Thursday 7 August 2014

യേശുവിനു തെറ്റുപറ്റുമോ?

“ ആരും ഇനിയും ഒരിക്കലും നിന്നില്‍ നിന്നു പഴം തിന്നാതിരിക്കട്ടെ ”

യേശു അത്തി വ്രുക്ഷത്തെ ശപിക്കുന്നു ( മര്‍കൊ.11:13 )

അത്തിപ്പഴത്തിന്‍റെ കാലമല്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടു ആസമയത്തു അതില്‍ പഴം ഇല്ലാത്തതു ആമരത്തിന്‍റെ കുറ്റമല്ലെല്ലോ ?
പിന്നെയെന്തിനാണു യേശു ആമരത്തെ ശപിച്ചതു ? ഒത്തിരിക്കാലം ഞാന്‍ ചിന്തിച്ചു യേശുവിനു തെറ്റു പറ്റുമോ ?

“ വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നതു “ ( മര്ക്കോ.12: 24 )

ഉപമകള്‍

ഉപമ 2 തരത്തിലുണ്ടു
1) വാക്കാലുള്ള ഉപമ.
2) പ്രവര്‍ത്തിയാലുള്ള ഉപമ.
ഇവിടെ യേശു പ്രവര്‍ത്തിയാലുള്ള ഒരു ഉപമയില്ക്കൂടെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതായിട്ടാണു മര്‍ക്കോസ് രേഖപ്പെടുത്തുന്നതു
ഒരു കാര്യം പറയുമ്പോള്‍ അതിന്‍റെ പ്രമേയം എന്താണെന്നു മനസിലായില്ലെങ്കില്‍ തലതിരിഞ്ഞായിരിക്കും മനസിലാക്കുക.
ഒരു കാര്യത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതു കൂടുതല്‍ വ്യക്തമാകണമെങ്കില്‍ അതിനു മുകളിലും അതിനു താഴെയും വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ മനസിലാക്കണം

ഇതിനു തൊട്ടുമുന്‍പില്‍ നടക്കുന്ന സംഭവം

ജറുസലേം ദൈവാലയത്തില്‍ പ്രവേശിച്ചു.ചുറ്റും നോക്കി എല്ലാം കണ്ടു (മാര്ക്കു.11:11) അവിടെ നടക്കുന്നതെല്ലാം കണ്ടു മനസിലാക്കി. നേരം വൈകുന്നതിനാല്‍ ബഥാനിയായിലേക്കുപോയി

ഇവിടെ വിവരിക്കുന്ന മൂന്നു കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടതാണു .

1) ദൈവാലയത്തില്‍ പ്രവേശിച്ചു അവിടെ നടക്കുന്നതെല്ലാം കണ്ടൂ അവിടെ നടക്കുന്ന ക്രയവിക്രയങ്ങള്‍, അവിടെ നടക്കുന്ന ബലികള്‍ ദൈവതിരുമുന്‍പാകെ ഒരു വിലയുമില്ലാത്തതും ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാത്തതുമാകയാല്‍ ആ ബലി തടയണമെന്നു അവിടുന്നു വിചാരിച്ചു. അതുകൊണ്ടൂ ബലിനടത്താനായി ചുമന്നുകൊണ്ടു പോകുന്ന പാത്രങ്ങള്‍ തടയുന്നുണ്ടു . (അതു പിന്നെകാണം .) ചുരുക്കത്തില്‍ ദൈവാലയത്തില്‍ നടക്കുന്നതു കള്ളന്മാരുടെ കൂട്ടായ്മയാണെന്നു മനസിലാക്കി മടങ്ങിയ യേശു പിന്നെ ചെയ്തതു മൂന്നാമത്തേതിന്‍റെ (ദൈവാലയവിശുദ്ധീകരണത്തിന്‍റെ ) മുന്നോടിയാണു



