Sunday, 1 July 2018

പുരോഹിതന്‍റെ ആശീര്‍വാദം

ദിവ്യബലിയിലെ ആശീര്‍വാദം !

ദിവ്യബലിയുടെ പൂര്ത്തീകരണം പുരോഹിതന്‍റെ ആശീര്‍ വാദത്തോടു കൂടെ മാത്രമേ പൂര്ത്തിയാകൂ .

പുരോഹിതന്‍റെ ആശീര്‍ വാദമില്ലാതെ വീട്ടിലേക്കു പോകുന്നവര്‍ക്കു കര്ത്താവിന്‍റെ അനുഗ്രഹം ലഭിക്കില്ല

നിങ്ങള്‍ ഇങ്ങ്നെ പറഞ്ഞു  ഇസ്രയേല്‍ ജനത്തെ അനുഗ്രഹിക്കണം .

" കര്ത്താവു നിന്നെ അനുഗ്രഹിക്കുകയും ,പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണകാണിക്കുകയും  ചെയ്യട്ടെ .കര്ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്കട്ടെ. ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെ മേല്‍ എന്‍റെ നാമം ഉറപ്പിക്കട്ടെ . അപ്പോള്‍ ഞാന്‍ അവരെ അനുരഹിക്കും. " ( സംഖ്യ6:22-27 )

സമാപന ആശീര്‍ വാദ പ്രാര്ത്ഥനയില്‍ പുരോഹിതനില്‍ ക്കൂടി കര്ത്താവാണു ആശീര്വദിക്കുന്നതു !!!!!!!!!!!

അപ്പോള്‍ തലവണങ്ങി ആശീര്‍ വാദം സ്വീകരിക്കാം !

തായിതണ്ടിനോടു ചേരാത്ത ശാഖക്കു ജീവനില്ല !!!!!

" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ; ഞാന്‍ നിങ്ങളിലും വസിക്കും .മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതു പോലെ ,എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. " ( യോഹ.15:4 )

ഞാന്‍ ലേഖനം എഴുതുകയോ ,ക്ളാസുകള്‍ എടുക്കുകയോ ചെയ്യുമ്പോള്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ പറയുകയോ ,എഴുതുകയോ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ശക്തമായി പറഞ്ഞുപോകുന്നതു ചില അവസരത്തില്‍ സഭയില്‍ ഉള്ളവര്‍ പോലും സഭയില്‍ നിന്നും അല്പം അകന്നു, അവരുടെ സ്വന്തമായ ചില തത്വങ്ങള്‍ക്കു ഊന്നല്‍ കൊടുക്കുന്നതുപോലെ തോന്നുമ്പോഴാണു.

എങ്ങനെ സുവിശേഷം പ്രഘോഷിക്കണം ?

സഭയോടു ചേര്ന്നു മാത്രം സുവിശേഷം പ്രഘോഷിക്കുക
സഭയുടെ പഠനങ്ങള്‍ക്കു അനുസ്രിതമായിരിക്കണം .
സ്വന്ത അനുഭവത്തില്‍ നിന്നും സുവിശേഷം പ്രഘോഷിക്കണം  .               
ഉത്തമബോധ്യത്തില്‍നിന്നും സുവിശെഷം പ്രഘോഷിക്കണം .
സുവിശേഷമായി ജീവിച്ചിട്ടു മാത്രം പ്രഘോഷണം .
പ്രസംഗവും പ്രവര്ത്തിയും ഒരുപോലെ ആയിരിക്കണം . പറയുന്നതിനു വിപരീതമായി ഒരിക്കലും പ്രവര്ത്തിക്കരുതു .പ്രവര്ത്തിച്ചാല്‍ അതു കപട സാക്ഷ്യമാകും.

വിശ്വാസം വെറും വൈകാരികാനുഭവമാണോ ?

ഒരിക്കലുമല്ല .അങ്ങനെ ആകാനും പാടില്ല. വൈകാരികതലമാണു വിശ്വാസത്തെ നിയന്ത്രിക്കുന്നതെങ്കില്‍ അതു നിലനില്ക്കില്ല. ചിലരുടെ സുവിശെഷപ്രഘോഷണം കേട്ടുകൊണ്ടിരിക്കുമ്പോള്‍ വൈകാരികമായി അവര്‍ കരയുകയോ,തുള്ലിച്ചാടുകയോ,ചാപല്ല്യങ്ങള്‍ ഒക്കെ കാണിക്കുകയോ ഒക്കെ ചെയ്തെന്നുവരാം  പ്രഘോഷണം   അവസാനിക്കുമ്പോള്‍ അവരിലെ വികാരവും കെട്ടുപോകും. അതല്ല വിശ്വാസം .!!!  അതിനാല്‍ സഭയോടു ചേര്ന്നു വിശ്വാസം ഉള്‍കൊള്ളണം 

