Saturday, 19 November 2016

യേശുവിന്‍റെ തിരുഹ്രുദയം !

അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചു കഴിഞ്ഞുവെന്നു കാണുകയാല്‍ അവന്‍റെ കാലുകള്‍ തകര്ത്തില്ല്ല. എന്നാല്‍ പടയാളികളിലൊരുവന്‍ അവന്‍റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടൂ കുത്തി.ഉടനെ അതില്‍ നിന്നും രക്തവും വെള്ളവും പ്പുറപ്പെട്ടു. അതു കണ്ടയാള്‍ തന്നെ സാക്ഷ്യപെടുത്തിയിരിക്കുന്നു.അവന്‍റെ സാക്ഷ്യം സത്യവുമാണു. ( യോഹ. 19:33 - 35 )

Image result for jesus sacred heart

തുറക്കപെട്ട ഹ്രുദയം = സ്നേഹം = കരുണ !

മനുഷ്യരക്ഷക്കുവേണ്ടി സ്വയം ബലിയായിതീര്ന്ന യേശുവിന്‍റെ തിരുഹ്രുദയം കുത്തി തുറക്കപെടു അതില്‍ നിന്നും രക്തവും വെള്ളവൂം പുറപ്പെട്ടു !

എന്താണു ഇതിന്റെ അര്ത്ഥം ??

1) അവസാനതുള്ളിരക്തം വരേയും ലോകരക്ഷക്കുവേണ്ടി ചിന്തിയ യേശു !
2) പെസഹാ കുഞ്ഞാടു ! . " നമ്മുടെ പെസഹാകുഞ്ഞാടായ ക്രിസ്തു ബലി അര്‍പ്പിക്കപെട്ടിരിക്കുന്നു. യോഹന്നാന്‍റെ വിവരണമനുസ്സരിച്ച് ജ്റുസലേം ദൈവാലയത്തില്‍ പെസഹാകുഞ്ഞാടു വധിക്കപെടുന്ന അതേ സമയം തന്നെ യേശുവിന്‍റെയും മരനം സംഭവിക്കുന്നു അതോടെ പഴയനിയമത്തിലെ പെസഹാകുഞ്ഞാടും ആചാരങ്ങളും അപ്രസക്തമായി. അവ പുതിയതിന്‍റെ പ്രതീകങ്ങള്‍ മാത്രമായി.
"തങ്ങള്‍ കുത്തി മുറിവേല്പ്പിച്ചവനെ അവര്‍ നോക്കും " ( 19:37 )
വിശ്വാസികള്‍ കുരിശിലെയേശുവിനെ ദു:ഖതോടെയല്ല നോക്കേണ്ടതൂ.
മഹത്വീകരിക്കപെട്ട യേശുവിനെ വിശ്വാസത്തോടെയാണു നോക്കേണ്ടതു.

3) മാമോദീസായേയും വി, കുര്ബാനയേയും സൂചിപ്പിക്കുന്നു.

പിതാക്കന്മാരുടെ അഭിപ്രായത്തില്‍ തിരൂ ഹ്രുദയത്തില്‍ നിന്നും പുറപെട്ട വെള്ളം മാമോദീസായെന്ന കൂദാശയെ കാണിക്കുന്നൂ.
രക്തം .വി. കുര്‍ബാനയെ കാണിക്കുന്നു.
ചുരുക്കത്തില്‍ മാമോദീസായെന്ന കൂദാശയുടേയും കുര്‍ബാനയെന്ന കൂദാശയുടെയും ആരംഭം കുറിക്കുന്നതായിട്ടാണു പിതാക്കന്മാര്‍ സാക്ഷിക്കുന്നതു.

Thursday, 17 November 2016

പരിശുദ്ധകന്യാമറിയം മലങ്കര കുബാനയുടെ ആരംഭത്തില്‍ !


വിശുദ്ധിയും , മഹത്വവും, വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയം !
പൌരസ്ത്യ സഭകള്‍ എന്നും ദൈവമാതാവായ കന്യാമറിയത്തെ ബഹുമാനിച്ചിരുന്നു. എഫേസൂസ് സൂനഹദോസില്‍ വെച്ചാണു "ദേയോതോക്കോസ് " ദൈവമാതാവു എന്ന അഭിസംഭോധന നടത്തിയതു .

പടിഞ്ഞാറന്‍ സഭകള്‍ അതു ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചതു 1850ല്‍ ഒന്‍പതാം പീയൂസ് പാപ്പായാണു. അതിനുമുന്‍പു തന്നെ സഭയില്‍ ഉള്ള വിശ്വാസം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കാനുള്ള കാരണം പരിശുദ്ധ അമ്മയേ പ്രൊട്ടസ്റ്റന്‍റ്റുകാര്‍ തീരെ വിലമതിക്കാതെ വന്ന അവസരത്തിലാണു ഒന്‍പതാം പീയൂസ് പാപ്പാ അതൊരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതു .

പൌരസ്ത്യസഭകളിലെ ലിറ്റര്‍ജിയില്‍ കന്യാമറിയം
പരിശുദ്ധകുര്‍ബാന ആരംഭിക്കുന്നതുതന്നെ ഈ വിവരമെല്ലാം ഉത്ഘോഷിച്ചുകൊണ്ടാണു . പരസ്യ ശുശ്രുഷയില്‍ ഇപ്രകാരം ജനം ചൊല്ലുന്നു
" സ്വഭാവപ്രകാരം മരണമില്ലാത്തവ്നും ,ക്രുപയാല്‍ മനുഷ്യ വര്‍ഗം മുഴുവന്‍റെയും ജീവനും രക്ഷക്കും വേണ്ടി വിശുദ്ധിയും , മഹത്വവും , വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയാമില്‍ നിന്നു ഭേദം കൂടാതെ മനുഷ്യനായി തീര്ന്നവനും ........................................... എല്ല്ലാവരോടും കരുണചെയ്യണമേ "

വിശുദ്ധിയും ,മഹത്വവും , വെടിപ്പും സൂചിപ്പിക്കുന്നതു . അവളുടെ പരിശുദ്ധിയേയും, കന്യാത്വത്തേയും ,ആത്മാവും ശരീരവും സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതിനെയാണു മഹത്വം കാണിക്കുന്നതു. ദൈവമാതാവെന്നുള്ളതു എഫേസൂസില്‍ അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു.
ഇതു പുതിയ ഒരു കണ്ടു പിടുത്തമല്ല ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞതുപോലെ ആദ്യ്നൂറ്റാണ്ടു മുതല്‍ തന്നെ ഈ വിശ്വാസം സഭയില്‍ ഉണ്ടായിരുന്നതാണു.


