Tuesday 7 August 2018

ബഥനി ആശ്രമത്തിന്‍റെ ശതാബ്ധി 15th Aug.2019.(സ്ഥാപനം 15 - 8 - 1919 )

ബഥനിയും മാര്‍ ഈവാനിയോസ് തിരുമേനിയും !

അടുത്ത വര്ഷം (15th Aug. 2019 ) ബഥനിയുടെ ശതാബ്ധി !

ഇന്നലെ ഒരു ഓര്‍ത്തഡോക്സ് സഹോദരന്‍ ചോദിച്ചു എന്താണു പുനരൈക്യം. ? മാര്‍ത്തോമ്മാശ്ളീഹായുടെ കാലം മുതല്‍ ഇവിടെ ഉണ്ടായിരുന്നതു ഓര്‍ത്തഡോക്സ് സഭയാണല്ലോയെന്നു ?

സങ്കടം തോന്നി പാവത്തിന്‍റെ പറച്ചില്‍കേട്ടു. ഇപ്പോള്‍ പ്രചരിക്കുന്നതു കള്ളകഥകളാണെല്ലോയെന്നു ഓര്‍ത്തുപോയി.

ഒന്നോരണ്ടോ നൂറ്റാണ്ടു കഴിയുമ്പോള്‍ കെ.പി.യോഹന്നാന്‍റെ സഭക്കാരും പറയും അവരുടെസഭ തോമ്മാശ്ളീഹാല്‍ സ്ഥാപിതമാണെന്നു .

അല്പം പിറകോട്ടു പോയിചിന്തിച്ചാല്‍

ഇവിടെ യാക്കോബായാ ഒര്ത്തഡോക്സ് സഭ കൂനന്‍ കുരിശ് സത്യത്തിനു മുന്‍പു ഉണ്ടായിരുന്നെങ്കില്‍ കൂനന്‍ കുരിശ സത്യത്തിനുശേഷം ഒന്നാം മര്ത്തോമ്മായിക്കു ആരു പട്ടം കൊടുത്തു? അതിനു മുന്‍പു ഇവിടെയുണ്ടായിരുന്ന മെത്രാന്മാര്‍ ആരോക്കെയായിരുന്നു? 12 അചന്മാര്‍ എന്തിനു ഒന്നാം മര്ത്തോമ്മായിക്കു പട്ടം കൊടുക്കണം ?

കൂനന്‍ കുരിശ് സത്യം .............................. 1653 ജാനുവരി 3നു ( മട്ടാന്‍ചേരി )

പറമ്പില്‍ തോമ്മസ് അര്‍ക്കാദിയാക്കോനെ 12 വൈദികര്‍ ചേര്ന്നു അഹത്തള്ളാ ബാവാ യുടെ വ്യാജ കത്തോടെ ഒന്നാം മര്തോമ്മാ ..... 1653 മെയ് 22 നു

ഒന്നം പുനരൈക്യ ശ്രമം.......................... ഒന്നാം മര്തോമ്മയുടെ കാലത്തു.

യാക്കോബായാക്കാരുടെ ആഗമനം ......

മാര്‍ ഗ്രീഗോറിയോസിനെ ഡച്ചുകാര്‍ കേരളത്തിലെത്തിച്ചു .......................1665 ല്‍.

(യാക്കോബു ബുര്‍ദാന യാക്കോബയാ സഭ സ്ഥാപിക്കുന്നതു എവുത്തിക്കുസിന്‍റെ അനുയയിയളെ ചേര്ത്തു 431 ലെ എഫേസൂസ് സുനഹദോസിനു ശേഷം )

ഗ്രീഗോറിയോസ് മര്തോമ്മായിക്കു പട്ടം കൊടുക്കാതെ 1670ല്‍ കബറടങ്ങി(പറവൂര്‍ )

മാര്തോമ്മായുടെ കൂടെയുണ്ടായിരുന്നവര്‍ ഗ്രീഗോറിയോസ് മെത്രാന്‍ കൊണ്ടുവന്ന പുത്തന്‍ കുര്‍ബാനയും മറ്റും അംഗീകരിച്ചതിനാല്‍ യാക്കോബായാക്കാരെ പുത്തന്‍കൂറുകാരെന്നു വിളിച്ചു