2) അത്തിമരത്തെ ശപിക്കുന്നു. എന്തുകൊണ്ടു ? താന്‍ ഇനിയും ചെയ്യാന്‍ പോകുന്നതിന്‍റെ മുന്നോടിയായിട്ടാണു ഈ ശാപം . ഈ അത്തിമരവും ദൈവാലയവും ഒന്നാണെന്നു കാണിക്കാനുള്ള പ്രവര്‍ത്തിയില്‍ കൂടിയുള്ള ഒരു ഉപമ. അത്തിമരത്തില്‍ അതിന്റെ കാലങ്ങളില്‍ മാത്രമേ പഴം കാണുകയുള്ളു. അതിന്‍റെതായ കാലമുണ്ടൂ ,എന്നാല്‍ ദൈവാലയത്തില്‍ നിന്നും ഫലം ലഭിക്കാന്‍ കാലമില്ല. എല്ലാക്കാലത്തും ദൈവാലയങ്ങളില്‍ നിന്നും ഫലം ലഭിക്കണം ഈ അത്തിമരം പോലെ ഒരു ഫലവും ലഭിക്കാത്തദൈവാലയത്തിലെ ബലികളെല്ലാം നിര്‍ത്തിയിട്ടു താന്‍ സ്ഥാപിക്കാന്‍ പോകുന്ന പുത്തന്‍ ബലി ആസ്ഥാനത്തു സ്ഥാപിക്കാനാണു യേശു പോകുന്നതു . അതിനാല്‍ ആ ദൈവാലയത്തില്‍ നിന്നു ഒരുഫലവും ലഭിക്കാത്തതുപോലെ ഈ അത്തിമരത്തില്‍ നിന്നും ഇനിയിം ഒരു കാലത്തും ഒരു മനുഷ്യനും ഭക്ഷിക്കാന്‍ കഴിയാതെ വരണം അതുകാണിക്കാനായി പഴത്തിന്‍റെ കാലമല്ലാതിരുന്ന സമയത്തു ബോധപൂര്‍വം യേശു അതിനെ സമീപിക്കുകയും ശപിക്കുകയും ചെയ്യുന്നു. പിറ്റേദിവസം അതിലേവരുന്ന ശിഷ്യന്മാര്‍ ആവ്രുക്ഷം ഉണങ്ങിയിരിക്കുന്നതു കാണുംമ്പോള്‍ സാവകാശത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്കു അവസരം ലഭിക്കുന്നു.
3) ദൈവാലയ ശുദ്ധീകരണം അത്തിവ്രുക്ഷത്തെ ശപിച്ചതിനു ശേഷമാണു തന്‍റെ മൂന്നാമത്തെ പ്രവര്‍ത്തി നടക്കുന്നതു. കച്ചവടക്കാര്‍ എല്ലാവരേയും പുറത്താക്കി മേശകള്‍ മറിച്ചിട്ടു. പാത്രങ്ങള്‍ കൊണ്ടുപോകുന്നതു തടഞ്ഞു. അതാണു എറ്റവും വലിയ കാര്യം അത്തിമരവുമായി കൂടുതല്‍ ബന്ധപ്പെട്ടു നില്ക്കുന്നതു അതാണു. അതായതു അത്തിമരത്തേല്‍ പഴമുണ്ടാകാന്‍ കാലം ഉണ്ടൂ എന്നാല്‍ ദൈവാലയത്തില്‍ നിന്നും ഫലം ലഭിക്കാന്‍ കാലം ഇല്ലാ. അതാണു കാലമാകാഞ്ഞിട്ടുകൂടി യേശു അത്തിച്ചുവട്ടില്‍ ചെന്നതു .തലേദിവസം ദൈവാലയത്തില്‍ നിഷഫലമായ ബലികണ്ട യേശു ഈ അത്തിമരത്തോടു ആ ദൈവാലയത്തെ ഉപമിക്കുകയാണു. ഫലശൂന്യമായ ഈ വ്രുക്ഷം പോലെ ഈ ദൈവാലയവും നില്ക്കുന്നു. അതിനാല്‍ ഈ അത്തിമരം നശിച്ചതുപോലെ ഈ ദൈവാലയവും നശിച്ചു എന്നും ഫലം തരുന്ന എന്നും പഴം തരുന്ന പുതിയ അത്തിയും പുതിയ ദൈവാലയവും ഉണ്ടാകേണ്ടിയിരിക്കുന്നു. പുതിയ ദൈവാലയത്തില്‍ വരുന്നവര്‍ക്കെല്ലാം ആവശ്യത്തിനു ഫലം ലഭിക്കണം അതിനു കഴിവുള്ള പുതിയബലി സ്ഥാപിക്കാനാണു യേശുവന്നിരിക്കുന്നതു . അതിനു ആദ്യം പഴയദൈവാലയം ശുദ്ധീകരിച്ചു . ഇനിയും ഫലശൂന്യമായപഴയ ബലി മാറ്റി തല്‍ സ്ഥാനത്തു യേശുതന്നെ ബലി സമര്‍പ്പിക്കുകയാണു . അവിടെ ബലി വസ്തുവും ബലി അര്‍പ്പകനും യേശുതന്നെയാണു.
അവിടെ പുതിയ ദൈവാലയത്തില്‍ വരുന്നവര്‍ക്കെല്ലാം ആവശ്യത്തിനു ഭക്ഷണമായി യേശു തന്നെ തന്നെ വിഭവിച്ചുകൊടുക്കുന്നു. തന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പനം ചെയ്യുന്നവര്‍ക്കെല്ലാം നിത്യജീവന്‍ യേശു കൊടുക്കുന്നു. ഒരു ബലിയില്‍ സംബന്ധിച്ചിട്ടു പോകുമ്പോള്‍ അടുത്തബലിക്കു വരുന്നതു വരെയുള്ള ആത്മീക ശക്തിയാണു (ഭക്ഷണമാണു ) അവര്‍ സ്വീകരിക്കുക.

