യേശുവാകുന്നതായ തണ്ടില്‍ നിന്നുംമുളച്ചമുകുളങ്ങള്‍ അധവാ യേശുവാകുന്ന തായിതണ്ടിനോടു ഒട്ടിച്ചെടുത്ത വ്യത്യസ്ഥമായ പുഷ്പങ്ങളഅണു ഓരോന്നും തായിതണ്ടിനോടു യോജിച്ചുനില്‍കുമ്പോഴും വ്യത്യസ്ഥമായ മണവും ഗുണവും ഭംഗിയും.
ഒരോന്നും അതിന്‍റെ തനിമനിലനിര്‍ത്തുമ്പോള്‍ അതിമനോഹരം !
ഒരോന്നും അതിന്‍റെതായ വര്‍ണവും ഗന്ധവും നിലനിര്‍ത്തിയില്ലെങ്കില്‍
അകെതാറുമാറാകും.അതായതു കാപ്പിയുടെ രുചിയും ഗന്ധവും നല്ലതാണു ചായയുടേയും അതുപോലെ തന്നെ. പക്ഷേ രണ്ടുംകൂടി കൂട്ടികലര്‍ത്തി ചാപ്പിയാക്കിയാല്‍ എല്ലാം നഷ്ടപ്പെടും രുചിയും മണവും ഗുണവും എല്ലാം നഷ്ടപ്പെടും
കര്‍ത്താവിന്‍റെ ആരാമത്തില്‍ ഒരേവിശ്വാസം കാത്തും ,വ്യത്യസ്ത പാരമ്പര്യം പാലിച്ചും വ്യത്യസ്ത സഭകള്‍ ഉണ്ടായി..മാമോദീസായും വിശ്വാസവും ഒന്നുതന്നെയെങ്കിലും ആരാധനാക്രംവും ദൈവശാസ്ത്രവും വ്യത്യസ്തമായിരുന്നു. വിവിധപാരമ്പര്യങ്ങളില്‍ നിന്നും ഉടലെടുത്ത വിവിധ ആരാധനരീതിയും അതിന്‍റെ ദൈവശാസ്ത്രവും നാനാത്വത്തിലെ എകാത്വമാണു. ഒരോന്നും അതിമനോഹരമാണു.
ഇതില്‍ എതാണു അതിമനോഹരം ?
ഒരേകര്‍ത്താവും ഒരേ വിശ്വാസവും ഒരേമാമോദീസായും അടിസ്താനവിശ്വാസവും ഒന്നായിരിക്കുന്ന വിവിധസഭകളിലെ ആരാധനാ രീതികള്‍ എല്ലാം ദൈവതിരുമുന്‍പില്‍ അതിമനോഹരം തന്നെ !
ഓരോസഭയിലും പെട്ടവര്‍ക്കു അവരവരുടെ ആരാധനാക്രമം അതിമനോഹരമായിതോന്നാമെങ്കിലും ദൈവതിരുമുന്‍പില്‍ എല്ലാത്തിനും ഒരേവിലയാണു. ഒരേകര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളാണു കൂദാശ ചെയ്യപ്പെടുന്നതും പങ്കുവയ്ക്കുന്നതും ആരാധിക്കുന്നതും അതിനാല്‍ ഒരു സഭയില്‍ യേശുവിനു ഒരു വിലയും മറ്റൊരു സഭയില്‍ യേശുവിനു മറ്റൊരു വിലയും ദൈവതിരുമുന്‍പില്‍ ഇല്ല.

അതിനാല്‍ ഓരോ റീത്തും അതിന്‍റെ തനിമയില്‍ തന്നെ കാത്തുസൂക്ഷിക്കണം അതു റോമിന്‍റെ നിര്‍ബന്ധമാണു. എതെങ്കിലും സമയത്തു എന്തെങ്കിലും കൂട്ടികലര്‍ന്നിട്ടുണ്ടെങ്കില്‍ അതു മാറ്റി
പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരേണ്ടതാണു എങ്കിലേ അതിന്‍റെ ഭംഗി നിലനിര്‍ത്താന്‍ സധിക്കൂ
എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍?
.
