എമേ ദാലോഹോ = Mother of God = ദൈവമാതാവു
കത്തോലിക്കാ സഭയുടേയും കിഴക്കന്‍ സഭകളുടേയും കാഴ്ചപ്പാടാണു ഇതു. ഇതില്‍ നിന്നും എന്തു മനസിലാക്കുന്നു ?
ദൈവത്തിനു അമ്മയുണ്ടോ ? ഇല്ല.
പിന്നെ പരിശുദ്ധ കന്യാമറിയത്തെ ദൈവമാതാവു എന്നു പറയുന്നതെന്തുകൊണ്ട് ?
പരിശുദ്ധകാന്യാമറിയം യേശുവിന്‍റെ അമ്മയാണു.
യേശു ദൈവമാകയാല്‍ യേശുവിന്‍റെ അമ്മയെ ദൈവമാതാവെന്നു സംബോധന ചെയ്യുന്നു.
അതിനാല്‍ ദൈവത്തിന്‍റെ , പരിശുദ്ധത്രീത്വത്തിന്‍റെ അമ്മയല്ല. ദൈവമാതാവു എന്നു പറയുന്നതുകൊണ്ടു കത്തോലിക്കാസഭയോ കിഴക്കന്‍ സഭകളോ കന്യാമറിയം പരിശുദ്ധ ത്രീത്വത്തിന്‍റെ ,ദൈവത്തിന്‍റെ അമ്മയാണെന്നു പറയുകയോ.പഠിപ്പിക്കുകയോ ,വിശ്വസിക്കുകയോ ചെയ്യുന്നില്ല.
പരിശുദ്ധ കന്യാമറിയം യേശുവിന്‍റെ അമ്മയായി അനാദിയിലെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ !
"താന്‍ മുന്‍ കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു ; വിളിച്ചവരെ നീതീകരിച്ചു ; നീതീകരിച്ചവരെ മഹത്വപ്പെടുത്തി. " ( റോമ.8: 30 )
അതേ പരിശുദ്ധ കന്യാമറിയത്തെ മഹത്വപ്പെടുത്തിയതു മനുഷ്യരല്ല. പിതാവായ ദൈവമാണു. ദൈവത്തിന്‍റെ അഭിവാദ്യമാണു മാലാഖാ അറിയിച്ചതു. നീ ക്രുപ നിറഞ്ഞവളാണെന്നു പറഞ്ഞതും പിതാവാണു.
പരിശുദ്ധാത്മാവാണു ഏലിശബേത്തിനെ കൊണ്ടു എന്‍റെ കര്ത്താവിന്‍റെ അമ്മയെന്നും, നീ സ്ത്രീകളില്‍ അനുഗ്രഹീതയാണെന്നും പറയിപ്പിച്ചതു. അതെ അവള്‍ കര്ത്താവിന്‍റെ അമ്മയാണു. കാരണം യേശു കര്ത്താവായതുകൊണ്ടു തന്നെ
.
ദൈവത്തിനു ,പാപമുള്ളടത്തു, അശുദ്ധിയുള്ളടത്തു വസിക്കാന്‍ പറ്റില്ല. അതിനാല്‍ അവളെ ജന്മപാപത്തില്‍ നിന്നും ,കര്മ്മ പാപത്തില്‍ നിന്നും സംരക്ഷിക്കേണ്ടതു ആവശ്യമായിരുന്നു. അതിനുള്ള ക്രുപ ദൈവം തന്നെ അവളില്‍ നിറച്ചു.അവള്‍ പാപരഹിതയായി ജനിച്ചു ഒരു പാപവും ചെയ്യാത്തവളായി വളര്ന്നു വന്നു.അങ്ങനെ വിശുദ്ധിയില്‍ ,ദൈവക്രുപയില്‍ നിറഞ്ഞവളിലാണു ,മനുഷ്യപുത്രന്‍ മനുഷ്യനായി അവളില്‍ രൂപം കൊണ്ടതു. അധവാ പരിശുദ്ധാത്മാവില്‍ അവള്‍ ഗര്‍ഭിണിയായി.
അതിനാണു ഏലിസബേത്തു പറഞ്ഞതു നീ സ്ത്രീകളില്‍ അനുഗ്രഹീത, നിന്‍റെ ഉദരഫലവും അനുഗ്രഹീതം !
ദൈവത്തിനു മഹത്വം !!
No comments:
Post a Comment