സഭയോടു ചേര്ന്നു വിശ്വാസം ഉള്‍കൊള്ളുകയും , ജീവിതത്തില്‍ അതു പ്രാവര്ത്തികമാക്കുകയും വേണം .വെറുതെ പെട്ടെന്നു പ്രാവര്ത്തികമാക്കാന്‍ പറ്റില്ല. അതിനായി നാം പരിശ്രമിക്കണം .
ആദ്യം  മനസിനേയും ചിന്തകളേയും ക്രമപ്പെടുത്തണം .

വചനസ്വീകരണത്തിനു അനുസ്രിതമായി നമ്മുടെ മനസിനേയും,ചിന്തകളേയും ക്രമപ്പെടുത്തുവാന്‍ നമുക്കു കഴിയണം. അതോടുകൂടി നമ്മുടെ പ്രവര്ത്തികളേയും സുവിശേഷത്തിനു യോഗ്യമായ വിധത്തിലാക്കാന്‍ നമുക്കു കഴിഞ്ഞാല്‍ നാം വിജയിച്ചെന്നു പറയാം .

അങ്ങനെയുള്ള ഒരാള്‍ക്കു യേശു കാണുന്നതുപോലെ വസ്തുതകളെ വിലയിരുത്തുവാന്‍ സാധിക്കും. ആര്‍ക്കും ഒരുതരത്തിലുള്ള ഉപദ്രവും ഉണ്ടാകില്ല. എന്നുമാത്രമല്ല ദൈവസ്നേഹത്തില്‍ അധിഷ്ടിതമായ പരസ്നേഹത്തില്‍ കഴിയുവാനും ഒരുവനു സാധിക്കും !

Saturday, 30 June 2018

മെത്രാനില്ലാതെ സഭയോ സഭയില്ലാതെ മെത്രാനോ ഇല്ല

ഹാ ഹാ എന്നു പറഞ്ഞതുകൊണ്ടു ആരും സഭയേയും മെത്രാനേയും രണ്ടായിക്കാണരുതു. മെത്രാനും വിശ്വാസികളുടെ സമൂഹവും ചേര്ന്നതാണു സഭ.

യേശു ആദ്യം സ്ഥാപിച്ചതു വി കുര്‍ബാനയാണു. പിന്നീടാണു
( പരിശുദ്ധാത്മാവിനെ നല്കിയ ശേഷം ) മെത്രാന്മാരേയും അവരുടെ തലവനേയും നിയമിച്ചതും അധികാരം കൊടുത്തതും .അതു ഒരിക്കലും എടുത്തു മാറ്റപ്പെടുകയില്ല.

ചുരുക്കം .

 കുര്‍ബാന സ്ഥാപിച്ചതും ,മെത്രാനെ വാഴിച്ചതും ,മെത്രാനു അധികാരം കൊടുത്തതും യേശുക്രിസ്തുവാണു. മെത്രാനും ,കുര്‍ബാനയും ഇല്ലാതെ  സഭയില്ല. സഹോദരന്മാരെ ( സഹമെത്രാന്മാരെ ഉറപ്പിച്ചു നിര്ത്താനുള്ള അധികാരം പത്രോസിനു നല്കിയതു യേശു തന്നെയാണു. ആ അധികാരം യുഗാന്ത്യം വരെ നിലനില്ക്കുന്നു. ഇന്നും പത്രോസിന്‍റെ പിന്‍ഗാമിയാണു സഭയുടെ തലവന്‍ .ഏതെങ്കിലും മെത്രാനു പരാജയം സംഭവിച്ചാല്‍, സന്മാര്‍ഗക്ഷതം സംഭവിച്ചാല്‍ , തിരുത്തുവാനുള്ള അധികാരം സഭാതലവനാണു. അവിടെ വിശ്വാസിക്കു കാര്യമില്ല. യേശുവാണു ഇതൊക്കെ നിശ്ചയിച്ചിരിക്കുന്നതു.

വിശ്വാസിയുടെ അംഗബലം നോക്കിയല്ല ദൈവശാസ്ത്ര ത്തിനോ,ആരാധനാക്രമത്തിനൊ, വിശ്വാസത്തിനോ, സ്ന്മാര്‍ഗത്തിനോ , വില കല്പ്പിക്കുവാന്‍. കൂടുതല്‍ ആളുകള്‍ പറഞ്ഞുവെന്നതുകൊണ്ടു മാറ്റാവുന്നതല്ല, വിശ്വാസവും ,സന്മാര്‍ഗവും. ഈ രണ്ടു കാര്യങ്ങള്‍ക്കു മാത്രം പാപ്പായിക്കു അപ്രമാദിത്യാധികാരം ഉണ്ടു.