ശ്ളീഹാ പറഞ്ഞതുപോലെ ഞാനും ആഗ്രഹിക്കാറുണ്ടു എല്ലാവരും എന്നേപ്പോലെ ആയിരുന്നെങ്കില്‍ എന്നു കാരണം പലരും അവരവരുടെ സഭയെ മാത്രം സ്നേഹിക്കുന്നവരാണു. എന്നിട്ടുബാക്കിയുള്ളതിനെ താഴ്ത്തികെട്ടും എന്നാല്‍ എല്ലാസഭകളെയും ഒരുപോലെ സ്നേഹിക്കാന്‍ എനിക്കുകഴിയും അധവാ കത്തോലിക്കാസഭയെ ഒന്നായികാണാന്‍ എനിക്കുകഴിയുന്നു. ലോകം മുഴുവന്‍ സന്‍ചരിച്ചു മിക്കാവാറും എല്ലാ റീത്തുകളിലുമുള്ള കുര്‍ബാനയില്‍ പങ്കുകൊണ്ടതുകൊണ്ടുംകൂടെ ആയിരിക്കാം.

എന്നാല്‍ ഇവിടെ ഇന്‍ഡ്യയില്‍ ഉള്ളമൂന്നു റീത്തുകളിലും പോയി ക്ളാസുകള്‍ എടുക്കുമ്പോള്‍ അതാതു സഭയുടെ ആരാധനാക്രമവും തിയോളജിയും അനുസരിച്ചുതന്നെ കളാസെടുക്കുവാനും അവരെ സ്നേഹിക്കുവാനും എനിക്കു കഴിയുന്നു.
എന്നാല്‍ അതിനു കഴിയാത്തമെത്രാന്മാരുപോലുമുണ്ടു അതിനു ഉത്തമ ഉദാഹരണമാണെല്ലോ മാര്‍ മെനേസീസ് മെത്രാന്‍ ? അതുകൊണ്ടാണെല്ലോ കേരളത്തില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായതു ?
അദ്ദേഹത്തിന്‍റെ തീക്ഷ്ണതയായിരിക്കാം അതിന്‍റെ പുറകില്‍ ? ലത്തീന്‍ മാത്രമാണു ശരിയെന്നും സുറിയാനി ശീശ്മയാണെന്നും ധരിച്ചതാകാം ! കൂടാതെ സുറിയാനിയിലുള്ള ആരാധന അദ്ദേഹത്തിനു മനസിലായും കാണില്ല. പക്ഷേ റോസ്മെത്രാന്‍ സുറിയാനിയില്‍ പണ്ഡിതനായിരുന്നു. റോസ് മെത്രാനെകൊണ്ടാണെല്ലോ നമ്മുടേതു മാറ്റി ലത്തീന്‍ കുര്‍ബാന സുറിയാനിയിലേക്കു തര്‍ജിമചെയ്തു നമ്മളെ കബളിപ്പിച്ചതു? ഇനിയും പഴയതോര്‍ത്തു അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെല്ലോ

കിഴക്കാന്‍ സഭകളില്‍ ലത്തീന്‍ കലര്‍പ്പു
റോം വളരെ ശക്തമായിതന്നെ പറയുന്നുണ്ടു എതെങ്കിലും സമയത്തു എതെങ്ങ്കിലും കിഴക്കന്‍ സഭയില്‍ ലത്തീന്‍ കലര്‍പ്പു വന്നിട്ടുണ്ടെങ്കില്‍ അതു മറ്റി പഴയ രീതിയില്‍ ആക്കണമെന്നു. അതുമനസിലാകണമെങ്കില്‍ സഭാചരിത്രം പഠിക്കണം അല്ലാത്തവര്‍ക്കു വലിയ വിഷമം തോന്നുംപഴയതിലേക്കുപോകാന്‍.
മലബാര്‍ സഭയില്‍ ദീര്‍ഘകാലത്തെ ലത്തീനീകരണം ഉണ്ടായിട്ടുണ്ടു അതുമറ്റിയെടുക്കാനായി ( റോം പറഞ്ഞതനുസരിച്ചു ) സഭാചരിത്രം പഠിച്ചിട്ടുള്ളമെത്രാന്മാര്‍ പരിശ്രമിക്കുമ്പോള്‍ ചരിത്രമറിയാത്തവര്‍ അതിനെ എതിര്‍ക്കും. പലപ്പോഴും അനുസരണക്കേടായി മാറുന്നുമുണ്ട് അറിവില്ലാത്തവരെല്ലാം കൂടി ഒറ്റകെട്ടായി അറിവുള്ള എതാനും പേരെ ഒറ്റപ്പെടുത്തി തനിമ നഷ്ടപ്പെടുത്തുമ്പോള്‍ അവര്‍ ചെയ്യുന്നതെന്തെന്നു അവര്‍ അറിയാത്തതുകൊണ്ടൂ അവരോടു ക്ഷമിക്കണമേയെന്നു പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.
