Saturday 30 June 2018

അര്‍ക്കദിയാക്കൊന്മാരുടെ ഭരണ സിരാകെന്ദ്രം !!!

അര്‍ക്കദിയാക്കോന്‍റെ സ്ഥാനത്തിരിക്കുന്ന മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെ ഭരണ സിരാകേന്ദ്രം കുറവിലങ്ങാടാകണമെന്നു ഞാന്‍ പറയാനുള്ള കാരണം 1) പതിനാറാം നൂറ്റാണ്ടു വരെ ഭാരതത്തിലെ മുഴുവന്‍ മാര്ത്തോമ്മാ നസ്രാണികളുടേയും ഭരണാധിപന്മാരായിരുന്ന അര്‍ക്കദിയാക്കോന്മാരുടെ ഭരണ സിരാകേന്ദ്രം 2) ഏഴരപള്ളികള്‍ക്കു ശേഷം സ്ഥാപിതമായ പ്രഥമ പള്ളി 3) പുരാതന നസ്രാണിസമൂഹങ്ങളുടെ പെറ്റമ്മയും പോറ്റമ്മയും 4) മദ്ധ്യദശകങ്ങളിലെ പ്രമുഖ വൈദീക പരിശീലനകേന്ദ്രം. ( മല്പ്പാനേറ്റു സ്വന്തമായിരുന്ന ഇടവക ) 5) നിധീരിക്കല്‍ മാണികത്തനാരുടെ ഇടവകയും ഭരണ സിരാകേദ്രവും . 6) ഭാരതത്തിലെ ആദ്യത്തെ നാട്ടുമെത്രാനായ പറമ്പില്‍ ചാണ്ടി മെത്രാന്‍റെ ( മാര്‍ അലക്സാണ്ടര്‍ ദേ കോമ്പോ ) ഭരണ സിരാകേന്ദ്രം. 7) നസ്രാണികളുടെ തലപ്പള്ളിയെന്ന വിളിപ്പേരു . പിന്നേയും നൂറുകണക്കിനു വിശേഷണങ്ങള്‍ കാണാം .എന്‍റെ മനസില്‍ മായാതെ നില്ക്കുന്ന വിശേഷണങ്ങള്‍ ! പള്ളിയിലേക്കു കയറിപോകുമ്പോള്‍ റോഡില്‍ നിന്നും നടന്നു പടിചവിട്ടിതുടങ്ങുമ്പോള്‍ ആകെ എത്രപടികള്‍ ? ഒരോ വര്ഷവും എണ്ണിനോക്കും കൂടുകയോ കുറയുകയോ ചെയ്തോ ? ആകെ പള്ളിമുറ്റം വരെ 87 പടികള്‍ മുറ്റത്തു നിന്നും പള്ളി അകത്തേക്കു മൂന്നുപടികള്‍ അകെ 90 പടികള്‍ ! പള്ളിമുറ്റത്തു നിന്നും ശവക്കോട്ടയിലേക്കു 44 പടികള്‍ ! ഇതൊക്കെയാണു എന്‍റെ ഓര്മ്മയില്‍ നില്ക്കുക. ചെറുപ്പം മുതലേ അപ്പച്ചന്‍ മുടങ്ങാതെ പോകുമ്പോള്‍ എന്നേയും കൂട്ടുമായിരുന്നു. ഇവിടെ നിന്നുമാണു നമ്മുടെ പൂര്വീകര്‍ കല്ലൂപ്പരെ ദേവീക്ഷേത്രത്തിന്‍റെ അരികില്‍ താമസിച്ചിരുന്നതെന്നും മറ്റും പറഞ്ഞുതരുമായിരുന്നു.അതൊക്കെ ഞങ്ങളുടെ കുടുംബചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണു. കാളികാവു കുടുംബത്തില്‍ നിന്നും പോയി .കാളികാവുകുടുംബം അന്യം നിന്നുപോയപ്പോള്‍ ഒരു മകളെ കെട്ടിച്ചിരുന്ന കുടുംബമാണു പാറ്റാനി.ഇപ്പോള്‍ അവരാണു കാളികാവുകുടുംബക്കാര്‍ . ഏതായാലും ആര്‍ക്കാദിയാക്കോന്‍റെ ഭരണ സിരാകേദ്രത്തില്‍ തന്നെ അതിന്രെ തുടര്‍ച്ചയായ മേജര്‍ ആര്‍ക്കി എപ്പിസ്കൊപ്പല്‍ ഭരണ സിരാകേദ്രവും ആകുന്നതു എത്രയോ മനോഹരം !!!!!!

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...