രണ്ടാം മര്തോമ്മാ..................... 1670 ല്‍

മൂന്നാം മര്തോമ്മ .......................1685 ല്‍ (രണ്ടാം പുനരൈക്യശ്രമവും നടന്നു )

നാലാം മര്തോമ്മ .................... 1688 ല്‍ (മൂന്നാം പുനരൈക്യശ്രമം )

അന്‍ചാം മര്തോമ്മാ ............... 1728 ല്‍ (നാലാം പുനരൈക്യ ശ്രമം )

ആറാം മര്‍തോമ്മ ......................1765 ല്‍ ഇദ്ദേഹം വിദേശമെത്രാന്മാരെ വരുത്തി ചെലവുകൊടുത്തുകൊള്ളാമെന്നും പറഞ്ഞു .പക്ഷേ പട്ടം കൊടുക്കാഞ്ഞതുകൊണ്ടു ചിലവുകൊടുത്തില്ല. കപ്പല്കാര്‍ കെയിസ് കൊടുത്തു ഗത്യന്തരമില്ലാതെ ആറാം മര്തൊമ്മയിക്കു അവര്‍ പട്ടം കൊടുത്തു. അങ്ങ്നെ ആറാം മര്തോമ്മാ മാര്‍ദീവന്യാസിയോസ് ഒന്നാമനായിതീര്ന്നു. 1772ല്‍ നിരണം പള്ളിയില്‍ വച്ചായിരുന്നു പട്ടം കൊട. എല്ലാ പട്ടവും കൊടുത്തു. അവസാനം മെത്രാന്‍ പ്ട്ടവും കൊടുത്തു.

അങ്ങനെ 1653 മുതല്‍ 1772 വരെ പട്ടം ഇല്ലതിരുന്ന പുത്തന്‍ കൂറുകാര്‍ യാക്കോബായാമെത്രാനില്‍ നിന്നും മെത്രാന്‍ പട്ടം ലഭിച്ചതോടുകൂടി യാക്കോബായാക്കാരായി രൂപാന്തരപ്പെട്ടു.

നിവ്രുത്തികേടുകൊണ്ടാണു ദീവന്ന്യാസോസിനെ വാഴിച്ചതു. അതു ഗ്രീഗോറിയോസ് തിരുമേനിക്കു സങ്ങ്കടമായതിനാല്‍ അദ്ദേഹം കാട്ടുമങ്ങാട്ടു കുര്യന്‍ റമ്പാനെ വരുത്തി അദ്ദേഹത്തെ മാര്‍ കൂറീലോസ് എന്നപേരില്‍ മെത്രാനായി വാഴിച്ചു (1772ല്‍ തന്നെ )ഇവരാണു തോഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ.

കരിയാറ്റില്‍ മല്പ്പാന്‍റെ സമയത്തു അന്‍ചാം പുനരൈക്യശ്ര്‍അമം നടന്നു.

ആറാം പുനരൈക്യ ശ്രമം .......................... 1791 ല്‍

1815 ല്‍ വട്ടി പണത്തിന്‍റെ പലിശ വാങ്ങി കോട്ടയം പഴയസെമിനാരി പണിതു.( പുലിക്കോട്ടു ഇട്ടൂപ്പു റമ്പാന്‍ )

മര്‍ദീനില്‍ രണ്ടു പാത്രിയര്‍ക്കീസന്മാര്‍ . അബദല്‍മിശിഹായും അബദുള്ളായു.

അബദുള്ളാ കത്തോലിക്കാസഭയിലേക്കു പോയ ആളായിരുന്നു. 1895 മുതല്‍ 1906 വരെ )അദ്ദെഹത്തിനു പാത്രിയര്‍ക്കാസ്ഥാനം കൊടു ക്കാമെന്നു പറഞ്ഞു തിരികെ കൊണ്ടുവന്നു അദ്ദേഹത്തെ പാത്രിയര്‍ക്കിസാക്കി. അബദല്‍മിശിഹായെ ബഹിഷ്കരികുകയും ചെയ്തു. (1906 ല്‍ )