മലങ്കര കത്തോലിക്കാ സഭയിലെ ശുദ്ധീകരണം .
വളരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടുകൂടി എളുപ്പം സാധിച്ചെന്നു പറയാം ഊണും ഉറക്കവുമില്ലാതെ രാപകല്‍ അതിനുവേണ്ടി ഉഴിഞ്ഞു വെച്ചു പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ പടി പടിയായി അതു സാധിച്ചെടുക്കുകയായിരുന്നു. അതിനു ഇന്‍ഡ്യയുടെ എകീകരണത്തിനു ഒരു ഉരുക്കുമനുഷ്യന്‍ ( സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ) ഉണ്ടായിരുന്നതുപോലെ മലങ്കരസഭയില്‍ പ്രാര്‍ത്ഥനയുടെ ഒരു ഉരുക്കുമനുഷ്യന്‍ ഉണ്ടായിരുന്നു തനിമവീണ്ടെടുക്കാന്‍ ! അദ്ദേഹമാണു മാര്‍ അത്തനാസിയോസ് തിരുമേനി
മാര്‍ അത്തനാസിയോസ് തിരുമേനി
മാര്‍ സേവേറിയോസ് തിരുമേനി കാലം ചെയതു കഴിഞ്ഞു സഹായമെത്രാനായിരുന്ന അത്തനാസിയോസ് തിരുമേനി അധികാരമേറ്റു.
ആ സമയത്തെ പള്ളികളുടെ അവസ്ഥ
ആ സമയത്തു തിരുവാല്ലാരൂപതയില്‍ ചങ്ങനാശെരിയില്‍ നിന്നുമുള്ള ധാരാളം അച്ച്ന്മാര് (തിരുവല്ലാരൂപതക്കുവേണ്ടി സെമിനാരിയില് പഠിച്ചവര്‍ ) ഉണ്ടായിരുന്നു. അവര്‍ എല്ലാപള്ളികളിലും , അള്‍ത്താരയിലും പള്ളിക്കകത്തും എല്ലാം പുണ്യവാന്മാരുടെ രൂപങ്ങള്‍ കൊണ്ടു നിറച്ചിരുന്നു, കുറെ വര്‍ഷങ്ങള്‍ കൊണ്ടു ധാരാളം ആളുകള്‍ ആ സംസ്കാരത്തിലായിരുന്നു. രൂപങ്ങള്‍ മറ്റുകയെന്നുള്ളതു അവര്‍ക്കു വലിയ വിഷമം ഉണ്ടാക്കി. അതുപോലെ മലബാര്‍ സഭയില്‍ നിന്നും തിരുവല്ലാ രൂപതയിലുള്ള അച്ചന്മാരും അതിനെ എതിര്‍ത്തു. തിരുമേനി എല്ലാപള്ളികളിലും നേരീട്ടുപോയി ബൊധവല്ക്കരണംകൊടുത്തു രൂപങ്ങള്‍ എല്ലാം പള്ളികളീല്‍ നിന്നും മറ്റി. വളരെ എതിര്‍പ്പുകള്‍ ഉണ്ടായി.
ഒരിക്കല്‍ തിരുമേനിപറഞ്ഞതു ഞാന്‍ ഒാര്‍ക്കുന്നു ഉറക്കമില്ലാത്തരാവുകള്‍ ധാരാളം ഉണ്ടാകുന്നുവെന്നു. തിരുമേനിക്കു വളരെ അധികം സപ്പോര്‍ട്ടുകൊടുത്ത രണ്ടച്ചന്മാരെ ഓര്‍ക്കുന്നു. രണ്ടുപേരും ചെങ്ങരൂര്‍ ഇടവകക്കാര്‍ പൌവത്തികുന്നേല്‍ ചെറയാനച്ചനും മഞ്ഞനാം കുഴി മൈക്കിള്‍ അച്ചനും .
അര്‍ച്ചുബിഷപ്പിന്‍റെ ഇടവകയായ കടമാന്‍കുളം പള്ളീ ഒഴികെ എല്ലാപള്ളികളില്‍ നിന്നും രൂപങ്ങള്‍ മാറ്റിയിരുന്നു. കടമാന്‍ കുളം വളരെക്കാലങ്ങള്‍ കഴിഞ്ഞാണു മാറ്റിയതു.
