാം സ്ഥാനം കൊടുക്കേണ്ടതു നമ്മുടെ പിതാവായ വി. തോമ്മാശ്ളീഹായിക്കാണു .
വിതോമ്മാശ്ളീഹായാണു നമ്മുടെ പിതാവു !
ഏറ്റവും വലിയ പ്രാര്ത്ഥനയാണു വി.ബലി (കുര്ബാന )
നൊവേനക്കു പോകുന്നതു തെറ്റല്ല .
പക്ഷേ ബലിയില്‍ സംബംന്ധിക്കാതെ നൊവേനക്കു മാത്രം പോകുന്നതു ശരിയല്ല. .
നാം പ്രാര്ത്ഥിക്കേണ്ടതു കാര്യസാധ്യത്തിനല്ല
പിന്നെയോ ദൈവതിരു ഹിതം നിറവേറാനാണു.
അതുകൊണ്ടു യാചന പ്രാര്ത്ഥന വേണ്ടെന്നല്ല.
എന്റെ ഹിതമല്ല അങ്ങയുടെ തിരുഹിതം നിറവേറട്ടെയെന്നു പറയാന്‍ നമുക്കു ആകണം !
തലമറന്നു എണ്ണതേക്കുന്നവര്‍ ?
ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്നു ഒരിക്കലും മനസിലാക്കാത്തവര്‍ !
തോമ്മാശ്ളീഹായിക്കു കൊടുക്കേണ്ട ബഹുമാനം കൊടുക്കാതെ കാര്യ സാധ്യത്തിനുവേണ്ടി ,വി. യൂദാശ്ളീഹായിക്കും, വി. അന്തോണീസ് പിതാവിനും, വി.ഗീവര്ഗീസ് സഹദായിക്കും ബഹുമാനവും ആദരവും കൊടുക്കുമ്പോള്‍ അവര്‍ എന്തെങ്കിലും തെറ്റു ചെയ്തെന്നു അവര്ക്കു തോന്നില്ല, തെറ്റാണെന്നു ഞാനും പറയുന്നില്ല. തോമ്മാശ്ളീഹായെ മറന്നിട്ടു അധവാ അന്നു ഒരു കുര്ബാനക്കുപോലും പോകാതെ മറ്റുളളവരുടെ നൊവേനക്കും മറ്റും പോകുന്നതു തല മറന്നു എണ്ണ തേക്കുന്നതിനു തുല്ല്യമാണു.
അച്ചന്മാരുടെ നമസ്കാരത്തില്‍ ഇപ്രകാരം പറയുന്നു.
മുഖശോഭയോടെ പത്രോസിന്റെ കൂടെ തോമ്മാശ്ളീഹായും മഹത്വത്തിന്റെ ദിനത്തില്‍ യേശുവിന്‍റെ മുന്പില് വന്നു തന്റെ സഭയെ കാണിച്ചിട്ടു നീ എന്നേ ഭരമേല്പിച്ച മക്കള്‍ ഇതാ എന്നു പറയുമെന്നു .(മര്തോമ്മാ നസ്രാണികളെയാണു തോമ്മാശ്ളീഹാ കാണിക്കുന്നതു )
ഞാനോര്ക്കുകയായിരുന്നു മുഖകാന്തിയോടെ നില്കുന്ന തന്റെ സഭയേ കാണിക്കുമ്പോള്‍ തലകുനിച്ചു മറ്റോരുകൂട്ടരേയും കാണിക്കില്ലേ ? ഇവരാണു സഭയില്‍ നിന്നും തെറ്റിപോയ മൌലീകവാദികളെന്നും പറഞ്ഞു ഒരു കൂട്ടരേ കൂടികാണിക്കുമെന്നു ഞാന്‍ ചിന്തിക്കുന്നു. അതു പ്രാര്‍ത്ഥനയില്‍ ഇല്ല.
യൂറോപ്പില്‍ സുവിശേഷം എത്തുന്നതിനുമുന്പു ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തന്നെ ഭാരതത്തില്‍ സുവിശേഷം അറിയിച്ചവനാണു തോമ്മാശ്ളീഹാ. മറ്റു അപ്പസ്തോലന്മാരേക്കാള് കൂടുതല്‍ ദൂരം താണ്ടിയവനും ഉയിര്ത്ത യേശുവിനെ ആദ്യമായി ദൈവമായി പ്രഖ്യാപിച്ചവനും നമ്മുടെ പിതാവായ തോമ്മാശ്ളീഹായാണു . അദ്ദേഹത്തെ മറന്നാല്‍ തലമറന്നു എണ്ണതേക്കുന്നതിനു തുല്ല്യം കുറ്റകരമാണു
Subscribe to:
Posts (Atom)
അനുരജ്ജനകൂദാശയുടെ ദുരുപയോഗം
എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...
-
പെന്തക്കോസ്തിലെ ഒരു അമ്മച്ചി കന്യാസ്രീ വേഷധാരിയായ ഒരു സ്ത്രീയെക്കൊണ്ടൂ അവരുടെ (പെന്തക്കോസ്തുകാരുടെ ) ആശയങ്ങള്‍ മസാലയൊക്കെ ചേര്‍ത്തു രൂപപ്പെ...
-
It is the ability to control your own thoughts and the way in which you behave I think each one of us should have “ The ability to cont...