Tuesday 29 July 2014

സഹോദരാ നീ രക്ഷിക്കപ്പെട്ടോ?

ഇന്നു പലരും തെറ്റായി മനസിലാക്കുന്ന ഒരുചോദ്യമാണു രക്ഷിക്കപ്പെട്ടോ? "വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ സാധിക്കില്ല. "   ( യോഹ.3:3 ) ഇതു സൂചിപിക്കുന്നതു ഉന്നതത്തില്‍ നിന്നു അധവാ അരൂപിയിലുള്ള ജനനമാണു.  തിരഞ്ഞെടുക്കപ്പെട്ടജനമായതുകൊണ്ടോ അബ്രഹാമിന്‍റെ മകനായതുകൊണ്ടോ കാര്യമില്ല.             

പുനര്‍ജന്മം പരിശുദ്ധാത്മാവിന്‍റെ ക്രുപാദാനത്തിന്‍റെ പ്രവര്ത്തനമാണു സൂചിപ്പിക്കുന്നതു ജലം വഴിയുള്ള മാമോദീസായിലൂടെയാണു ഇതു സാധിക്കുന്നതു. ഉന്നതത്തില്‍ നിന്നുള്ള പുനര് ജന്മമാണു വേണ്ടതു. യോഹ.3:3 , 3:6 ഇവ സമാന്തര സത്യങ്ങളെയാണു സൂചിപ്പിക്കുക. ഇവിടെ ജലത്തിന്റെ കാര്യം എടുത്തുപറയുന്നില്ല. എന്നാല്‍  3:5 ല്‍ പറയുന്നു
" ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല."

മാനസാന്തരവും വിശ്വാസവും


യോഹന്നാന്‍റെ വീക്ഷണമനുസരിച്ചു ദൈവരാജ്യപ്രവേശനം സാധ്യമാക്കുന്നതു വീണ്ടുമുള്ള ജനനം വഴിയാണു. എന്നാല് സമാന്തര സിവിശേഷങ്ങളില് കാണുന്നതു മാനസാന്തരമാണു. മത്താ.4:17 , മര്‍ക്കോ.1:5 , മത്താ.18:3 ഇവിടെയെല്ലാം മാമോദീസായെപറ്റി യാതോരു പരാമര്‍ശവും ഇല്ല. പ്രത്യുത മാനസാന്തരത്തെപറ്റിയും വിശ്വാസത്തെപറ്റiയുമാണു പറയുക .മാനസാന്തരമെന്നതു വിശ്വാസത്തിന്‍റെ ആരംഭമാണു. അതുപോലെ വിശ്വാസമെന്നതു ഈ മാനസാന്തരത്തിന്റെ തുടര്‍ച്ചയുമാണു.
മനസാന്തരമെന്നതു ദൈവത്തിങ്കലേക്കുള്ള തിരിയലാണു  (Methanoia , Shub ,= Return )
എന്നാല്‍വിശുദ്ധ പാരമ്പര്യത്തില്‍ നിന്നും നമുക്കു ലഭിക്കുന്നതു യോഹ. 3:5 ല് പറയുന്നതാണു. ശിഷ്യന്മരുടെ കാലം മുതല്‍ വെള്ളത്തിനു പ്രാധാന്യം കാണുന്നു. അതായതു സഭയുടെ വിശ്വാസപരിശീലനത്തില്‍ കൂദാശാപരമായ പ്രാധാന്യം ജലത്തിനുണ്ടായിരുന്നു.

സഭാത്മകവ്യവസ്ഥയായി ജലത്താലുള്ള മാമോദീസായെ അവര് കണ്ടിരുന്നുവെന്നുവേണം കരുതുവാന്‍. അതുകൊണ്ടു സഭാത്മകമായി സഭയിലെ അംഗത്വം ഉറപ്പിക്കുന്നതിനുള്ളവ്യവസ്ഥയായി ജലത്താലുള്ള മാമോദീസായെ അവര്‍ കണ്ടു.