അതുപോലെ മുട്ടുകുത്തു നിര്‍ത്തിയതും അത്തനാസിയോസ് തിരുമേനിയാണു. അതിനും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.
കുര്‍ബാനക്കു നമസ്കാരം കഴിഞ്ഞു കാഴ്ച്ചവ്യ്പ്പിന്റെ സമയത്തും ലേഖനം വായിക്കുമ്പോഴും മാധ്യഥ പ്രാര്‍ത്ഥനയുടെസമയത്തും ഇരിക്കാമെന്നും ധൂപകുറ്റി വാഴ്ത്ത്മ്പോള്‍ കുരിശു വരക്കെണ്ടന്നും നിന്നുകൊണ്ടു വി.കുര്‍ബാന സ്വീകരിക്കുക മുതലായ ഒത്തിരി വ്യതിയാനങ്ങള്‍ സഭയില്‍ വരുത്തിയതു അത്തനാസിയോസ് പിതാവിന്‍റെ കാലത്താണു
ചുരുക്കത്തിl മലങ്കരയുടെ തനിമ വീണ്ടെടുത്തതു അത്തനാസിയോസ് പിതാവിന്‍റെ ധീരോചിതമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നുപറയാം.അതേസമയം അതിരൂപതയില്‍ നിന്നും വേണ്ട്ത്രപിന്‍ബലം കിട്ടാഞ്ഞിട്ടും വിജയം കണ്ടാതു റോമിന്‍റെ പിന്‍ബലം ശക്തമായിട്ടുണ്ടായിരുന്നതായിരിക്കാം അത്തനാസിയോസ് തിരുമേനിക്കു പ്രചോദനമായതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
അതുപോലെ മലങ്കരക്കു തോട്ടങ്ങളും മൂവാറ്റുപുഴ ബത്തേരി മുതലായ സ്ഥലങ്ങളില്‍ ഭാവി അരമനക്കുള്ള സ്ഥലങ്ങള്‍ വങ്ങിയതും പിതാവിന്‍റെ ദര്‍ഘവീക്ഷണത്തിന്‍റെ ഫലമാണെന്നു പറയാം .
പിതാവും ഞാനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു ആള്‍കൂട്ടത്തില്‍ ദൂരെയെങ്ങാനും നില്ക്കുകയാണങ്കിലും തിരുമേനികണ്ടുപിടിക്കും “ കപ്പലെന്നാ ദൂരെ മാറിനില്ക്കുന്നതെന്നു “ ചോദിക്കുമായിരുന്നു, എന്നെ സ്നേഹപൂര്‍വം കപ്പലെന്നു വിളിച്ചിരുന്നു, . .
മാര്‍ ഈവാനിയോസ് തിരുമേനി കഴിഞ്ഞാല്‍ മലങ്കര മക്കള്‍ കൂടുതല്‍ ഒര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട ഒരു പിതാവാണു മര്‍ അത്തനാസിയോസ് തിരുമേനി
മലബാര്‍ സഭയോടു നമുക്കു കടപ്പാടുണ്ടു പ്രത്യേകിച്ചു ചങ്ങനാശേരി അതിരൂപത. ആരംഭകാലത്തു മലകങ്കര സഭയെ ആള്‍കൊണ്ടും അര്‍ത്ഥം കൊണ്ടും സഹായിച്ചവരാണു ചങ്ങനാശേരി അതിരൂപത. അതു നാം മറക്കരുതു . കഴിഞ്ഞ 25 വര്‍ഷത്തോളം ചങ്ങനാശേരി അതിരൂപതയില്‍ ടീച്ചിംഗ് ടീമിലും കൌണ്സിലിംഗ് ടീമിലും ഞാന്‍ പ്രവര്‍ത്തിച്ചു അവരെ സഹായിക്കുന്നുണ്ടായിരുന്നു.
മലബര്‍സഭയും അവരുടെ തനിമവീണ്ടെടുക്കാനുള്ള തത്രപ്പാടിലാണു. പക്ഷേ മെത്രാന്മാര്‍ക്കെല്ലാവര്‍ക്കും ആ താല്പര്യമില്ല. മലബാറിന്‍റെ മക്കളാണു മിഷന്‍ പ്രവര്‍ത്തനത്തിനു പോകുന്നതു . ലത്തീന്‍ സഭയിലുള്ളതു അവര്‍ക്കു ലത്തീന്‍ സഭയോടാണു മാത്രുസഭയെക്കാള്‍ കൂടുതല്‍ താല്പര്യ്ം .അതു മറ്റിയെടുക്കുക അത്ര എളുപ്പമല്ല.
