Thursday, 7 August 2014

യേശുവിനു തെറ്റുപറ്റുമോ?

“ ആരും ഇനിയും ഒരിക്കലും നിന്നില്‍ നിന്നു പഴം തിന്നാതിരിക്കട്ടെ ”

യേശു അത്തി വ്രുക്ഷത്തെ ശപിക്കുന്നു ( മര്‍കൊ.11:13 )

അത്തിപ്പഴത്തിന്‍റെ കാലമല്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടു ആസമയത്തു അതില്‍ പഴം ഇല്ലാത്തതു ആമരത്തിന്‍റെ കുറ്റമല്ലെല്ലോ ?
പിന്നെയെന്തിനാണു യേശു ആമരത്തെ ശപിച്ചതു ? ഒത്തിരിക്കാലം ഞാന്‍ ചിന്തിച്ചു യേശുവിനു തെറ്റു പറ്റുമോ ?

“ വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നതു “ ( മര്ക്കോ.12: 24 )

ഉപമകള്‍

ഉപമ 2 തരത്തിലുണ്ടു
1) വാക്കാലുള്ള ഉപമ.
2) പ്രവര്‍ത്തിയാലുള്ള ഉപമ.
ഇവിടെ യേശു പ്രവര്‍ത്തിയാലുള്ള ഒരു ഉപമയില്ക്കൂടെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതായിട്ടാണു മര്‍ക്കോസ് രേഖപ്പെടുത്തുന്നതു
ഒരു കാര്യം പറയുമ്പോള്‍ അതിന്‍റെ പ്രമേയം എന്താണെന്നു മനസിലായില്ലെങ്കില്‍ തലതിരിഞ്ഞായിരിക്കും മനസിലാക്കുക.
ഒരു കാര്യത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതു കൂടുതല്‍ വ്യക്തമാകണമെങ്കില്‍ അതിനു മുകളിലും അതിനു താഴെയും വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ മനസിലാക്കണം

ഇതിനു തൊട്ടുമുന്‍പില്‍ നടക്കുന്ന സംഭവം

ജറുസലേം ദൈവാലയത്തില്‍ പ്രവേശിച്ചു.ചുറ്റും നോക്കി എല്ലാം കണ്ടു (മാര്ക്കു.11:11) അവിടെ നടക്കുന്നതെല്ലാം കണ്ടു മനസിലാക്കി. നേരം വൈകുന്നതിനാല്‍ ബഥാനിയായിലേക്കുപോയി

ഇവിടെ വിവരിക്കുന്ന മൂന്നു കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടതാണു .

1) ദൈവാലയത്തില്‍ പ്രവേശിച്ചു അവിടെ നടക്കുന്നതെല്ലാം കണ്ടൂ അവിടെ നടക്കുന്ന ക്രയവിക്രയങ്ങള്‍, അവിടെ നടക്കുന്ന ബലികള്‍ ദൈവതിരുമുന്‍പാകെ ഒരു വിലയുമില്ലാത്തതും ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാത്തതുമാകയാല്‍ ആ ബലി തടയണമെന്നു അവിടുന്നു വിചാരിച്ചു. അതുകൊണ്ടൂ ബലിനടത്താനായി ചുമന്നുകൊണ്ടു പോകുന്ന പാത്രങ്ങള്‍ തടയുന്നുണ്ടു . (അതു പിന്നെകാണം .) ചുരുക്കത്തില്‍ ദൈവാലയത്തില്‍ നടക്കുന്നതു കള്ളന്മാരുടെ കൂട്ടായ്മയാണെന്നു മനസിലാക്കി മടങ്ങിയ യേശു പിന്നെ ചെയ്തതു മൂന്നാമത്തേതിന്‍റെ (ദൈവാലയവിശുദ്ധീകരണത്തിന്‍റെ ) മുന്നോടിയാണു



2) അത്തിമരത്തെ ശപിക്കുന്നു. എന്തുകൊണ്ടു ? താന്‍ ഇനിയും ചെയ്യാന്‍ പോകുന്നതിന്‍റെ മുന്നോടിയായിട്ടാണു ഈ ശാപം . ഈ അത്തിമരവും ദൈവാലയവും ഒന്നാണെന്നു കാണിക്കാനുള്ള പ്രവര്‍ത്തിയില്‍ കൂടിയുള്ള ഒരു ഉപമ. അത്തിമരത്തില്‍ അതിന്റെ കാലങ്ങളില്‍ മാത്രമേ പഴം കാണുകയുള്ളു. അതിന്‍റെതായ കാലമുണ്ടൂ ,എന്നാല്‍ ദൈവാലയത്തില്‍ നിന്നും ഫലം ലഭിക്കാന്‍ കാലമില്ല. എല്ലാക്കാലത്തും ദൈവാലയങ്ങളില്‍ നിന്നും ഫലം ലഭിക്കണം ഈ അത്തിമരം പോലെ ഒരു ഫലവും ലഭിക്കാത്തദൈവാലയത്തിലെ ബലികളെല്ലാം നിര്‍ത്തിയിട്ടു താന്‍ സ്ഥാപിക്കാന്‍ പോകുന്ന പുത്തന്‍ ബലി ആസ്ഥാനത്തു സ്ഥാപിക്കാനാണു യേശു പോകുന്നതു . അതിനാല്‍ ആ ദൈവാലയത്തില്‍ നിന്നു ഒരുഫലവും ലഭിക്കാത്തതുപോലെ ഈ അത്തിമരത്തില്‍ നിന്നും ഇനിയിം ഒരു കാലത്തും ഒരു മനുഷ്യനും ഭക്ഷിക്കാന്‍ കഴിയാതെ വരണം അതുകാണിക്കാനായി പഴത്തിന്‍റെ കാലമല്ലാതിരുന്ന സമയത്തു ബോധപൂര്‍വം യേശു അതിനെ സമീപിക്കുകയും ശപിക്കുകയും ചെയ്യുന്നു. പിറ്റേദിവസം അതിലേവരുന്ന ശിഷ്യന്മാര്‍ ആവ്രുക്ഷം ഉണങ്ങിയിരിക്കുന്നതു കാണുംമ്പോള്‍ സാവകാശത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്കു അവസരം ലഭിക്കുന്നു.
3) ദൈവാലയ ശുദ്ധീകരണം അത്തിവ്രുക്ഷത്തെ ശപിച്ചതിനു ശേഷമാണു തന്‍റെ മൂന്നാമത്തെ പ്രവര്‍ത്തി നടക്കുന്നതു. കച്ചവടക്കാര്‍ എല്ലാവരേയും പുറത്താക്കി മേശകള്‍ മറിച്ചിട്ടു. പാത്രങ്ങള്‍ കൊണ്ടുപോകുന്നതു തടഞ്ഞു. അതാണു എറ്റവും വലിയ കാര്യം അത്തിമരവുമായി കൂടുതല്‍ ബന്ധപ്പെട്ടു നില്ക്കുന്നതു അതാണു. അതായതു അത്തിമരത്തേല്‍ പഴമുണ്ടാകാന്‍ കാലം ഉണ്ടൂ എന്നാല്‍ ദൈവാലയത്തില്‍ നിന്നും ഫലം ലഭിക്കാന്‍ കാലം ഇല്ലാ. അതാണു കാലമാകാഞ്ഞിട്ടുകൂടി യേശു അത്തിച്ചുവട്ടില്‍ ചെന്നതു .തലേദിവസം ദൈവാലയത്തില്‍ നിഷഫലമായ ബലികണ്ട യേശു ഈ അത്തിമരത്തോടു ആ ദൈവാലയത്തെ ഉപമിക്കുകയാണു. ഫലശൂന്യമായ ഈ വ്രുക്ഷം പോലെ ഈ ദൈവാലയവും നില്ക്കുന്നു. അതിനാല്‍ ഈ അത്തിമരം നശിച്ചതുപോലെ ഈ ദൈവാലയവും നശിച്ചു എന്നും ഫലം തരുന്ന എന്നും പഴം തരുന്ന പുതിയ അത്തിയും പുതിയ ദൈവാലയവും ഉണ്ടാകേണ്ടിയിരിക്കുന്നു. പുതിയ ദൈവാലയത്തില്‍ വരുന്നവര്‍ക്കെല്ലാം ആവശ്യത്തിനു ഫലം ലഭിക്കണം അതിനു കഴിവുള്ള പുതിയബലി സ്ഥാപിക്കാനാണു യേശുവന്നിരിക്കുന്നതു . അതിനു ആദ്യം പഴയദൈവാലയം ശുദ്ധീകരിച്ചു . ഇനിയും ഫലശൂന്യമായപഴയ ബലി മാറ്റി തല്‍ സ്ഥാനത്തു യേശുതന്നെ ബലി സമര്‍പ്പിക്കുകയാണു . അവിടെ ബലി വസ്തുവും ബലി അര്‍പ്പകനും യേശുതന്നെയാണു.
അവിടെ പുതിയ ദൈവാലയത്തില്‍ വരുന്നവര്‍ക്കെല്ലാം ആവശ്യത്തിനു ഭക്ഷണമായി യേശു തന്നെ തന്നെ വിഭവിച്ചുകൊടുക്കുന്നു. തന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പനം ചെയ്യുന്നവര്‍ക്കെല്ലാം നിത്യജീവന്‍ യേശു കൊടുക്കുന്നു. ഒരു ബലിയില്‍ സംബന്ധിച്ചിട്ടു പോകുമ്പോള്‍ അടുത്തബലിക്കു വരുന്നതു വരെയുള്ള ആത്മീക ശക്തിയാണു (ഭക്ഷണമാണു ) അവര്‍ സ്വീകരിക്കുക.

അതുകൊണ്ടു മലങ്കരകുര്‍ബാനയില്‍ അവസാനാശിര്‍വാദത്തിനു ചൊല്ലുന്നതു
“ സഹോദരങ്ങളും വാല്സല്യഭാജനങ്ങളുമേ കര്‍ത്താവിന്‍റെ പാപപരിഹാരപ്രദമായ ബലിപീഠത്തില്‍ നിന്നു നിംഗള്‍ പ്രാപിച്ച അനുഗ്രഹത്തോടും യാത്രാഭക്ഷണത്തോടും കൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ ക്രുപക്കും അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നിംഗളെഭരമേല്‍പ്പിക്കുന്ന ഈ സമയത്തു സമാധാനത്തോടെപോകുവിന്‍ “ എന്നു പറഞ്ഞാണു ആശീര്‍വാദത്തിന്‍റെ ആരംഭം കുറിക്കുന്നതു .

നമ്മള്‍ പറഞ്ഞതു എന്തിനു അത്തിവ്രുക്ഷത്തെ ശപിക്കുന്നു ? ഇതു മനസിലായില്ലെങ്കില്‍ പലരും പലവിധത്തില്‍ ചിന്തിക്കും ഒന്നും മനസിലാകില്ല. ശിഷ്യന്മാരില്‍ വിശ്വാസം ഉണ്ടകുവാനും ,വിശ്വാസത്തെക്കുറിച്ചു അവരെ പഠിപ്പിക്കുവാന്‍ ഒരു അവസരം യേശുവിനു ലഭിക്കുകയും ചെയ്യുന്നതു നാലാമത്തെ കാര്യമായീടുക്കാന്‍ പിറ്റേദിവസത്തെ സംഭവും കൂടിയെടുക്കാം

fig tree

"അവര്‍ രാവിലെ അത്തിമരത്തിന്‍റെ സമീപത്തുകൂടി നടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങിപോയിരിക്കുന്നതു കണ്ടു " ( മര്‍കോ.11:20 )
ഇതെക്കുറിച്ചു അവര്‍ സംസാരിക്കുമ്പോള്‍ യേശു അവരെ പഠിപ്പിച്ചു വിശ്വാസത്തോടെ പറഞ്ഞാല്‍ ഒരു മല അവിടെനിന്നും മാറികടലില്‍ ചെന്നുവീഴും.പിന്നെ അവരെ എങ്ങനെപ്രാര്ത്ഥിക്കണമെന്നും വിശ്വാസത്തോടെ പ്രാര്ത്ഥിക്കുന്നതെന്തും ലഭിക്കുമെന്നും അതുപോലെ ക്ഷമിക്കേണ്ടതിന്‍റെ ആവശ്യകതയുമൊക്കെ അവരെ പഠിപ്പിക്കാന്‍ യേശു ഈ അവസരം ഉപയോഗിക്കുന്നു.
ഇതിന്‍റെ ഫലമായി ശിഷ്യന്മാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടായി

" വിശുദ്ധലിഖിതങ്ങളോ ,ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റുപറ്റുന്നതു ?(മര്‍കൊ.12:24 )

Friday, 1 August 2014

മരിച്ചവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കണമോ ?

ദൈവം തന്റെ ഛായയിലുംസാദ്രുശ്യത്തിലും മനുഷ്യനെ സ്രിഷ്ടിച്ചു( ഉലപ1:’26 )
മനുഷ്യരെല്ലാം ദൈവത്തില്‍ നിന്നും വന്നു.ദൈവത്തിലല്‍ ജീവിക്കുന്നു.ദൈവത്തിലേക്കു പ്രയാണം ചെയ്യുന്നു. അപ്പ. 17:25- 28 )
മനുഷ്യനു ജീവന്‍ നല്കുമ്പോള്‍ ജീവിക്കുന്നു. എടുക്കുമ്പോള് മരിക്കുന്നു.
നമ്മുടെ ലക്ഷ്യം ദൈവമാണു.മയുഷ്യരെല്ലാം ദൈവത്തിന്റെയാണു ജാതിയില്ല. വര്‍ഗമില്ല,
മനുഷ്യരെ ഭൂമുഖത്തുനിറച്ചതു ദൈവം എല്ലാവരുടെയും ലക്ഷ്യവും ഒന്നുതന്നെ.ദൈവത്തിന്‍റെ രക്ഷാകരപ്ദ്ധതിയും എല്ലാവര്ക്കുംവേണ്ടിയാണു
( രണ്ടാം വത്തി. അക്രൈസ്തവ മതങ്ങള്‍  നമ്പര്‍ 1 )
തന്‍റെ എകജാതനെ നല്കുവാന്‍ തക്കവിധം അവിടുന്നുലോകത്തെ സ്നേഹിച്ചു.പുത്രനെ ലോകത്തിലേക്കു അയച്ചതു ലോകത്തെ ശിക്ഷക്കു വിധിക്കാനല്ല അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാഅണു.(യോഹ. 3:16-17)



Mystical Body of Christ

യേശുവിന്‍റെ മൌതീകശരീരമായ സഭ.   ഈ ദൈവശാസ്ത്രം രൂപപ്പെടുത്തിയതു പൌലോസ് ശ്ളീഹായാണു. അതിനാല് മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും പരസ്പരം സഹായിക്കാന്‍ നമുക്കു കടമയുണ്ടു ശ്ളീഹായുടെ വാക്കുകള്‍  ശ്രദ്ദേയം ആണു “ നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല. തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില് കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു. മരിക്കുന്നുവെങ്കില്‍ കര്ത്താവിനു സ്വന്തമായി മരിക്കുന്നു.    അതിനാല്‍  നാം ജീവിച്ചാലും മരിച്ചാലും കര്ത്താവിനുള്ളവരാണു.  എന്തെന്നാല്‍ മരിച്ചവരുടേയും ജീവിക്കുന്നവരുടേയും കര്ത്താവായിരിക്കുന്നതിനു വേണ്ടിയാണു, ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും ( റോമാ. 14: 7—9 )

നമ്മുടെ മരിച്ചുപോയവര്‍ കര്ത്താവിനുള്ളവരാണു. നാം അവര്ക്കുവേണ്ടി പ്രാര്ത്ഥിക്കണമോ വേണ്ടായോ ?