ഈസമയത്താണു മലബാറില്‍ നിന്നും രണ്ടു റമ്പാന്മാര്‍ മെത്രാന്‍ പട്ടത്തിനു അവിടെക്കു ചെന്നതു . അവര്‍ സീനിയര്‍ പാത്രിയര്‍ക്കിസില്‍ നിന്നും പട്ടംസ്വീകരിക്കാതെ ജൂണീയര്‍ പാത്രിയര്‍ക്കീസില്‍ നിന്നും( അബ്ദുള്ളാ )മെത്രാന്‍ സ്ഥാനം സ്വീകരിച്ചു. മലബാറില്‍ തിരികെയെത്തി.( മാര്‍ ദീവന്യാസോസും മാര്‍ കൂറീലോസും )

അബ്ദുള്ളാപാത്രിയര്‍ക്കിസിന്‍റെ കേരള സന്ദര്‍ശനം ( 1910 ല്‍ )

പാത്രിയര്‍ക്കിസിനു മലങ്ങ്കരയില്‍ ഭൌതീകാധികാരവും ഉണ്ടെന്നു എഴുതി രജിസ്റ്റര്‍ ചെയ്തുകൊടൂക്കണമെന്നു പാത്രിയര്‍ക്കിസ് പറഞ്ഞതിനു ദീവന്യാസോസ് സമ്മതിച്ചില്ല, എന്നാല്‍ കൂറീലോസ് എഴുതികൊടൂത്തു. അതിനാല്‍ മാര്‍ ദീവന്യാസോസിനെ മുടക്കുകയും കൂറീലോസിനെ മലങ്ങ്കര മെത്രാനാക്കുകയും ചെയ്തു.

മെത്രാന്‍ കഷിയും ബാവാ കഷിയും

ദീവന്യാസോസിനെ അനുകൂലിച്ചവരെ മെത്രാന്‍ കഷിയെന്നും പാത്രിയര്‍ക്കീസിനെ അനുകൂലിച്ചവരെ ബാവാകഷിയെന്നും വിളിച്ചു അങ്ങ്നെ വീണ്ടും പിളര്‍പ്പുണ്ടായി.

മലങ്കരമെത്രാന്‍ സ്ഥാനത്തിനുവേണ്ടി മാര്‍ ദീവന്യാസിയോസും , മാര്‍ കൂറീലോസും തമ്മില്‍ മല്‍സരവും വ്യവഹാരവുമായി. ആദ്യ കാലങ്ങളില്‍ തിരുവിതാം കൂര്‍ ഹൈകോടതിയില്‍ മാര്‍ ദീവന്യഅസിയോസിനും കൂട്ടര്‍ക്കും തോല്വിയായിരുന്നു. പക്ഷേ ദീവന്യാസിയോസിന്‍റെ കൂടെ നിന്നിരുന്നതു ബുദ്ധിശാലിയും എം.എ. ക്കാരനുമായ പി.റ്റി.ഗീവര്‍ഗീസ് പണിക്കരച്ചനായിരുന്നു. അദ്ദേഹം വട്ടശേരില്‍ മാര്‍ ദീവന്യാസിയോസിന്‍റെ മുടക്കു അഴിക്കുന്നതിനും ഒരുകാതോലിക്കായെ വാഴിക്കുന്നതിനുമായി ഗവര്മേന്‍റൊല്‍ പുറത്താക്കപ്പെട്ട അബ്ദല്മിശിഹായെ കേരളത്തിലേക്കു വരുത്തി.ഒരു കാതോലിക്കാ സ്ഥാനം ഉണ്ടാക്കുന്നതിനു നിസ്ചയിച്ചു.

കാതോലിക്കാവാഴ്ച്ച

ബാവാ 1912ല്‍ കേരളത്തില്‍ എത്തി. മുറിമറ്റത്തുമാര്‍ ഈവാനിയോസിനെ ബസേലിയോസ് ഒന്നാമനെന്നപേരില്‍ പൌരസ്ത്യ കാതോലിക്കയായി വാഴിച്ചു. കൂടെ മൂന്നു മെത്രാന്മാരെയും വാഴിച്ചു.

മുടക്കപ്പെട്ട പാത്രിയര്‍ക്കീസ് വാഴിച്ച മെത്രാന്മാര്‍ക്കൊന്നും പട്ടം കിട്ടിയിട്ടില്ലെന്നു പാത്രിയര്‍ക്കിസന്മാര്‍ രേഖപ്പെടുത്തി എഴുതിയിട്ടുണ്ടു.