നമ്മുടെ തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ നാം ബാക്കിയുള്ള റീത്തുകളെ തരം താഴ്ത്തരുതു.കാരണം അവരും കൂടി ചേര്‍ന്നതാണു കത്തോലിക്കാസഭ. അവരും കൂടി ചേര്‍ന്നതാണു യേശുവിന്‍റെ ശരീരമായ കത്തോലിക്കാസഭ.
ഒരോന്നും അതിന്‍റെ തനിമനിലനിര്‍ത്തുമ്പോള്‍ അതിമനോഹരം !
ഒരോന്നും അതിന്‍റെതായ വര്‍ണവും ഗന്ധവും നിലനിര്‍ത്തിയില്ലെങ്കില്‍
അകെതാറുമാറാകും.അതായതു കാപ്പിയുടെ രുചിയും ഗന്ധവും നല്ലതാണു ചായയുടേയും അതുപോലെ തന്നെ. പക്ഷേ രണ്ടുംകൂടി കൂട്ടികലര്‍ത്തി ചാപ്പിയാക്കിയാല്‍ എല്ലാം നഷ്ടപ്പെടും രുചിയും മണവും ഗുണവും എല്ലാം നഷ്ടപ്പെടും
കര്‍ത്താവിന്‍റെ ആരാമത്തില്‍ ഒരേവിശ്വാസം കാത്തും ,വ്യത്യസ്ത പാരമ്പര്യം പാലിച്ചും വ്യത്യസ്ത സഭകള്‍ ഉണ്ടായി..മാമോദീസായും വിശ്വാസവും ഒന്നുതന്നെയെങ്കിലും ആരാധനാക്രംവും ദൈവശാസ്ത്രവും വ്യത്യസ്തമായിരുന്നു. വിവിധപാരമ്പര്യങ്ങളില്‍ നിന്നും ഉടലെടുത്ത വിവിധ ആരാധനരീതിയും അതിന്‍റെ ദൈവശാസ്ത്രവും നാനാത്വത്തിലെ എകാത്വമാണു. ഒരോന്നും അതിമനോഹരമാണു.
ഇതില്‍ എതാണു അതിമനോഹരം ?
ഒരേകര്‍ത്താവും ഒരേ വിശ്വാസവും ഒരേമാമോദീസായും അടിസ്താനവിശ്വാസവും ഒന്നായിരിക്കുന്ന വിവിധസഭകളിലെ ആരാധനാ രീതികള്‍ എല്ലാം ദൈവതിരുമുന്‍പില്‍ അതിമനോഹരം തന്നെ !
ഓരോസഭയിലും പെട്ടവര്‍ക്കു അവരവരുടെ ആരാധനാക്രമം അതിമനോഹരമായിതോന്നാമെങ്കിലും ദൈവതിരുമുന്‍പില്‍ എല്ലാത്തിനും ഒരേവിലയാണു. ഒരേകര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളാണു കൂദാശ ചെയ്യപ്പെടുന്നതും പങ്കുവയ്ക്കുന്നതും ആരാധിക്കുന്നതും അതിനാല്‍ ഒരു സഭയില്‍ യേശുവിനു ഒരു വിലയും മറ്റൊരു സഭയില്‍ യേശുവിനു മറ്റൊരു വിലയും ദൈവതിരുമുന്‍പില്‍ ഇല്ല.
അതിനാല്‍ ഓരോ റീത്തും അതിന്‍റെ തനിമയില്‍ തന്നെ കാത്തുസൂക്ഷിക്കണം അതു റോമിന്‍റെ നിര്‍ബന്ധമാണു. എതെങ്കിലും സമയത്തു എന്തെങ്കിലും കൂട്ടികലര്ന്നിട്
പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരേണ്ടതാണു എങ്കിലേ അതിന്‍റെ ഭംഗി നിലനിര്‍ത്താന്‍ സധിക്കൂ
എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍?
.
