Saturday 4 August 2018

യേശു ഏകരക്ഷകന്‍

മരണത്തിനു മുന്‍പും മരണശേഷവും യേശു അപ്പസ്തോലന്മാരെ കൂടെ ഇരുത്തി പഠിപ്പിക്കുന്നു.
"പീ‍ഡാനുഭവത്തിനുശേഷം നാല്പതു ദിവസത്തേക്കു യേശു അവരുടെ ഇടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. "
മൂന്നു വര്ഷം കൂടെ കൊണ്ടു നടന്നു പഠിപ്പിച്ചു.പിന്നെ ഉയര്‍പ്പിനു ശേഷം 40 ദിവസം അവരുടെ ഇടയില്‍ തന്നെ തന്നെ കാണിച്ചും ,തെളിവുകള്‍ നല്കിയും അവരെ വചനത്തില്‍ ശക്തിപ്പെടുത്തി. എന്നിട്ടു പറഞ്ഞു നിംഗള്‍ ജറുശലേം വിട്ടു പോകരുതു.
അധികം താമസിയാതെ പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവില്‍ സ്നാനം ഏള്‍ക്കും. അതുകഴിഞ്ഞു ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാനാണു അവരോടു പറഞ്ഞതു.
സഭയുടെ അടിത്തറയായ അപ്പസ്തോലന്മാരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതില്‍ യേശു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ അവരെ ഒന്നിച്ചുകൂട്ടി പത്തുദിവസം കാത്തിരുന്നതു പരിശുദ്ധ കന്യാമറിയമാണു.
മനുഷ്യാവതാരത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രാധാന്യം എന്തു ?
മനുഷ്യസ്രിഷ്ടി.
"ദൈവം മനുഷ്യനെ സരള ഹ്രുദയനായി സ്രിഷ്ടിച്ചു. എന്നാല്‍ അവന്‍റെ സങ്കീര്ണ പ്രശ്നങ്ങള്‍ അവന്‍റെ സ്വന്തം സ്രിഷ്ടിയാണു. " ( സഭാ പ്ര. 7 : 29 )
മനുഷ്യന്‍ അനുസരണക്കേടു കാണിച്ചപ്പോള്‍ ,പാപം ചെയ്തപ്പോള്‍ അവന്‍ ദൈവത്തില്‍ നിന്നും അകന്നു. ദൈവത്തിനു പുറം തിരിഞ്ഞു. കാരണം പാപത്തിനും ദൈവത്തിനും അടുത്തിരിക്കാന്‍ പറ്റില്ല. അവിടെ ഡൈവേര്‍ഷന്‍ ഉണ്ടാകും.

പാപം ഉള്ളിടത്തു, അശുദ്ധിയുള്ളിടത്തു ദൈവത്തിനു വസിക്കാന്‍ പറ്റില്ല. അതിനാല്‍ മനുഷ്യാവതാരത്തിനു ആവ്ശ്യമായ " സ്ത്രീ " ജന്മ പാപത്തില്‍ നിന്നും കര്മ്മ പാപത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവളായിരിക്കണം .ദൈവക്രുപ നിറഞ്ഞവളായിരിക്കണം .
അതാണു ദൈവദൂതന്‍ അവളോടു പറഞ്ഞതു
" ദൈവക്രുപ നിറഞ്ഞവളേ സ്വസ്തി.കര്ത്താവു നിന്നോടു കൂടെ "
അവള്‍ കര്ത്താവിന്‍റെ അമ്മയാണു.
സ്ത്രീകളില്‍ അനുഗ്രഹീതയുമാണു . എന്നു പറഞ്ഞതു ഏലിശഎത്താണു. പരിശുദ്ധാത്മാവില്‍ നിറഞ്ഞാണു ഇതു ഉത്ഘോഷിച്ചതു.
ചുരുക്കത്തില്‍ അവള്‍ യേശുവിനു ജനിക്കാന്‍ തക്കപാത്രമായിരുന്നു. അതു പിതാവിന്‍റെ നിശ് ചയവുമായിരുന്നു.
കത്തോലിക്കാ സഭയുടെ വിശ്വാസം .
യേശുവാണു ഏകരക്ഷകന്‍
പിതാവിലേക്കുള്ള വാതില്‍ യേശു മാത്രമാണു.
പിതാവു ആകര്ഷിച്ചിട്ടല്ലാതെ ആരും പുത്രന്‍റെ അടുക്കലേക്കോ ,പുത്രനില്‍ കൂടിയല്ലാതെ ആരും പിതാവിലേക്കോ കടക്കുന്നില്ല.
ചുരുക്കത്തില്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഏക മദ്ധ്യസ്ഥന്‍ യേശു മാത്രമാണു.
പിന്നെ പരിശുദ്ധകന്ന്യാമറിയവും, മറ്റു പരിശുദ്ധന്മാരും മധ്യസ്ഥരായി കരുതുന്നതോ ? അവര്‍ മാധ്യസ്തരാണോ ?
അവരും മാദ്ധ്യസ്ഥരാണു. അവര്‍ പിതാവിനോടല്ല യേശുവിനോടാണു മാധ്യസ്ഥം യാചിക്കുന്നതു. കാരണം ആര്‍ക്കും യേശുവില്‍ ക്കൂടിയല്ലാതെ പിതാവിലേക്കു കടന്നു വരാന്‍ പറ്റില്ല.
കാനായ്ഇലെ കല്ല്യാണത്തിനു മറിയം നേരിട്ടു ഒന്നും ചെയ്തില്ല. " അവന്‍ പറയുന്നതു ചെയ്യുക. "
അവന്‍ പറയുന്നതുപോലെ തന്നെ ചെയ്യണം .അമ്മയുടെ മാധ്യസ്ഥവും പുത്രനോടാണു. ആര്‍ക്കെങ്കിലും ആവശ്യ്മുണ്ടെങ്കില്‍ അമ്മയെയോ മറ്റു മധ്യസ്ഥന്മാരെയോ സമീപിക്കാം .അതു അവരവരുടെ മാത്രം തീരുമാനമാണു.
ദൈവം ജോബിന്‍റെ കൂട്ടുകാരോടു പറഞ്ഞതു " ജോബു നിംഗള്‍ക്കു വേണ്ടി പ്രാര്ത്ഥിച്ചാല്‍ ഞാന്‍ നിങ്ങളുടെ പാപം ക്ഷമിക്കാം " അവര്‍ നേരിട്ടു പറഞ്ഞിട്ടു ഒരു കാര്യവുമില്ല.
ചിലര്‍ പ്രാര്ത്ഥിച്ചാല്‍ ദൈവം കേള്‍ക്കില്ല. നിന്‍റെ കൈകള്‍ രക്ത പങ്കിലമാണു നീ കൈകള്‍ ഉയര്ത്തുമ്പോള്‍ ഞാന്‍ മുഖം മറക്കും .
എന്നാല്‍ വിശുദ്ധന്മാരുടെ പ്രാര്ത്ഥന ദൈവസന്നിധിയില്‍ വേഗം എത്തുന്നു.
"ദൂതന്‍റെ കയ്യില്‍ നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കു ഉയര്ന്നു." ( വെളി.8:4 )
ചുരുക്കത്തില്‍ മാധ്യസ്ഥ പ്രാര്ത്ഥനക്കും വിലയുണ്ടു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...