അതുകൊണ്ടു മലങ്കരകുര്‍ബാനയില്‍ അവസാനാശിര്‍വാദത്തിനു ചൊല്ലുന്നതു
“ സഹോദരങ്ങളും വാല്സല്യഭാജനങ്ങളുമേ കര്‍ത്താവിന്‍റെ പാപപരിഹാരപ്രദമായ ബലിപീഠത്തില്‍ നിന്നു നിംഗള്‍ പ്രാപിച്ച അനുഗ്രഹത്തോടും യാത്രാഭക്ഷണത്തോടും കൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ ക്രുപക്കും അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നിംഗളെഭരമേല്‍പ്പിക്കുന്ന ഈ സമയത്തു സമാധാനത്തോടെപോകുവിന്‍ “ എന്നു പറഞ്ഞാണു ആശീര്‍വാദത്തിന്‍റെ ആരംഭം കുറിക്കുന്നതു .

നമ്മള്‍ പറഞ്ഞതു എന്തിനു അത്തിവ്രുക്ഷത്തെ ശപിക്കുന്നു ? ഇതു മനസിലായില്ലെങ്കില്‍ പലരും പലവിധത്തില്‍ ചിന്തിക്കും ഒന്നും മനസിലാകില്ല. ശിഷ്യന്മാരില്‍ വിശ്വാസം ഉണ്ടകുവാനും ,വിശ്വാസത്തെക്കുറിച്ചു അവരെ പഠിപ്പിക്കുവാന്‍ ഒരു അവസരം യേശുവിനു ലഭിക്കുകയും ചെയ്യുന്നതു നാലാമത്തെ കാര്യമായീടുക്കാന്‍ പിറ്റേദിവസത്തെ സംഭവും കൂടിയെടുക്കാം

fig tree

"അവര്‍ രാവിലെ അത്തിമരത്തിന്‍റെ സമീപത്തുകൂടി നടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങിപോയിരിക്കുന്നതു കണ്ടു " ( മര്‍കോ.11:20 )
ഇതെക്കുറിച്ചു അവര്‍ സംസാരിക്കുമ്പോള്‍ യേശു അവരെ പഠിപ്പിച്ചു വിശ്വാസത്തോടെ പറഞ്ഞാല്‍ ഒരു മല അവിടെനിന്നും മാറികടലില്‍ ചെന്നുവീഴും.പിന്നെ അവരെ എങ്ങനെപ്രാര്ത്ഥിക്കണമെന്നും വിശ്വാസത്തോടെ പ്രാര്ത്ഥിക്കുന്നതെന്തും ലഭിക്കുമെന്നും അതുപോലെ ക്ഷമിക്കേണ്ടതിന്‍റെ ആവശ്യകതയുമൊക്കെ അവരെ പഠിപ്പിക്കാന്‍ യേശു ഈ അവസരം ഉപയോഗിക്കുന്നു.
ഇതിന്‍റെ ഫലമായി ശിഷ്യന്മാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടായി

" വിശുദ്ധലിഖിതങ്ങളോ ,ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റുപറ്റുന്നതു ?(മര്‍കൊ.12:24 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...