അര്‍ക്കദിയാക്കൊന്മാരുടെ ഭരണ സിരാകെന്ദ്രം !!!

അര്‍ക്കദിയാക്കോന്‍റെ സ്ഥാനത്തിരിക്കുന്ന മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെ ഭരണ സിരാകേന്ദ്രം കുറവിലങ്ങാടാകണമെന്നു ഞാന്‍ പറയാനുള്ള കാരണം 1) പതിനാറാം നൂറ്റാണ്ടു വരെ ഭാരതത്തിലെ മുഴുവന്‍ മാര്ത്തോമ്മാ നസ്രാണികളുടേയും ഭരണാധിപന്മാരായിരുന്ന അര്‍ക്കദിയാക്കോന്മാരുടെ ഭരണ സിരാകേന്ദ്രം 2) ഏഴരപള്ളികള്‍ക്കു ശേഷം സ്ഥാപിതമായ പ്രഥമ പള്ളി 3) പുരാതന നസ്രാണിസമൂഹങ്ങളുടെ പെറ്റമ്മയും പോറ്റമ്മയും 4) മദ്ധ്യദശകങ്ങളിലെ പ്രമുഖ വൈദീക പരിശീലനകേന്ദ്രം. ( മല്പ്പാനേറ്റു സ്വന്തമായിരുന്ന ഇടവക ) 5) നിധീരിക്കല്‍ മാണികത്തനാരുടെ ഇടവകയും ഭരണ സിരാകേദ്രവും . 6) ഭാരതത്തിലെ ആദ്യത്തെ നാട്ടുമെത്രാനായ പറമ്പില്‍ ചാണ്ടി മെത്രാന്‍റെ ( മാര്‍ അലക്സാണ്ടര്‍ ദേ കോമ്പോ ) ഭരണ സിരാകേന്ദ്രം. 7) നസ്രാണികളുടെ തലപ്പള്ളിയെന്ന വിളിപ്പേരു . പിന്നേയും നൂറുകണക്കിനു വിശേഷണങ്ങള്‍ കാണാം .എന്‍റെ മനസില്‍ മായാതെ നില്ക്കുന്ന വിശേഷണങ്ങള്‍ ! പള്ളിയിലേക്കു കയറിപോകുമ്പോള്‍ റോഡില്‍ നിന്നും നടന്നു പടിചവിട്ടിതുടങ്ങുമ്പോള്‍ ആകെ എത്രപടികള്‍ ? ഒരോ വര്ഷവും എണ്ണിനോക്കും കൂടുകയോ കുറയുകയോ ചെയ്തോ ? ആകെ പള്ളിമുറ്റം വരെ 87 പടികള്‍ മുറ്റത്തു നിന്നും പള്ളി അകത്തേക്കു മൂന്നുപടികള്‍ അകെ 90 പടികള്‍ ! പള്ളിമുറ്റത്തു നിന്നും ശവക്കോട്ടയിലേക്കു 44 പടികള്‍ ! ഇതൊക്കെയാണു എന്‍റെ ഓര്മ്മയില്‍ നില്ക്കുക. ചെറുപ്പം മുതലേ അപ്പച്ചന്‍ മുടങ്ങാതെ പോകുമ്പോള്‍ എന്നേയും കൂട്ടുമായിരുന്നു. ഇവിടെ നിന്നുമാണു നമ്മുടെ പൂര്വീകര്‍ കല്ലൂപ്പരെ ദേവീക്ഷേത്രത്തിന്‍റെ അരികില്‍ താമസിച്ചിരുന്നതെന്നും മറ്റും പറഞ്ഞുതരുമായിരുന്നു.അതൊക്കെ ഞങ്ങളുടെ കുടുംബചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണു. കാളികാവു കുടുംബത്തില്‍ നിന്നും പോയി .കാളികാവുകുടുംബം അന്യം നിന്നുപോയപ്പോള്‍ ഒരു മകളെ കെട്ടിച്ചിരുന്ന കുടുംബമാണു പാറ്റാനി.ഇപ്പോള്‍ അവരാണു കാളികാവുകുടുംബക്കാര്‍ . ഏതായാലും ആര്‍ക്കാദിയാക്കോന്‍റെ ഭരണ സിരാകേദ്രത്തില്‍ തന്നെ അതിന്രെ തുടര്‍ച്ചയായ മേജര്‍ ആര്‍ക്കി എപ്പിസ്കൊപ്പല്‍ ഭരണ സിരാകേദ്രവും ആകുന്നതു എത്രയോ മനോഹരം !!!!!!