Image result for mother mary

ഇനിയും വി.കുര്‍ബാന ദൈവമാതാവിന്‍റെ ബഹുമാനാര്ത്ഥമാണു അര്‍പ്പിക്കുന്നതെങ്കില്‍ പരസ്യ് ശുശ്രൂഷക്കുമുന്‍പുള്ള അന്സ്മരണ പ്രാര്ത്ഥനയില്‍ വൈദികന്‍ ഇപ്രകാരം ചൊല്ലുന്നു. (രഹസ്യപ്രാര്ത്ഥന )

" ദൈവമാതാവായ പരിശുദ്ധമറിയാമിന്‍റെ ബഹുമതിക്കായി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ കുര്‍ബാനയില്‍ അവളെ ഞങ്ങ്ള്‍ പ്രത്യേകമായി സ്മരിക്കുന്നു ."
പിന്നെ അച്ചന്മാരുടെ സ്കീമോ നമസ്കാരത്തിലും മാതാവിന്‍റെ ജനനപ്പെരുന്നാളിന്‍റെ സെദറയിലുമെല്ലാം ഇതു കാണാം

മുള്‍ മരമെരിയാതെരുതീ തന്‍ നടുവില്‍ ............................................. മറിയാമില്‍ നിന്നു ശരീരം പൂണ്ടു . അവള്‍ വെടിപ്പുള്ളവളാണു അതു അവളുടെ ജീവിതകാലം മുഴുവന്‍ അവള്‍ നിത്യ കന്യകയായിരുന്നുവെന്നു കാണിക്കുന്നതാണു .
സഭാതനയരുടെ വിശാസജീവിതത്തില്‍ പരിശുദ്ധ അമ്മാകു നല്ല സ്വാധീനമുണ്ടു

Wednesday, 16 November 2016

നല്ല നിലത്തു വീണ വിത്തുകള്‍

“ And these are the ones sown on the good soil: they hear the word and accept it and bear fruit ,thirty,and sixty and hundred fold “ ( Mk. 4:20 ) 
വി.മര്ക്കോസിന്‍റെ സുവിശേഷത്തിലെ വിതക്കാരന്‍റെ ഉപമ നാലാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു പ്രഘോഷിച്ച വചനത്തെപറ്റിയാണു .
വിത്തു ദൈവവചനമാണു
സഭക്കു ദൈവവചനം നല്കപെട്ടതു അതു മറ്റുള്ളവര്‍ക്കു സമര്‍ത്ഥമായ ഫലം പ്രദാനം ചെയ്യാനാണു. പലരെ സംബന്ധിച്ചിടത്തോളം അതു നിഗൂഡ്മാണു .

Image result for jesus talents

നാലുതരത്തിലുളളവിത്തുകള്‍

1) വേരു മുളക്കാന്‍ സമ്മതിക്കുന്നില്ല. വചനം സ്വീകരിക്കുന്നു പക്ഷേ മനസ് മുഴുവന്‍ കപടതയും ,അശുദ്ധിയും ദ്രവ്യാഗ്രഹവും കൊണ്ടു നിറഞ്ഞിരിക്കുന്ന മനസില്‍ അതു ഉടന്‍തന്നെ അപ്രത്യക്ഷമാകുന്നു. ആ ഹ്രുദയത്തിന്‍റെ ഭരണകര്ത്താവു സാത്താനാകയാല്‍ വചനം അവിടെ വേരു മുളക്കാന്‍ സമ്മതിക്കില്ല.

2) ചിലര് സന്തോഷപൂര്‍വം വചനം സ്വീകരിക്കും വേരു പൊട്ടിമുളക്കും പക്ഷേ വേരോട്ടം ഉണ്ടാകില്ല അവരിലെ മണ്ണിനു ആഴമില്ലാത്തതാണു . പാറപോലെ കഠിനമാണു ഹ്രുദയം വചനത്തെ പ്രതി ക്ളേശങ്ങള്‍ സഹിക്കാന്‍ അവര്‍ക്കു സാധിക്കില്ല. അതിനാല്‍ അതു പെട്ടെന്നു വാടിപോകും.

3) ഇവര് വചനം ശ്രവിക്കുന്നു വേരു പൊട്ടിമുളക്കുന്നു. വളര്‍ന്നു ഉയരുന്നതുപോലെ തോന്നും പക്ഷേ ലൌകീയമാചിന്തകള്‍ അവരെ ലൌകീക വ്യഗ്രതയും, ധനത്തിന്‍റെ ആകര്‍ഷണവും,മറ്റു വസ്തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും, അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുമ്പോള്‍ അവര്‍ വീണുപോകും. വളര്‍ന്നു വന്ന വചനം ഫലശൂന്യമായിതീരുകയും ചെയ്യും
4) ഇവരാണു നല്ലമണ്ണില്‍ വിതക്കപെട്ടവിത്തുകള്‍

വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണു. അതു വേരു മുളര്‍ച്ചു മണ്ണില്‍ ആഴപ്പെടുകയും തഴചു വളരുകയും മുപ്പതും അറുപതുമേനിയും നൂറു മേനിയും ഫലം പുറപ്പെടുവിക്കുകയും ചെയ്യും ഇവര്‍ എന്തു പ്രതികൂലസാഹചര്യമുണ്ടായാലും വീണുപോകില്ല,

വചനം ആഴത്തില്‍ അവരുടെ ഹ്രുദയത്തില്‍ പതിയുകയും ജീവിതത്തില്‍ മാറ്റം വരുത്തുകയും ചെയ്യും. ഇവരാണു സുവിശേഷത്തിനുവേണ്ടിയും സഭക്കുവേണ്ടിയും ജീവിക്കുന്നവര്‍ ഇവര്‍ അവരുടെ വിളിയോടു കൂടുതല്‍ വിശ്വസ്ഥത പുലര്‍ത്തുന്നവരും യേശുവില്‍ മാത്രം ആശ്രയിക്കുന്നവരുമാണു

കര്‍ത്താവേ ! ഞങ്ങളും ഇവരെപ്പോലെ ഞങ്ങളുടെ വിളിയില്‍ വിസ്വസ്തരായിതീരുവാനും യേശുവില്‍ പൂര്‍ണമായും ആശ്രയിച്ചു മുന്‍പോട്ടുപോകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ ! ആമ്മീന്‍