1925 മേയ 2അം തീയതി ബഥനിയുടെ സുപ്പീര്യറായഇരുന്ന ഗീവര്‍ഗീസ്റമ്പാനെ മാര്‍ ഈവാനിയോസെന്ന പേരില്‍ ബഥനി മെത്രാപോലീത്തയയി നിയമിച്ചു.

പരുമല സുനഹദോസ്

1925-ല്‍ പരുമലയില്‍ കൂടിയ സുനഹദോസ് മാര്‍ ഈവാനിയോസിനെ കത്തോലിക്കാസഭയുമായുള്ള പുനരൈക്യത്തിനുള്ള സാധ്യത ആരായാന്‍ നിയമിച്ചു. അതിനുള്ള എഴുത്തുകുത്തുകള്‍ എല്ലാം മാര്‍ ഈവാനിയോസാണു നടത്തിയതു. 1929ല്‍ ബഥനിയിലെ യാക്കോബച്ചനെ മാര്‍ തേയോഫിലോസെന്നപേരില്‍ മാര്‍ ഈവാനിയോസിന്‍റെ സഹായമെത്രാനായി നിയമിച്ചു.

മലങ്കര ഓര്ത്തഡോക്സ് സഭ

ഇങ്ങ്നെയിരിക്കെ 1926ല്‍ ദീവന്യഅസിയോസിന്‍റെ പാര്‍ട്ടിയില്‍ പെട്ട മാര്‍ ഗ്രീഗോറിയോസ് ഒരു യാക്കോബായ പള്ളി വയ്ക്കുവാനായി അനുവാദത്തിനു ഗവ.ല്‍ അപേക്ഷ കൊടുത്തു. മറ്റേ കഷിക്കാര്‍ അതിനെ എതിര്ത്തു. അവര്‍ക്കു യാക്കോബായാ പള്ളി വയ്ക്കാന്‍ അവകാശമില്ലെന്നു വാദിച്ചു. അങ്ങ്നെ അനുവാദം ലഭിച്ചില്ല. അതിനാല്‍ ഒരു ഓര്ത്തഡോക്സ് പള്ളിക്കായി അപേക്ഷിച്ചു. അനുവാദം ലഭിച്ചു. അന്നു മുതല്‍ ഒര്ത്തഡോക്സ്പള്ളികള്‍ പണിയിക്കുകയും ഓര്ത്തഡോക്സുകാരായി അറിയപ്പെടുകയും ചെയ്തു.

റൊമില്‍ നിന്നും അനുകൂലമായ അറിയിപ്പു ലഭിച്ചു. യാക്കോബായ പള്ളിക്രമങ്ങള്‍ ഉപയോഗിക്കാമെന്നും വിവാഹിതരായ അചന്മാരെ സ്വീകരിക്കമെന്നും ഇവര്‍ ആവ്ശ്യട്ടതു മിക്കതും അനുവദിച്ചുള്ള അറിയിപ്പുണ്ടായി.

ചിലരുടെ പിന്മാറ്റം

ഇത്രയുമായപ്പോഴേക്കും മാര്‍ ദീവന്യാസിയോസിന്‍റെ റിവിഷന്‍ അപ്പീലില്‍ അദ്ദേഹത്തിന്‍റെ മുടക്കു സ്വഭാവികനീതിപ്രകാരം അസാധുവാണെന്നു വിധിക്കുകയുണ്ടായി, ഈ അവസരത്തില്‍ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടാല്‍ തങ്ങളുടെ കൈവശം ഉറപ്പിച്ചുകിട്ടിയിരിക്കുന്ന വസ്തുക്കള്‍ പ്രതിയോഗികള്‍ക്കു വിട്ടുകൊടുക്കേണ്ടിവരുമെന്നു ചിന്തിക്കയാല്‍ ഈ പുനരൈക്യത്തില്‍ നിന്നും വിട്ടുനില്ക്കണമെന്നു ദീവന്യാസിയോസ് തിരുമേനി നിര്‍ബന്ധിച്ചുതുടങ്ങി.