മരണശേഷമാണു ഒരുവനു സ്വര്ഗമോ നരകമോ പൂര്‍ണമായി അനുഭവപ്പെടുക. രണ്ടിനെക്കുറിച്ചുംബൈബിളീല്‍ പ്രതിപാദനം ഉണ്ടു.

സ്വര്ഗം ദൈവത്തിന്‍റെ വാസസ്തലവും സിംഹാസനവും മത്താ.5:34,സങ്കി.115:16 ,ഉം 113:4

സ്വര്‍ഗത്തില്‍ ദൈവം പരിശുദ്ധരോടൊത്തു വസിക്കുന്നു(സങ്കി.57:15)

സ്വര്‍ഗം അനസ്വരമാണു ആ  ഭവനം പ്രാപിക്കാന്‍ നാം വെമ്പല്‍കൊള്ളുന്നു (2കൊറ 5: 1—2 )

പക്ഷേ പരിശുദ്ധരായവര്‍ മാത്രമേ അവിടെപ്രവേശിക്കുള്ളു        (ജ്ഞ.5:15-16 ,6:10 ,മത്താ: 18:3 )

സ്വര്‍ഗം

സ്വര്‍ഗം പ്രാപിച്ച ക്രിസ്തുവിന്‍റെ മൌതീകശരീരത്തിലെ അംഗങ്ങള്ക്കുവേണ്ടിനാം പ്രാര്‍ത്ഥിക്കേണ്ടതില്ല.  അവര്‍നമുക്കുവേണ്ടിപ്രാര്‍ത്ഥിക്കും

നരകം
 

ഘനമായ  (ഗുരുതരമായ )  പാപങ്ങളോടുകൂടെമരിക്കുന്നവര്‍                                നരകത്തിലേക്കുപോകുന്നു .അവര്ക്കുള്ളനിത്യശിക്ഷയാണു അതു.
കെടാത്തതീയും = നിത്യനാശത്തെസൂചിപ്പിക്കുന്നു.
ചാകാത്തപുഴു  = ജീര്ണത്യെ സൂചിപ്പിക്കുന്നു.

നരകത്തിലെ അഗ്നിജ്വാലയില്‍ കിടന്നു യാതന അനുഭവിക്കും. ബൈബിള്‍ വാക്യങ്ങള്‍, മത്താ.5:22, 29-30, 10:28 ,,13:42-43 , മര്ക്കോ. 9:43-48 ,ലൂക്കോസ്. 3:17 ,16: 22-24,
രണ്ടാം ലയണ്‍സ് സുന്നഹദോസ് പഠിപ്പിക്കുന്നതു മരണകരമായ പാപത്തില്‍ മരിക്കുന്ന ഒരാള്‍   ഉടന്‍ തന്നെ നരകത്തില്‍ പോകുന്നുവെന്നാണു.

എല്ലാവരും രക്ഷപെടണമെന്നും ആരും നശിച്ചുപോകരുതെന്നും ദൈവം ആഗ്രഹിക്കുന്നു.  “ ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായപിതാവു ആഗ്രഹിക്കുന്നില്ല്.” ( മത്താ.18:14

പക്ഷേ മനുഷ്യന്‍ പാപം ച്യ്തു ദൈവത്തെധിക്കരിക്കുന്നു. അങ്ങനെ അവന്‍  നിത്യ ശികഷക്കു അര്‍ഹനാകുകയാണു. അതിനാല്‍ നരകശിക്ഷ അനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചിട്ടു ഒരു കാര്യവും ഇല്ല.              കാരണം അവര് കര്ത്താവായ മുന്തിരിചെടിയില്‍ നിന്നും നിത്യമായി വിശ്ചേദിക്കപ്പെട്ടിരിക്കുന്നു.അങ്ങനെയുള്ളശാഖകള്‍ പുറത്തെറിയപ്പെടുകയും അഗ്നിക്കിരയാകുകയും ചെയ്യും അവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിച്ചിട്ടുകാര്യമില്ല.
യോഹ. 15 : 5-6 )



സ്വര്‍ഗം , നരകം , ശുദ്ധീകരണസ്ഥലം  എന്നിയ്യവസ്ഥകള്‍ !


പൂര്‍ണ വിശുദ്ധിയോടുകൂടി മരിച്ചവര് സ്വര്ഗത്തിലും ഘനമായപാപത്തോടുകൂടിമരിക്കുന്നവര്‍ നരകവും കരസ്തമാക്കുമ്പോള്‍ ലഘുപാപത്തോടെ മരിക്കുന്നവര്‍ നിത്യനരകത്തിലേക്കു വിധിക്കുന്നതു ദൈവത്തിന്‍റെ അനന്തനീതിക്കും കരുണക്കും യോജിച്ചതല്ല. അവരെ ശൂദ്ധീകരിച്ചു സ്വര്‍ഗത്തിലേക്കു ദൈവം ആനയിക്കുന്നു. അങ്ങ്നെ അവരെ ശുദ്ധീകരിക്കുന്ന ഒരു അവസ്ഥയുണ്ടെന്നാണു സഭ  പഠിപ്പിക്കുന്നതു. അവരുടെ ശൂദ്ധീകരണം എളുപ്പമാക്കുന്നതിനും അവര്‍ക്കു സ്വര്ഗഭാഗ്യ്ം എത്രയും വേഗമാക്കുന്നതിനും വേണ്ടിയാണു നാം പ്രാര്‍ത്ഥിക്കേണ്ടതു.

ശുദ്ധീകരണസ്ഥലം

മരണത്തിനു ശേഷം പരലോകത്തില്‍ ശുദ്ധീകരിക്കുന്ന അവസ്തയുണ്ടെന്നു വി.ഗ്രന്ഥത്തില്‍ കാണുന്നുണ്ടു.

“ മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കുപറഞ്ഞാല്‍ അതു ക്ഷമിക്കപ്പെടും എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍  ഈയുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.  ( മത്താ 12: 32 )
ചിലതെറ്റുകള്‍  വരാനിരിക്കുന്ന യുഗത്തിലും ക്ഷമിക്കപ്പെടുമെന്നാണൂ ഇതു വ്യക്തമാക്കുന്നതു .

“ അവന്‍ നിന്നെ ന്യാധിപന്‍റെ അടുത്തെക്കു കൂട്ടികൊണ്ടുപൊകയും. അവന്‍ നിന്നെ തടവിലാക്കുകയും ചെയ്യും . അവസാനത്തെ തുട്ടു വരെ കൊടുക്കാതെ നീ അവിടെനിന്നും പുറത്തുവരികയില്ല്. "  (ലുക്ക്.12:58-59 )

മരിച്ചവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുകയന്ന യഹൂദപാരമ്പര്യം
  
മക്കബയരുടെ പുസ്തകത്തില്‍ മരിച്ചവര്‍ക്കുവേണ്ട്യുള്ള പ്രാര്‍ത്ഥനകാണുന്നു. ഇസ്രായേലിന്‍റെ സേനാനായകനായിരുന്ന  യൂദാസ്  യുദ്ധത്തില്‍ മ്രുതിയടഞ്ഞ പടയാളികളുടെ പാപപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുകയും പണം പിരിച്ചെടുത്തു ജറുസലേമിലേക്കു അയച്ചുകൊടുത്തു .  മരിച്ചവര്‍ക്കായി ബലി അര്പ്പിക്കാനായിട്ടു.  മരിച്ചവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യുന്നതു പാവനമായ കര്മ്മമാണെന്നു യൂദാസും അനുയായികളും വിശ്വസിച്ചിരുന്നു . ( 2 മക്കബ.12 :42—45 )

സഭാപിതാക്കന്മാര്‍

മിക്കവാറും എല്ലാ പാശ്ചാത്യ പൌരസ്ത്യ സഭാപിതാക്കന്മാരും താല്ക്കാലികശിക്ഷക്കുള്ള ശൂദ്ധീകരണസ്ഥലം ഉണ്ടെന്നാണൂ പഠിപ്പിക്കുന്നതു. പണ്ഡിതനായ തോമ്മസ് അക്വീനാസ് പറയുന്നതു ശ്രദ്ധേയമാണു.

“ ജീവിച്ചിരിക്കുന്നവര്ക്കുവേണ്ടിപ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ മരിച്ചവര്ക്കുവേണ്ടിപ്രാര്ത്ഥിക്കുന്നതാണു ദൈവത്തിനു കൂടുതല്‍ ഇഷ്ടം “
കാരണം അദ്ദേഹം പറയുന്നുണ്ടു.
മരിച്ചുകഴിഞ്ഞാല്‍ മനുഷ്യരുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു. പുണ്യമോ പരിഹാരമോ ചെയ്യുന്നതിനു അവര്ക്കു കഴിയില്ല.  എന്നാല്‍ ജീവിച്ചിരിക്കുന്നവര്ക്കു ഇഹത്തില്‍ വെച്ചുതന്നെ അവരുടെ പാപങ്ങള്ക്കു പരിഹാരം ചെയ്യാന്‍ കഴിയും. അതിനാല്‍ ക്രിസ്തുവിന്‍റെ മൌതീകശരീരത്തിലെ മരിച്ചുപോയ അംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു വലിയ പുണ്യക്രിത്യമാണു.

വിശുദ്ധന്മാരുടെ ക്കഴ്ച്ചപ്പാട്

മരണക്കിടക്കയില്‍ വെച്ചു വിശുദ്ധമോനിക്ക തന്‍റെ പ്രിയപ്പെട്ടപുത്രനായ വിശുദ്ധ അഗസ്തിനോടുപറയുന്നതു ഇപ്രകാരമാണു.
“എന്‍റെ മരണശേഷം എന്‍റെ മ്രുതശരീരം എവിടെവേണമെങ്കിലും അടക്കികൊള്ളുക. എന്നാല്‍ ഒരു കാര്യം നീമറന്നുപോകരുതു. നീ എനിക്കുവേണ്ടി ബലി അര്പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ “

മരണശേഷം തനിക്കുവേണ്ടിപ്രാര്ത്ഥിക്കണമെന്നു മെത്രാനായ മകനോടു ഒരമ്മപറയുകയാണു.അഭ്യര്‍ത്ഥിക്കുകയാണു. അതു ഒരു പുണ്യക്രിത്യമാണു .

കബറിടത്തില്‍പോകണമോ ?
കബറിടത്തില്‍ യേശു പ്രാര്‍ത്ഥിക്കുന്നു
മരിച്ചു സംസ്കരിച്ച ബഥനിയിലെ ലാസറിന്‍റെ കബറിടത്തില്‍ യേശു പ്രാര്ഥിച്ചില്ലേ ? പിതാവിനോടു പ്രാഥിച്ചശേഷമാണു ലാസറിനെ ഉയര്പ്പിച്ചതു . ( യോഹ. 11:38—44 )

മരിച്ചു അടക്കപ്പെട്ടവനുവേണ്ടി ക്രിസ്തുവിനു പ്രാര്‍ത്ഥിക്കാമെങ്കില്‍ ക്രിസ്ത്യാനിയായ ഒരുവനു , മരിച്ചവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കരുതോ ?
തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം , പ്രാര്‍ത്ഥിക്കണം .! മരിച്ചവര്‍ എതവസ്ഥയിലാണെന്നു നമുക്കറിഞ്ഞുകൂടാ അതിനാല്‍  നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതു ദൈവതിരുമുന്‍പില്‍  ശ്രേഷ്ടമായ ഒരു പുണ്യക്രിത്യമാണു.!

  യേശുവിന്‍റെ നാമത്തില്‍ നാം കൊടുക്കുന്ന ഒരു ഗ്സാസ് വെള്ളത്തിനുപോലും പ്രതിഫലം തരുന്നയേശൂ നമുക്കു മഹത്തായ പ്രതിഫലം ഇഹത്തിലും പരത്തിലും നമുക്കു തരും

മലങ്കരസഭയിലെ പ്രഭാത പ്രാര്‍ത്ഥനയില്‍ നിന്നും

“ നാം ദൈവത്തിന്റെ മക്കളായിതീരുവാന്‍ ജീവിച്ചിരുന്നപ്പോള്‍ നമ്മേ പഠിപ്പിച്ച നമ്മുടെ പിതാക്കന്മാരെ കുര്ബാനകളിലും പ്രാര്‍ത്ഥനകളിലും നാം ഓര്‍ക്കണം “

അതേ സത്യവിശ്വാസത്തില്‍ നമ്മേ വളര്‍ത്തികൊണ്ടു വന്ന പിതാക്കന്മാരെ നാം ഒരിക്കലും മറക്കരുതു .