Friday, 29 June 2018

പ്രസംഗവും പ്രവര്ത്തിയും !

മെത്രാനായാലും, വൈദീകനായാലും, മാതാപിതാക്കളായാലും, അദ്ധ്യാപകരായാലും, ജീവിതമാത്രുകയാണു  ഫലപ്രദം !!!!!!!
പ്രസംഗവും പ്രവര്ത്തിയും !

ജീവിതമില്ലാത്ത സുവിശേഷപ്രഘോഷണം നിരര്‍ത്ഥകമാണു .

ജീവിതമാത്രുകയാണു ഏറ്റവും നല്ല ഉപദേശം . ഉപദേശം മാത്രമായാല്‍ ഫലരഹിത്ം  . സുവിശേഷം ജീവിക്കാത്തവന്‍റെ സുവിശേഷപ്രഘോഷണം ഒരു ഹ്രുദയത്തെയും സ്വാധീനിക്കുന്നില്ല.

മാത്രുകാപരമായി ജീവിക്കാത്തമാതാപിതാക്കളുടെ ഉപദേശം ഫലരഹിതമാണു.

ഒരിക്കല്‍ ഒന്‍പതാം ക്ളാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ക്ളാസില്‍ പോകാതെ ആരുടെയോ കൂടെ പോയവിവരം കൂട്ടുകാരില്‍ നിന്നും അമ്മ മന്സിലാക്കിയിട്ടു മകളെ വഴ്ക്കു പറഞ്ഞു .മുട്ടയില്‍ നിന്നും വിരിഞ്ഞില്ല അതിനുമുന്‍പേ .അപ്പനിംഗുവരെട്ടെ . ഇന്നു ഞാന്‍ പറഞ്ഞുകൊടുക്കും. ഇതുകേട്ടിട്ടു മകള്‍ക്കു പാകപ്പകര്‍ച്ചയൊന്നുമുണ്ടായില്ല. എന്നിട്ടു പറഞ്ഞു അത്രയേ ഉള്ളോ ? അമ്മ എന്‍റെ കാര്യം പറഞ്ഞുകൊള്ളുക .അമ്മയുടെ കാര്യം ഞാനും പറഞ്ഞുകൊള്ലാം . പിന്നെ അമ്മ മിണ്ടിയില്ല. ആരും അപ്പനോടു ഒന്നും പറഞ്ഞില്ല. 

ഒരു സംഭവം പറയാം .                                             
       
(കൌണ്സിലിംഗ്  രഹസ്യം.  ആളിനെതിരിച്ചറിയാതെ പറയാമല്ലോ )

കൌണ്സിലിംഗിനു വന്നപെണ്‍കുട്ടി പറഞ്ഞതു .

