യേശു പറഞ്ഞു " ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ .എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹ്രുദയത്തില്‍ നിന്നു ,വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ,ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും. അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെ പറ്റിയാണു. അതുവരേയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു.എന്തെന്നാല്‍ യേശു അതുവരേയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല. " (യോഹ.7:37 39 )
പ്രിയപ്പെട്ടവരേ ! നമ്മള്‍ ഓരോരുത്തരും വിശ്വസിച്ചു സ്നാനം എള്‍ക്കുമ്പോള്‍ യേശുവിന്‍റെ ദാനമായ പരിശുദ്ധാത്മാവിനെ നാം സ്വീകരിക്കുന്നു. അന്നു അതു വെറും ഒരു തീപ്പൊരിപോലെ വളരെ ചെറുതാകാം. എന്നാല്‍ അതിനെ ഉജ്വലിപ്പിക്കുമ്പോള്‍ ആണു അതു വലിയ ജ്വാലയായി ,വലിയ അരുവിയായി, രൂപാന്തരപ്പെടുക, എങ്കില്‍ ശിശുപ്രായത്തില്‍ നാം സ്നാനം സ്വീകരിക്കുമ്പോള്‍ നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നുണ്ടോ?

ഉണ്ടു .നമുക്കു വേണ്ടി നമ്മുടെ രക്ഷിതാക്കള്‍ (തലതൊടുന്നവര്‍ ) വിശ്വാസം ഏറ്റു പറയുമ്പോഴും അവിടെ യേശുവിന്‍റെ ആത്മാവു പ്രവര്ത്തിക്കുന്നു. പിന്നെ നമുക്കു അറിവാകുംപ്പോള്‍ ദിവസേന നമ്മള്‍ വിശ്വാസം ഏറ്റു പറയുമ്പോള്‍ അന്നു ലഭിച്ച ആത്മാവു ഉജ്വലിപ്പിക്കപ്പെടുന്നു.
ആദ്യം വൈദികന്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍ ശിരസില്‍ വെള്ളം ഒഴിച്ചു സ്നാനം തരുമ്പോഴും , ,നെറ്റിയിലും ,ശരീരത്തിലും തൈലം പുരട്ടി കുരുശുവരച്ചു അഭിഷേകം നല്കുമ്പോഴും നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. അതു ഒരു ആരംഭം മാത്രം .ഒരു ചെറിയ അരുവിയുടെ ഉറവിടം മാത്രം . ആ അരുവി ഒഴുകി ഒഴുകി ഒരു വലിയ അരുവിയായി ,ഒഴുമ്പോള്‍ പലകൈവഴിയില്‍ നിന്നും ചെറിയ ചെറിയ അരുവികളിലെ ജലം ഇതിലേക്കു വന്നു ,അതു ഒരു മഹാഅരുവിയായി ,ഒരു ജലാശയമായി രൂപാന്തരപ്പെടും .
അദ്യം കാല്പൊത്ത നനയാനുള്ലവെള്ളം ,പിന്നെ മുട്ടിനു താഴെ, അതും കഴിഞ്ഞു മുട്ടോളം വെള്ലം, പിന്നെ മുട്ടിനു മുകളില്‍, അതു കഴിഞ്ഞു അരയോളം ,പിന്നെ നെന്‍ചോളം ,പിന്നെ കഴുത്തോളം പിന്നെ വലിയ ജലാശയം . ഇതു തന്നെയല്ലേ നാം എസക്കിയേല്‍ 47 ല്‍ വായിക്കുക, ( എസ.47 : 1 - 7 )

പിന്നെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയായി. അവിടെ പരിശുദ്ധാത്മാവിന്‍റെ പ്രവര്ത്തനമാണു നാം കാണുക,
No comments:
Post a Comment