ശ്ളീഹാ പറഞ്ഞതുപോലെ ഞാനും ആഗ്രഹിക്കാറുണ്ടു എല്ലാവരും എന്നേപ്പോലെ ആയിരുന്നെങ്കില്‍ എന്നു കാരണം പലരും അവരവരുടെ സഭയെ മാത്രം സ്നേഹിക്കുന്നവരാണു. എന്നിട്ടുബാ

എന്നാല്‍ ഇവിടെ ഇന്‍ഡ്യയില്‍ ഉള്ളമൂന്നു റീത്തുകളിലും പോയി ക്ളാസുകള്‍ എടുക്കുമ്പോള്‍ അതാതു സഭയുടെ ആരാധനാക്രമവും തിയോളജിയും അനുസരിച്ചുതന്നെ കളാസെടുക്കുവാനും അവരെ സ്നേഹിക്കുവാനും എനിക്കു കഴിയുന്നു.
എന്നാല്‍ അതിനു കഴിയാത്തമെത്രാന്മാരുപോലുമുണ്ടു അതിനു ഉത്തമ ഉദാഹരണമാണെല്ലോ മാര്‍ മെനേസീസ് മെത്രാന്‍ ? അതുകൊണ്ടാണെല്ലോ കേരളത്തില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായതു ?
അദ്ദേഹത്തിന്‍റെ തീക്ഷ്ണതയായിരിക്കാം അതിന്‍റെ പുറകില്‍ ? ലത്തീന്‍ മാത്രമാണു ശരിയെന്നും സുറിയാനി ശീശ്മയാണെന്നും ധരിച്ചതാകാം ! കൂടാതെ സുറിയാനിയിലുള്ള ആരാധന അദ്ദേഹത്തിനു മനസിലായും കാണില്ല. പക്ഷേ റോസ്മെത്രാന്‍ സുറിയാനിയില്‍ പണ്ഡിതനായിരുന്നു. റോസ് മെത്രാനെകൊണ്ടാണെല്ലോ നമ്മുടേതു മാറ്റി ലത്തീന്‍ കുര്‍ബാന സുറിയാനിയിലേക്കു തര്‍ജിമചെയ്തു നമ്മളെ കബളിപ്പിച്ചതു? ഇനിയും പഴയതോര്‍ത്തു അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെല്ലോ
കിഴക്കാന്‍ സഭകളില്‍ ലത്തീന്‍ കലര്‍പ്പു
റോം വളരെ ശക്തമായിതന്നെ പറയുന്നുണ്ടു എതെങ്കിലും സമയത്തു എതെങ്ങ്കിലും കിഴക്കന്‍ സഭയില്‍ ലത്തീന്‍ കലര്‍പ്പു വന്നിട്ടുണ്ടെങ്കില്‍ അതു മറ്റി പഴയ രീതിയില്‍ ആക്കണമെന്നു. അതുമനസിലാകണമെങ്കില്‍ സഭാചരിത്രം പഠിക്കണം അല്ലാത്തവര്‍ക്കു വലിയ വിഷമം തോന്നുംപഴയതിലേക്കുപോകാന്‍.
മലബാര്‍ സഭയില്‍ ദീര്‍ഘകാലത്തെ ലത്തീനീകരണം ഉണ്ടായിട്ടുണ്ടു അതുമറ്റിയെടുക്കാനായി ( റോം പറഞ്ഞതനുസരിച്ചു ) സഭാചരിത്രം പഠിച്ചിട്ടുള്ളമെത്രാന്മാര്‍ പരിശ്രമിക്കുമ്പോള്‍ ചരിത്രമറിയാത്തവര്‍ അതിനെ എതിര്‍ക്കും. പലപ്പോഴും അനുസരണക്കേടായി മാറുന്നുമുണ്ട് അറിവില്ലാത്തവരെല്ലാം കൂടി ഒറ്റകെട്ടായി അറിവുള്ള എതാനും പേരെ ഒറ്റപ്പെടുത്തി തനിമ നഷ്ടപ്പെടുത്തുമ്പോള്‍ അവര്‍ ചെയ്യുന്നതെന്തെന്നു അവര്‍ അറിയാത്തതുകൊണ്ടൂ അവരോടു ക്ഷമിക്കണമേയെന്നു പ്രാര്ത്ഥിക്കേണ്ടിയിരിക്കുന്
മലങ്കര കത്തോലിക്കാ സഭയിലെ ശുദ്ധീകരണം .
വളരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടുകൂടി എളുപ്പം സാധിച്ചെന്നു പറയാം ഊണും ഉറക്കവുമില്ലാതെ രാപകല്‍ അതിനുവേണ്ടി ഉഴിഞ്ഞു വെച്ചു പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ പടി പടിയായി അതു സാധിച്ചെടുക്കുകയായിരുന്നു. അതിനു ഇന്‍ഡ്യയുടെ എകീകരണത്തിനു ഒരു ഉരുക്കുമനുഷ്യന്‍ ( സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ) ഉണ്ടായിരുന്നതുപോലെ മലങ്കരസഭയില്‍ പ്രാര്‍ത്ഥനയുടെ ഒരു ഉരുക്കുമനുഷ്യന്‍ ഉണ്ടായിരുന്നു തനിമവീണ്ടെടുക്കാന്‍ ! അദ്ദേഹമാണു മാര്‍ അത്തനാസിയോസ് തിരുമേനി
മാര്‍ അത്തനാസിയോസ് തിരുമേനി
മാര്‍ സേവേറിയോസ് തിരുമേനി കാലം ചെയതു കഴിഞ്ഞു സഹായമെത്രാനായിരുന്ന അത്തനാസിയോസ് തിരുമേനി അധികാരമേറ്റു.
ആ സമയത്തെ പള്ളികളുടെ അവസ്ഥ
ആ സമയത്തു തിരുവാല്ലാരൂപതയില്‍ ചങ്ങനാശെരിയില്‍ നിന്നുമുള്ള ധാരാളം അച്ച്ന്മാര് (തിരുവല്ലാരൂപതക്കുവേണ്ടി സെമിനാരിയില് പഠിച്ചവര്‍ ) ഉണ്ടായിരുന്നു. അവര്‍ എല്ലാപള്ളികളിലും , അള്‍ത്താരയിലും പള്ളിക്കകത്തും എല്ലാം പുണ്യവാന്മാരുടെ രൂപങ്ങള്‍ കൊണ്ടു നിറച്ചിരുന്നു, കുറെ വര്‍ഷങ്ങള്‍ കൊണ്ടു ധാരാളം ആളുകള്‍ ആ സംസ്കാരത്തിലായിരുന്നു. രൂപങ്ങള്‍ മറ്റുകയെന്നുള്ളതു അവര്‍ക്കു വലിയ വിഷമം ഉണ്ടാക്കി. അതുപോലെ മലബാര്‍ സഭയില്‍ നിന്നും തിരുവല്ലാ രൂപതയിലുള്ള അച്ചന്മാരും അതിനെ എതിര്‍ത്തു. തിരുമേനി എല്ലാപള്ളികളിലും നേരീട്ടുപോയി ബൊധവല്ക്കരണംകൊടുത്തു രൂപങ്ങള്‍ എല്ലാം പള്ളികളീല്‍ നിന്നും മറ്റി. വളരെ എതിര്‍പ്പുകള്‍ ഉണ്ടായി.
ഒരിക്കല്‍ തിരുമേനിപറഞ്ഞതു ഞാന്‍ ഒാര്‍ക്കുന്നു ഉറക്കമില്ലാത്തരാവുകള്‍ ധാരാളം ഉണ്ടാകുന്നുവെന്നു. തിരുമേനിക്കു വളരെ അധികം സപ്പോര്‍ട്ടുകൊടുത്ത രണ്ടച്ചന്മാരെ ഓര്‍ക്കുന്നു. രണ്ടുപേരും ചെങ്ങരൂര്‍ ഇടവകക്കാര്‍ പൌവത്തികുന്നേല്‍ ചെറയാനച്ചനും മഞ്ഞനാം കുഴി മൈക്കിള്‍ അച്ചനും .
അര്‍ച്ചുബിഷപ്പിന്‍റെ ഇടവകയായ കടമാന്‍കുളം പള്ളീ ഒഴികെ എല്ലാപള്ളികളില്‍ നിന്നും രൂപങ്ങള്‍ മാറ്റിയിരുന്നു. കടമാന്‍ കുളം വളരെക്കാലങ്ങള്‍ കഴിഞ്ഞാണു മാറ്റിയതു.
അതുപോലെ മുട്ടുകുത്തു നിര്‍ത്തിയതും അത്തനാസിയോസ് തിരുമേനിയാണു. അതിനും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.