ഇതുവരെ എഴുതിയതിന്‍റെ ചുരുക്കം

കര്‍ത്താവിന്‍റെ മൌതീകശരീരമായ സഭയില്‍ മൂന്നു അവസ്തയിലുള്ള ആളുകളാണുള്ളതു ജീവിക്കുന്നവര്‍ ,സഹിക്കുന്നവര്‍ ,സൌഭാഗ്യം അനുഭവിക്കുന്നവര്‍ .  അതായതു

1)     സമരസഭ ( ഇന്നു ജീവനോടെ ഭൂമുഖത്തുള്ളവര് )
2)    സഹനസഭ (ശുദ്ധീകരിക്കപ്പെട്ടു സൌഭാഗ്യത്തില്‍ പ്ര്വേശിക്കുന്നവര്‍ )
3)    വിജയസഭ ( നിത്യസൌഭഗ്യത്തില്‍ പ്രവേശിച്ചവര്‍ )
ഇതില്‍ നമ്മുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ളവര്‍ സഹന സഭയിലുള്ളവരാണു അതായതു ശുദ്ധീകരണസ്ഥലത്തുള്ളവരാണു.

മരിച്ചവര്‍ക്കുവേണ്ടിയുള്ളപ്രാര്‍ത്ഥന ബൈബിള്‍  അധിഷ്ടിതമാണു.

1) യേശു കബറിടത്തില്‍ പ്രാര്‍ഥിച്ചു.  2) യേശുവിന്‍റെ കബറില്‍ സ്ത്രീകള്‍ വെളുപ്പിനെ എത്തി.

3) ഇസ്രായേലില്‍ മരിച്ചവര്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകാണുന്നു

4) കൌണ്‍സിലും സഭാപിതാക്കന്മാരും ഇങ്ങനെ പഠിപ്പിക്കുന്നു.

5) അക്വിനാസിനെപോലുള്ള പണ്ഡിതര്‍ ഇങ്ങ്നെപഠിപ്പിക്കുന്നു

6) മഹാവിശുദ്ധന്മാര്‍ മരണശെഷമുള്ള പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു
( മോനിക്കാ പുണ്യവതി മെത്രാനായമകന് അഗസ്റ്റിനോടു )

Tuesday, 29 July 2014

സഹോദരാ നീ രക്ഷിക്കപ്പെട്ടോ?

ഇന്നു പലരും തെറ്റായി മനസിലാക്കുന്ന ഒരുചോദ്യമാണു രക്ഷിക്കപ്പെട്ടോ? "വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ സാധിക്കില്ല. "   ( യോഹ.3:3 ) ഇതു സൂചിപിക്കുന്നതു ഉന്നതത്തില്‍ നിന്നു അധവാ അരൂപിയിലുള്ള ജനനമാണു.  തിരഞ്ഞെടുക്കപ്പെട്ടജനമായതുകൊണ്ടോ അബ്രഹാമിന്‍റെ മകനായതുകൊണ്ടോ കാര്യമില്ല.             

പുനര്‍ജന്മം പരിശുദ്ധാത്മാവിന്‍റെ ക്രുപാദാനത്തിന്‍റെ പ്രവര്ത്തനമാണു സൂചിപ്പിക്കുന്നതു ജലം വഴിയുള്ള മാമോദീസായിലൂടെയാണു ഇതു സാധിക്കുന്നതു. ഉന്നതത്തില്‍ നിന്നുള്ള പുനര് ജന്മമാണു വേണ്ടതു. യോഹ.3:3 , 3:6 ഇവ സമാന്തര സത്യങ്ങളെയാണു സൂചിപ്പിക്കുക. ഇവിടെ ജലത്തിന്റെ കാര്യം എടുത്തുപറയുന്നില്ല. എന്നാല്‍  3:5 ല്‍ പറയുന്നു
" ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല."

മാനസാന്തരവും വിശ്വാസവും


യോഹന്നാന്‍റെ വീക്ഷണമനുസരിച്ചു ദൈവരാജ്യപ്രവേശനം സാധ്യമാക്കുന്നതു വീണ്ടുമുള്ള ജനനം വഴിയാണു. എന്നാല് സമാന്തര സിവിശേഷങ്ങളില് കാണുന്നതു മാനസാന്തരമാണു. മത്താ.4:17 , മര്‍ക്കോ.1:5 , മത്താ.18:3 ഇവിടെയെല്ലാം മാമോദീസായെപറ്റി യാതോരു പരാമര്‍ശവും ഇല്ല. പ്രത്യുത മാനസാന്തരത്തെപറ്റിയും വിശ്വാസത്തെപറ്റiയുമാണു പറയുക .മാനസാന്തരമെന്നതു വിശ്വാസത്തിന്‍റെ ആരംഭമാണു. അതുപോലെ വിശ്വാസമെന്നതു ഈ മാനസാന്തരത്തിന്റെ തുടര്‍ച്ചയുമാണു.
മനസാന്തരമെന്നതു ദൈവത്തിങ്കലേക്കുള്ള തിരിയലാണു  (Methanoia , Shub ,= Return )
എന്നാല്‍വിശുദ്ധ പാരമ്പര്യത്തില്‍ നിന്നും നമുക്കു ലഭിക്കുന്നതു യോഹ. 3:5 ല് പറയുന്നതാണു. ശിഷ്യന്മരുടെ കാലം മുതല്‍ വെള്ളത്തിനു പ്രാധാന്യം കാണുന്നു. അതായതു സഭയുടെ വിശ്വാസപരിശീലനത്തില്‍ കൂദാശാപരമായ പ്രാധാന്യം ജലത്തിനുണ്ടായിരുന്നു.

സഭാത്മകവ്യവസ്ഥയായി ജലത്താലുള്ള മാമോദീസായെ അവര് കണ്ടിരുന്നുവെന്നുവേണം കരുതുവാന്‍. അതുകൊണ്ടു സഭാത്മകമായി സഭയിലെ അംഗത്വം ഉറപ്പിക്കുന്നതിനുള്ളവ്യവസ്ഥയായി ജലത്താലുള്ള മാമോദീസായെ അവര്‍ കണ്ടു.



ദ്രുശ്യസഭയില്‍  അംഗമല്ലെങ്കില്‍ തന്നെയും ഒരാള് ദൈവരാജ്യത്തിനു അര്‍ഹനാകാം .സഭയില്‍ അംഗമല്ലാത്തവര്ക്കു രക്ഷയില്ലയെന്നു തീര്‍ത്തുപറയാന്‍ നമുക്കു സാധിക്കില്ല. കാരണം പരിശുദ്ധാത്മാവിനു എപ്പോഴും എവിടെയും പ്രവര്ത്തിക്കാന്‍ കഴിയും.
ഒരാള്‍ മാമോദീസായെന്നകൂദാശ വഴി സഭയിലെ അംഗമായിരുന്നാല്‍ തന്നെയും രക്ഷപെടണമെന്നില്ല. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ മനസിലാക്കി അനുയോജ്യമായപ്രതീകരണം നല്കുന്നവ്യക്തി രക്ഷിക്കപ്പെടുമെന്നാണു വിശ്വാസം .അതുപോലെ തന്‍റെ തന്നെകുറ്റം കൂടാതെ ഈ കൂദാശസ്വീകരിക്കാന്‍ ക്ഴിയാതെ വരുനവര്‍ക്കും ദൈവരാജ്യത്തില്‍ അംഗമായിരിക്കന്‍ സാധിക്കും.
(  പുറജാതിക്കാരുടെ ഇടയിലും പരിശുദ്ധാത്മാവിനു പ്രവര്‍ത്തിക്കാം ദൈവത്തെ ആര്‍ക്കും തടയാന്‍ പറ്റില്ല.യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലം മനുഷ്യര്ക്കെല്ലാം വേണ്ടി ആയിരുന്നു )

സഭയും ദൈവരാജ്യവും  

ഒറ്റവാക്കില്പരഞ്ഞാല്‍ ഇവ രണ്ടും രണ്ടാണു. പരസ്പരം ബന്ധപ്പെട്ട് ഇരിക്കുന്നു.

ദൈവരാജ്യം സഭയില് സന്നിഹിതമാണു.
സഭ എന്നതു അടയാളങ്ങളിലൂടെയും കൂദാശകളിലൂടെയും നമുക്കു ലഭ്യമാക്കുന്ന മര്‍ഗങ്ങളാണു.

ദൈവരാജ്യത്തെ സഭയില്‍ മാത്രം ഒതുക്കി നിര്ത്തുവാന് സാധ്യമല്ല. കാരണം ദൈവരാജ്യത്തിന്റെ വിസ്ത്രുതി സഭയേയും കഴിഞ്ഞു നില്ക്കുന്നതാണൂ. അതായതു അവിടെ പ്രവര്‍ത്തിക്കുന്ന ശക്തി പരിശൂദ്ധാത്മാവാണൂ.
( അതുകൊണ്ടാണു ഞാന്‍ മുകളില്‍ പറഞ്ഞതു പരിശുദ്ധാത്മാവു അഭയ്ക്കു പുറത്തും അതായതു വിജാതീയരുടെയിടയിലും പ്രവര്‍ത്തിക്കുമെന്നു പറഞ്ഞതു )

അരൂപിയുടെ പ്രവര്ത്തനത്തിനു അതിരുകള് ഇല്ലാ. ദൈവാത്മാവിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി സ്വയം തുറന്നുകൊടുക്കുന്നിടത്തു അവിടുന്നു പ്രവര്‍ത്തിക്കുന്നു.

സഭയെന്നു പറയുന്നതു ദൈവരാജ്യത്തിന്‍റെ കൂദാശയായിതീരാന്‍ വിളിക്കപ്പെട്ടവരുടെ സമൂഹമാണു. ( വിളിച്ചുകൂട്ടപ്പെട്ടവരുടെസമൂഹം )
അതേസമയം തന്നെ അയക്കപ്പെട്ടവരുടെ സമൂഹവുമാണു.

ചുരുക്കത്തില് സഭയില്‍


!) ദൈവരാജ്യത്തിന്‍റെ സാന്നിധ്യം
2) അതിലേക്കു വളര്‍ച്ച പ്രാപിക്കുന്നവര്‍
3)അതിന്റെ വളര്‍ച്ചക്കായുള്ള സുവിശേഷപ്രഘോഷണവും 
4)കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതു ദൈവരാജ്യം വളര്‍ത്താനാണു
5)ദൈവരാജ്യത്തിലെ സ്വര്‍ഗീയവിരുന്നിന്‍റെ മുന്നാശ്വാദനം സഭയില്‍നടക്കുന്നു

രണ്ടാം ജനനം അവിടുന്നാവശ്യപ്പെടുന്നതു ദൈവരാജ്യപ്രവേശനത്തിനാണു. ഇങ്ങനെ വിളിക്കപ്പെടുന്നവരുടെ വ്യവസ്ഥയാണു 3:5 ല്‍ കാണുന്ന ജലത്താലും ആത്മാവിനാലുമുള്ളജനനം അങ്ങ്നെ ജനിക്കുന്നവന്‍ ദൈവരാജ്യത്തിനവകാശിയാകുന്നു. കാരണം സഭയില്‍ അവിടുത്തെ അരൂപിപ്രവര്ത്തിക്കുന്നതിനാലും , ദൈവരാജ്യത്തിന്‍റെ മുന്നാസ്വാദനം സഭയില്‍ ലഭ്യമായതിനാലുമാണു.

ഇത്രയും നേരം നമ്മള്‍ പൊതുവായ ചിലകാര്യങ്ങളാണു മനസിലാക്കിയതു ഇനിയും. വീണ്ടും വിഷയത്തിലേക്കുവരാം

സഹോദരന്‍ രക്ഷിക്കപ്പെട്ടോ?


പൊതുവായിപറഞ്ഞാല്‍ മനുഷ്യനായി ജനിച്ചവരും ഇനിയും ജനിക്കാനുള്ളവരും രക്ഷിക്കപ്പെട്ടുകഴിഞ്ഞവരാണു.പക്ഷേ അതുപൂര്‍ണമായിട്ടില്ല.ഓരോരുത്തരം അതു സ്വന്തമാക്കണം അതിനു അവനവന്‍ തന്നെ പരിശ്രമിക്കണം .

ഒരൂദാഹരണം പറയാം മനുഷ്യരെല്ലാം. ആഴക്കടലിലായിരുന്നുവെന്നു സങ്കല്പിക്കുക.അവിടെനിന്നും രക്ഷപെടാന്‍ മനുഷ്യനു സ്വയമായി കഴിയില്ല. അതിനാല്‍ അവരെ കരയിലെതീരത്തു എത്തിച്ചു.ഇനിയും അവനുതന്നെ കരയിലേക്കു നടന്നു കയറാം അരനീര്‍ വെള്ളം അധവാനിലയുള്ളസ്ഥാനത്തു എത്തി. അവന്‍ രക്ഷിക്കപ്പെട്ടു. പക്ഷേ പൂര്‍ണമായിട്ടില്ല. ഇനിയും വേണമെങ്കില്‍ അവനു രക്ഷപെടാം അവനു മനസുണ്ടെങ്കില്‍ !
“മരണവും ജീവനും അവന്‍റെ മുന്‍പില്‍ വെച്ചിരിക്കുന്നു എതുവേണമെങ്കിലും അവനു തിരഞ്ഞെടുക്കാം “

ഇത്രയും രക്ഷ എല്ലാമനുഷ്യര്‍ക്കും ദൈവം ദാനമായികൊടുത്തു.ഇതില്‍ ജാതിവ്യത്യാസമില്ല. മനുഷ്യജാതിയില്‍ പെട്ടവരെല്ലാം
ഒരാള്‍ സഭയുടെ അംഗം ആയതുകൊണ്ടു ( സ്നാനം സ്വീകരിച്ചതുകൊണ്ടു)
രക്ഷിക്കപ്പെട്ടുവെന്നു പറയാന്‍ പറ്റില്ല. രക്ഷയുടെ മാര്‍ഗത്തിലാണെന്നുപറയാം
അതുകൊണ്ടാണു സഭ ഇപ്രകാരം പഠിപ്പിക്കുന്നതുഒരാള്‍ രക്ഷിക്കപ്പെട്ടുവെന്നു പറയാന്‍ സാധിക്കുന്നതു അയാളുടെ മരണത്തോടുകൂടി മാത്രമേ സാധീകൂകയുള്ളു . കാരണം എതു സമയത്തും വീണുപോകാനുള്ള സാധ്യതയുണ്ടൂ സ്വര്‍ഗോന്മുഖയാത്ര ഒരു നൂല്പാലത്തിലൂടെയുള്ള ഒരുയാത്രയാണെന്നുപറയാം സൂക്ഷിച്ചില്ലെങ്കില്‍ എതു സമയത്തും വീണുപോകാം

“ മരിക്കും മുന്‍പു ആരെയും ഭാഗ്യവാനെന്നു വിളിക്കരുതു മരണത്തിലൂടെയാണു മനുഷ്യനെ അറിയുക .”        ( പ്രഭാ 11: 28 )
ഇതു തന്നെയാണു ശ്ളീഹായും പറയുന്നതു
ഇനിയും ശ്ളീഹാപറയുന്നതു ശ്രദ്ധിക്കാം

 ഫിലിപ്പി 3:12 മുതല്‍    കൊടുത്തിരിക്കുന്നതു ഇതിന്‍റെ വിശദീകരണമാണു .
“ ഇതു എനിക്കു കിട്ടി കഴിഞ്ഞെന്നോ ഞാന് പരിപൂര്ണനായെന്നോ അര്ത്ഥമില്ല ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നേ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. “ ഫിലിപ്പി 3: 12- 13 )

അതുകൊണ്ടാണു സഭ പഠിപ്പിക്കുന്നതു സഭാതനയര്‍ എല്ലാം രക്ഷയുടെ പാതയില് സ്വര്ഗൊന്മുഖമായി സന്ചരിച്ചുകൊണ്ടിരിക്കുന്നു ,   അധവാ പൂര്‍ണതയിലേക്കു സന്‍ചരിച്ചുകൊണ്ടിരിക്കുന്നു.

“യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന് ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു.“ ( 3:14 )
ശ്ളീഹാ പോലും രക്ഷിക്കപെട്ടു കഴിഞ്ഞെന്നു പറയുന്നില്ല.

അറ്റില്‍ പോയി മുങ്ങിയിട്ടു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടക്കുന്നവര്‍ മൂഡ് സ്വര്‍ഗത്തിലാണു.

നാശത്തിലേക്കു സന്‍ചരിക്കുന്നവര്‍

“ എന്നാല്‍ പലരും ക്രിസ്തുവിന്റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നുവെന്നു പലപ്പോഴും നിങ്ങളോടുഞാന്‍ പറഞ്ഞിട്ടുള്ളതു തന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്ത്തിക്കുന്നു. നാശമാണു അവരുടെ അവസാനം ഉദരമാണു അവരുടെ ദൈവം .“     ( ഫിലി. 3 : 18-19 )
പലരും ക്രിസ്തുവിന്‍റെ കുരിശിനും അതില്‍നിന്നും ഉണ്ടാകുന്നരക്ഷക്കും എതിരായിനില്ക്കുന്നവരാണു .കുരിശിന്‍റെ ശത്രുക്കള്‍  ( 1കോറ്.1:13 ) പ്രതിയോഗികളുടെ പ്രവര്‍ത്തനം വിനാശകരമാണെന്നാണു ശ്ളീഹാ പലപ്പോഴും പറയുക.

മാമോദീസാ

മാമോദീ സാവഴി ഒരുവനില്‍ വരുന്ന വ്യതിയാനങ്ങള്‍.
 (1) ക്രിസ്തുവിന്‍റെ മരണത്തോടു താദാല്‍മ്യപ്പെടുന്നു. (യോഹ 3:10 )
2) പാപത്തിനു മരിക്കുന്നു ( റൊമാ. 6:2 )
3) ക്രിസ്തുവിനുള്ളവനായിതീരുന്നു
4) അവന്‍ പപമാര്‍ഗം ഉപേക്ഷിക്കാന്‍ ബാധ്യസ്ഥനാണു.


ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണു എല്ലാവരും ഇതു മനസിലാക്കാന്‍ വേണ്ടിയാണു താന്‍ ഇതുവരെ അതു സ്വന്തമാക്കിയെന്നു തീര്‍ത്തുപറയാത്തതു.
അതിനാല്‍ നാമെല്ലാവരും രക്ഷയുടെ പാതയില്‍ കൂടി സന്‍ചരിക്കുന്നവരാണു രക്ഷിക്കപ്പെട്ടെന്നു തീര്‍ത്തു പറയാന്‍ പറ്റില്ല.

എല്ലാവരും രക്ഷിക്കപ്പെട്ടു. എന്നുപറഞ്ഞാല്‍ രക്ഷയുടെ പാതയിലാണൂ. മരണത്തോടുകൂടിമാത്രമേ രക്ഷയുടെ പൂര്ണതയില്‍ എത്തുകയൊള്ളു.

പാപമോചനത്തിനുള്ള മാമോദീസാ ഒന്നുമാത്രം

ഒരിക്കല്‍ സ്നാനം സ്വീകരിച്ചയാള്‍ പിന്നെ  എത്ര അാറ്റില്‍ കുളിച്ചാലും അധവാ കുളിപ്പിച്ചാലും പാപമോചനമില്ല. ശാരീരികശുദ്ധികിട്ടും സോപ്പു ഉപയോഗിക്കണമെന്നു മാത്രം.



ഒരിക്കല് സ്നാനം സ്വീകരിച്ചു സഭയുടെ അംഗമായിതീര്‍ന്ന ഒരാളെ ആരെങ്കിലും വന്നു ആറ്റില്‍ മുങ്ങിയാല്‍ രക്ഷിക്കപ്പെടുമെന്നുപറഞ്ഞു ചാക്കിടാന്‍ ശ്രമിച്ചാല്‍ സഹോദരാ അതു പിശാചിന്‍റെ തന്ത്രമാണു വീണുപോകരുതു.   “ അവരെ വീട്ടില്‍പോലും കയറ്റരുതു അവരെ അഭിവാദനം ചെയ്യുകപോലുമരുതു “ ( 2 യോഹ. 10 )

അവരുടെ മറ്റോരടവു

ശിശുക്കളായിരുന്നപ്പോഴുള്ള സ്നാനമായിരുന്നു വിശ്വസിച്ചു സ്നാനം സ്വീകരിക്കണം അതിനാല്‍ വന്നു ആറ്റില്‍ മുങ്ങുകയെന്നു പറയും അല്ലെങ്കില്‍ പിന്നെ ചോദിക്കുന്ന ചോദ്യമാണു ശിശുക്കള്‍ക്കു സ്നാനം കൊടുക്കാന്‍ എവിടെ പറഞ്ഞിരിക്കുന്നു ?

സഹോദരാ ഇതിലൊന്നും വീണുപോകരുതു അവരോടു ചോദിക്കുക.

1)    വിശ്വാസത്തോടെ യേശുവിന്‍റെ അടുത്തുവന്നരോഗികളെ സൌഖ്യപ്പെടുത്തിയതുപോലെതന്നെ രോഗികള്‍ക്കുവേണ്ടിയും പിശാചു ബാധിതര്ക്കുവേണ്ടിയും തളര്‍വാതരോഗികള്‍ക്കുവേണ്ടിയുംമറ്റുള്ളവരുടെ വിശ്വാസം കണ്ടു യേശു സൌഖ്യം കൊടുത്തു. അതുപോലെ മരിച്ചവരെപ്പോലും ഉയര്‍പ്പിച്ചു അതിനര്‍ത്ഥം മറ്റോരാള്‍ക്കുവേണ്ടി ( അവര്‍ക്കു-- സൌഖ്യം ലഭിക്കുന്നവര്‍ക്കു  കഴിവില്ലാത്തപ്പോള്‍ ) അവരുടെ വേണ്ടപ്പെട്ടവരുടെ വിശ്വാസം ധാരാളം മതി യേശുവിനു , പരിശുദ്ധാരൂപിക്കു പ്രവര്‍ത്തിക്കാന്‍

2)    കുടുംബം മുഴുവനും സ്നാനം സ്വീകരിച്ചെന്നു ബൈബിളില്‍പറഞ്ഞിരിക്കുന്നതു കുഞ്ഞുകുട്ടിമുഴുവന്‍ സ്നാനം സ്വീകരിച്ചുവെന്നാണു
 
3)     കുഞ്ഞുങ്ങളെമാറ്റിനിര്ത്തിയതായിട്ടോ കുഞ്ഞുങ്ങള്‍ക്കു സ്നാനം കൊടുക്കരുതു എന്നു എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ ?
ഈചൊദ്യങ്ങള്‍ക്കൊന്നും അവര്ക്കു ഉത്തരം തരാന്‍ സാധിക്കില്ല. എങ്ങനെയെങ്കിലും നിങ്ങളെ വലയില്‍ പെടുത്തി അവരുടെ കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമത്തില്‍ അവരുടെ വലയില്‍ വീഴാതെ സൂക്ഷിക്കുക.

പെന്തക്കോസ്തു സഹോദരന്മാരോടു ഒരു വാക്കു 

നിങ്ങള്‍ യേശുവിന്‍റെ സഭയില്‍ കയറി ആളൂകളെ തെറ്റിക്കാതെ ഈ ഇന്‍ഡ്യാ മഹാരാജ്യത്തു ക്രിസ്ത്യാനികളല്ലാത്തവര്‍ എതാണ്ടു 97 % ആളുകളൂണ്ടു അവരുടെ അടുത്തെക്കുപോകുക. യേശുവിനെ അറിയാത്തവര്‍ക്കു അല്പം വെളിച്ചം പകര്‍ന്നുകൊടുക്കുക.

കടലില്‍നിന്നും മീനെ പിടിച്ചു വള്ളത്തിലിട്ടിരിക്കുന്നു. ആ വള്ളത്തില്‍ നിന്നും പിടിക്കാതെ കടലിലേക്കു ചൂണ്ടയിടുക. നിങ്ങള്‍ സഭയിലുള്ളവരെ യല്ല മാനസാന്തരപ്പെടുത്തേണ്ടതു. സഭക്കുപുറത്തു എത്രയോ കോടികള്‍ അലയുന്നു. അങ്ങോട്ടൂപോകുക.

യേശുവിന്‍റെ ആലയില്‍ നിന്നും മോഷ്ടിക്കാന്‍ ശ്രമിക്കരുതു അതിനുവേണ്ടി എന്തെല്ലാം അടവുകളാണു നിങ്ങള്‍  പ്രയോഗിക്കുന്നതു ? എതെല്ലാം വേഷങ്ങള്‍ കെട്ടുന്നു ? സഭയില്‍ നിങ്ങളുടെ അബദ്ധ ഉപദേശങ്ങള്‍ ആവശ്യമില്ല.അവിടെ ആവശ്യത്തിനു മെത്രാന്മാരും വൈദികരും ഉണ്ടു  . 

Monday, 28 July 2014

വളയം ചെറുതാക്കി ചെറുതാക്കി ഇപ്പോള്‍ വളയമില്ലതെ ചാടുന്നവര്

നമ്മുടെ ആളൂകളുടെ പോക്കു എങ്ങോട്ടു ? 

ഇന്നലെയും ഇന്നും കണ്ട രണ്ടു പോസ്റ്റുകള്‍   ( ഫയിസ് ബുക്കില്‍ )
                                                                                                                            1)  വിശുദ്ധ്ഗീവര്ഗീസ് സഹദാ വിശൂദ്ധനല്ലെന്നു ? അരാവിശുദ്ധനായി പ്രഖ്യാപിച്ചതു എതു മാര്പാപ്പാ ?
2)  വിസുദ്ധ് അല്ഫോന്സാമ്മ മത്രമല്ല നമ്മളെല്ലാവരും അതുപോലെ വിശൂദ്ധരാണെന്നു ?

ഇങ്ങനെ തലതിരിഞ്ഞ പോസ്റ്റ് ഇടുമ്പോഴും ലൈക്കു ചെയ്യാന് ധാരാളം ആളൂകളും . ഇതിന്റെ യൊക്കെ പുറകില് എന്തെങിലും ഹിഡന്‍ അജണ്ടയുണ്ടോ ?



ഇതിനെക്കുറിച്ചു അല്പം ചിന്തിക്കാം

1) ഗീവര്ഗീസ് സഹദാവിശുദ്ധനല്ലെന്നും അല്ലെങ്കില് അദ്ദേഹത്തെ വിശുദ്ധ്നാക്കിയ പാപ്പായുടെ പേരെന്തെന്നും ചോദിച്ചാല് ചോദ്യ്ത്തിനു തന്നെ പ്രസക്തിയില്ല. കാരണം ആദ്യ് കാലങ്ങളില് ഇന്നത്തേതുപോലെയുള്ള കാനോനൈസേഷന് ഇല്ല. വളരെ തമസിച്ചു മാത്രമാണു സഭയില് ഇപ്പോഴുള്ളതുപോലെയുള്ള കാനോനൈസേഷന് ആരംഭിച്ചതു .ഉദഅഹരണത്തിനു പരിമലതിരുമേനിയെ വിശുദ്ധനായി യാക്കോബായ സഭ പ്ര്ഖ്യാപിച്ചതു ആളുകള് ധാരാളം അങ്ങോട്ടു പൊകാന് തുടങ്ങിയപ്പോഴാണു .അതായതു സഭാസമൂഹം തന്നെ അദ്ദേഹത്തെവിശുദ്ധനായി കരുതി .
ഇതുപോലെയാണു പായകാലത്തു ആളുകള് തന്നെ വിശുദ്ധനായികരുതി അവിടെക്കു ഓടിക്കൂടുകയും ഉദ്ദിഷ്ട കാര്യ്ങ്ങള് സാധിക്കുകയും ചെയ്യുമ്പോള് സഭ അതിനെ അംഗീകരിക്കുകയാണു ചെയ്തിരുന്നതു . അതിനു ഇപ്പോള് എതു പോപ്പാണൂ കാനോനൈസേഷന് നടത്തിയതെന്നു ചോദിച്ചാല്അതിനു ഉത്തരം പ്ര്തീക്ഷിക്കേണ്ടതില്ല.