ദ്രുശ്യസഭയില്‍  അംഗമല്ലെങ്കില്‍ തന്നെയും ഒരാള് ദൈവരാജ്യത്തിനു അര്‍ഹനാകാം .സഭയില്‍ അംഗമല്ലാത്തവര്ക്കു രക്ഷയില്ലയെന്നു തീര്‍ത്തുപറയാന്‍ നമുക്കു സാധിക്കില്ല. കാരണം പരിശുദ്ധാത്മാവിനു എപ്പോഴും എവിടെയും പ്രവര്ത്തിക്കാന്‍ കഴിയും.
ഒരാള്‍ മാമോദീസായെന്നകൂദാശ വഴി സഭയിലെ അംഗമായിരുന്നാല്‍ തന്നെയും രക്ഷപെടണമെന്നില്ല. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ മനസിലാക്കി അനുയോജ്യമായപ്രതീകരണം നല്കുന്നവ്യക്തി രക്ഷിക്കപ്പെടുമെന്നാണു വിശ്വാസം .അതുപോലെ തന്‍റെ തന്നെകുറ്റം കൂടാതെ ഈ കൂദാശസ്വീകരിക്കാന്‍ ക്ഴിയാതെ വരുനവര്‍ക്കും ദൈവരാജ്യത്തില്‍ അംഗമായിരിക്കന്‍ സാധിക്കും.
(  പുറജാതിക്കാരുടെ ഇടയിലും പരിശുദ്ധാത്മാവിനു പ്രവര്‍ത്തിക്കാം ദൈവത്തെ ആര്‍ക്കും തടയാന്‍ പറ്റില്ല.യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലം മനുഷ്യര്ക്കെല്ലാം വേണ്ടി ആയിരുന്നു )

സഭയും ദൈവരാജ്യവും  

ഒറ്റവാക്കില്പരഞ്ഞാല്‍ ഇവ രണ്ടും രണ്ടാണു. പരസ്പരം ബന്ധപ്പെട്ട് ഇരിക്കുന്നു.

ദൈവരാജ്യം സഭയില് സന്നിഹിതമാണു.
സഭ എന്നതു അടയാളങ്ങളിലൂടെയും കൂദാശകളിലൂടെയും നമുക്കു ലഭ്യമാക്കുന്ന മര്‍ഗങ്ങളാണു.

ദൈവരാജ്യത്തെ സഭയില്‍ മാത്രം ഒതുക്കി നിര്ത്തുവാന് സാധ്യമല്ല. കാരണം ദൈവരാജ്യത്തിന്റെ വിസ്ത്രുതി സഭയേയും കഴിഞ്ഞു നില്ക്കുന്നതാണൂ. അതായതു അവിടെ പ്രവര്‍ത്തിക്കുന്ന ശക്തി പരിശൂദ്ധാത്മാവാണൂ.
( അതുകൊണ്ടാണു ഞാന്‍ മുകളില്‍ പറഞ്ഞതു പരിശുദ്ധാത്മാവു അഭയ്ക്കു പുറത്തും അതായതു വിജാതീയരുടെയിടയിലും പ്രവര്‍ത്തിക്കുമെന്നു പറഞ്ഞതു )

അരൂപിയുടെ പ്രവര്ത്തനത്തിനു അതിരുകള് ഇല്ലാ. ദൈവാത്മാവിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി സ്വയം തുറന്നുകൊടുക്കുന്നിടത്തു അവിടുന്നു പ്രവര്‍ത്തിക്കുന്നു.

സഭയെന്നു പറയുന്നതു ദൈവരാജ്യത്തിന്‍റെ കൂദാശയായിതീരാന്‍ വിളിക്കപ്പെട്ടവരുടെ സമൂഹമാണു. ( വിളിച്ചുകൂട്ടപ്പെട്ടവരുടെസമൂഹം )
അതേസമയം തന്നെ അയക്കപ്പെട്ടവരുടെ സമൂഹവുമാണു.

ചുരുക്കത്തില് സഭയില്‍


!) ദൈവരാജ്യത്തിന്‍റെ സാന്നിധ്യം
2) അതിലേക്കു വളര്‍ച്ച പ്രാപിക്കുന്നവര്‍
3)അതിന്റെ വളര്‍ച്ചക്കായുള്ള സുവിശേഷപ്രഘോഷണവും 
4)കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതു ദൈവരാജ്യം വളര്‍ത്താനാണു
5)ദൈവരാജ്യത്തിലെ സ്വര്‍ഗീയവിരുന്നിന്‍റെ മുന്നാശ്വാദനം സഭയില്‍നടക്കുന്നു