കുര്‍ബാനക്കു നമസ്കാരം കഴിഞ്ഞു കാഴ്ച്ചവ്യ്പ്പിന്റെ സമയത്തും ലേഖനം വായിക്കുമ്പോഴും മാധ്യഥ പ്രാര്‍ത്ഥനയുടെസമയത്തും ഇരിക്കാമെന്നും ധൂപകുറ്റി വാഴ്ത്ത്മ്പോള്‍ കുരിശു വരക്കെണ്ടന്നും നിന്നുകൊണ്ടു വി.കുര്‍ബാന സ്വീകരിക്കുക മുതലായ ഒത്തിരി വ്യതിയാനങ്ങള്‍ സഭയില്‍ വരുത്തിയതു അത്തനാസിയോസ് പിതാവിന്‍റെ കാലത്താണു
ചുരുക്കത്തിl മലങ്കരയുടെ തനിമ വീണ്ടെടുത്തതു അത്തനാസിയോസ് പിതാവിന്‍റെ ധീരോചിതമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നുപറയാം.അതേസമയം അതിരൂപതയില്‍ നിന്നും വേണ്ട്ത്രപിന്‍ബലം കിട്ടാഞ്ഞിട്ടും വിജയം കണ്ടാതു റോമിന്‍റെ പിന്‍ബലം ശക്തമായിട്ടുണ്ടായിരുന്നതായിരി
അതുപോലെ മലങ്കരക്കു തോട്ടങ്ങളും മൂവാറ്റുപുഴ ബത്തേരി മുതലായ സ്ഥലങ്ങളില്‍ ഭാവി അരമനക്കുള്ള സ്ഥലങ്ങള്‍ വങ്ങിയതും പിതാവിന്‍റെ ദര്‍ഘവീക്ഷണത്തിന്‍റെ ഫലമാണെന്നു പറയാം .
പിതാവും ഞാനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു ആള്‍കൂട്ടത്തില്‍ ദൂരെയെങ്ങാനും നില്ക്കുകയാണങ്കിലും തിരുമേനികണ്ടുപിടിക്കും “ കപ്പലെന്നാ ദൂരെ മാറിനില്ക്കുന്നതെന്നു “ ചോദിക്കുമായിരുന്നു, എന്നെ സ്നേഹപൂര്‍വം കപ്പലെന്നു വിളിച്ചിരുന്നു, . .
മാര്‍ ഈവാനിയോസ് തിരുമേനി കഴിഞ്ഞാല്‍ മലങ്കര മക്കള്‍ കൂടുതല്‍ ഒര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട ഒരു പിതാവാണു മര്‍ അത്തനാസിയോസ് തിരുമേനി
മലബാര്‍ സഭയോടു നമുക്കു കടപ്പാടുണ്ടു പ്രത്യേകിച്ചു ചങ്ങനാശേരി അതിരൂപത. ആരംഭകാലത്തു മലകങ്കര സഭയെ ആള്‍കൊണ്ടും അര്‍ത്ഥം കൊണ്ടും സഹായിച്ചവരാണു ചങ്ങനാശേരി അതിരൂപത. അതു നാം മറക്കരുതു . കഴിഞ്ഞ 25 വര്‍ഷത്തോളം ചങ്ങനാശേരി അതിരൂപതയില്‍ ടീച്ചിംഗ് ടീമിലും കൌണ്സിലിംഗ് ടീമിലും ഞാന്‍ പ്രവര്‍ത്തിച്ചു അവരെ സഹായിക്കുന്നുണ്ടായിരുന്നു.
മലബര്‍സഭയും അവരുടെ തനിമവീണ്ടെടുക്കാനുള്ള തത്രപ്പാടിലാണു. പക്ഷേ മെത്രാന്മാര്‍ക്കെല്ലാവര്‍ക്കും ആ താല്പര്യമില്ല. മലബാറിന്‍റെ മക്കളാണു മിഷന്‍ പ്രവര്‍ത്തനത്തിനു പോകുന്നതു . ലത്തീന്‍ സഭയിലുള്ളതു അവര്‍ക്കു ലത്തീന്‍ സഭയോടാണു മാത്രുസഭയെക്കാള്‍ കൂടുതല്‍ താല്പര്യ്ം .അതു മറ്റിയെടുക്കുക അത്ര എളുപ്പമല്ല.
നമ്മുടെ തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ നാം ബാക്കിയുള്ള റീത്തുകളെ തരം താഴ്ത്തരുതു.കാരണം അവരും കൂടി ചേര്‍ന്നതാണു കത്തോലിക്കാസഭ. അവരും കൂടി ചേര്‍ന്നതാണു യേശുവിന്‍റെ ശരീരമായ കത്തോലിക്കാസഭ.
No comments:
Post a Comment