Sunday 5 August 2018

ഒരു ചിന്താവിഷയം !

ഇന്നത്തെ ലോകത്തിന്‍റെ പാളിച്ചയോ ? അറിവില്ലായമയോ ?
വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്തു വേണ്ടതുപോലെ ചെയ്യാതിരുന്നാല്‍ ? ഭൌഷത്തുകള്‍ അനുഭവിച്ചേതീരൂ !
കുടുംബജീവിതം ആരംഭിക്കുമ്പോള്‍
ആദ്യരാത്രിയില്‍ ? ശാരീരിക ഒന്നാകലല്ല നടക്കേണ്ടതു .പലര്‍ക്കും ഇതിനോടു യോജിക്കാന്‍ സാധിച്ചില്ലെന്നു വരും. എന്നാല്‍ അന്യയായ ഒരു സ്ത്രീയും അന്യനായ ഒരു പുരുഷനും തമ്മില്‍ വിവാഹമെന്ന ഉടമ്പടിയില്ക്കൂടി ഒരു പുതിയ കുടുംബം കെട്ടിപ്പടുക്ക്മ്പോള്‍ അവര്‍ ഇരുവരും മാനസീകമായി ഒന്നാകാന്‍ ഉള്ള ശ്രമമാണു നടക്കേണ്ടതു. മാനസീകമായി ഒന്നാകാന്‍ ഒരു ദിവസം പോരായിരിക്കും.
മാനസീകമായി ഒന്നായി ക്കഴിഞ്ഞു അവര്‍ ആധ്യാത്മീകമായി ( spiritual union )
ഒന്നാകണം . അതും കഴിഞ്ഞുവേണം ശാരീരികമായുള്ള ഒന്നാകല്‍ ( physical union )
ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ .
അതിനായി രണ്ടു പേരും പ്രാര്ത്ഥിച്ചു ഒരുങ്ങണം . അതിനാണു സഭ പഠിപ്പിക്കുന്നതു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ വേണം ഒരു കുഞ്ഞു ഉരുവാകുവാന്‍ ,അതിനു ശേഷം വേണം ആ കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുവാന്‍ .അങ്ങനെ ഒരു കുഞ്ഞിനുവേണ്ടി പ്രാര്ത്ഥിച്ചു ഒരുങ്ങിയതിനുശേഷം ലഭിക്കുന്നകുഞ്ഞു ഈ ലോകത്തിന്‍റെ പ്രകാശം കാണും .അല്ലാത്തതു ( unwanted child ) പലപ്പോഴും പ്രകാശം കാണില്ല
ഏതാണ്ടു ഇതേ ആശയം ആണു മനുസ്മ്രിതിയിലും പറയുന്നതു . " ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുന്‍പു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവായാല്‍ അവന്‍ വലിയവനാകും. തിരിച്ചു പറയുന്നു. ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവാകുന്നതിനു മുന്‍പു അമ്മയുടെ ഉദരത്തില്‍ ഉരുവായാല്‍ അവന്‍ മ്രുഗമാകും. "
ഗര്‍ഭിണിയായ സ്ത്രീ 9 മാസക്കാലം സന്തോഷവതിയായി,പിരിമുറുക്കമൊന്നും ഇല്ലാതെ ദൈവീകചിന്തയില്‍ ആയാല്‍ കുഞ്ഞും ഏതാണ്‍റ്റു ഇതേരീതിയില്‍ ആയിരിക്കും. തിരിച്ചു വളരെ പിരിമുറുക്കത്തിലും ,മോശമായ പുസ്തകങ്ങളോ ,സിനിമയോ ,സീരിയലോ ഒക്കെ കണ്ടു ലൈംഗീകാതിക്രമങ്ങള്‍ ഒക്കെ കണ്ടും കേട്ടും ഇരുന്നാല്‍ കുഞ്ഞിലും ഈ വക താല്പര്യങ്ങള്‍ വളര്ന്നു വരാം .
ശീശു പ്രയത്തിലും ( അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നസമയത്തും ) ബാല്ല്യത്തിലും കൌമാരത്തിലും എല്ലാം കുഞ്ഞിനു ആവശ്യത്തിനു സ്നേഹം ലഭിച്ചിരിക്കണം .
വീട്ടില്‍ സ്നേഹത്തിനു ദാരിദ്ര്യം വന്നാല്‍ പുറത്തു സ്നേഹം അന്വേഷിക്കും. അതു ആപത്തില്‍ ചെന്നു ചാടാന്‍ ഇടയാക്കും.
ചെറുപ്പം മുതലേ കുഞ്ഞിനു മതവിശ്വാസവും ,ധാര്മ്മീക മൂല്ല്യങ്ങളും ,മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധവും വളര്ത്തിയെടുക്കണം .
കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടേയും ,കുടുംബത്തിന്‍റെയും സ്നേഹ വലയത്തില്‍ തന്നെ വളര്ന്നു വരണം .പ്രാര്ത്ഥനാ ചൈതന്യം അവരില്‍ വളര്ത്തിയെടുക്കണം . അവരവരുടെ വിശ്വാസവും ,ദൈവീകചിന്തയും അവരില്‍ വളര്ത്തിയെടുക്കണം. ഒരേവിശ്വാസത്തില്‍ ഉള്ലവര്‍ വേണം കുടുംബജീവിതത്തില്‍ ഒന്നാകുവാന്‍ .ഇങ്ങനെയുള്ല ചിന്തകളൊക്കെ കുടുംബത്തില്‍ വളര്ത്തിയെടുക്കണം .കുഞ്ഞുങ്ങള്‍ക്കു ഏതുവിഷയവും കുടുംബത്തില്‍ ചര്‍ച്ച ചെയ്യുവാനുള്ള അവസരം ഉണ്ടാകണം .കുടുംബത്തിലുള്ളവര്‍ സ്നേഹ ഐക്യത്തില്‍ ഒന്നാകണം.
ഇതിനു വിപരീതമായി പ്രവര്ത്തിച്ചാല്‍ കുഞ്ഞുങ്ങള്‍ കൈവിട്ടുപോകും. പിന്നെ അവരെ കൊന്നുകളയാമെന്നു ചിന്തിച്ചാല്‍ വലിയ പാതകവും അപരാധവും ആയിത്തീരും .കൊലപാതകത്തില്‍ ക്കൂടി ഒന്നും നേടുന്നില്ല.അധപതനവും നഷ്ടവും മാത്രം മിച്ചം .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...