ധീരനായ സന്യാസി

ഭൌതീകവസ്തുക്കള്‍ വിട്ടുകൊടുക്കുന്നതിനു ദീവന്യാസിയോസ് തിരുമേനിക്കു ബുദ്ധിമുട്ടു തോന്നിയപ്പോള്‍ ബധനിയുടെ 400 എക്കര്‍ സ്ഥലവും അനുബന്ധസ്ഥാപനങ്ങളും ഉപേക്ഷിക്കാന്‍ തികഞ്ഞ സന്യാസിയായിരുന്ന മാര്‍ ഈവാനിയോസ് തിരുമേനിക്കു തെല്ലും വൈമുഖ്യം തോന്നിയില്ല. ഈ 400 എക്കറില്‍ 200 ല്പരം എക്കര്‍ തിരുമേനിയുടെ അപ്പന്‍റെ സ്വത്തില്‍ നിന്നും സമ്പാദിച്ചതുമായിരുന്നു.

1930 ഓഗസ്റ്റു 30നു മാര്‍ ഈവാനിയോസും ശിഷ്യന്മാരും (അനുയായികളും) എല്ലാം ഉപേക്ഷിച്ചു മുണ്ടന്‍ മലയിലുണ്ടായിരുന്ന 400 എക്കര്‍ സ്ഥലവും ആസ്തികളും ഓര്ത്തഡോക്സ് സഭയിലെ ട്രസ്റ്റികള്‍ക്കു കൈമാറിയിട്ടു വെറും കൈയോടെ ഒരു പ്രാര്ത്ഥനപുസ്തകം മാത്രം എടുത്തുകൊണ്ടു മുണ്ടന്‍ മലയിറങ്ങി.

മലങ്കര കത്തോലിക്കാ സുറിയാനിസഭ

1930 സെപ്റ്റംബര്‍ 20 നു കൊല്ലത്തെ ലത്തീന്‍ ബിഷപ്പിന്‍റെ അരമനയില്‍ വച്ചു ഭാഗ്യസ്മര്ണാര്ഹനായ ബെന്സിംഗര്‍ മെത്രാപ്പൊലീത്താ തിരുമനസിലെ സന്നിധനത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ, മാര്തേയോഫിലോസ് മെത്രാപ്പോലീത്താ, ഒരു വൈദികന്‍ ( ജോണച്ചന്‍ ), ഒരു ശെമ്മാശന്‍ ( സെറാഫിയോന്‍ ) ഒരു അല്മേനി (കിളിനേത്തു ചാക്കോച്ചന്‍ ) എന്നിവര്‍ സത്യപ്രതിജ്ഞചെയ്തു കത്തോലിക്കാ പുനരൈക്യം ഉല്‍ഘാടനം ചെയ്തു.

യേശുവിന്‍റെ യഥാര്‍ദ്ധശിഷ്യന്‍

വെറും കയോടെ സുവിശേഷപ്രഘോഷണത്തിനു ഇറങ്ങിതിരിച്ച തിരുമേനി .

" നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കുലഭിക്കും " ( മത്താ.6:33 )

ഇതാണു മാര്‍ ഈവാനിയോസ് തിരുമേനിയുടെ ജീവിതത്തില്‍ കാണുന്നതെന്നു പറയുന്നതില്‍ ഞാന്‍ എറ്റം സന്തോഷിക്കുന്നു.

ദൈവസനിധിയിലേക്കു തിരുവനന്തപുരം മെത്രാപ്പോലിത്തയായി ജ്വലിച്ചു പ്രതാപവാനായി ദൈവശുശ്രൂഷ ചെയ്യുമ്പോള്‍ മുണ്ടന്‍ മലയില്‍ ഉപേക്ഷിച്ചുപോന്നതില്‍ തന്‍റെ അപ്പന്‍റെ സ്വത്തില്‍ നിന്നുംസമ്പാദിച്ചത്രയും ഭൂമി നലാം ചിറയില്‍ തന്നെ ദൈവം കൊടുത്തു. അതും കണ്ടു ആത്മീകമായി സഭ അടിക്കടി വളരുന്നതും കണ്ടു സമാധാനത്തോടെ 1953 ജൂലയ് 15 നു ദൈവസന്നിധിയിലേക്കു എടുക്കപ്പെട്ടു.

ഭൌതീകസ്വത്തുനഷ്ടപ്പെടാതിരിക്കാന്‍ പുനരൈക്യത്തില്‍ നിന്നും വിട്ടുനിന്നവര്‍ വഴക്കും വക്കാണവുമായി സമാധാനമില്ലാതെ ഇന്നും കഴിയുന്നു.

