Thursday 28 June 2018

പ്രാര്ത്ഥന എന്നെ എങ്ങനെ സ്വാധീനിക്കുന്നു ?

പ്രാര്ത്ഥന !!!

പ്രാര്ത്ഥനയില്‍ ക്കൂടി എനിക്കു ദൈവത്തിങ്കലേക്കു അടുക്കാന്‍ സാധിച്ചോ അതോ അവിടെ തന്നെയോ അതൊ അകന്നോ ???

പ്രാര്ത്ഥിച്ചതുകൊണ്ടു എന്തെങ്കിലും ഫലം ഉണ്ടോ ?

ഏറ്റവും വലിയ പ്രാര്ത്ഥന പ.കുര്‍ബാന ( ബലിയര്‍പ്പണം ) ആണെല്ലോ ? അതു കഴിഞ്ഞുള്ള അവസ്ഥയെന്താണു ? സമാധാനമോ സംത്രിപ്തിയോ ആണോ ?  അതോ അസമാധാനമോ അസ്ംത്രിപ്തിയോ ആണോ ?

ഒരാള്‍ പ്രാര്ത്ഥിക്കുന്നു .കൂടുതല്‍ സമയം പ്രാര്ത്ഥിക്കുന്നു. പ്രാര്ത്ഥന കഴിയുമ്പോള്‍ പ്രാര്ത്ഥനക്കു മുന്‍പുള്ല അയാളുടെ അവസ്ഥയില്‍ നിന്നും എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ ? അതോ പഴയ അവസ്ഥയില്‍ തന്നെയാണോ ? ഒരു മാറ്റവും സംഭവിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണു പ്രാര്ത്ഥിക്കുന്നതു ?

വി.കുര്‍ബാനക്കുശേഷം സമാധാനത്തോടെ ഭവനത്തിലേക്കു മടങ്ങുവാന്‍ സാധിക്കുന്നുണ്ടോ ? ബലിയില്‍ സംബന്ധിച്ചതുകൊണ്ടു മനസമാധാനം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടോ ? അതോ ഭാരം കൂടുകയാണോ ചെയ്തതു ? കലങ്ങിയ മനസിന്‍റെ തെളിമക്കു പകരം കൂടുതല്‍ കലങ്ങുകയാണോ ചെയ്തതു ? ഓ ഇതിനു വന്നതുകൊണ്ടു പലതും മുടങ്ങി ഇനിയും എങ്ങനെ അതൊക്കെ പൂര്ത്തിയാക്കുമെന്നുള്ള ചിന്തയിലാണോ ?  എങ്കില്‍ പിന്നെ എന്തിനു ഈ ബലി അര്‍പ്പണം ?

പ്രാര്ത്ഥനക്കുശേഷവും ,ബലിയര്‍പ്പണത്തിനു ശേഷവും   ഞാന്‍ മാറണം . എന്നില്‍ പരിവര്ത്തനം ഉണ്ടാകണം !

ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനു പ്രാര്ത്ഥിക്കണം ? എന്തിനു ബലിയര്‍പ്പിക്കണം ?

യേശു കാണിച്ചു തന്ന മാത്രുകയെന്തു ?

ജോലിത്തിരക്കിനിടയില്‍ ,ഭക്ഷണം പോലും കഴിക്കാന്‍ സമയം ഇല്ലാതെ ജനത്തിന്‍റെ ഇടയില്‍ ജോലി ചെയ്തു താളര്ന്നപ്പോള്‍ , അല്പം വിശ്രമത്തിനായി, അല്‍ പം ശാന്തി ലഭിക്കുന്നതിനായി, അല്പം സമാധാനം ലഭിക്കുന്നതിനായി പിതാവുമായി ഒന്നായി പ്രാര്ത്ഥനയില്‍ ചിലവിട്ടു. പ്രാര്ത്ഥന കഴിഞ്ഞാല്‍ ശാന്തിയും സമാധാനവും ,ഊജസ്വലതയും ലഭിക്കുന്നു. ആവശ്യത്തിനുള്ള ശക്തി സംഭരിച്ചിരുന്നതു പ്രാര്‍ ത്ഥനയില്‍ നിന്നുമാണു.    എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പു പ്രാര്ത്ഥന ദീര്‍ഘിപ്പിച്ചിരുന്നു. ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന്രെ തലേ രാത്രി മൂവന്‍ യേശു പ്രാര്ത്ഥനയിലായിരുന്നു അതുകഴിഞ്ഞു നേരം വെളുത്തപ്പോഴായിരുന്നു ശിഷ്യന്മാരെ തിരഞ്ഞെടുത്തതു.