അമ്മയും മകളും താമസിക്കുന്നവീട്ടില്‍ അടുത്തുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന അപരിചിതനായ ഒരു പയ്യന്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. മകള്‍ സ്കൂളില്‍ നിന്നു വരുമ്പോഴും പലപ്പോഴും   അവന്‍ വീട്ടില്‍ കാണും .സൌഹ്രുദം പ്രണയത്തിലേക്കു നീണ്ടു. അമ്മ എപ്പോഴും മകളെ ഉപദേശിക്കും മകളേ സൂക്ഷിച്ചുകൊള്ളണം ! അവനുമായി വലിയ പരിചയത്തിനു പോകേണ്ടാന്നു .ബോര്മ്മയിലെ പണികഴിഞ്ഞു അവന്‍ ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനാണു. അതിനുള്ള സൌകര്യം അമ്മതന്നെ ഒരുക്കികൊടുക്കുന്നതായിരിക്കും. മകള്‍ സ്കൂളില്‍ പോയാല്‍ പിന്നെ വീട്ടില്‍ അമ്മ മാത്രമേയുള്ളു .  ഈ പയ്യന്‍ ഈ പെണ്‍കുട്ടിയെ അവള്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ വെച്ചും കാണുമായിരുന്നു. സംസാരിക്കുമായിരുന്നു. കാലക്രമത്തില്‍ ക്ളാസ്  കട്ടുചെയ്തു ഇവര്‍ സിനിമക്കുപോയി. പിന്നെ ഇവന്‍ ആ പെണ്‍കുട്ടിയെ ഒരു മുസ്ലീമിന്‍റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ സ്ത്രീമാത്രം .ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലാണു. ഈ പയ്യനും മുസ്ലീമാണു. ആ സ്ത്രീ ഇവര്‍ക്കുവേണ്ട സൌകര്യ്ം ചെയ്തുകൊടുക്കും. അങ്ങനെ ആ വീട്ടില്‍ വെച്ചു ശാരീരിക ബന്ധം തുടര്ന്നുകൊണ്ടുപോയി. സ്കൂളില്ലാത്തപ്പോള്‍ പള്ളിയില്‍ പോകയാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും ഇവന്‍ ഈ പെണ്‍കുട്ടിയുമായി മുസ്ലീമിന്‍റെ വീട്ടില്‍ ആയിരിക്കും. അവളുടെ കയ്യില്‍ നിന്നും പണവും തിരികെ കൊടുക്കാമെന്നുള്ള ഉറപ്പില്‍ വാങ്ങാന്‍ തുടങ്ങി. പിന്നെ ഇവളുടെ മാലയും വളകളും ഒക്കെ അത്യാവശ്യമാണു ഒരു മാസത്തിനുള്ളില്‍ തിരികെ കൊടുക്കാമെന്നു പറഞ്ഞു അവന്‍ വാങ്ങിയിരുന്നു. നിംഗളുടെ മതത്തില്ചേര്ന്നു ഞാന്‍ നിന്നെ കെട്ടിക്കോളാമെന്നു ഉറപ്പുംകൊടുത്തു. അങ്ങനെ അവളുടെ പണവും ,സ്വര്ണവും ,ശരീരവും അവന്‍ സ്വന്തമാക്കി.ഇതൊന്നും അമ്മ  അറിഞ്ഞിരുന്നില്ല. അമ്മയുമായി മാത്രമേ ലോഹ്യമുള്ളെന്നു കരുതിയ അമ്മക്കു തെറ്റി. അമ്മ മകള്‍ക്കു എപ്പോഴും ഉപദേശം കൊടുത്തിരുന്നു. മോളേ സൂക്ഷിക്കണം ! അവനുമായി ഒരടുപ്പവും വേണ്ടാ .സംസാരിക്കാനും ഒന്നും പോകരുതു . മകളുറ്റെ വിവരമൊന്നും അമ്മ അറിഞ്ഞിരുന്നില്ല.       
                                                                       
ഒരിക്കല്‍ പേറ്ഷ്യന്‍ ഗള്‍ഫിനു പോകാന്‍ ഒത്തെന്നും പറഞ്ഞു പോയിട്ടു വര്ഷങ്ങളോളം കഴിഞ്ഞും വിവരമൊന്നുമില്ല. പഠനം കഴിഞ്ഞപ്പോള്‍ വിവാഹാലോചനവന്നു. വിവാഹ്ം ഉറപ്പിച്ചു. ആ സമയത്തു പെണ്‍കുട്ടി കൌണ്സിലിംഗിനു വന്നപ്പോഴാണു വിവരം പറഞ്ഞതു .എല്ലാം നഷ്ടപെട്ട  പെണ്‍കുട്ടി ഇതൊന്നും അമ്മയെ അറിയിച്ചിട്ടില്ല.                       
                                                                 
അമ്മ ഇതൊന്നും അറിഞ്ഞില്ലെ അവനെ എന്തിനാണു അമ്മവീട്ടില്‍ കയറ്റിയതെന്നു ഞാന്‍  ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതു അമ്മയുടെ ഭാഗത്തു ഒരു കുറ്റവും ഇല്ല അമ്മ എപ്പോഴും എന്നെ ഉപദേശിക്കുമായിരുന്നു .   "മകളേ സൂക്ഷിച്ചുകൊള്ളണമെന്നു " .

ഉപദേശിക്കുന്ന അമ്മ നല്ല മാത്രുക കാട്ടിയിരുന്നില്ല . മുസ്ലീം പയ്യനെ വീട്ടില്‍ സ്വാഗതം ചെയ്തിട്ടു മകള്‍ സൂക്ഷിക്കണമെന്നു ഉപദേശിച്ചു .അമ്മ സൂക്ഷിച്ചുമില്ല. മകള്‍ക്കുണ്ടായ നഷ്ടമൊന്നും അമ്മ അറിഞ്ഞുമില്ല.

എന്നെ സംബന്ധിച്ചു ഇതു ഒരു ഒറ്റപെട്ട സംഭവമല്ല .ഒരു കൌണ്സിലര്‍ എന്നരീതിയില്‍ ധാരാളം രഹസ്യങ്ങള്‍ മനസിലാക്കുന്നു. പുറത്തു പറയാന്‍ പാടില്ലെല്ലോ ?

ജീവിത മാത്രുകയാണു ഏറ്റവും നല്ല ഉപദേശം !

മാത്രുകയില്ലാത്ത ഉപദേശം ഫലരഹിതമാണു.