2) രണ്ടമത്തെ തായി ഇന്നു കണ്ടതു അല്ഫോന്സാമ്മയുടെ കാര്യമാണു
അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില് അല്ഫോന്സാമ്മയെ പ്പോലെ കര്ത്താവിന്റെ തിരുരക്തത്തിന്റെ ശക്തിയാല് എല്ലാവരും വിശുദ്ധരാണെന്നു അല്ലെങ്കില് പിന്നെ  തിഉരക്തത്തിന്റെ വിലയെന്തു ?

ശ്ളീഹാലേഖനം എഴുതുമ്പോള് വിശുദ്ധര്ക്കു എന്നുപറഞ്ഞെഴുതിയതിന്റെ വാലുപിടിച്ചാണു ഈ കൂട്ടര്എഴുതുന്നതു ! ബൈബിളിലെ എതെങ്കിലും ഒരു വാചകം എടുത്തു തോന്നിയതുപോലെ വ്യാഖ്യാനിക്കാനുള്ളതല്ല.



എന്തുകൊണ്ടു ശ്ളീഹാ വിശുദ്ധര് എന്നു സംബൊധനചെയ്തു ?
ക്രിസ്ത്യാനികളെ വിശുദ്ധര് എന്നു വിളിക്കന് കാരണം. പഴയനിയമത്തിന്റെ പിന്ബലത്തിലാണു. പഴയനിയമത്തിലെ തിരഞ്ഞെടുക്കപെട്ട ജനത്തെ വിശുദ്ധ്ജനമെന്നാണു വിളിച്ചിരുന്നതു. (പുറപ്പാടു 19 : 6 ) “ നിംഗള് എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവും ആയിരിക്കും “ അപ്പോള് കുറച്ചുക്കൂടെ ക്ളിപ്തമായ അര്ത്ഥത്തില് ഇസ്രായേല്ക്കാരേക്കാള് ക്രിസ്ത്യ്അനികളാണു വിശുദ്ധജനം അവരാണു പുതിയ ഉടമ്പടിയുടെ ജനം ക്രിസ്തുവിലൂടെ ദൈവം അവരെ വിശുദ്ധീകരിച്ചിരിക്കുന്നു. വിശുദ്ധരുടെ കൂട്ടായ്മ സാധ്യമാക്കിതീര്ന്നിരിക്കുന്നു. അതിന്റെ കര്ത്താവു യേശുവാണു.

മാമോദീസാ

മാമോദീസായിലൂടെയാണു ഒരാള്ഈ കൂട്ടായ്മയിലേക്കു കടന്നുവരിക.മാമോദീസായിലൂടെ ഒരാളുടെ ജന്മപാപവും ഉണ്ടെങ്കില് കര്മ്മപാപവും മോചിക്കപ്പെടുന്നു. അപ്പോള് അയാള് പൂര്ണവിശ്ഉദ്ധിയിലാണു പിന്നീടു കര്മ്മപാപം ഉണ്ടാകുന്നതു വരെ. അദേഹം ഉദ്ധിയിലാണു .പാപത്തോടുകൂടി പാപിയായി മാറും

മാമോദീസാ അവസാനകാലത്തേക്കു നീട്ടിവെച്ചിരുന്ന വിശുദ്ധര്

വിശ്വാസത്തിലേക്കു വന്നിട്ടും ഉടനെ മാമോദീസാ സ്വീകരിക്കാതെ അവസാനകാലത്തേകു നീട്ടിവച്ചവര് ഉണ്ടു അതിനുള്ളക്കരണം മാമോദീസായോടൂകൂടി കര്മ്മപാപമെല്ലാം മോചിക്കപ്പെടുന്നു. നേരത്തെസ്വീകരിച്ചാല് പാപത്തില് വീണുപോകുമള്ളൊയെന്നുള്ളചിന്തയാണു അവര് മാമോദീസാ നീട്ടിവയ്ക്കാന് കാരണം.
ചുരുക്കത്തില് വിശുദ്ധര് എന്നുവിളിച്ചതു അവര് എക്കാലവും വിശൂദ്ധിയിലാണെന്നുള്ള അര്ത്ഥത്തിലല്ലാ. പാപത്തില് വീണാല് വിശുദ്ധ കുമ്പസാരവും കുര്ബാനയും പാപമോചനത്തിനാണു. അതൊക്കെ ഞങ്ങളെപ്പോലുള്ള പാപികള്ക്കുവേണ്ടിയാണു.
അല്ലാതെ ഞാന് രക്ഷിക്കപ്പെട്ടു ഞാന് വിശുദ്ധ്നാണെന്നും പറഞ്ഞു നടക്കുന്നവര്ക്കല്ല് ഇതൊക്കെ സഭയില് ഉള്ളതു.വിശുദ്ധിയിലേക്കു വളരാന് വിളിക്കപ്പെട്ടവരാണൂ നമ്മള്.

ചുരുക്കത്തില് ക്രിസ്ത്യാനികള് അനുദിനം വിശുദ്ധിയിലേകു വളരണം
ഒറ്റവാചകത്തില് പറഞ്ഞാല് ക്രൈസ്തവര്ക്കു വേണ്ടതു നിരന്തരവിശുദ്ധീകരണമാണു
എല്ലാവരും വിഉധരാണെന്നു പറയുന്നതിനോടു  ഒരുതരത്തിലും യോജിക്കാന് സാധിക്കില്ല. സഭ അങ്ങനെ പഠിപ്പിക്കുന്നില്ല. " നമ്മളെല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണു. വിശുദ്ധിയിലേക്കു വളരാന് വിളിക്കപ്പെട്ടവരാണു. വിശുദ്ധ്രാകാന് വേണ്ടി വിളിക്കപ്പെട്ടവരാണു . വിശുദ്ധ് മാമോദീസാസ്വീകരിച്ചപ്പോള് എല്ലാവരും വിശുദ്ധരാണു. ആ അവസ്തയില് തന്നെയാണു എങ്കില് വിശുദ്ധരാണു.

പാപംചെയ്യുന്നതിനു മുന്പുള്ള ആദത്തേയും യേശുവിനെയും " യീഹീദോയോ " എന്നൌറ്റവാക്കുകൊണ്ടു സംബോധനചെയ്തു. വീണുപോയപ്പോള് ഉള്ള ആദത്തെ അങ്ങനെവിളിക്കില്ല. അവസാനത്തെ കൊച്ചുകാശുപോലും കൊടുത്തുവീട്ടാതെ സ്വര്ഗത്തില് പോകില്ല. സ്വര്ഗത്തില്പോകാന് സാധിക്കാത്തവര് വിശുദ്ധരല്ല. അവസാന നിമിഷത്തോടു അടുത്തിട്ടും ശ്ളീഹ്ഹാ പറഞ്ഞതു ആ സൌഭാഗ്യ്ത്തിനുവേണ്ടി ഓടികൊണ്ടിരിക്കുന്നു.

അതുപോലെ പ്രഭാഷകന് പറയുന്നു " മരിക്കുന്നതിനു മുന്പു ആരെയും ഭാഗ്യവാനെന്നുവിളിക്കരുതു ." ( 11: 28 ) ഒരിക്കലും പാപം ചെയ്യാത്തനീതിമാന്മാരും ഇല്ല. വീഴ്ച്ച മാനുഷീകമാണു അതില് നിന്നും എഴുനേല്ക്കുവാന് പ്രി ആത്മാവിന്റെ സഹായം വേണ്ടി വന്നേക്കാം .എബിന് മാപ്പിള സൂക്ഷിക്കണം .ആല്ലെങ്കില് കുറെ ആളുകള് തെറ്റില് പെടാന് സാധ്യ്ത്യുണ്ടു . ഈ പറഞ്ഞതു പരിശുദ്ധാത്മാവിനെതിരായ പാപമാകാനും സാധ്യതയുണ്ടു .

അതുകൊണ്ടൂ സ്വന്തമായ വ്യാഖ്യാനത്തില് നിന്നും മാറി സഭ പറയുന്നതും പഠിപ്പിക്കുന്നതും മനസിലാക്കി സ്വയം താഴ്ത്തി ഞാന് പാപിയാണെന്നു മനസിലാക്കി ജീവിച്ചാല് വിശുദ്ധിയില് എത്തിചേരാം. അല്ലാതെ ഞാന് വിശുദ്ധനാണെന്നും പറഞ്ഞു അധവാ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു വീമ്പടിച്ചു നടന്നാല് അന്നു യേശു പറയും ഞാന് നിംഗളെ അറിയുന്നില്ല.

ഒരു പക്ഷേ വ്യഭിചാരികളും മോഷ്ടാക്കളും മദ്യപാനിയുമൊക്കെ നിംഗളെക്കാള് നേരത്തെ സ്വര്ഗത്തില്പോയെന്നു വരാം
“ അതുകൊണ്ടൂ ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴെ താഴ്മയോടെ നില്ക്കുക. “  അപ്പോള് ഈ അഹങ്കാരമെല്ലാം പമ്പ കടക്കും

Wednesday, 23 July 2014

ഇന്നത്തെ വലിയപ്രശ്നം?

മരണത്തോടേ എല്ലാം അവസാനിച്ചുവെന്നുള്ളചിന്ത
 “തിരുവെഴുത്തുകളുംദൈവത്തിന്റെശക്തിയുംഗ്രഹിക്കാത്തതുകൊണ്ടല്ലേനിങ്ങള്ക്കു തെറ്റു പറ്റുന്നതു ? ( മര്ക്കോ 12:24 )


“ മരിച്ചവര് ഉയര്ത്തെഴുനേല്ക്കുമ്പോള് അവര് വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പ്രത്യുത അവര് സ്വര്ഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും “  ( മര്ക്കോ.12: 25 )
 “ അവസാനത്തെചില്ലിക്കാശൂം കൊടുത്തുവീട്ടൂവോളം നീ അവിടെനിന്നും പുറത്തുകടക്കയില്ലെന്നു ഞാന് സത്യമായി നിന്നോടു പറയുന്നു.”( മത്താ.5:26 )
അതെ മരിച്ചുകഴിഞ്ഞാല് അവനു ഒന്നും ചെയ്യാന് കഴിയില്ല.
പക്ഷേ അവസാനത്തെ ചില്ലിക്കാശും കൊടുത്തു വീട്ടപ്പെടണം
അയാളുടെസ്വന്തക്കാര്ക്കു അതുകൊടുത്തുവീട്ടാന് സാധിക്കുന്നു.
അതിനാല്‍ നാം മരിച്ചവര്ക്കുവേണ്ടിപ്രാര്ത്ഥിക്കുകയും പരിഹാരക്രിയകള് ചെയ്യുകയും ചെയ്യുന്നു. അവര് ജീവിക്കുന്നവരായതുകൊണ്ടാണു



മരിച്ചവര്ക്കുവേണ്ടിയുള്ള പ്രുമിയോന്‍


“ സ്വമരണത്താല്‍ നമ്മുടെ മരണം നീക്കികളഞ്ഞവനും,സ്വബലി അര്പ്പണത്താല് ആദാമിന്‍റെ സന്താനങ്ങള്ക്കെല്ലാം പാപപരിഹാരം നല്കിയവ്നുമായ ഉത്തമനെ നാം ഓര്മ്മിച്ചു ഈ സമയത്തും എല്ലാപെരുന്നളുകളിലും ,കാലങ്ങളിലും സമയങ്ങളിലും ,നമ്മുടെ ആയുഷ്കാലം മുഴുവനും മഹത്വപ്പെടുത്തണം “

എത്രോ


“ കര്ത്താവേ, നിന്‍റെ ദാസന്മാര്ക്കും ദ്സികള്ക്കും വേണ്ടി ഞങ്ങ്ളിന്നു നിനക്കു അര്പ്പിച്ചിട്ടുള്ള ഈ കുര്ബാന അവര്ക്കു പരിമളമായിരിക്കട്ടെ ഇതില് നിനക്കു പ്രീതിതോന്നി കരുണയോടെ അവരെ ആസ്വസിപ്പിക്കണമേ “

എക്ബോ

“ പാപം ചെയ്തറൂബേലിനു മ്രുഗഗങ്ങളുടെ രക്തത്താല് മോശ ജീവന്‍ കൊടുത്തുവെങ്കില് വിശ്വാസികളായ മരിച്ചുപോയവര്ക്കുവേണ്ടി അര്പ്പിക്കപ്പെടുന്ന ജീവനുള്ളബലിയാല്‍ അവര് എത്ര അധികമായി നീതീകരിക്കപ്പെടും ! “
( യാത്ര പറച്ചില് അലക്സ് നേരത്തെ ഇട്ടു )

ഇതിന്റെ ആവശ്യം എന്തെന്നു യേശുവിന്റെ വാക്കുകളില്കാണാം
നമ്മുടെ മരിച്ചുപോയവര്കുവേണ്ടി നാം പരിഹാരപ്രവര്ത്തികള്‍ ചെയ്യുന്നില്ലെങ്കില് അവര് നിത്യമായി അവിടെ കിടക്കേണ്ടിവരില്ലേ ?
ഒരാള്മരിച്ചുകഴിഞ്ഞാല്ഉടനെതന്നെ തനിതുവിധിയുണ്ടു 3 സ്ഥല്ങ്ങളില്‍ എതെങ്കിലും ഒരു സ്ഥലത്തേക്കു പോകും
1)     നിത്യസൌഭാഗ്യത്തിലേക്കു
2)     നിത്യനരകത്തിലേക്കു
3)     ശുദ്ധീകരണസ്ഥലത്തേക്കു
ഇതില്‍ ആദ്യ്ത്തെ രണ്ടിനും പ്രാര്ത്ഥനയുടെ ആവശ്യ്മില്ല. അധവാ നരകത്തിനു യോഗ്യമായവര്ക്കുവേണ്ടിപ്രാര്ത്ഥിച്ചിട്ടു ഒരു ഗുണവുമില്ല.
എന്നാല് ശുദ്ധീകരണത്തിലുള്ളവര് പ്രതീകഷയുടെ സ്ഥലത്താണു.എന്നെങ്കിലും അവര്ക്കു മോചനമുണ്ടു അവര്ക്കുവേണ്ടി പരിഹാരപ്രവര്ത്തികള് ച്യ്താല് അതില്കൂടി മോചനമുണ്ടു .
അതാണു മുകളില് നാം കണ്ട സഭയുടെ പ്രാര്ത്ഥനയുടെ അര്ത്ഥം

നിത്യജീവിതം

സ്വര്ഗത്തില്‍ എത്തിപ്പെടുന്നവര് മാലാഖമാരെപ്പോലെയാണു അവിടെ നിത്യമായ ഒരുജീവിതമാണു ആകയാല് അവിടെ വിവാഹമോ അതില്ക്കൂടിപുതിയ ആളുകള് ജനിക്കുകയോ വേണ്ടാ. എന്നാല് ഇഹലോകജീവിതം മരണമുള്ളതായതുകൊണ്ടാണു വിവാഹവും വിവാഹത്തില്‍കുടിയുള്ള സന്താനോല്പാദനത്തിലൂടെ തന്റെ ജീവനെ പിന്‍ തലമുറകളിലേക്കു കൈമാറുന്നതും.