ഇതു തീര്‍ത്തും സത്യസന്ധമായ ഒരവലോകനമാണു

ദൈവത്തിനു മഹത്വം .ആമ്മീന്‍

------------------------------------------------------------------------------------------------------
മാര്‍ ഈവാനിയോസ് തിരുമേനിയുടെ ജീവിതത്തിലേക്കു ഒരു എത്തിനോട്ടം !
---------------------------------------------------------------------------------------------------

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനി

അല്പം വിശദീകരണം .

സഹനം ! സഹനം ദൈവമഹത്വത്തിനും അതില്ക്കൂടി മനുഷ്യരക്ഷക്കും .

സഹനം ദൈവസ്നേഹത്തിന്‍റെ അടയാളമാകുമോ ? (യോഹ.11:5-6.കാണുക )

അവരെ സ്നേഹിച്ചിരുന്നിട്ടും രണ്ടു ദിവസം ക്കൂടി താമസിക്കുന്നു. (POC Bible )

എന്നാല്‍ മൂലഗ്രന്ധമായ ഗ്രീക്കു ബൈബിളില്‍ പറയുന്നതു " യേശു അവരെ സ്നേഹിച്ചതുകൊണ്ടു രണ്ടു ദിവസം കൂടിതാമസിച്ചു (ലാസറിന്‍റെഅടുത്തെത്താന്‍) മാനുഷീകമായിചിന്തിച്ചാല്‍ ഇതെങ്ങ്നെ സ്നേഹമാകും? യഥാര്‍ത്ഥ സ്നേഹമാണെങ്ങ്കില്‍ ഓടിയെത്തേണ്ടേ? നം ആണെങ്കില്‍ അപ്രകാരമല്ലേ ചെയ്യൂ ? ഇവിടെ ഒരു വൈരുധ്യം കാണുന്നില്ലേ ? ഇതെങ്ങനെ മനസിലാക്കും ?

സഹനം ദൈവം അനുവദിക്കുന്ന ദൈവപരിപാലനയാണു.

ലാസറിന്‍റെ മരണം അനേകര്‍ക്കു വേദനക്കു കാരണമാകുന്നു. ശവകുടീരത്തില്‍ വെച്ചു യേശുപോലും കരഞ്ഞു. (യോഹ. 1:35 )

എന്നാല്‍ മരണശേഷം ലാസറിനെ ഉയര്‍പ്പിച്ചപ്പോള്‍ ശിഷ്യന്മാരും മറ്റനേകരും യേശുവില്‍ വിശ്വസിച്ചു. അപ്പോള്‍ അതിനാണോ യേശു കാത്തിരുന്നതു. മരണശേഷമാണു അങ്ങോട്ടുപോകുന്നതു. മരണശേഷം ഉയര്‍പ്പിച്ചപ്പോള്‍ അതു ദൈവമഹത്വത്തിനും അതില്കൂടി അനേകരുടെ വിശ്വാസത്തിനും കാരണമായതുകൊണ്ടു യേശു ലാസറിന്‍റെ മരണവേദനയും മറ്റനേകരുടെ സഹനവും അനുവദിച്ചുകൊടുക്കുകയായിരുന്നുവോ ? എങ്ങ്കില്‍ ആ സഹനത്തേക്കാള്‍ ഉന്നതമായ ചിലലക്ഷ്യങ്ങളായിരുന്നു യേശുവിനുണ്ടായിരുന്നതെന്നു വ്യക്തമാണെല്ലോ ?