വ്യഭിചാരം ചെയ്യരുതെന്നു ഉപദേശിക്കുകയും അതേസമയം സ്വയം വീണുപോകയും ചെയ്താല്‍ ഉപദേശത്തിനു എന്തു ഫലം ?

Thursday, 28 June 2018

പ്രാര്ത്ഥന എന്നെ എങ്ങനെ സ്വാധീനിക്കുന്നു ?

പ്രാര്ത്ഥന !!!

പ്രാര്ത്ഥനയില്‍ ക്കൂടി എനിക്കു ദൈവത്തിങ്കലേക്കു അടുക്കാന്‍ സാധിച്ചോ അതോ അവിടെ തന്നെയോ അതൊ അകന്നോ ???

പ്രാര്ത്ഥിച്ചതുകൊണ്ടു എന്തെങ്കിലും ഫലം ഉണ്ടോ ?

ഏറ്റവും വലിയ പ്രാര്ത്ഥന പ.കുര്‍ബാന ( ബലിയര്‍പ്പണം ) ആണെല്ലോ ? അതു കഴിഞ്ഞുള്ള അവസ്ഥയെന്താണു ? സമാധാനമോ സംത്രിപ്തിയോ ആണോ ?  അതോ അസമാധാനമോ അസ്ംത്രിപ്തിയോ ആണോ ?

ഒരാള്‍ പ്രാര്ത്ഥിക്കുന്നു .കൂടുതല്‍ സമയം പ്രാര്ത്ഥിക്കുന്നു. പ്രാര്ത്ഥന കഴിയുമ്പോള്‍ പ്രാര്ത്ഥനക്കു മുന്‍പുള്ല അയാളുടെ അവസ്ഥയില്‍ നിന്നും എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ ? അതോ പഴയ അവസ്ഥയില്‍ തന്നെയാണോ ? ഒരു മാറ്റവും സംഭവിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണു പ്രാര്ത്ഥിക്കുന്നതു ?

വി.കുര്‍ബാനക്കുശേഷം സമാധാനത്തോടെ ഭവനത്തിലേക്കു മടങ്ങുവാന്‍ സാധിക്കുന്നുണ്ടോ ? ബലിയില്‍ സംബന്ധിച്ചതുകൊണ്ടു മനസമാധാനം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടോ ? അതോ ഭാരം കൂടുകയാണോ ചെയ്തതു ? കലങ്ങിയ മനസിന്‍റെ തെളിമക്കു പകരം കൂടുതല്‍ കലങ്ങുകയാണോ ചെയ്തതു ? ഓ ഇതിനു വന്നതുകൊണ്ടു പലതും മുടങ്ങി ഇനിയും എങ്ങനെ അതൊക്കെ പൂര്ത്തിയാക്കുമെന്നുള്ള ചിന്തയിലാണോ ?  എങ്കില്‍ പിന്നെ എന്തിനു ഈ ബലി അര്‍പ്പണം ?

പ്രാര്ത്ഥനക്കുശേഷവും ,ബലിയര്‍പ്പണത്തിനു ശേഷവും   ഞാന്‍ മാറണം . എന്നില്‍ പരിവര്ത്തനം ഉണ്ടാകണം !

ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനു പ്രാര്ത്ഥിക്കണം ? എന്തിനു ബലിയര്‍പ്പിക്കണം ?

യേശു കാണിച്ചു തന്ന മാത്രുകയെന്തു ?

ജോലിത്തിരക്കിനിടയില്‍ ,ഭക്ഷണം പോലും കഴിക്കാന്‍ സമയം ഇല്ലാതെ ജനത്തിന്‍റെ ഇടയില്‍ ജോലി ചെയ്തു താളര്ന്നപ്പോള്‍ , അല്പം വിശ്രമത്തിനായി, അല്‍ പം ശാന്തി ലഭിക്കുന്നതിനായി, അല്പം സമാധാനം ലഭിക്കുന്നതിനായി പിതാവുമായി ഒന്നായി പ്രാര്ത്ഥനയില്‍ ചിലവിട്ടു. പ്രാര്ത്ഥന കഴിഞ്ഞാല്‍ ശാന്തിയും സമാധാനവും ,ഊജസ്വലതയും ലഭിക്കുന്നു. ആവശ്യത്തിനുള്ള ശക്തി സംഭരിച്ചിരുന്നതു പ്രാര്‍ ത്ഥനയില്‍ നിന്നുമാണു.    എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പു പ്രാര്ത്ഥന ദീര്‍ഘിപ്പിച്ചിരുന്നു. ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന്രെ തലേ രാത്രി മൂവന്‍ യേശു പ്രാര്ത്ഥനയിലായിരുന്നു അതുകഴിഞ്ഞു നേരം വെളുത്തപ്പോഴായിരുന്നു ശിഷ്യന്മാരെ തിരഞ്ഞെടുത്തതു.