ജീവിക്കുന്നവരുടെ ദൈവം   

മുള്പടര്പ്പില് നിന്നു ദൈവം മോശയോടു പറഞ്ഞു  ( ഞാന് ജീവിക്കുന്നവരുടെ ദൈവമാണെന്നു )
“ ഞാന് അബ്രഹാത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു. ( മര്ക്കോ. 12: 26 ) ഞാന് മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണെന്നു
അവര് മരിച്ചിട്ടു എത്രയോ വര്ഷങ്ങളായി എന്നിട്ടും ദൈവം പറഞ്ഞതിന്റെ അര്ത്ഥം അവര് ദൈവസന്നിധിയില് ഇപ്പോഴും ജിവിക്കുന്നുവെന്നാണു.

ദൈവരാജ്യ്ത്തിന്റെ മുന്നാസ്വാദനം

“ ദൈവരാജ്യത്തെപ്രതി സ്വയം ഷണ്ഡന്മാരാക്കുന്നവരുമുണ്ടൂ “(മത്താ 19:12 )
വിവാഹജീവിതം ഇഹലോകത്തില് മാത്രമായി ഒതുങ്ങിനില്ക്കുന്ന ഒന്നാണു.
അതുകൊണ്ടാണു ദൈവരാജ്യത്തെപ്രതിയുള്ള ബ്രഹ്മചര്യജീവിതത്തെ സ്വര്ഗീയജീവിതത്തിന്റെ മുന്‍ആശ്വാദനമായികാണുന്നതു

വിവാഹജീവിതത്തിനു രണ്ടുമാനങ്ങളുണ്ടൂ

1)     സന്താനോല്പാദനം
2)     സ്നേഹജീവിതം (സ്നേഹത്തിന്റെ കൂട്ടായ്മ ) അധവാ സഖിത്വം
സ്നേഹം ശാശ്വതമാണു.ലൈഗീകത അതിന്‍റെ ബാഹ്യപ്രകടനം മാത്രം വിവാഹിതരര്‍അതിന്റെ ആധ്യത്മീകവശത്തിനും വിലകല്പിക്കണം
ചുരുക്കത്തില്‍ ഈ ലോകജീവിതത്തിനുശേഷം നമുക്കു ഒരു ജീവിതമുണ്ടു. ഈലോകജീവിതത്തിലെ ബന്ധങ്ങളില്‍ നിന്നും ക്രമീകരണങ്ങളില് നിന്നും സ്വതന്ത്രമായ ഒരുജീവിതമാണു അതു. നിത്യമായ ആ ജീവിതം ദൈവത്തിന്റെ അനന്തശക്തിയാല് ദൈവം നമുക്കുവേണ്ടിക്രമീകരിച്ചിരിക്കുന്നു.

ഈ വലിയദാനത്തെയാണു വചനം മനസിലാക്കാതെ ചിലകൂട്ടര് നിരാകരിക്കുന്നതു .അധവാ അവര് പറയുന്നതു മരണത്തോടെ എല്ലാം കഴിഞ്ഞു.ഇനിയും അവരെ ക്കുറിച്ചു ഒര്ത്ത് വെറുതെസമയം കളയരുതെന്നു. മരണത്തോടെയെല്ലാം അവസാനിച്ചെന്നും ഇനിയും അവര്ക്കുവേണ്ടിപ്രാര്ത്ഥിച്ചിട്ടു കാര്യമില്ലെന്നും .

“വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗ്ള്ക്കുതെറ്റു പറ്റുന്നതു “ ( മര്ക്കോ 12:24 )

“ ഈങ്ങനെയാണു എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നതു മനസിലാക്കാന്‍വിഷമമുള്ളചിലകാര്യങ്ങള്‍ അവയിലുണ്ടു അറിവില്ലാത്തവരും ചന്‍ചലമനസ്കരുമായ ചിലര് മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയേയും തങ്ങളൂടെ നാശത്തിനായി വളച്ചൊടിക്കുന്നു .(2പത്രോ.3:16 )

അതെ തങ്ങളുടെ നാശത്തിനായി വിശുദ്ധ ലിഖിതങ്ങളെ വളച്ചൊടിക്കുന്നവര് ഇന്നു കൂടിവരികയാണു അവരെ സൂക്ഷിക്കണം     .  

Tuesday, 22 July 2014

യേശുവിന്‍റെ സഭയാകുന്ന ആരാമത്തില്‍ വര്‍ണശബളപുഷ്പങ്ങള്‍ !

യേശുവാകുന്നതായ തണ്ടില്‍ നിന്നുംമുളച്ചമുകുളങ്ങള്‍ അധവാ യേശുവാകുന്ന തായിതണ്ടിനോടു ഒട്ടിച്ചെടുത്ത വ്യത്യസ്ഥമായ പുഷ്പങ്ങളഅണു ഓരോന്നും തായിതണ്ടിനോടു യോജിച്ചുനില്‍കുമ്പോഴും വ്യത്യസ്ഥമായ മണവും ഗുണവും ഭംഗിയും.
ഒരോന്നും അതിന്‍റെ തനിമനിലനിര്‍ത്തുമ്പോള്‍  അതിമനോഹരം !
ഒരോന്നും അതിന്‍റെതായ വര്‍ണവും ഗന്ധവും നിലനിര്‍ത്തിയില്ലെങ്കില്‍
അകെതാറുമാറാകും.അതായതു കാപ്പിയുടെ രുചിയും ഗന്ധവും നല്ലതാണു ചായയുടേയും അതുപോലെ തന്നെ. പക്ഷേ രണ്ടുംകൂടി കൂട്ടികലര്‍ത്തി ചാപ്പിയാക്കിയാല്‍ എല്ലാം നഷ്ടപ്പെടും രുചിയും മണവും ഗുണവും എല്ലാം നഷ്ടപ്പെടും

കര്‍ത്താവിന്‍റെ ആരാമത്തില്‍ ഒരേവിശ്വാസം കാത്തും ,വ്യത്യസ്ത പാരമ്പര്യം പാലിച്ചും വ്യത്യസ്ത  സഭകള്‍ ഉണ്ടായി..മാമോദീസായും വിശ്വാസവും ഒന്നുതന്നെയെങ്കിലും ആരാധനാക്രംവും ദൈവശാസ്ത്രവും വ്യത്യസ്തമായിരുന്നു. വിവിധപാരമ്പര്യങ്ങളില്‍ നിന്നും ഉടലെടുത്ത വിവിധ ആരാധനരീതിയും അതിന്‍റെ ദൈവശാസ്ത്രവും നാനാത്വത്തിലെ എകാത്വമാണു. ഒരോന്നും അതിമനോഹരമാണു.

ഇതില്‍ എതാണു അതിമനോഹരം ?


ഒരേകര്‍ത്താവും ഒരേ വിശ്വാസവും ഒരേമാമോദീസായും അടിസ്താനവിശ്വാസവും  ഒന്നായിരിക്കുന്ന വിവിധസഭകളിലെ ആരാധനാ രീതികള്‍ എല്ലാം ദൈവതിരുമുന്‍പില്‍ അതിമനോഹരം തന്നെ !
ഓരോസഭയിലും പെട്ടവര്‍ക്കു അവരവരുടെ ആരാധനാക്രമം അതിമനോഹരമായിതോന്നാമെങ്കിലും ദൈവതിരുമുന്‍പില്‍ എല്ലാത്തിനും ഒരേവിലയാണു. ഒരേകര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളാണു കൂദാശ ചെയ്യപ്പെടുന്നതും പങ്കുവയ്ക്കുന്നതും ആരാധിക്കുന്നതും അതിനാല്‍ ഒരു സഭയില്‍ യേശുവിനു ഒരു വിലയും മറ്റൊരു സഭയില്‍ യേശുവിനു മറ്റൊരു വിലയും ദൈവതിരുമുന്‍പില്‍  ഇല്ല.



അതിനാല്‍ ഓരോ റീത്തും അതിന്‍റെ തനിമയില്‍ തന്നെ കാത്തുസൂക്ഷിക്കണം അതു റോമിന്‍റെ നിര്‍ബന്ധമാണു. എതെങ്കിലും സമയത്തു എന്തെങ്കിലും കൂട്ടികലര്‍ന്നിട്ടുണ്ടെങ്കില്‍  അതു മാറ്റി
പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരേണ്ടതാണു എങ്കിലേ അതിന്‍റെ ഭംഗി നിലനിര്‍ത്താന്‍ സധിക്കൂ

എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍?
.
ശ്ളീഹാ പറഞ്ഞതുപോലെ ഞാനും ആഗ്രഹിക്കാറുണ്ടു എല്ലാവരും എന്നേപ്പോലെ ആയിരുന്നെങ്കില്‍ എന്നു കാരണം പലരും അവരവരുടെ സഭയെ മാത്രം സ്നേഹിക്കുന്നവരാണു. എന്നിട്ടുബാക്കിയുള്ളതിനെ താഴ്ത്തികെട്ടും എന്നാല്‍ എല്ലാസഭകളെയും ഒരുപോലെ സ്നേഹിക്കാന്‍ എനിക്കുകഴിയും  അധവാ കത്തോലിക്കാസഭയെ ഒന്നായികാണാന്‍ എനിക്കുകഴിയുന്നു. ലോകം മുഴുവന്‍ സന്‍ചരിച്ചു മിക്കാവാറും എല്ലാ റീത്തുകളിലുമുള്ള കുര്‍ബാനയില്‍ പങ്കുകൊണ്ടതുകൊണ്ടുംകൂടെ ആയിരിക്കാം.



എന്നാല്‍ ഇവിടെ ഇന്‍ഡ്യയില്‍ ഉള്ളമൂന്നു റീത്തുകളിലും പോയി ക്ളാസുകള്‍ എടുക്കുമ്പോള്‍  അതാതു സഭയുടെ ആരാധനാക്രമവും തിയോളജിയും അനുസരിച്ചുതന്നെ കളാസെടുക്കുവാനും അവരെ സ്നേഹിക്കുവാനും എനിക്കു കഴിയുന്നു.

എന്നാല്‍ അതിനു കഴിയാത്തമെത്രാന്മാരുപോലുമുണ്ടു അതിനു ഉത്തമ ഉദാഹരണമാണെല്ലോ മാര്‍ മെനേസീസ് മെത്രാന്‍ ? അതുകൊണ്ടാണെല്ലോ കേരളത്തില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായതു ?
അദ്ദേഹത്തിന്‍റെ തീക്ഷ്ണതയായിരിക്കാം അതിന്‍റെ പുറകില്‍ ?  ലത്തീന്‍ മാത്രമാണു ശരിയെന്നും സുറിയാനി ശീശ്മയാണെന്നും ധരിച്ചതാകാം ! കൂടാതെ സുറിയാനിയിലുള്ള ആരാധന അദ്ദേഹത്തിനു മനസിലായും കാണില്ല. പക്ഷേ റോസ്മെത്രാന്‍  സുറിയാനിയില്‍ പണ്ഡിതനായിരുന്നു. റോസ് മെത്രാനെകൊണ്ടാണെല്ലോ നമ്മുടേതു മാറ്റി ലത്തീന്‍ കുര്‍ബാന  സുറിയാനിയിലേക്കു തര്‍ജിമചെയ്തു നമ്മളെ കബളിപ്പിച്ചതു? ഇനിയും പഴയതോര്‍ത്തു അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെല്ലോ  



കിഴക്കാന്‍ സഭകളില്‍ ലത്തീന്‍ കലര്‍പ്പു
റോം വളരെ ശക്തമായിതന്നെ പറയുന്നുണ്ടു എതെങ്കിലും സമയത്തു എതെങ്ങ്കിലും കിഴക്കന്‍ സഭയില്‍ ലത്തീന്‍ കലര്‍പ്പു വന്നിട്ടുണ്ടെങ്കില്‍ അതു മറ്റി പഴയ രീതിയില്‍ ആക്കണമെന്നു. അതുമനസിലാകണമെങ്കില്‍ സഭാചരിത്രം പഠിക്കണം അല്ലാത്തവര്‍ക്കു വലിയ വിഷമം തോന്നുംപഴയതിലേക്കുപോകാന്‍.

മലബാര്‍ സഭയില്‍ ദീര്‍ഘകാലത്തെ ലത്തീനീകരണം ഉണ്ടായിട്ടുണ്ടു അതുമറ്റിയെടുക്കാനായി ( റോം പറഞ്ഞതനുസരിച്ചു ) സഭാചരിത്രം പഠിച്ചിട്ടുള്ളമെത്രാന്മാര്‍  പരിശ്രമിക്കുമ്പോള്‍  ചരിത്രമറിയാത്തവര്‍ അതിനെ എതിര്‍ക്കും. പലപ്പോഴും അനുസരണക്കേടായി മാറുന്നുമുണ്ട് അറിവില്ലാത്തവരെല്ലാം കൂടി ഒറ്റകെട്ടായി അറിവുള്ള എതാനും പേരെ ഒറ്റപ്പെടുത്തി തനിമ നഷ്ടപ്പെടുത്തുമ്പോള്‍ അവര്‍ ചെയ്യുന്നതെന്തെന്നു അവര്‍ അറിയാത്തതുകൊണ്ടൂ അവരോടു ക്ഷമിക്കണമേയെന്നു പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

മലങ്കര കത്തോലിക്കാ സഭയിലെ ശുദ്ധീകരണം .
വളരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടുകൂടി എളുപ്പം സാധിച്ചെന്നു പറയാം ഊണും ഉറക്കവുമില്ലാതെ രാപകല്‍ അതിനുവേണ്ടി ഉഴിഞ്ഞു വെച്ചു പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ പടി പടിയായി അതു സാധിച്ചെടുക്കുകയായിരുന്നു. അതിനു ഇന്‍ഡ്യയുടെ എകീകരണത്തിനു ഒരു ഉരുക്കുമനുഷ്യന്‍ ( സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ) ഉണ്ടായിരുന്നതുപോലെ മലങ്കരസഭയില്‍ പ്രാര്‍ത്ഥനയുടെ ഒരു ഉരുക്കുമനുഷ്യന്‍ ഉണ്ടായിരുന്നു തനിമവീണ്ടെടുക്കാന്‍ !  അദ്ദേഹമാണു മാര്‍ അത്തനാസിയോസ് തിരുമേനി

മാര്‍ അത്തനാസിയോസ് തിരുമേനി

മാര്‍ സേവേറിയോസ് തിരുമേനി കാലം ചെയതു കഴിഞ്ഞു സഹായമെത്രാനായിരുന്ന അത്തനാസിയോസ് തിരുമേനി അധികാരമേറ്റു.