Tuesday, 15 November 2016

“ എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണു “

” For to me , living is Christ and dying is gain .If I am to live in the flesh ,that means fruitful labor fr me ;and I do not know which I prefer “ ( Phil 1:21 – 22 ) 

ഇതുപൊലെ നമുക്കും പറയാന്‍ കഴിയുമോ ? ജീവിക്കുന്നതു ക്രിസ്തുവിനുവേണ്ടി മരിച്ചല്‍ അതും ക്രിസ്തുവിനെപ്രതിയും നേട്ടവും അതായതു 
“ എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണു “

Image result for christ

രണ്ടൂം വിലപെട്ടതാണു ജീവിക്കുന്നതു ക്രിസ്തുവിനുവേണ്ടിയെന്നു പറഞ്ഞാല്‍ അതിന്‍റെ ഫലം അനുഭവിക്കുന്നതു സഹോദരനാണു. ഞാന്‍ സഹോദരനുവേണ്ടിചെയ്യുന്നതെല്ലാം ക്രിസ്തുവിനുവേണ്ടിയാണു. എന്‍റെ ഭാര്യയെ സ്നേഹിക്കുന്നതു, അവള്ക്കുവേണ്ടിജീവിക്കുന്നതു, അവളുടെ ആവശ്യങ്ങള്‍ എല്ലാം അടുത്തറിഞ്ഞു നിറവേറ്റികൊടുക്കുന്നതു , അവള്ക്കു ഒരു പരിരക്ഷയാകുന്നതു, അവള്ക്കു സംരക്ഷണം നല്കുന്നതു, അവള്ക്കു ഒരു ദോഷവും സംഭവിക്കാതെ നോക്കുന്നതു, എല്ലാവേദനയും ഏറ്റെടുത്തു അവള്ക്കു ഒരു വേദനയും കൊടുക്കാതെ സംരക്ഷിക്കുന്നതു ,അവള്ക്കുവേണ്ടി ജീവിതം മാറ്റിവെയ്ക്കുന്നതു , ചുരുക്കത്തില്‍ അവള്ക്കുവേണ്ടി മരിക്കാന്‍ പോലും തയാറാകുന്നതു എല്ലാം ദൈവത്തിനുവേണ്ടി ,ക്രിസ്തുവിനുവേണ്ടിയാണു .ആ മനോഭാവം ഉണ്ടായാല്‍ ഇവിടെ സ്വര്ഗം ആരംഭിക്കുകയാണു. 

ഇനിയും മരണമാണെങ്കില്‍ അതും നേട്ടമാണു മരിച്ചു ക്രിസ്തുവിനെ പ്രാപിക്കക അതാണു ഏറ്റവും വലിയ നേട്ടം
“ നിങ്ങളൂടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ “ ( ലുക്ക 6: 36 )
കരുണവീട്ടില് തുടങ്ങണം
അതു ഭാര്യയില്‍ തുടങ്ങണം 


ഭാര്യ യോടു കരുണകാണിക്കാത്തവന്‍ ആരോടും കരുണകാണിക്കില്ല അധവാ കാണിച്ചാല്‍ അതു സ്വര്‍ത്ഥതയുടെയോ കാര്യ്ം കാണലിന്‍റെയോ ആകാം
എല്ലാം വീട്ടില്‍ ആരംഭിക്കട്ടെ വളര്ന്നു വികസിച്ചു പുറത്തേക്കു വ്യാപിക്കട്ടെ
ദൈവത്തിനു മഹത്വം

Monday, 14 November 2016

ഉപമ സംസാരത്തില്‍ കൂടി മാത്രമല്ല പ്രവര്‍ത്തിയില്‍ കൂടിയും നല്കാം

Parable by action
“ And they were filled with great awe and said to one another “ Who then is this that even the wind and sea obey him “ ( Mk.4: 41 )

ഉപമ സംസാരത്തില്‍ കൂടി മാത്രമല്ല പ്രവര്‍ത്തിയില്‍ കൂടിയും നല്കാം 

ഒരിക്കല്‍ ഒരു അച്ചന്‍ തോളേലും കഴുത്തേലും നെന്‍ചിലുമെല്ലാം ചങ്ങലകൊണ്ടു സ്വയം ബന്ധിചിട്ടു “ മദ്യം നിങ്ങളെ അടിമയാക്കുമെന്നു ഒരു പ്ളാക്കാര്ഡും കയില്‍ പിടിച്ചു പട്ടണത്തില്‍ കൂടി നിശബ്ദനായി നടന്നു. ബാക്കി അച്ചന്മാര് ചോദിച്ചു അച്ചന്‍ എന്താ ഈ കാണിച്ചെ ഒന്നും മിണ്ടാതെ ചങ്ങലയുമായി ? 

അചന്‍റെ മറുപടി ഇപ്രകാരമായിരുന്നു “ നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടില്ലെ ? അതില്‍ ധാരാളം കാര്യങ്ങള്‍ യേശു ഉപമയില്‍ കൂടി പറഞ്ഞിട്ടുണ്ടൂ അതുപോലെ ഉപമപ്രവര്ത്തിയില്‍ കൂടേയും നല്കിയിട്ടൂണ്ടൂ 

ഞാന്‍ ചെയ്തതും ഉപമയാണു . മദ്യം നിങ്ങളെ അടിമയാക്കുന്നുവെന്നു കാണിക്കാനായി പ്രവര്ത്തിയല്‍ കൂടെയുളള ഒരു ഉപമയാണു ഞാന്ചെയ്തതെന്നു
അക്കരക്കുപോകുന്നയേശു
അക്കരയെന്നു പറയുന്നതു വിജാതീയരുടെ സ്ഥലങ്ങളാണു .അവിടെ വചനം എത്തിയിട്ടില്ല അക്കരെ ചെല്ലുന്ന സ്ളീഹന്മാര്‍ക്കു വളരെ എതിര്‍പ്പുകള്‍ തിന്മയുടെ ശക്തികള്‍ അവരെ ശക്തമായി ആക്രമിച്ചെന്നു വരാം. അങ്ങനെ അവര്‍ അഭിമുഖികരിക്കേണ്ടിവരുന്ന തിന്മയുടെ ശക്തികളെ വചനംകൊണ്ടു അഭിമുഖീകരിക്കണമെന്നു കാണിച്ചുകൊടുക്കുകയായിരുന്നു യേശു.