സ്വയം രൂപപ്പെടുന്നവരും ,ദൈവത്തെ രൂപപ്പെടുത്തുന്നവരും.

ദൈവത്തിനു സ്വീകാര്യമായ വിധത്തില്‍ സ്വയം രൂപപ്പെടുന്നവര്‍ .തന്‍റെ അവസ്ഥ മനസിലാക്കി കുറവുകളെ പരിഹരിക്കാനായി ശ്രമിക്കുകയും,താന്‍ പാപിയാണെന്നുള്ള അവബോധം ഉണ്ടാകുകയും, ദൈവതിരുമുന്‍പില്‍ തന്നെതന്നെ താഴ്ത്തുകയും ,തന്നില്‍ കനിയേണമേ യെന്നു പ്രാര്ത്ഥിക്കുക്യും ചെയ്യുന്നവന്‍ .അവന്‍ പ്രാര്ത്ഥനക്കുശെഷം നീതീകരിക്കപെട്ടവനായി ഭവനത്തിലേക്കു മടങ്ങും. ഉദാ. ചുങ്കക്കാരന്‍റെ പ്രാര്ത്ഥനയെടുക്കാം .
മറ്റുചിലരാകട്ടെ ദൈവത്തെ അവരുടെ ഇഷ്ടത്തിനു രൂപപ്പെടുത്തുന്നു.

അവരാകട്ടെ ഞാനും ദൈവവും ഒരുപോലെയാണു.അധവാ ഞാന്‍ ചെയ്യുന്നതൊക്കെ ദൈവത്തിനു ഇഷ്ടമാണു. ഞാന്‍ ചെയ്യുന്നതെല്ലാം ദൈവം അംഗീകരിക്കും. ദശാംശം കൊടുക്കുന്നു. സുവിശെഷം പറയുന്നു.പള്ളിക്കു വേണ്ടതെല്ലാം കൊടുക്കുന്നു. വലിയ മണികൊടുത്തു .പിന്നെ അച്ചന്‍ പറഞ്ഞതെല്ലാം കൊടുത്തു .ഈ ഞാന്‍ ബാക്കിയുള്ളവരെ പ്പോലൊന്നുമല്ല.   ചുരുക്കത്തില്‍ ഞാന്‍ ബാക്കിയുള്ളവരെപ്പോലെയൊന്നുമല്ല .ദൈവം എന്‍റെ സ്വന്തമാണു, ഞാന്‍ പറയുന്നതെല്ലാം ദൈവം കേള്‍ക്കും. വാസ്ഥവത്തില്‍ എന്താണു സംഭവിക്കുക ? ദൈവതിരുമുന്‍പാകെ ഇയാള്‍ക്കു ഒരു നീതീകരണവും ലഭിക്കുന്നില്ല.  ഉദാ. ഫരീസേയന്‍റെ പ്രാര്ത്ഥന !
സഹോദരന്മാരേ നമുക്കു ചിന്തിക്കാം !

പ്രാര്ത്ഥനക്കുശേഷം എനിക്കു വല്ല മാറ്റവും ഉണ്ടോ ?

ബലിക്കുശേഷം ശാന്തിയുംസമാധാനവും ലഭിക്കുന്നോ ?

അതോ ബലിയുടെ സമയത്തും വാച്ചും നോക്കി ഇതു എപ്പോള്‍ ഒന്നു തീര്ന്നുകിട്ടുമെന്നു  ചിന്തിച്ചും കൊണ്ടു നില്ക്കുകയാണോ ? സമയം തീരെയില്ല പ്രാര്ത്ഥി ച്ചുവെന്നു വരുത്തി അവസാനിപ്പിക്കുകയാണോ ? എല്ലാം ഒരു ചടങ്ങായി മാത്രം ചെയ്തു തീര്‍ക്കുകയാണോ ?

ബലിയും പ്രാര്ത്ഥനയും  ഒക്കെ ഒരു ചടങ്ങുനിര്‍ വഹിക്കല്‍ മാത്രമാണോ ? ചിലപ്പോള്‍  വൈകിട്ടത്തെ  പ്രാര്ത്ഥനയും ഭക്ഷണത്തിനിരിക്കുമ്പോള്‍ ഒരു കുരിശുവരയില്‍ തീര്‍ക്കുന്നവരും കാണും . ഇന്നു മനുഷ്യന്‍ യഥാര്ത്ഥ  ദൈവത്തില്‍ നിന്നും അകന്നു അവനു ഇഷ്ടമുള്ള ദൈവത്തെ സ്വയം നിര്മ്മിച്ചു അവനു ഇഷ്ടമുള്ളതു മാത്രം ചെയ്തു സ്വയം സ്ംത്രിപ്തനാകുന്നു

Wednesday, 27 June 2018

ദൈവമാതാവു

എമേ ദാലോഹോ = Mother of God = ദൈവമാതാവു

കത്തോലിക്കാ സഭയുടേയും കിഴക്കന്‍ സഭകളുടേയും കാഴ്ചപ്പാടാണു ഇതു. ഇതില്‍ നിന്നും എന്തു മനസിലാക്കുന്നു ?

