Friday 10 August 2018

ഗീവര്‍ഗീസ് എന്ന പയ്യന്‍ പിന്നീടു മര്‍ ഈവാനിയോസ്

മാവേലിക്കര പണിക്കരുവീട്ടില്‍ തോമ്മസ് പണിക്കരുടേയും അന്നമ്മയുടേയും മകനായി 1882 സെപ്റ്റംബെര്‍ 21 നു ജനിച്ചു. പിതാവിന്‍റെ ഒരു സഹോദരനായ സഖറിയാ കത്തനാര്‍ യാക്കോബായിലെ ഒരു അവിവാഹിതനും ദയറാക്കാരനുമായിരുന്നു.അദ്ദേഹത്തെപ്പോലെ ഒരു സന്യാസജീവിതം നയിക്കാന്‍ കൊച്ചു ഗീവര്‍ഗീസും ആഗ്രഹിച്ചിരുന്നു.

പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞു ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി 1890 നു ശേഷം കൊട്ടയം എംഡി. സെമിനാരി ഹൈസ്കൂളില്‍ ചേര്ന്നു. 1899 ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്ത്തിയാക്കി.

9 - 1 - 1900  ല്‍ പുലിക്കോട്ടില്‍ മാര്‍ ദിയന്യാസിയൂസ് അദ്ദേഹത്തെിനു ഡീക്കന്‍ പട്ടം കൊടുത്തു. എന്നിട്ടു  കോട്ടയത്തു സി.എം.സ് കോളജില്‍ പഠനം തുടരാന്‍ ഡീക്കനു അദ്ദേഹം  അനുവാദം കൊടുത്തു. പിന്നീടു അദ്ദേഹത്തെ മഡ്രാസ് ക്രിസ്ത്യന്‍ കോളജിലേക്കു വിട്ടു. അദ്ദേഹം അവിടെ നി ന്നു ബി.ഏ.യും തുടര്ന്നു അവിടെനിന്നു എം.എ.ഡിഗ്രി  1907 ല്‍ ഡിസ്റ്റ്ംഷനോടെ കരസ്ഥമാക്കി.

അങ്ങനെ ഗീവര്‍ഗീസ് ശെമ്മാശന്‍ മദ്രാസില്‍ നിന്നും തിരികെയെത്തിയപ്പോള്‍ അദ്ദേഹത്തെ എം.ഡി.സെമിനാരി ഹൈസ്കൂളിന്‍റെ പ്രിന്സിപ്പലാക്കി. പിന്നീടു പരിമലവെച്ചു വട്ടശേരില്‍ തിരുമേനി 1908 ,സെപ്റ്റംബര്‍ 15നു വൈദീകപട്ടം കൊടുത്തു .പി.ടി. ഗീവര്‍ഗീസ് അച്ചന്‍ ,എം.എ.അച്ചനായിട്ടാണു അറിയപെട്ടതു. അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി മലങ്കരസഭയില്‍ വലിയ ഉണര്വുണ്ടായി. അദ്ദേഹത്തിന്‍റെ പരിശ്രമത്തില്‍ മലങ്കരസഭക്കു 1912ല്‍ ഒരു കാതോലിക്ക സിംഹാസനം സ്ഥാപിതമായി.

1913 മുതല്‍ 1919 വരെ കല്ക്കട്ടായില്‍ സെറാമ്പൂരില്‍ പ്രൊഫസറായി ജോലി ചെയ്തു . ഈ അവസരത്തില്‍ ഇന്‍ഡ്യന്‍ സന്യാസത്തെ ക്കുറിച്ചു പഠിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ ഭാരതീയ സന്യാസരീതിയില്‍ ഒരു ക്രിസ്ത്യന്‍ സന്യാസക്രമത്തിനു അദ്ദേഹം രൂപം കൊടുത്തു. സെറാം പൂരില്‍ നിന്നും ജോലി രാജിവെച്ചു റാന്നി .പെരുന്നാട്ടില്‍ മുണ്ടന്മലയില്‍  1919 ,ആഗസ്റ്റു 15നു ബഥനി ആശ്രമം സ്ഥാപിച്ചു. അദ്ദേഹത്തിന്‍റെ ആശ്രമജീവിതത്തില്‍ നിന്നും മലങ്കരസഭക്കു ആധ്യാത്മീകഉണര്‍വും, പ്രചോദനവും ലഭിക്കുകയുണ്ടായി. 1925 , ജനുവരിയില്‍ അദ്ദേഹം റമ്പാനായും , മേയ് ഒന്നിനു നിരണത്തുവെച്ചു ബ്ഥനിയുടെ മെത്രാനായും ഈവാനിയോസ് വാഴിക്കപെട്ടു. സ്ത്രീകള്‍ക്കു വേണ്ടി ഒരു മഠം 1925ല്‍ അദ്ദേഹം സ്ഥാപിച്ചു.