Image result for jesus calming the sea

വള്ളം അക്കരക്കാണു പോകുന്നതു അതായതു വിജാതീയരുടെ സ്ഥലത്തേക്കു
പെട്ടെന്നു കാറ്റും ഓളവും ഉണ്ടാകുന്നു. വള്ളം ഉലയുന്നു വെള്ളം കയറുന്നു
ഇതു പ്രതീകാല്മകമായി തിന്മയുടെ ശക്തികളെ പ്രതിനിധീകരിക്കുന്നു
പൈശാചിക ശക്തികളും, തിന്മയുടെ ശക്തികളും .
പക്ഷേ വചനം കൊണ്ടു യേശു അതിനെ നേരിടുന്നു 

ആ ശക്തികളൂടെമേല്‍ യേശു ആധിപത്യംസ്ഥാപിക്കുന്നതു വചനംകൊണ്ടാണു
വചനത്തിനു തിന്മയുടെ ശക്തിയുടെ മല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നു യേശു ശിഷ്യന്മാര്‍ക്കു കാണിച്ചുകൊടുക്കുകയായിരുന്നു ഇവിടെ ! “ അവന്‍ ഉണര്‍ന്നു കാറ്റിനെ ശാസിച്ചുകൊണ്ടു കടലിനോടു പറഞ്ഞു :

" അടങ്ങുക ,ശാന്തമാവുക." കാറ്റു ശമിച്ചു. പ്രശാന്തത്യുണ്ടായി. ( മര്കൊ4:39 )
ഇതും പ്രവര്‍ത്തിയില്കൂടിയുള്ള ഒരു ഉപമയായിചിത്രീകരിക്കാന്‍സാധിക്കും
ചിത്രത്തില്‍ കൂടി ചരിത്രം
ചിത്രത്തില്കൂടി ഉപമയെന്നു പറയാമോയെന്നു അറിയില്ല പക്ഷേ ഞാന്‍ അങ്ങനെ പറയുന്നു തെറ്റാണെങ്കില്‍ ക്ഷമിക്കുകയോ തിരുത്തുകയോചെയ്യാം
നാളെ ആരംഭിക്കുന്നചരിത്രപ്രസിദ്ധമായ അരുവിതുറപെരുന്നാളിന്‍റെ കാര്യം ഓര്ത്തപ്പോഴാണു ഇതെഴുതാന്‍ തൊന്നിയതു
ഗീവര്ഗീസ് സഹദായുടെ ചിത്രം


പട്ടാളവേഷത്തില്‍ ഗീവര്ഗീസ് കുതിരപ്പുറത്തിരുന്നുകൊണ്ടു ഒരു സര്‍പ്പത്തിന്‍റെ വായില്‍ ശൂലം കൊണ്ടു കുത്തുന്നു.അകലെ കൊട്ടര വാതുക്കല്‍ സുന്ദരിയായ രാജകുമാരി നില്ക്കുന്നു.
ഇങ്ങനെ ഒരു ചിത്രം വരക്കാന്‍ ചിത്രകാരനു പ്രചോദനം നല്കിയതു എന്താണു ? അധവാ ഈ ചിത്രത്തില്കൂടി ചിത്രകാരന്‍ എന്തു സന്ദേശമാണു നല്കുക. ?

സഭവളരെ യധികം പീഡിപ്പിക്കപെട്ട സമയത്തു ,ചക്രവര്‍ത്തിമാര്‍സഭക്കെതിരേ തിരിഞ്ഞപ്പോള്‍ ധാരാളം അബദ്ധ സിദ്ധാന്തങ്ങള്‍, അബദ്ധോപദേശങ്ങള്‍ ,പാഷണ്ഠതകള്‍ ഒക്കെ സഭാവിരുദ്ധമായിതീര്‍ന്നപ്പോള്‍ സഭയാകുന്നരാജകുമാരിയെ ഈ അബദ്ധ സിദ്ധാന്തങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതു ആവശ്യമായി വന്നു. അപ്പൊള്‍ ഈ പാഷണ്ഡതക്കെതിരേ സര്‍വശക്തിയോടും കൂടെ തന്‍റെ മൂര്‍ചയേറിയനാവുകൊണ്ടൂ യുദ്ധം തുടങ്ങി.അവസാനം പാഷണ്ഡതയാകുന്ന സര്‍പ്പത്തെ തന്‍റെ നാവാകുന്ന ശൂലം ഉപയോഗിച്ചു കുത്തീ ഇല്ലാതാക്കിയ്യിട്ടു സഭയാകുന്നരാജകുമാരിയെ രക്ഷിക്കുന്ന സംഭവമാണു ചിത്രകാരന്‍ മനോഹരമായി വരച്ചു ഒരു മനോഹരചിത്രമാക്കിയതു.

ഈ ചിത്രം കണ്ട ചരിത്രകാരന്മര്‍ അവരുടെ ഹിതാനുസരണം കഥകള്‍ മെനഞ്ഞു .പലതരത്തിലുള്ള കഥകളും ഇന്നു നിലവില്‍ ഉണ്ടൂ 
ഈ ചിത്രവും എന്‍റെ കാഴ്ച്ചപാഡില്‍ ഒരു ഉപമയായിതോന്നുന്നു. അതായതു ചിത്രത്തില്‍ കൂടിയുള്ള ഒരു ഉപമ 
ചുരുക്കത്തില്‍ ഉപമ പലവിധത്തില്‍ അവതരിപ്പിക്കാം 
യേശുവേ ! അങ്ങു ഉപമയില്‍ കൂടി പഠിപ്പിച്ച ക്കര്യങ്ങളെല്ലാം ഗ്രഹിക്കുവാനും അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഞങ്ങളെ അങ്ങു സഹായിക്കേണമേ ! ആമ്മീന്‍

Sunday, 13 November 2016

സ്നേഹത്തില്‍ സത്യവും മിഥ്യയും !