ദൈവമഹത്വത്തിനായി

ദൈവമഹത്വം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പ്രവര്ത്തിയാണെന്നു ആരംഭത്തില്‍ തന്നെ പറയുന്നുണ്ടു. ഇതു മരണത്തില്‍ അവസാനിക്കാനുള്ളതല്ല ദൈവമഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയാണു. ( യോഹ. 11:4)

ദൈവമഹത്വമെന്നു പറയുന്നതു ദൈവത്തെ എല്ലാവരും അറിയുകയും അംഗീകരിക്കുകയും , വിശ്വസിക്കുകയും ചെയ്യുന്നതാണെല്ലോ ? ഈ ഉന്നതമായലക്ഷ്യത്തിനുവേണ്ടിയാണു യേശു സഹനം അനുവദിച്ചതു ഇതു യേശുവിനുതന്നെ സഹനത്തിനുള്ളവഴി ഒരുക്കുകയും ചെയ്യുന്നു. ഈ അല്ഭുതപ്രവര്ത്തിക്കുശേഷമാണു യേശുവിനെ കൊല്ലുവാന്‍ യഹൂദര്‍ ഗൂഡാലോചന നടത്തുന്നതു . അങ്ങനെ യേശുവിന്‍റെ സഹനവും മഹത്വീകരണവും ഇതില്‍ കൂടി സാധിക്കുന്നു. അങ്ങ്നെ സഹനത്തില്‍ വലിയ അര്‍ത്ഥവും സന്ദേശവും മനുഷ്യരായനമുക്കു യേശു നല്കുന്നു.

യോഹ.9:2 ല്‍ നാം കാണുന്നു അന്ധനായിജനിക്കാന്‍ കാരണം ദൈവത്തിന്‍റെ പ്രവര്ത്തികള്‍ അവനില്‍ കാണപ്പെടുവാന്‍. ഇവിടെയും സഹനങ്ങള്‍ ദൈവമഹത്വത്തിലേകാണു വിരല്‍ ചൂണ്ടുക ?

മനുഷ്യനെ സഹിക്കാന്‍ വിട്ടിട്ടു തന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന ദൈവമോ?

മനുഷ്യന്‍റെ നന്മയെക്കാള്‍ ഉപരി തന്‍റെ മഹത്വം കാംഷിക്കുന്ന സ്വാര്‍ദ്ധമതിയാണോ നമ്മുടെ ദൈവം ?

ദൈവത്തിന്‍റെ മഹത്വം മനുഷ്യന്‍റെ രക്ഷയാണു അധവാ അവന്‍റെ നന്മയാണു അടിസ്ഥാനമാക്കുന്നതു. ലാസറിന്‍റെ ഉയര്‍പ്പോടെ സഹനം കഴിഞ്ഞു. അതില്‍കൂടി അനേകര്‍ യേശുവില്‍ വിശ്വസിക്കുകവഴി ദൈവത്തിന്‍റെ മഹത്വം സാധ്യമാക്കിയ അവര്‍ യേശുവിന്‍റെ രക്ഷയില്‍ പന്‍കാളിയാകുകയാണു ചെയ്തതു. ദൈവമഹത്വം അതായതു അവിടുത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുകവഴി മനുഷ്യരക്ഷയും നിത്യ ജീവനുമാണു അത്യന്തികമായി സാധിച്ചതു. " ഇതാണു നിത്യജീവന്‍ സത്യദൈവമായനിന്നെയും നീ അയച്ച മിശിഹായെയും അറിയുക. (യോഹ. 17:3 ) ചുരുക്കഥില്‍ ദൈവത്തിന്‍റെ മഹത്വം മനുഷ്യരുടെ നിത്യജീവനും രക്ഷയിലും അടിസ്ഥാന്മിടുന്നതുകൊണ്ടു.അതിന്‍റെ ഗുണം മനുഷ്യനു തന്നെയാണു ലഭിക്കുക. അങ്ങനെ മനുഷ്യന്‍ ജീവന്‍റെ തികവില്‍ വളരുമ്പോഴാണു ദൈവമഹത്വം നിലനില്ക്കുക.

അങ്ങ്നെ മനുഷ്യരെല്ലാം ദൈവത്തെ അറിയുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നതു വഴി ദൈവം മഹത്വപ്പെടുകയും മനുഷ്യന്‍ അവിടുത്തെരക്ഷയില്‍ പങ്കുകാരാകുകയും ചെയ്യുന്നു.

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനിയും സഹനവും

തിരുമേനി സഹപ്രവര്ത്തകരുമായി മുണ്ടന്‍ മലയില്‍ നിന്നും വെറും കയ്യോടെ ഇറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ (സന്യാസിമാര്‍) ചോദിച്ച ചോദ്യം " തിരുമേനി ! നമ്മള്‍ എവിടെ ഉറങ്ങും ? എങ്ങനെ ഭക്ഷണം കഴിക്കുകും? (മനുഷ്യന്‍റെ അടിസ്ഥാന ആവശ്യ്ങ്ങള്‍ )

അതിനുള്ള മറുപടി .