1926 ല്‍ പരുമലയില്‍ ചേര്ന്ന മലങ്കര സിനഡു മാര്‍ ഈവാനിയോസിനെ റോമിലെ ഹോളീ സീയുമായി  സ്മ്പര്‍ക്കം തുടങ്ങാനും കത്തോലിക്കാ കൂട്ടായ്മയിലേക്കു വരാനുള്ള സാധ്യ്തകളെപറ്റി ചര്‍ച്ചകള്‍ നടത്താനുമായി ഭരമേല്പ്പിച്ചു. എന്നാല്‍ റോമില്‍ നിന്നും ഇവരുടെ ആവശ്യങ്ങള്‍ ഒരു പരിധിവരെ അംഗീകരിച്ചു കഴിഞ്ഞപ്പോഴേക്കും വട്ടിപ്പണക്കേസ് വിജയിക്കയാല്‍ സിനഡു തീരുമാനത്തില്‍ നിന്നും സഭാനേത്രുത്വം പ്ന്മാറി . എന്നാല്‍ മാര്‍ ഈവാനിയോസ് അതില്‍ ഉറച്ചുനിന്നു. അതിനാല്‍ എല്ലാം ഉപേക്ഷിച്ചു മുണ്ടന്‍ മലയിലെ ബഥനി ആശ്രമത്തോ വിടപറഞ്ഞു. അങ്ങനെ ഈ വാനിയോസ് തിരുമേനിയും, തെയോഫിലോസ് തിരുമേനിയും, ജോണ്‍ അച്ചനും,  സമൂഹത്തിലെ മറ്റു അന്തേവാസികളോടും കൂടി വെണ്ണിക്കുളത്തു വന്നു താമസിച്ചു.

1930 ,സെപ്റ്റംബര്‍ 20 നു കൊല്ലം അരമനയിലെ ബെന്സിംഗര്‍ മെത്രാപ്പോലിത്തായുടെ മുന്‍പില്‍ വിശ്വാസം എറ്റുപറഞ്ഞു കത്തോലിക്കാ കൂട്ടായ്മയിലേക്കു കടന്നുവന്നു. അങ്ങനെ പതിനൊന്നാം പീയൂസ് മാര്‍പ്പായുടെ കാലത്തെ ഈ മലങ്കരകൂട്ടായ്മ ഒരു ചരിത്ര സംഭവമായി മാറുകയായിരുന്നു. 1932 ഏപ്രിലില്‍  മാര്‍പാപ്പായില്‍ നിന്നും പാല്ല്യവും സ്വീകരിച്ചു. " ക്രിസ്തോ പാസ്തോരും  പ്രിന്‍ചീപ്പി "  എന്ന ഭരണഘടനാ പരമായ അപ്പസ്തോലിക തിരുവെഴുത്തിന്‍ പ്രകാരം മലങ്കര കത്തോലിക്കാ ഹൈരാര്‍ക്കി സ്ഥാപിതമായി. തിരുവനന്തപുരം അതിരൂപതയില്‍ മാര്‍ ഈവാനിയോസ് തിരുമേനിയും ,തിരുവല്ല രൂപതയുടെ അധിപന്‍ തെയോഫിലോസ് തിരുമേനിയും ആയിരുന്നു.

നാലാം ചിറയില്‍ ബഥനിആശ്രംവും ,ബഥനി മഠവും ഉണ്ടായിരുന്നു.തിരുവല്ലയിലും ആശ്രമവും ,മഠവും ഉണ്ടായിരുന്നു. അനാഥ കുട്ടികള്‍ എപ്പോഴും കൂടെ ഉണ്ടായിരുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...