സ്നേഹം സ്വമനസാസഹിക്കുന്നൂ. ( വി. ഹീന്‍ട്രി ഹീത്തൂ )
സ്നേഹം സ്വമനസാ സഹിക്കുന്നു.ആരോടു താന്‍ സ്നേഹത്താല്‍ ബദ്ധനായിരിക്കുന്നുവോ ആ ക്രിസ്തുവിനു രക്തസാക്ഷി സാക്ഷ്യം വഹിക്കുന്നു . ( ccc 2473 )
ദൈവത്തിനു മുന്‍പില്‍ ,നമ്മീലുള്ള യോഗ്യതയുടെ മുഖ്യ സ്രോതസ് സ്നേഹമാണു . ( ccc 2026 )
ചുരുക്കത്തില്‍ സ്നേഹാണു അഖിലസാരമൂഴിയില്‍


പ്രിയപെട്ടവരെ സ്നേഹം ദൈവീകമാണു . ദൈവം സ്നേഹമാണു .
സ്നേഹമുണ്ടെങ്കില്‍ സ്നേഹിതനുവേണ്ടി , സ്നേഹിതക്കുവേണ്ടി നാം എന്തും സഹിക്കും. സ്നേഹിതനുവേണ്ടി മരിക്കുന്നതിലും വലിയ സ്നേഹം ഇല്ല.
യഥാര്ത്ഥ സ്നേഹമാണെങ്കില്‍ സ്നേഹിതനു ,സ്നേഹിതക്കു ,മാനസീകമോ,ശാരീരിക്കമൊ,അദ്ധ്യത്മികമോ ആയ ഒരു നഷ്ടവും സംഭവിക്കാന്‍ സമ്മതിക്കില്ല. എന്നാല്‍ അവര്‍ക്കു വേണ്ടി സ്വയം നഷ്ടങ്ങള്‍ ഏറ്റെടുക്കും.
അതുകൊണ്ടാണു യേശുവിനോടുള്ള അതിരറ്റ സ്നേഹത്താല്‍ പ്രേരിതരായി യേശുവിനു വേണ്ടി രക്തസാക്ഷിയാകാന്‍ സഹദേന്മാര്‍ക്കു ഒരു മടിയ്യും ഇല്ലാതിരുന്നതു. ഇതാണു യഥാര്ത്ഥ സ്നേഹം .

Image result for jesus is love

സ്വര്ണത്തീന്‍റെ മാറ്റൂ അറിയാന്‍ ഉരച്ചു നോക്കണം
ദൈവീകസ്നേഹത്തിന്‍റെ - ക്രിസ്തതയ സ്നേഹത്തിന്‍റെ മാറ്ററിയാന്‍ സഹനമാകുന്ന ഉരകല്ലില്‍ തന്നെ ഉരക്കണം
ഇതിനു ഒരു ഉദാഹരണ്ണമാണു ബൈബിളില്‍ കാണുന്ന ജോബിന്‍റെ സഹനം .
സഹനം ഉണ്ടാകുമ്പോള്‍ പൂച്ചുതെളിയും !


സ്നേഹത്തിന്‍റെ അടിയില്‍ ലാഭേശ്ചമാത്രമാണെങ്കീല്‍ സഹനം വരുമ്പോള്‍ ഇട്ടീട്ട് ഓടും .ധാരാളം പുരുഷന്മാര്‍ ത്ങ്ങളുടെ ഭര്യമാര്‍ക്കു എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഇട്ടിട്ടു ഓടുന്നവരുണ്ടൂ .അതുപോലെ സ്ത്രീകളും മറ്റുപുരുഷന്മാരുടെ കൂടെ ഓടുന്നവരും ഉണ്ടൂ .ഇവിടെയെല്ലാം നാം കാണുന്നതു മുഖം മൂടിധാരിച്ച സ്നേഹമാണു.
എന്നാല്‍ യധാര്ത്ഥസ്നേഹമാണെങ്കീല്‍ ഊണും ഉറക്ക്കവും ഉപേക്ഷ്ച്ചു തങ്ങളൂടെ പ്രിയരെ ശിസ്രൂഷിക്കുന്നു. ഇതാണു യധാര്ത്ഥ സ്നേഹം


സ്നേഹമേ, ആങ്ങു എത്ര സമ്പന്നവും ആര്‍ദ്രവും ശ്ക്തവുമാണു, അങ്ങയെ സ്വന്തമാക്കിയിട്ടില്ലാത്തവര്‍ക്കു യാഅതോന്നുമില്ല. ( വി.സെനോ )

Saturday, 12 November 2016

വിശുദ്ധ കുര്‍ബാന .

യേശുവിന്‍റെ പരമമായ ബലിതന്നെയാണു ഇതു
മൂന്നു മാനങ്ങള്‍

1) സഭയുടെ കൂടെ വ്യക്തികളുടെ ബലിയാണു
2)ക്രിസ്തുവിന്‍റെ ........ ബലിയാണു
3) പ്രപന്‍ചത്തിന്‍റെ ............... ബലിയാണു.

വിശുദ്ധകുര്‍ബാന ഒരു വിരുന്തു കൂടെയാണു.
ഇതു ഒരു പെസഹാ വിരുന്താണു
ഉടമ്പടിഉറപ്പിക്കുന്ന വിരുന്താണു.
ഉടമ്പടി ഉറപ്പിച്ചു വിരുന്തു കൊടുക്കുന്നതു വിവാഹം ഉറപ്പിച്ചു വിരുന്തു കൊടുക്കുന്നതുപോലെയാണു .പിതാവുമായുള്ള ഐക്യത്തിന്‍റെ ഉടമ്പടിയാണു.

പെസഹാവിരുന്നിന്‍റെ ഭാവരൂപത്തില്‍ യേശുനടത്തിയ ബലിയാണു.
വിശുദ്ധകുര്‍ബാന നമ്മുടെ കര്ത്താവിന്‍റെ ശരീരം തന്നെയാണു (യേശുതന്നെയാണു )
കന്യാമറിയത്തിന്‍റെ ഉദരത്തില്‍ നിന്നും വന്ന അതേ ശരീരമല്ല. ഉദ്ധിതനായ ക്രിസ്തുവിന്‍റെ ശരീരമാണു. ( glorified body )

Image result for holy qurbana

ഉത്ഥിതന്‍ = സ്തൂലമായല്ല = Transparent ആണു.
H2O = വെള്ളം
H2O = നീരാവി
H2O =ഐസ്
അതേ സമയം വെള്ളമെന്നു പറഞ്ഞാല്‍ അതു ഐസ് അല്ല, നീരാവിയുമല്ല.
ഒരു യാഥാര്ത്ഥ്യത്തിന്‍റെ മൂന്നു ആവിഷകാരമാണു .
ഇതുപോലെയാണു മാംസമായ മനുഷ്യപുത്രന്‍ കുര്‍ബാനയില്‍ സഭയകുന്ന ശരീരം

മനുഷ്യശരീരത്തില്‍ തന്‍റെ ദൈവത്വം ആവിഷ്കരിക്കാന്‍ സാധിച്ചതാണു രക്ഷാകരരഹസ്യം .
തന്‍റെ ദൈവത്വം അപ്പത്തിന്‍റെ രൂപത്തില്‍ ആവിഷകരിക്കാന്‍ സാധിച്ചതാണു വിശുദ്ധകുര്‍ബാന.