ആ സമയത്തെ പള്ളികളുടെ അവസ്ഥ

ആ സമയത്തു തിരുവാല്ലാരൂപതയില്‍ ചങ്ങനാശെരിയില്‍ നിന്നുമുള്ള ധാരാളം  അച്ച്ന്മാര് (തിരുവല്ലാരൂപതക്കുവേണ്ടി സെമിനാരിയില് പഠിച്ചവര്‍ ) ഉണ്ടായിരുന്നു. അവര്‍ എല്ലാപള്ളികളിലും , അള്‍ത്താരയിലും പള്ളിക്കകത്തും എല്ലാം പുണ്യവാന്മാരുടെ രൂപങ്ങള്‍ കൊണ്ടു നിറച്ചിരുന്നു, കുറെ വര്‍ഷങ്ങള്‍ കൊണ്ടു ധാരാളം ആളുകള്‍  ആ സംസ്കാരത്തിലായിരുന്നു. രൂപങ്ങള്‍ മറ്റുകയെന്നുള്ളതു അവര്‍ക്കു വലിയ വിഷമം ഉണ്ടാക്കി. അതുപോലെ മലബാര്‍ സഭയില്‍ നിന്നും തിരുവല്ലാ രൂപതയിലുള്ള  അച്ചന്മാരും അതിനെ എതിര്‍ത്തു. തിരുമേനി എല്ലാപള്ളികളിലും നേരീട്ടുപോയി ബൊധവല്ക്കരണംകൊടുത്തു രൂപങ്ങള്‍  എല്ലാം പള്ളികളീല്‍ നിന്നും മറ്റി.  വളരെ എതിര്‍പ്പുകള്‍ ഉണ്ടായി.

ഒരിക്കല്‍ തിരുമേനിപറഞ്ഞതു ഞാന്‍ ഒാര്‍ക്കുന്നു ഉറക്കമില്ലാത്തരാവുകള്‍ ധാരാളം ഉണ്ടാകുന്നുവെന്നു. തിരുമേനിക്കു വളരെ അധികം സപ്പോര്‍ട്ടുകൊടുത്ത രണ്ടച്ചന്മാരെ ഓര്‍ക്കുന്നു. രണ്ടുപേരും ചെങ്ങരൂര്‍ ഇടവകക്കാര്‍ പൌവത്തികുന്നേല്‍ ചെറയാനച്ചനും മഞ്ഞനാം കുഴി മൈക്കിള്‍ അച്ചനും .

അര്‍ച്ചുബിഷപ്പിന്‍റെ ഇടവകയായ കടമാന്‍കുളം പള്ളീ ഒഴികെ എല്ലാപള്ളികളില്‍ നിന്നും രൂപങ്ങള്‍ മാറ്റിയിരുന്നു. കടമാന്‍ കുളം വളരെക്കാലങ്ങള്‍  കഴിഞ്ഞാണു മാറ്റിയതു.
അതുപോലെ മുട്ടുകുത്തു നിര്‍ത്തിയതും അത്തനാസിയോസ് തിരുമേനിയാണു. അതിനും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.

കുര്‍ബാനക്കു നമസ്കാരം കഴിഞ്ഞു കാഴ്ച്ചവ്യ്പ്പിന്റെ സമയത്തും ലേഖനം വായിക്കുമ്പോഴും മാധ്യഥ പ്രാര്‍ത്ഥനയുടെസമയത്തും ഇരിക്കാമെന്നും ധൂപകുറ്റി വാഴ്ത്ത്മ്പോള്‍ കുരിശു വരക്കെണ്ടന്നും നിന്നുകൊണ്ടു വി.കുര്‍ബാന സ്വീകരിക്കുക മുതലായ ഒത്തിരി വ്യതിയാനങ്ങള്‍ സഭയില്‍ വരുത്തിയതു അത്തനാസിയോസ് പിതാവിന്‍റെ കാലത്താണു
ചുരുക്കത്തിl മലങ്കരയുടെ തനിമ വീണ്ടെടുത്തതു  അത്തനാസിയോസ് പിതാവിന്‍റെ ധീരോചിതമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നുപറയാം.അതേസമയം അതിരൂപതയില്‍ നിന്നും വേണ്ട്ത്രപിന്‍ബലം കിട്ടാഞ്ഞിട്ടും വിജയം കണ്ടാതു റോമിന്‍റെ പിന്‍ബലം ശക്തമായിട്ടുണ്ടായിരുന്നതായിരിക്കാം അത്തനാസിയോസ് തിരുമേനിക്കു പ്രചോദനമായതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.



അതുപോലെ മലങ്കരക്കു തോട്ടങ്ങളും മൂവാറ്റുപുഴ ബത്തേരി മുതലായ സ്ഥലങ്ങളില്‍ ഭാവി അരമനക്കുള്ള സ്ഥലങ്ങള്‍  വങ്ങിയതും പിതാവിന്‍റെ ദര്‍ഘവീക്ഷണത്തിന്‍റെ ഫലമാണെന്നു പറയാം .

പിതാവും ഞാനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു ആള്‍കൂട്ടത്തില്‍ ദൂരെയെങ്ങാനും നില്ക്കുകയാണങ്കിലും തിരുമേനികണ്ടുപിടിക്കും “ കപ്പലെന്നാ ദൂരെ മാറിനില്ക്കുന്നതെന്നു “ ചോദിക്കുമായിരുന്നു, എന്നെ സ്നേഹപൂര്‍വം കപ്പലെന്നു വിളിച്ചിരുന്നു, .   .
മാര്‍ ഈവാനിയോസ് തിരുമേനി കഴിഞ്ഞാല്‍ മലങ്കര മക്കള്‍ കൂടുതല്‍ ഒര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട ഒരു പിതാവാണു മര്‍ അത്തനാസിയോസ് തിരുമേനി

മലബാര്‍ സഭയോടു നമുക്കു കടപ്പാടുണ്ടു  പ്രത്യേകിച്ചു ചങ്ങനാശേരി അതിരൂപത. ആരംഭകാലത്തു മലകങ്കര സഭയെ ആള്‍കൊണ്ടും അര്‍ത്ഥം കൊണ്ടും സഹായിച്ചവരാണു ചങ്ങനാശേരി അതിരൂപത. അതു നാം മറക്കരുതു . കഴിഞ്ഞ 25 വര്‍ഷത്തോളം ചങ്ങനാശേരി അതിരൂപതയില്‍ ടീച്ചിംഗ് ടീമിലും കൌണ്സിലിംഗ് ടീമിലും ഞാന്‍ പ്രവര്‍ത്തിച്ചു അവരെ സഹായിക്കുന്നുണ്ടായിരുന്നു.
മലബര്‍സഭയും അവരുടെ തനിമവീണ്ടെടുക്കാനുള്ള തത്രപ്പാടിലാണു. പക്ഷേ മെത്രാന്മാര്‍ക്കെല്ലാവര്‍ക്കും ആ താല്പര്യമില്ല. മലബാറിന്‍റെ മക്കളാണു മിഷന്‍ പ്രവര്‍ത്തനത്തിനു പോകുന്നതു . ലത്തീന്‍ സഭയിലുള്ളതു അവര്‍ക്കു ലത്തീന്‍ സഭയോടാണു മാത്രുസഭയെക്കാള്‍  കൂടുതല്‍ താല്പര്യ്ം .അതു മറ്റിയെടുക്കുക അത്ര എളുപ്പമല്ല.

നമ്മുടെ തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ നാം ബാക്കിയുള്ള റീത്തുകളെ തരം താഴ്ത്തരുതു.കാരണം അവരും കൂടി ചേര്‍ന്നതാണു കത്തോലിക്കാസഭ. അവരും കൂടി ചേര്‍ന്നതാണു യേശുവിന്‍റെ ശരീരമായ കത്തോലിക്കാസഭ.

Monday, 21 July 2014

വായില്‍ തുണി തിരുകിയോ, അതോ അന്ധതയോ?

എന്നും എഴുതുമ്പോള്‍ എല്ലാവര്‍ക്കും താല്പര്യമുള്ള വിഷയങ്ങള്‍ എഴുതുമായിരുന്നു ഇന്നു നിംഗള്‍  ഇഷ്ടപ്പെടാത്ത ഒരു വിഷയം എഴുതാം . 

“സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു :
വായില്‍ തിരുകിയ തുണിപോലെ അവ ശാസനകളെ നിശബ്ദമാക്കുന്നു"   ( പ്രഭാ.20: 29 )

സഭയിലുള്ള ഓരോരുത്തരും ചിന്തിക്കുക. എന്നില്‍  അന്ധത ബാധിച്ചിട്ടുണ്ടോ ?
എന്‍റെ വായില്‍ തുണി തിരുകിയിട്ടുണ്ടോ ?



സഭയില്‍ നടക്കുന്ന അനീതികളെ കണ്ടിട്ടും കണ്ടില്ലെന്നു ഞാന്‍ നടിക്കുന്നുണ്ടോ ?
എന്‍റെവായില്‍ തിരികിയിരിക്കുന്ന തുണികളാണോ ശാസനകളെ നിശബ്ദമാക്കുന്നതു ? ശാസിക്കേണ്ടസമയത്തു ഞാന്‍ കണ്ണടക്കുന്നുണ്ടോ ?

ഞാന്‍ സ്വീകരിച്ച സമ്മാനങ്ങളും ദാനങ്ങളും എന്നെ അന്ധനാക്കിയോ ?
സമ്മാനങ്ങളും ദാനങ്ങളും വായില്‍ തിരുകിയ തുണിപോലെ എന്നെ നീതിയുക്തമായി പെരുമാറുന്നതില്‍ നിന്നും തടയുന്നുണ്ടോ ?

ഇതു സഭയിലുള്ള എല്ലാ സഭാതനയരും അതായതു ഒരു വ്യക്തിഗതസഭയുടെ തലവന്‍ മുതല്‍ താഴേക്കു അതിമെത്രാപ്പൊലിത്താമാരും മെത്രാപ്പോലീത്തമാരും വൈദികരും സന്യസ്ഥരും അല്മായരും എല്ലാം ചിന്തിക്കേണ്ട ഒരു കാര്യമാണു



പ്രഭാഷകന്‍ നമ്മേ ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നതു:
ഈപറയുന്നതു ഒന്നും എന്നോടല്ലെന്നു ആരെങ്കിലും ചിന്തിച്ചാല്‍ കഷ്ടമാകും..

എന്‍റെ കാര്യം ഉദാഹരണമായി എടുക്കുന്നു.

കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ മാത്രം വായിക്കുക അല്ലാത്തവര്‍ വിട്ടുകളയുക.
ദൈവക്രുപയാല്‍ സ്വീകരിക്കാനുള്ള അര്‍ഹതയുണ്ടായിട്ടും ഒരു ദാനവും സമ്മാനവും ഞാന്‍ സ്വീകരിച്ചിട്ടില്ല. ( ആരും തരാഞ്ഞതു കൊണ്ടാകാം )

എന്തു അര്‍ഹത?

1)    ഞാന്‍ പത്താം ക്ളാസില്‍ (‌ 5th Form ) പഠിക്കുമ്പോള്‍ മുതല്‍ സണ്ഡേസ്കൂള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ( കറ്റാണത്തു വച്ചു തിരുവനന്തപുരം അതിരൂപത )

2)     തിരുവല്ലാ രൂപതയിലെ സണ്ഡേസ്കൂള്‍ അധ്യാപകനായിരുന്നു.

3)    സണ്ഡെസ്കൂള്‍ പ്രൊമോട്ടറായി സേവനം ചെയ്തു.

4)    ഫാമിലിയപ്പസ്റ്റ്ലേറ്റിന്‍റെ ആരംഭം മുതല്‍ തിരുവിതാം കൂറിലും മലബാറിലുമുള്ള പള്ളികളില്‍ ക്ളാസുകള്‍ എടുത്തു.

5)    സെയിന്റ്റ് വിന്‍സെന്റ്റ്.ഡി പ്പോളില്‍ സെന്റ്റ്രല് കൌണ്സിലിലും സേവനം ച്യ്തു.

6)    ജേക്കബു അച്ചന്‍റെകൂടെ മൂന്നു റീത്തുകളിലും ധ്യാനപ്രസംഗം നടത്തി ഇപ്പോഴും ധ്യാന കേന്ദ്രങ്ങളില്‍ തുടരുന്നു.

ഇത്രയുമൊന്നും ചെയ്യാത്തവരെ സഭയുടെ തീക്ഷ്ണതയുള്ള മകനായി അംഗീകരിച്ചപ്പോള്‍ അച്ചന്മാരോ മെത്രാന്മാരോ എനിക്കുവേണ്ടി പറയാനില്ലാതിരുന്നതുകൊണ്ടു എന്നെ ആ കൂട്ടത്തില്‍ പരിഗണിച്ചില്ല.

അതുകൊണ്ടു എനിക്കു സന്തോഷമുണ്ടു. ലോകത്തിന്‍റെ അംഗീകാരമല്ല ദൈവത്തിന്‍റെ അംഗീകാരം എനിക്കുമതി.