" ദൈവം തരും ! " ( കണ്ണു നിറഞ്ഞിട്ടുണ്ടാകാം.)

ഒരു പ്രാര്‍ത്ഥനപുസ്തകം മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളു. ഹിന്ദു സ്നേഹിതരും മറ്റും ഭക്ഷണം കൊടുത്തു സഹായിച്ചിട്ടുണ്ടു . ഒരു സഹന പുത്രനായിരുന്നു പിതാവു എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ടു . എന്നെ മാമോദിസാ മുക്കിയതു കടമാന്‍കുളം മലങ്ങ്കര കത്തോലിക്കപള്ളിയില്‍ വച്ചു ജോണ്‍ ഓ. ഐ.സി. ( ആദ്യ അന്‍ചുപേരില്‍ ഒരാള്‍ ) ആദ്യകാല ചരിത്രമൊക്കെ അച്ചന്‍ പറഞ്ഞു ഞാന്‍ മനസിലാക്കിയിട്ടുണ്ടു .

ഒരിക്കല്‍ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ കുശിനിക്കാരന്‍ പറഞ്ഞു, നാളെ രാവിലെ പിള്ളാര്‍ക്കും ബാക്കിയുളള വര്‍ക്കും കാപ്പിക്കു ഒന്നുമില്ല. പിതാവു പറഞ്ഞു കപ്പ മതി. അയാള്‍ പറഞ്ഞു കപ്പയുമില്ല. തിരുമേനി കുറച്ചു ആലോചിച്ചിട്ടു ദൈവം തരുമെന്നു പറഞ്ഞു വീണ്ടും ചാപ്പലില്‍ കയറി പ്രാര്ത്ഥിച്ചു.

പിറ്റേദിവസം കുര്‍ബാനകഴിഞ്ഞു കുശിനിക്കാരന്‍ നോക്കിയപ്പോള്‍ ഒരു മുപ്പറ കുട്ടനിറയെ സാധനങ്ങളുമായി ഒരാള്‍ നില്ക്കുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ വെള്ളേപ്പമാണെന്നു പറഞ്ഞു, അങ്ങ്നെ തിരുമേനിക്കും അച്ചന്മാര്‍ക്കും പിള്ളേര്‍ക്കും ആവശ്യമുള്ളതെല്ലാം ദൈവം കൊടുത്തു.

ലോകരക്ഷക്കുവേണ്ടി ദൈവം തിരഞ്ഞെടുത്തതു ഇസ്രായേല്‍ ജനതയെ ആയിരുന്നെങ്ങ്കില്‍ മലങ്ങ്കരയിലെ രക്ഷക്കു ദൈവം തിരഞ്ഞെടുത്ത ദൈവദാസനാണു മാര്‍ ഈവാനിയോസ് തിരുമേനി.അതിനു സഹനം ആവസശ്യമാണു. തിരുമേനിയുടെയും സഹപ്രവര്‍ത്തകരുടെയും സഹനത്തിന്‍റെ ഫലമാണു ഇന്നു കാണുന്ന ഈ വലിയ അനുഗ്രഹം .

The mortal remains of the first archbishop of the Malankara Catholic Church Mar Ivanios being taken out in a special casket

സഹനത്തില്കൂടി രക്ഷ

തന്‍റെ സഹനത്തില്കൂടിയാണു തന്‍റെ മണവാട്ടിയായ സഭയുടെ രക്ഷയേശു സാധിച്ചെടുത്തതു. അതുതന്നെയാണു തന്‍റെ അപ്പസ്ത്പ്ലന്മാരും തുടര്‍ന്നുകൊണ്ടു പോരുന്നതു .

" രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി-പ്പാ-നാ-യ്
കര്‍ത്താവിന്‍ പേര്‍ക്കെ-ല്ലാരും ."

ഇന്നു നമുക്കു സഹനം ഭയമാണു. അതൊന്നും വേണ്ടാ. എന്തിനാണു സഹനമെന്നും അതിന്‍റെ ആവശ്യമെന്തെന്നും അറിഞ്ഞുകൂടാ.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...