വിശുദ്ധകുര്‍ബാനയില്‍ യേശുവിന്‍റെ സാന്നിദ്ധ്യം .

പിതാക്കന്മാര്‍ക്കു ഇതിനു ക്രിത്യമായ ഒരു പദം തരാന്‍ സാധിച്ചില്ല.
തെന്ത്രോസ് സൂനഹദോസ് പറഞ്ഞു. Trans substantiation
പൌരസ്ത്യ പിതാക്കന്മാര്‍ പറഞ്ഞു ഇതൊരു " റാസ " രഹസ്യം
സമര്‍പ്പിക്കപ്പെടുന്ന രഹസ്യങ്ങളെ ദൈവത്തിന്‍റെ പരിശുദ്ധാത്മാവു പൂര്ത്തിയാക്കുന്നുവെന്നുപറഞ്ഞു.
പാശ്ച്യത്യ പിതാക്കന്മാര്‍ പറഞ്ഞു Transfusion ആണെന്നു.

ചുരുക്കത്തില്‍ ഇതു ഒരു ദൈവികരഹസ്യമാണു

യേശു പറഞ്ഞു ഇതെന്‍റെ സരീരവും രക്തവുമാണെന്നു                                                                                                                          
വിശുദ്ധകുര്‍ബാനയുടെ     effects

ക്രിസ്തുവിലുള്ള പങ്കുപറ്റലാണു.----------- ദൈവികരാകുന്നു.
പാപമോചനം , ഉയിര്‍പ്പു , നിത്യജീവന്‍  ഇവയെല്ലം അവകാശമാക്കന്‍ കഴിയും .

അഗസ്തീനോസിന്‍റെ ദൈവശാസ്ത്രം .

മനിക്കേയന്‍ ഫിലോസഫി ഒത്തിരി സ്വാധീനിച്ചയാളാണു .
അഗസ്തീനോസ് പറഞ്ഞു. കുര്‍ബന ഒരു കൂദാശയാണു. അടയാളമാണു ചൂണ്ടുപലകയാണെന്നാണു.
എന്നാല്‍ പാവപ്പെട്ടവരോടു സംസാരിച്ചപ്പോള്‍ പറഞ്ഞു ഇതു യധാര്ത്ഥത്തില്‍ യേശുവിന്‍റെ ശരീരമാണെന്നു. 
എന്നാല്‍ ലൂഥറും കൂട്ടരും ഇതൊരടയാളമാണെന്നു പറഞ്ഞതു എടുത്തുകൊണ്ടൂ യധാര്ത്ഥസാന്നിധ്യത്തെ നിഷേധിച്ചു. 
അഗസ്തീനോസിന്‍റെ ദര്‍ശനത്തില്‍ efficacious sign എന്നു പറഞ്ഞു. 
ഇതിനു രണ്ടുമാനങ്ങള്‍ ഉണ്ടു 
1).ആന്തരീകമാനം 
2) ബാഹ്യമാനം 
ആന്തരീകമാനം എന്തു സൂചിപ്പിക്കുന്നുവോ അതാണു എടുക്കേണ്ടതു .
കുര്‍ബാനയിലെ ആന്തരീകമാനം യേശുതന്നെയാണു. 
അദ്ദേഹം പറഞ്ഞതു ബാഹ്യമാനത്തില്‍ ആന്തരീകമനം ലയിച്ചിരിക്കുന്നു.

പിതാക്കന്മാര്‍ പറഞ്ഞിരുന്നതു ഇതു കാല്‍വരിയാഗം തന്നെയാണു എന്നാണു. 

പിതാക്കന്മാരുടെ കാലശേഷം 16 ആം നൂറ്റാണ്ടുവരെ മധ്യയുഗ ചിന്താഗതി .

ആദ്യകാലത്തു യേശുവിനെ ക്കുറിച്ചുള്ള contravention ആയിരുന്നു. 8,9,10,11, നൂറ്റാണ്ടുകളിലാണു വി.കുര്‍ബാനയെക്കുറിച്ചു വിവാദം ഉണ്ടായതു. 

വിശുദ്ധ അംബ്രോസ് പറഞ്ഞു Metabolic tradition 
വിശുദ്ധകുര്‍ബാനയില്‍ അപ്പവും വീഞ്ഞും യധാര്ത്ഥ തിരുശരീരരക്തമായി മാറുപോള്‍ ഒരു  metabolism നടക്കുന്നു. 

Image result for holy qurbana

ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിച്ചു കുര്‍ബാനസ്വീകരണം .

10,11,12,13,നൂറ്റാണ്ടുകളില്‍ ബലിജീവിതം ഇല്ലാതെപോയപ്പോള്‍ ഒരു നിയമം വന്നു ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിച്ചുകുര്‍ബാന സ്വീകരിക്കണമെന്നു.

Transubstantiation ( സത്താതീത വ്യതിയാനം .സത്താപരമായവ്യതിയാനം എന്നു പറഞ്ഞാല്‍ പോരാ )
അപ്പവും വീഞ്ഞും കര്ത്താവിന്‍റെ തിരു ശരീര രക്തങ്ങളായി മാറുന്നു. 

ബലിജീവിതം നയിക്കാതെ ബലിഭക്തി വര്‍ദ്ധിപ്പിക്കാനായി നടന്ന ചിന്തകള്‍ക്കു മറുപടിനല്കിയതു  തോമ്മസ് അക്വീനാസ ആയിരുന്നു. 
മുട്ടായിയുടെ പൊതിച്ചിലിനു പ്രാധാന്യം കൊടുത്തു മുട്ടായിയെ അവഗണിച്ചാല്‍ എന്തു ഫലം ? 

അപ്പത്തിനും വീഞ്ഞിനും മാറ്റമില്ല. 
വിശ്വാസിയുടെ വിശ്വാസമാണു മാറ്റം വരുത്തുന്നതെങ്കില്‍ കഥയില്ല. 
വിശുദ്ധകുര്‍ബാന ഒരു വസ്തുവല്ല. വ്യക്തിയാണു.ജിവനുള്ളവ്യക്തിയാണു. 

FORM  + MATTER
സ്രുഷ്ടവസ്തുക്കള്‍ക്കെല്ലാം  2 അടിസ്ഥാന ഘടകങ്ങള്‍ ( അവസ്ഥയുണ്ടു )
ഓരോ വസ്തുവിനും അതാതിന്‍റെ രൂപമാണു  ഫോം.

