Thursday 2 August 2018

വിലക്കു വാങ്ങപ്പെട്ടമനുഷ്യര്‍

മനുഷ്യര്‍ അവരുടെ സ്വന്തമല്ല അവര്‍ വിലക്കു വാങ്ങപ്പെട്ടവരാണു. രക്തം മോചനദ്രവ്യമായി നല്കിയാണു മനുഷ്യനെ സ്വതന്ത്രനാക്കിയതു .
എല്ലാമനുഷ്യരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണു.അതിനു സഹായകരമായ വിധത്തില്‍ ഓരോരുത്തര്‍ക്കും വിവിധങ്ങളായ വരദാനങ്ങളാണു ലഭിച്ചിരിക്കുന്നതു.
ഒരുവനു ലഭിച്ച വരദാനമല്ലായിരിക്കാം അപരനു ലഭിച്ചിരിക്കുന്നതു.
അതിനാല്‍ വിളിയനുസരിച്ചാണു ജീവിക്കേണ്ടതു.
ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ചു ഓരോരുത്തരും ജീവിതം നയിക്കണം.അതിനാല്‍ ഏതു അവസ്ഥയില്‍ നാം വിളിക്കപ്പെട്ടോ ആ അവസ്ഥയില്‍ ദൈവത്തോടൊത്തു നില നില്ക്കണം .
വിശുദ്ധന്മാരുടെ ജീവിതം കോപ്പിയടിക്കരുതു . ( ഫ്രാന്സീസ് പാപ്പാ പറയുന്നു. )
എല്ലാവര്‍ക്കും ഫ്രാന്സീസ് സേവ്യര്‍ ആകാന്‍ പറ്റില്ല. എല്ലാവര്‍ക്കും മദര്‍ തെരേസയാകാന്‍ പറ്റില്ല.
എല്ലാവര്‍ക്കും അല്ഫോന്സാമ്മയാകാന്‍ പറ്റില്ല.
കാരണം ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വിളി വ്യത്യസ്ഥമാണു.വിളിക്കു അനുസരിച്ച ടെക്സ്റ്റു ബുക്കാണു ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നതു, അതിനാല്‍ ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ചോദ്യാവലിയും വ്യത്യസ്ഥമാണു,അപ്പോള്‍ കോപ്പി അടിച്ചാല്‍ ഉത്തരം തെറ്റും.
ഫ്രാന്സീസ് പാപാ പരയുന്നു വിശുദ്ധന്മാരുടെ ജീവചരിത്രം വായിക്കാം പക്ഷേ അവരുടെ ജീവിതം കോപ്പിയടിക്കരുതു. കാരണം അവരുടെ വിളി ആയിരിക്കില്ല മറ്റൊരാള്‍ക്കു ലഭിച്ചിരിക്കുന്നതു.
ഒരാള്‍ കണക്കു പരീക്ഷ എഴുതുന്നു. അടുത്തിരിക്കുന്നയാളുടെ ചോദ്യക്കടലാസ് ബയോളജിയുടേതാണു .അപ്പോള്‍ അടുത്തിരുന്നു കണക്കു ചെയ്യുന്ന ആളിന്‍റെ ഉത്തരക്കടലാസ് കോപ്പിയടിച്ചാല്‍ ? ഒരു മാര്‍ക്കു പോലും ലഭിക്കില്ല.
അതിനാല്‍ പുണ്ണ്യാളന്മാരുടെ ജീവ ചരിത്രം വായിച്ചു അതില്‍ നിന്നും ഉത്തേജനം സ്വീകരിച്ചു നിന്‍റെ വിളിക്കനുസരിച്ചു വേണം ജീവിക്കുവാന്‍.
അതിനാല്‍ ഞാന്‍ എന്തു ചെയ്യണം ? ഞാന്‍ ഏതു അവസ്ഥയില്‍ വിളിക്കപ്പേട്ടു ? എന്‍റെ വിളി എന്താണു ? അതിനാണു ഞാന്‍ പ്രത്യുത്തരം കൊടുക്കേണ്ടതു.
അതിനാല്‍ നമ്മുടെ വിളിയുടെ നിലനില്പ്പിനുവേണ്ടി നാം പ്രാര്ത്ഥിക്കണം .വിളിയോടു വിശ്വസ്ഥത പുലര്ത്തണം . അതിനു നമ്മില്‍ വളരേണ്ട പുണ്ണ്യങ്ങള്‍
1) വിശ്വാസം
2) പ്രത്യാശ
3 ) സ്നേഹം
ഇതില്‍ മൂന്നാമത്തേതാണു സര്വ്വതോല്ക്രുഷ്ടം ! കാരണം ദൈവം സ്നേഹമാണെല്ലോ ?
നാം ഓരോരുത്തരും ദൈവത്തിന്‍റെ ആലയമാണെന്നും നമുക്കു മറക്കാതിരിക്കാം .
" നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ? ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍ ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണു .
ആ ആലയം നിങ്ങള്‍ തന്നെ ." ( 1കോറ. 3 :16 - 17 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...