രണ്ടാം ജനനം അവിടുന്നാവശ്യപ്പെടുന്നതു ദൈവരാജ്യപ്രവേശനത്തിനാണു. ഇങ്ങനെ വിളിക്കപ്പെടുന്നവരുടെ വ്യവസ്ഥയാണു 3:5 ല്‍ കാണുന്ന ജലത്താലും ആത്മാവിനാലുമുള്ളജനനം അങ്ങ്നെ ജനിക്കുന്നവന്‍ ദൈവരാജ്യത്തിനവകാശിയാകുന്നു. കാരണം സഭയില്‍ അവിടുത്തെ അരൂപിപ്രവര്ത്തിക്കുന്നതിനാലും , ദൈവരാജ്യത്തിന്‍റെ മുന്നാസ്വാദനം സഭയില്‍ ലഭ്യമായതിനാലുമാണു.

ഇത്രയും നേരം നമ്മള്‍ പൊതുവായ ചിലകാര്യങ്ങളാണു മനസിലാക്കിയതു ഇനിയും. വീണ്ടും വിഷയത്തിലേക്കുവരാം

സഹോദരന്‍ രക്ഷിക്കപ്പെട്ടോ?


പൊതുവായിപറഞ്ഞാല്‍ മനുഷ്യനായി ജനിച്ചവരും ഇനിയും ജനിക്കാനുള്ളവരും രക്ഷിക്കപ്പെട്ടുകഴിഞ്ഞവരാണു.പക്ഷേ അതുപൂര്‍ണമായിട്ടില്ല.ഓരോരുത്തരം അതു സ്വന്തമാക്കണം അതിനു അവനവന്‍ തന്നെ പരിശ്രമിക്കണം .

ഒരൂദാഹരണം പറയാം മനുഷ്യരെല്ലാം. ആഴക്കടലിലായിരുന്നുവെന്നു സങ്കല്പിക്കുക.അവിടെനിന്നും രക്ഷപെടാന്‍ മനുഷ്യനു സ്വയമായി കഴിയില്ല. അതിനാല്‍ അവരെ കരയിലെതീരത്തു എത്തിച്ചു.ഇനിയും അവനുതന്നെ കരയിലേക്കു നടന്നു കയറാം അരനീര്‍ വെള്ളം അധവാനിലയുള്ളസ്ഥാനത്തു എത്തി. അവന്‍ രക്ഷിക്കപ്പെട്ടു. പക്ഷേ പൂര്‍ണമായിട്ടില്ല. ഇനിയും വേണമെങ്കില്‍ അവനു രക്ഷപെടാം അവനു മനസുണ്ടെങ്കില്‍ !
“മരണവും ജീവനും അവന്‍റെ മുന്‍പില്‍ വെച്ചിരിക്കുന്നു എതുവേണമെങ്കിലും അവനു തിരഞ്ഞെടുക്കാം “

ഇത്രയും രക്ഷ എല്ലാമനുഷ്യര്‍ക്കും ദൈവം ദാനമായികൊടുത്തു.ഇതില്‍ ജാതിവ്യത്യാസമില്ല. മനുഷ്യജാതിയില്‍ പെട്ടവരെല്ലാം
ഒരാള്‍ സഭയുടെ അംഗം ആയതുകൊണ്ടു ( സ്നാനം സ്വീകരിച്ചതുകൊണ്ടു)
രക്ഷിക്കപ്പെട്ടുവെന്നു പറയാന്‍ പറ്റില്ല. രക്ഷയുടെ മാര്‍ഗത്തിലാണെന്നുപറയാം
അതുകൊണ്ടാണു സഭ ഇപ്രകാരം പഠിപ്പിക്കുന്നതുഒരാള്‍ രക്ഷിക്കപ്പെട്ടുവെന്നു പറയാന്‍ സാധിക്കുന്നതു അയാളുടെ മരണത്തോടുകൂടി മാത്രമേ സാധീകൂകയുള്ളു . കാരണം എതു സമയത്തും വീണുപോകാനുള്ള സാധ്യതയുണ്ടൂ സ്വര്‍ഗോന്മുഖയാത്ര ഒരു നൂല്പാലത്തിലൂടെയുള്ള ഒരുയാത്രയാണെന്നുപറയാം സൂക്ഷിച്ചില്ലെങ്കില്‍ എതു സമയത്തും വീണുപോകാം