അദ്ദേഹം പറഞ്ഞു കൂദാശയില്‍ രണ്ടുമുണ്ടൂ .
മാമോദീസാ ...... വെള്ളമാണു മാറ്റര്‍  ............. വചനമാണു  ഫോം
കുമ്പസാരം ....... പാപമാണു    മാറ്റര്‍ .............പാപമോചനം   ഫോം 
വിവാഹം ............വധൂവരന്മാര്‍   മാറ്റര്‍ .......ഇന്നുമുതല്മരണംവരെ   ഫോം.
കുര്‍ബാന്‍ .........അപ്പവും വീഞ്ഞും മാറ്റര്‍ .......... സ്ഥാപകവചനം   ഫോം.  

മാറ്റങ്ങള്‍ 2 തരം 
Accidental change .
സത്താപരമായ മാറ്റം തടികരിയായി മാറുന്നു. 
രാസമാറ്റങ്ങള്‍ എല്ലാം  substantial change ആണു. 
ചോക്കിനെ ചോക്കാക്കുന്നതു അതിന്‍റെ ചോക്കത്വമാണെന്നു പറയാം 
ഒരു വസ്തുവിനെ ആ വസ്തുവാക്കുന്നതു സത്തയാണു. 

തോമ്മസ് അക്വീനാസ് പറഞ്ഞു മൂന്നാമതു ഒരു Change        Transubstantiation  change ബാഹ്യഗുണങ്ങള്‍ക്കുമാറ്റമില്ലാതെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്തക്കുമാറ്റം വരുന്നു.ബാഹ്യമായി ഒരു വ്യത്യാസവും ഇല്ല.

1)physical change അല്ല. metaphysical change  ആണു.
2 ഇതൊരു  total change  ആണു. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്തപൂര്ണമായി മാറുന്നു. 

3) ഭൌതീകമാനങ്ങള്‍.
വസ്തുവിനല്ല മാറ്റം വന്നതു .matter നു അല്ല മാറ്റം വന്നതു . ഭൌതീകമാറ്റമല്ല
ദ്രുശ്യ , സ്പ്ര്‍ശ്യ് മാറ്റമല്ല. 

1551 ല്‍ കുര്‍ബാനയുടെ ഔദ്യോഗികപഠനം തരുന്നതു തെന്ത്രോസ് സുനഹദോസാണു. 

4) ബാഹ്യ ആവിഷ്കാരത്തിനു ഒരു മാറ്റവുമില്ല. ബാഹ്യഘടകങ്ങള്‍ മാറുന്നില്ല. മണം രുചി എല്ലാം ഒന്നുതന്നെ
 
5) അപ്പത്തിന്‍റെ സത്ത മറ്റൊരു സത്തയായി മാറുന്നില്ല. ഉദ്ധിതനായ യേശുവാണു അവിടെ സന്നിഹിതനാകുന്നതു ( glorified Jesus ) ഇതുമൂലം യാതോരു മാറ്റവും ഇല്ല.

മനുഷ്യാവതാരത്തിന്‍റെ തുടര്‍ച്ചയാണു. വിശുദ്ധകുര്‍ബാന. 

സഭയുടെ പഠനം .

Image result for holy qurbana

1) കര്ത്താവു യഥാര്ത്ഥത്തില്‍ വി. കുര്‍ബാനയില്‍ സന്നിഹിതനാണു
1551 -------- 1564 വരെ തെന്ത്രോസ് സുനഹദോസ് 

2) ക്രിസ്തു സത്യത്തില്‍ , യഥാര്ത്ഥത്തില്‍ സത്താപരമായി അവിടെയുണ്ടു.
 
3) എന്തുകൊണ്ടാണു കുര്‍ബാനസ്ഥാപനം ? മനുഷ്യകുലത്തോട് കൂടി എന്നും ആയിരിക്കുവാനുള്ള അദമ്യമായ ആഗ്രഹമാണു.ഈ സ്ഥാപനം 

4) വി.കുര്‍ബാനക്കു മറ്റു കൂദാശകളെക്കാള്‍ ശ്രേഷ്ടതയുള്ളതു യേശു യധാര്ത്ഥത്തില്‍ സന്നിഹിതനായതുകൊണ്ടാണു. Real presence  ലെ  റിയല്‍ എന്നുള്ളതു വത്തിക്കാന്‍ സുനഹദോസ് മാറ്റി  Eucharistic presence എന്നാക്കി . വ്യക്തിപരമായി , മുഴുവനായി , സന്നിഹിതനാണു.

5) കര്ത്താവിന്‍റെ സാന്നിദ്ധ്യം. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ചെറിയ അംശത്തില്‍ പോലും കര്ത്താവു പൂര്ണമായും സന്നിഹിതമാണു.
 
6) സ്ഥാപക വചനങ്ങള്‍ ചൊല്ലുമ്പോള്‍ അപ്പത്തിലും വീഞ്ഞിലും വ്യതിയാനം ഉണ്ടാകുന്നു. ഈ മാറ്റത്തെ സത്താതീത വ്യതിയാനമാണു.  ( എന്നാല്‍ കിഴക്കന്‍ സഭകള്‍ ഇങ്ങനെ യല്ല പഠിപ്പിക്കുന്നതു അല്പം വ്യത്യാസം ഉണ്ടെന്നു പറയാം .സ്ഥാപക വചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ തന്നെ വ്യതിയാനം വന്നെന്നു തീര്‍ത്തുപറയുന്നില്ല. കാരണം പരിശുദ്ധാത്മാവിന്‍റെ പ്രവര്ത്തനമാണൂ അതു കുര്‍ബാനയുടെ എതു സമയത്തു അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും മേല്‍ ആവസിച്ചു അതിനെ തിരുശരീരരക്തമാക്കിയെന്നു തീര്‍ത്തു പറയുന്നില്ല. അതിനാലാണു സ്ഥാപക വചനത്തിനുശേഷവും ഈ അപ്പത്തേയും കാസായിലെ മിശ്രിതത്തേയും തിരുശരീരര്‍ക്തമാക്കി പൂര്ത്തീകരിക്കണമെന്നു പ്രാര്ത്ഥിക്കുന്നതു. ( ഞാനീപറഞ്ഞതു ഒരു ധാരണപ്പിശകിനു കാരണമാകരുതു )  

7) വി. കുര്‍ബാനയില്‍ തിരു സാന്നിധ്യം തുടരുന്നു.
 