സ്വയം രൂപപ്പെടുന്നവരും ,ദൈവത്തെ രൂപപ്പെടുത്തുന്നവരും.

ദൈവത്തിനു സ്വീകാര്യമായ വിധത്തില്‍ സ്വയം രൂപപ്പെടുന്നവര്‍ .തന്‍റെ അവസ്ഥ മനസിലാക്കി കുറവുകളെ പരിഹരിക്കാനായി ശ്രമിക്കുകയും,താന്‍ പാപിയാണെന്നുള്ള അവബോധം ഉണ്ടാകുകയും, ദൈവതിരുമുന്‍പില്‍ തന്നെതന്നെ താഴ്ത്തുകയും ,തന്നില്‍ കനിയേണമേ യെന്നു പ്രാര്ത്ഥിക്കുക്യും ചെയ്യുന്നവന്‍ .അവന്‍ പ്രാര്ത്ഥനക്കുശെഷം നീതീകരിക്കപെട്ടവനായി ഭവനത്തിലേക്കു മടങ്ങും. ഉദാ. ചുങ്കക്കാരന്‍റെ പ്രാര്ത്ഥനയെടുക്കാം .
മറ്റുചിലരാകട്ടെ ദൈവത്തെ അവരുടെ ഇഷ്ടത്തിനു രൂപപ്പെടുത്തുന്നു.

അവരാകട്ടെ ഞാനും ദൈവവും ഒരുപോലെയാണു.അധവാ ഞാന്‍ ചെയ്യുന്നതൊക്കെ ദൈവത്തിനു ഇഷ്ടമാണു. ഞാന്‍ ചെയ്യുന്നതെല്ലാം ദൈവം അംഗീകരിക്കും. ദശാംശം കൊടുക്കുന്നു. സുവിശെഷം പറയുന്നു.പള്ളിക്കു വേണ്ടതെല്ലാം കൊടുക്കുന്നു. വലിയ മണികൊടുത്തു .പിന്നെ അച്ചന്‍ പറഞ്ഞതെല്ലാം കൊടുത്തു .ഈ ഞാന്‍ ബാക്കിയുള്ളവരെ പ്പോലൊന്നുമല്ല.   ചുരുക്കത്തില്‍ ഞാന്‍ ബാക്കിയുള്ളവരെപ്പോലെയൊന്നുമല്ല .ദൈവം എന്‍റെ സ്വന്തമാണു, ഞാന്‍ പറയുന്നതെല്ലാം ദൈവം കേള്‍ക്കും. വാസ്ഥവത്തില്‍ എന്താണു സംഭവിക്കുക ? ദൈവതിരുമുന്‍പാകെ ഇയാള്‍ക്കു ഒരു നീതീകരണവും ലഭിക്കുന്നില്ല.  ഉദാ. ഫരീസേയന്‍റെ പ്രാര്ത്ഥന !
സഹോദരന്മാരേ നമുക്കു ചിന്തിക്കാം !

പ്രാര്ത്ഥനക്കുശേഷം എനിക്കു വല്ല മാറ്റവും ഉണ്ടോ ?

ബലിക്കുശേഷം ശാന്തിയുംസമാധാനവും ലഭിക്കുന്നോ ?

അതോ ബലിയുടെ സമയത്തും വാച്ചും നോക്കി ഇതു എപ്പോള്‍ ഒന്നു തീര്ന്നുകിട്ടുമെന്നു  ചിന്തിച്ചും കൊണ്ടു നില്ക്കുകയാണോ ? സമയം തീരെയില്ല പ്രാര്ത്ഥി ച്ചുവെന്നു വരുത്തി അവസാനിപ്പിക്കുകയാണോ ? എല്ലാം ഒരു ചടങ്ങായി മാത്രം ചെയ്തു തീര്‍ക്കുകയാണോ ?

ബലിയും പ്രാര്ത്ഥനയും  ഒക്കെ ഒരു ചടങ്ങുനിര്‍ വഹിക്കല്‍ മാത്രമാണോ ? ചിലപ്പോള്‍  വൈകിട്ടത്തെ  പ്രാര്ത്ഥനയും ഭക്ഷണത്തിനിരിക്കുമ്പോള്‍ ഒരു കുരിശുവരയില്‍ തീര്‍ക്കുന്നവരും കാണും . ഇന്നു മനുഷ്യന്‍ യഥാര്ത്ഥ  ദൈവത്തില്‍ നിന്നും അകന്നു അവനു ഇഷ്ടമുള്ള ദൈവത്തെ സ്വയം നിര്മ്മിച്ചു അവനു ഇഷ്ടമുള്ളതു മാത്രം ചെയ്തു സ്വയം സ്ംത്രിപ്തനാകുന്നു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...