ദൈവത്തിനു അമ്മയുണ്ടോ ? ഇല്ല.

പിന്നെ പരിശുദ്ധ കന്യാമറിയത്തെ ദൈവമാതാവു എന്നു പറയുന്നതെന്തുകൊണ്ട് ?

പരിശുദ്ധകാന്യാമറിയം യേശുവിന്‍റെ അമ്മയാണു.

യേശു ദൈവമാകയാല്‍ യേശുവിന്‍റെ അമ്മയെ ദൈവമാതാവെന്നു സംബോധന ചെയ്യുന്നു.

അതിനാല്‍ ദൈവത്തിന്‍റെ , പരിശുദ്ധത്രീത്വത്തിന്‍റെ അമ്മയല്ല. ദൈവമാതാവു എന്നു പറയുന്നതുകൊണ്ടു കത്തോലിക്കാസഭയോ കിഴക്കന്‍ സഭകളോ കന്യാമറിയം പരിശുദ്ധ ത്രീത്വത്തിന്‍റെ ,ദൈവത്തിന്‍റെ അമ്മയാണെന്നു പറയുകയോ.പഠിപ്പിക്കുകയോ ,വിശ്വസിക്കുകയോ ചെയ്യുന്നില്ല.

പരിശുദ്ധ കന്യാമറിയം യേശുവിന്‍റെ അമ്മയായി അനാദിയിലെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ !

"താന്‍ മുന്‍ കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു ; വിളിച്ചവരെ നീതീകരിച്ചു ; നീതീകരിച്ചവരെ മഹത്വപ്പെടുത്തി. " ( റോമ.8: 30 )

അതേ പരിശുദ്ധ കന്യാമറിയത്തെ മഹത്വപ്പെടുത്തിയതു മനുഷ്യരല്ല. പിതാവായ ദൈവമാണു. ദൈവത്തിന്‍റെ അഭിവാദ്യമാണു മാലാഖാ അറിയിച്ചതു. നീ ക്രുപ നിറഞ്ഞവളാണെന്നു പറഞ്ഞതും പിതാവാണു.

പരിശുദ്ധാത്മാവാണു ഏലിശബേത്തിനെ കൊണ്ടു എന്‍റെ കര്ത്താവിന്‍റെ അമ്മയെന്നും, നീ സ്ത്രീകളില്‍ അനുഗ്രഹീതയാണെന്നും പറയിപ്പിച്ചതു. അതെ അവള്‍ കര്ത്താവിന്‍റെ അമ്മയാണു. കാരണം യേശു കര്ത്താവായതുകൊണ്ടു തന്നെ
.
ദൈവത്തിനു ,പാപമുള്ളടത്തു, അശുദ്ധിയുള്ളടത്തു വസിക്കാന്‍ പറ്റില്ല. അതിനാല്‍ അവളെ ജന്മപാപത്തില്‍ നിന്നും ,കര്മ്മ പാപത്തില്‍ നിന്നും സംരക്ഷിക്കേണ്ടതു ആവശ്യമായിരുന്നു. അതിനുള്ള ക്രുപ ദൈവം തന്നെ അവളില്‍ നിറച്ചു.അവള്‍ പാപരഹിതയായി ജനിച്ചു ഒരു പാപവും ചെയ്യാത്തവളായി വളര്ന്നു വന്നു.അങ്ങനെ വിശുദ്ധിയില്‍ ,ദൈവക്രുപയില്‍ നിറഞ്ഞവളിലാണു ,മനുഷ്യപുത്രന്‍ മനുഷ്യനായി അവളില്‍ രൂപം കൊണ്ടതു. അധവാ പരിശുദ്ധാത്മാവില്‍ അവള്‍ ഗര്‍ഭിണിയായി.
അതിനാണു ഏലിസബേത്തു പറഞ്ഞതു നീ സ്ത്രീകളില്‍ അനുഗ്രഹീത, നിന്‍റെ ഉദരഫലവും അനുഗ്രഹീതം !

ദൈവത്തിനു മഹത്വം !!

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...