8) വി.കുര്‍ബാന ആരാധനക്കു യോഗ്യമാണു. 

9) വി.കുര്‍ബാന രോഗികലള്‍ക്കായി സൂക്ഷിക്കാം .

10) വിശുദ്ധകുര്‍ബാനയിലെ സാന്നിധ്യം ആ വസ്തുക്കള്‍ ഭക്ഷ്യയോഗ്യമായിരിക്കുമ്പോള്‍ മാത്രമാണു.

11) രണ്ടു സാദ്രിശ്യത്തില്‍ കൊടുക്കണമെന്നില്ല.( കിഴക്കന്‍ സഭകള്ളില്‍ തിരുരക്തത്തില്‍ മുക്കീയാണു കൊടുക്കുക ) 
 
12) വി. കുര്‍ബാന യധാര്ത്ഥില്‍ ബലിയാണു.
 
13) പാപമോചനത്തിനുള്ള ബലിയാണു. കര്ത്താവിന്‍റെ കാല്‍വരിയാഗത്തിനു കുറവു വരുത്തുന്നില്ല.

14) വിശുദ്ധര്‍ക്കുള്ള് ബഹുമാനത്തിനു ബലി അനുവദനീയമാണു.

Image result for christ

വി.കുര്‍ബാനയില്‍ കര്ത്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടെന്നുള്ളതു ആദിമുതല്‍ ഇന്നുവരെയുള്ള dogma യാണു. അത്യാവശ്യ്ം വിശ്വസിക്കേണ്ടകാര്യങ്ങളാണു, വിശ്വാസ സത്യങ്ങളാണു dogma സഭക്കു അപ്രമാദിത്യമുണ്ടു. വൈദിക മേലധ്യക്ഷന്മാരുമായുള്ള് കൂട്ടായ്മയില്‍ സഭയുടെ മേല്‍ധ്യക്ഷനായ മാര്‍പാപ്പാ പ്രഖ്യാപിക്കുന്ന വിശ്വാസസത്യങ്ങള്‍ സഭയുടെ അപ്രമാദിത്യമാണു 

കര്ത്താവിന്‍റെ യഥാര്ത്ഥ ശരീരവും രക്തവുമെന്നു പ്റഞ്ഞാല്‍ കര്ത്താവിന്‍റെ ഭൌതീകരക്തവും ശരീരവുമെന്നു പഠിപ്പിക്കുന്നില്ല. 
ഭൌതീകമല്ല., വെറും ഒരു ദര്‍ശനമല്ലാ. കുര്‍ബാനയിലെ യേശുവിന്‍റെ സാന്നിധ്യം .സ്തൂലമല്ല. വെറും ആധ്യാത്മീകമല്ല. പിന്നെയോ കൌദാശിക ശരീരരക്തങ്ങളായിമാറുന്നു. സത്താതിതീയ വ്യതിയാനമെന്നു തോമ്മസ് അക്വീനാസ് പറഞ്ഞു. ഇതാണു transubstantiation 
സ്തൂലതയുടെ സ്ഥിതിയില്‍ നിന്നും വിടുതല്‍ നേടി അരൂപിയായ യേശുവാണു ഉത്ഥിതനായ യേശു. 

അപ്പത്തെ അപ്പമാക്കുന്നതു അപ്പത്വമാണു. അതുമാറി തല്‍സ്ഥാനത്തു യേശുവിന്‍റെ സത്തയായിമാറുമ്പോള്‍ അപ്പത്തിന്‍റെ ഗുണത്തിലും മണത്തിലും രുചിയിലും മാറ്റം വരാതെ തന്നെ അതിന്‍റെ സത്തയില്‍ വരുന്ന മാറ്റം കൊണ്ടു metaphysical change  അവിടെയാണു  Transubstantiation നടക്കുന്നതു. അപ്പത്തിനു ഭൌതീകവ്യതിയാനമല്ല, വെറും ആത്മീയവ്യതിയാനമല്ല, ബാഹ്യമായ വ്യതിയാനവുമല്ല. 

വിവാഹശേഷം വാഴ്ത്തിയ താലിക്കു ഒരു വ്യതിയാനവും വരുന്നില്ല. അവിടെ തികച്ചും ആധ്യാത്മീകമായമാറ്റം മാത്രമേ വരുന്നുള്ളു. 

ഇവിടെയാണു തോമ്മസ് അക്വീനാസ്  sodium chloride + sulphuricacid അവിടെ  sodium sulphate  ആയി മാറി.  ഇതു  chemical change ആണു. എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ ഈ മാറ്റവും അല്ല. ഈ മൂന്നു മാറ്റത്തിനും ഉപരിയാണു ഇതിനെ  tran substantiation  എന്നു വിളിച്ചു. 

ഒരു സത്തമാറി മറ്റൊരു സത്തയായി മാറുന്നു. 
അതേസമയം ആദ്യത്തെ സത്തയും ,ഗുണവും ,മണവും രുചിയും ആക്രിതിയും എല്ലാം അവശേഷിച്ചുകൊണ്ടുതന്നെ സത്തയില്‍ മാറ്റം വരുന്നു. അതുകഴിഞ്ഞാല്‍ പിന്നെ അവിടെ അപ്പമില്ല. എന്നാല്‍ യേശുവിന്‍റെ ഭൌതീകശരീരമവിടെയില്ല. ഉത്ഥിതശരീരം മാത്രമേ അവിടെയുള്ളു. ഉത്ഥിത ശരീരത്തിനു യേശുവിന്‍റെ ഭൌതീകശരീരത്തിന്‍റെ ഗുണങ്ങളില്ല.

ദൈവപുത്രന്‍ കന്യാമറിയത്തില്‍ നിന്നും ശരീരം എടുത്തു മാംസരക്തം ധരിച്ച സ്തുലമുള്ളവനായി നമുക്കുവേണ്ടി കുര്‍ബാനയില്‍ മാംസരക്തങ്ങള്‍ക്കുപകരം അപ്പം എടുത്തു നമ്മുടെ ഭക്ഷണമാകാന്‍ ശരീര രക്തങ്ങളായി മാറി.അപ്പത്തിന്‍റെ രൂപത്തില്‍. 

അരിസ്റ്റോട്ടലിന്‍റെ meta physic കുര്‍ബാനയിലേക്കു കൊണ്ടുവന്നതു തോമ്മസ് അക്വീനാസ്  ആണു.  ഇതു തെന്ത്രോസ് സുനഹദോസില്‍ സഭ സ്വീകരിക്കുകയുണ്ടായി .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...