ഞാനീപറഞ്ഞതു ഇവരുടെഒന്നും സ്വീകരിക്കാതിരുന്നതുകൊണ്ടു ഞാന്‍ അന്ധനല്ലെന്നും എന്‍റെ വായില്‍ തുണി ആരും തിരുകിയിട്ടില്ലെന്നും ധൈര്യമായി എനിക്കുപറയാന്‍ സാധിക്കും.

അച്ചന്മാരുടെ ആധ്യാത്മീകത ചോരുന്ന സ്ഥലങ്ങള്‍

സുവിശേഷപ്രഘോഷണത്തിനും അല്‍മായരുടെ കാര്യങ്ങള്‍  നൊക്കാന്‍ ആളില്ലാത്തപ്പോഴും കഴിവും ഡിഗ്രിയും ഉള്ള അച്ചന്മാരെ നമ്മുടെ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായി വിടുന്നു.  അവിടെ ചെന്നുകഴിയുമ്പോള്‍ കെ.എസ്.ആര്.ടീ.സി.യിലെ കളികള്‍ (ഉള്ളതു വീതിച്ചെടുക്കുക) അവിടെ നടക്കുന്നു. നഷ്ടത്തില്‍ ഓടുമ്പോഴും ശര്‍ക്കര കലത്തില്‍ കയിട്ട അനുഭവം അവിടെ നടക്കുന്നു. കോടികളുടെ ഉപകരണങ്ങള്‍  വാങ്ങുമ്പോള്‍  2% കമ്മിഷന്‍ വാങ്ങി പോക്കറ്റിലിടാന്‍ അവര്‍ മടിക്കുന്നില്ല. അതില്‍ ഒരു കുറ്റബോധവും അവര്‍ക്കില്ല. ( വെറും ഉഹാപോഹമാണെന്നു കരുതേണ്ടാ ഉത്തരവാദപ്പെട്ടവര്‍ ചോദിച്ചാല്‍ തെളിവു കൊടുക്കാം ) ചില സ്ഥാപനങ്ങളില്‍ പത്തച്ചന്മാര്‍ വരെയുണ്ടൂ ! എന്തിനാണു നമുക്കു ഈ സ്ഥാപനങ്ങളെന്നു ചിലപ്പോള്‍ ചിന്തിച്ചുപോകും.

പണ്ടൂ പള്ളീക്കൂടങ്ങള്‍ പാവപ്പെട്ടവനു വിദ്യാഭ്യാസം കൊടുക്കാനും സുവിശേഷവല്കരണത്തിനുമായിരുന്നെങ്കില്‍  ഇന്നു ലാഭം കൊയ്യാനുള്ള ഒരു മാര്‍ഗമായി അധപതിച്ചു.



പറയുമ്പോള്‍  നമ്മുടെപിള്ളാര്‍ക്കുവേണ്ടിയാണെന്നുപറയുമെങ്ങ്കിലും അവിടെ അഡമിഷന്‍ വേണമെങ്ങ്കില്‍  മറ്റു സ്കൂളൂകളിലോ കോളേജുകളീലോ കൊടുക്കെണ്ട അത്രയും തുക കൊടൂക്കാതെ അഡ്മിഷന്‍ കിട്ടില്ല. പിന്നെ എന്തിനീ സ്ഥാപനങ്ങള്‍ ? ഇതില്ലായിരുന്നെങ്ങ്കില്‍ എത്രയോ അച്ചന്മാര്‍ക്കു സുവിശേഷപ്രഘോഷണത്തിനു സമയം കിട്ടുമായിരുന്നു. പാപം ചെയ്യാനുള്ള അവസരവും കുറയുമായിരുന്നു.

“ ഞങ്ങള്‍ ദൈവവചന ശൂസ്രൂഷയില്‍ ഉപേക്ഷ കാണിച്ചു ഭക്ഷണമേശകളില്‍ ശുസ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞവരുമായ 7 പേരെ നിംഗളില്‍ നിന്നും കണ്ടുപിടിക്കുവിന്‍  ഞങ്ങള്‍ അവരെ ഈ ചുമതല എള്‍പ്പിക്കാം “(അപ്പ.6: 2—3 )

അന്നു അപ്പസ്തോലന്മാര്‍ക്കു ഉണ്ടായിരുന്ന മനോഭാവം ഇന്നു ഇല്ല. അന്നു സുവിശേഷപ്രഘോഷണത്തിനു ഒന്നാം സ്ഥനം അയിരുന്നെങ്ങ്കില്‍ ഇന്നു കാലം മറി പണം ആദ്യം പിന്നെ സുവിശേഷം എന്നുള്ളചിന്തയിലേക്കു വന്നോയെന്നു സംശയിക്കുന്നതില്‍ തെറ്റുപറയാന്‍  പറ്റുമോ?

പുതിയ മാര്‍പാപ്പാ വന്നപ്പോള്‍ ബാംഗിങ്ങില്‍ എര്‍പ്പെട്ടു പണംതട്ടിപ്പുകാരെ അനാവശ്യ്മായി കൈകാര്യം ചെയ്തവരെ മാറ്റി ശുദ്ധികര്‍മ്മം നടത്തി. ഇവിടെ അതുനടപ്പില്ല. അവരെല്ലാം ഒന്നിക്കും മെത്രാനു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ത വരും ഒരാളെമാറ്റിയാല്‍ എല്ലാവരും പണിമുടക്കുമെന്നു പറഞ്ഞു മെത്രാനെ വരിഞ്ഞു മുറുക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ടു



ആരുതന്നെ അധവാ എല്ലാവരും പണിമുടക്കിയാലും ധീരമായി ഇങ്ങനെയുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍  കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അങ്ങ്നെ ഉണ്ടാകില്ല.

ച്ങ്ങനാശേരി അതിരൂപത അതിനൊറുമാത്രുകകാണിക്കുന്നുണ്ടു ഒരാള്‍ തന്നെ ഒരിടത്തും ഇരിക്കില്ല. മാറ്റി കൊണ്ടിരിക്കും എല്ലാ രൂപതകള്‍ക്കും അതു ഒരു മാത്രുകയായി എടുക്കാന്‍ സാധിക്കണം

എനിക്കു പലപ്പോഴും തോന്നുന്നതു ഒരു സ്ഥാപനത്തിലും  ഒരച്ചനില്‍ കൂടുതല്‍ പാടില്ല. ബാക്കി സ്ഥാനങ്ങള്‍ ഡീക്കന്മാരെയോ അല്‍മായരെയോ എല്‍ പ്പിച്ചിട്ടു അച്ചന്മാരെ സുവിശേഷപ്രഘോഷണത്തിനായി മാത്രം ചുമതലപ്പെടുത്തിയാല്‍ എത്ര നന്നായിരിക്കും

നമ്മുടെ ലക്ഷ്യം

ഒരിക്കലും പണസമ്പാദനത്തിനുവേണ്ടി നമ്മള്‍ പള്ളിയുമായി ബന്ധപ്പെട്ടും രൂപതയുമായി ബന്ധപ്പെട്ടും  ഒന്നും ചെയ്യാതിരുന്നാല്‍ നല്ലതു ..എന്നാല്‍ സുവിശേഷപ്രഘോഷണത്തിന്‍റെ ഭാഗമായി എന്തും അതായതു സ്കൂള്,ആശുപത്രികള്‍  മറ്റ്ഉസ്ഥാപനങ്ങള്‍ എല്ലാമാകാം പക്ഷെ അല്പം കഴിയുമ്പോള്‍ ലക്ഷ്യം മാറിപ്പോകുന്നു. നിലനില്‍പ്പിനു, അന്യ മതസ്ഥര്‍ ചെയ്യുന്നതുപോലെ എല്ലാ കറപ് ഷനും ചെയ്യേണ്ടിവരുന്നു. അതിനാല്‍ ഒന്നും ഇല്ലാതിരുന്നാല്‍ വളരെ നല്ലതാണെന്നു അനുഭവം പഠിപ്പിക്കുന്നു.

" നിങ്ങളെ സ്നേഹിക്കുന്നവരെ നിംഗള്‍ സ്നേഹിച്ചാല്‍ നിംഗള്ക്കെന്തു പ്രതിഫലമാണുലഭിക്കുക ചുങ്കകാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ ?"
( മത്താ.5:46 )  ചുങ്കക്കാര്‍ ചെയ്യുന്നതു തന്നെ നമ്മളും ചെയ്തിട്ടുകാര്യമില്ല.

“നിംഗള്‍ ആദ്യം അവിടുത്തെരാജ്യവും അവിടുത്തേനീതിയും അന്വേഷിക്കുക, അതോടൊപ്പം ബാക്കിയുള്ളതെല്ലാം  നിങ്ങള്‍ക്കുലഭിക്കും “ ( മത്താ 6:33. )
ഇന്നു നമ്മളെല്ലാം നമ്മുടെ കാര്യം മാത്രം അന്വേഷിക്കുന്നു. അതിനാല്‍ ഒന്നും കൂട്ടിചേര്ക്കപ്പെടുന്നില്ല. അതിനാല്‍ വളഞ്ഞവഴിയില്ക്കൂടിയായാലും അതെല്ലാം കണ്ടെത്തണം

“ നിംഗളൂടെ നീതി അവരുടെ (ഫരീസയൌടെ ) നീതിയെ വെല്ലുന്നതായിരിക്കണം അല്ലെങ്കില്‍ എന്തു ഫലം “ ?

എല്ലാവര്‍ക്കും വലിയവലിയ പ്ള്ളികളൂം പെരുന്നാളും വേണം 
ആഡംബരം വേണം ആര്‍ഭാടം വേണം ആധ്യാത്മീകത ശുഷക്കം ?
സ്വര്ഗ്ത്തില്‍പോകാന്‍ ഇതൊക്കെ മതിയോ ?എങ്കില്‍ മാര്‍പാപ്പാ വെറും മണ്ടനാണോ? പാപ്പാ കൊട്ടാരം വിട്ടു വെറും രണ്ടു മുറികളീലേക്കു മാറി.
പട്ടാളവുംകാവല്ക്കാരും ഒന്നുംവേണ്ടാ .ലളിതജീവിതം ഇഷ്ടപ്പെടുന്ന പാപ്പാ അതാണു  നാമും മാത്രുകയാക്കേണ്ടതു

ശാസിക്കാന്‍ കഴിയാതെപോകുന്നു ?

കീഴുദോഗസ്ഥര്‍ തെറ്റുചെയ്യുമ്പോള്‍ അതേതെറ്റില്‍  ഉള്‍പ്പെട്ടിരിക്കുന്ന മേല്‍ ഉദ്യോഗസ്ഥനു കീഴുദ്യോഗസ്തരെ ശാസിക്കാന്‍പറ്റില്ല.  വായില്‍ തിരുകിയ തുണി പോലെ .    അതു അവര്‍ക്കു വളമായിമാറുന്നു

നമ്മുടെവിഷയം ഒന്നുകൂടെ മനസിലേക്കുകൊണ്ടുവരാം പ്രഭാ.20:29 ല്‍  കാണാം

“ സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു
വായില്‍ തിരുകിയതുണിപോലെ അവ ശാസനകളെ നിശബ്ദമാക്കുന്നു “

ഇതു ഒരു സ്വയവിമര്‍ശനത്തിനു ഉതകുമെങ്കില്‍ നന്നായിരുന്നു.
സാധാരണ   " ഉള്ളതുപറഞ്ഞാല്‍ "  തലപോകും
സ്നാപകന്‍റെ തലപോയതു രാജാവിന്‍റെ തെറ്റു ചൂണ്ടിക്കാട്ടിയതിനു ?
എന്നാല്‍ ദാവീദിന്‍റെ തെറ്റു ചൂണ്ടിക്കാട്ടിയിട്ടു നാഥാന്‍റെ തലപോകാതിരുന്നതു ദാവീദൂ-ഒരു സ്വയവിമര്‍ശനത്തിനു തയാറായി സ്വന്തതെറ്റു തിരുത്താന്‍ മനസായതുകൊണ്ടാണു.അല്ലെങ്കില്‍  രാജാവു നഗ്നനാണെന്നു പറഞ്ഞാല്‍ പറയുന്ന ആളിന്‍റെ തല വെട്ടുകയാണു പതിവു !

ഇവിടെ ഞാന്‍  ഉദ്ദേശിക്കുന്നതു നമ്മുടെ സഭയാകുന്നവലയില്‍ ധാരാളം അഴുക്കു മല്‍സ്യങ്ങളും ഉണ്ടു അതു മുകളിലെ തട്ടുമുതല്‍ താഴത്തെ തട്ടുവരെയുണ്ടു പാപ്പാ പറഞ്ഞു 2% അച്ചന്മാരrകുട്ടികളെപീഠിപ്പിക്കുന്നുവെന്നു മെത്രന്മാരെയും കാണുകയുണ്ടായി. അപ്പോള്‍ കുറ്റക്കാരെ കണ്ടുപിടിച്ചു ശിക്ഷിക്കുകതന്നെവേണം അങ്ങ്നെയുള്ളവരെ പുറത്താക്കിചാണകവെള്ളം തളിക്കണം . പാപത്തെ വെറുക്കുകയും പാപികളെ സ്നേഹിക്കുകയും ചെയ്യാന്‍ കാണിച്ചുതന്നയേശുവാണു നമ്മുടെ നായകന്‍ അതിനാല്‍ അവരെ പുറത്താക്കിയാല്‍  മതി അവര്‍ജീവിക്കണം

അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടം !

ബിഷപ്പുസിനഡിനെയും മെത്രാനെയും ധിക്കരിക്കുന്ന ഒരു വൈദികന്‍ നമുക്കുവേണമോ ? കാനോനാ 762 മുതല്‍ പറഞ്ഞിരിക്കുന്നകര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണു.

ഒരു വൈദികനെ കണ്ടു യേശുവിലേക്കു അടുക്കുവാന്‍ ഒരു വിശ്വാസിക്കുകഴിയണം. എല്ലാവിധത്തിലും ഒരു വൈദികന്‍ മോഡലായിരിക്കണം !

ഇന്നു അതു നടക്കുന്നില്ലെങ്കില് എന്തിനീ വലിയപള്ളികളും ആര്ഭാടങ്ങ്ളും ?
എന്റെ വാക്കുകള് ആരെയ്എങ്കിലും വേദനിപ്പിക്കാന് കാരണമാകുന്നെങ്കില് ക്ഷമിക്കണം     

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...