“ മരിക്കും മുന്‍പു ആരെയും ഭാഗ്യവാനെന്നു വിളിക്കരുതു മരണത്തിലൂടെയാണു മനുഷ്യനെ അറിയുക .”        ( പ്രഭാ 11: 28 )
ഇതു തന്നെയാണു ശ്ളീഹായും പറയുന്നതു
ഇനിയും ശ്ളീഹാപറയുന്നതു ശ്രദ്ധിക്കാം

 ഫിലിപ്പി 3:12 മുതല്‍    കൊടുത്തിരിക്കുന്നതു ഇതിന്‍റെ വിശദീകരണമാണു .
“ ഇതു എനിക്കു കിട്ടി കഴിഞ്ഞെന്നോ ഞാന് പരിപൂര്ണനായെന്നോ അര്ത്ഥമില്ല ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നേ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. “ ഫിലിപ്പി 3: 12- 13 )

അതുകൊണ്ടാണു സഭ പഠിപ്പിക്കുന്നതു സഭാതനയര്‍ എല്ലാം രക്ഷയുടെ പാതയില് സ്വര്ഗൊന്മുഖമായി സന്ചരിച്ചുകൊണ്ടിരിക്കുന്നു ,   അധവാ പൂര്‍ണതയിലേക്കു സന്‍ചരിച്ചുകൊണ്ടിരിക്കുന്നു.

“യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന് ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു.“ ( 3:14 )
ശ്ളീഹാ പോലും രക്ഷിക്കപെട്ടു കഴിഞ്ഞെന്നു പറയുന്നില്ല.

അറ്റില്‍ പോയി മുങ്ങിയിട്ടു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടക്കുന്നവര്‍ മൂഡ് സ്വര്‍ഗത്തിലാണു.

നാശത്തിലേക്കു സന്‍ചരിക്കുന്നവര്‍

“ എന്നാല്‍ പലരും ക്രിസ്തുവിന്റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നുവെന്നു പലപ്പോഴും നിങ്ങളോടുഞാന്‍ പറഞ്ഞിട്ടുള്ളതു തന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്ത്തിക്കുന്നു. നാശമാണു അവരുടെ അവസാനം ഉദരമാണു അവരുടെ ദൈവം .“     ( ഫിലി. 3 : 18-19 )
പലരും ക്രിസ്തുവിന്‍റെ കുരിശിനും അതില്‍നിന്നും ഉണ്ടാകുന്നരക്ഷക്കും എതിരായിനില്ക്കുന്നവരാണു .കുരിശിന്‍റെ ശത്രുക്കള്‍  ( 1കോറ്.1:13 ) പ്രതിയോഗികളുടെ പ്രവര്‍ത്തനം വിനാശകരമാണെന്നാണു ശ്ളീഹാ പലപ്പോഴും പറയുക.

മാമോദീസാ

മാമോദീ സാവഴി ഒരുവനില്‍ വരുന്ന വ്യതിയാനങ്ങള്‍.
 (1) ക്രിസ്തുവിന്‍റെ മരണത്തോടു താദാല്‍മ്യപ്പെടുന്നു. (യോഹ 3:10 )
2) പാപത്തിനു മരിക്കുന്നു ( റൊമാ. 6:2 )
3) ക്രിസ്തുവിനുള്ളവനായിതീരുന്നു
4) അവന്‍ പപമാര്‍ഗം ഉപേക്ഷിക്കാന്‍ ബാധ്യസ്ഥനാണു.


ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണു എല്ലാവരും ഇതു മനസിലാക്കാന്‍ വേണ്ടിയാണു താന്‍ ഇതുവരെ അതു സ്വന്തമാക്കിയെന്നു തീര്‍ത്തുപറയാത്തതു.
അതിനാല്‍ നാമെല്ലാവരും രക്ഷയുടെ പാതയില്‍ കൂടി സന്‍ചരിക്കുന്നവരാണു രക്ഷിക്കപ്പെട്ടെന്നു തീര്‍ത്തു പറയാന്‍ പറ്റില്ല.

എല്ലാവരും രക്ഷിക്കപ്പെട്ടു. എന്നുപറഞ്ഞാല്‍ രക്ഷയുടെ പാതയിലാണൂ. മരണത്തോടുകൂടിമാത്രമേ രക്ഷയുടെ പൂര്ണതയില്‍ എത്തുകയൊള്ളു.

പാപമോചനത്തിനുള്ള മാമോദീസാ ഒന്നുമാത്രം

ഒരിക്കല്‍ സ്നാനം സ്വീകരിച്ചയാള്‍ പിന്നെ  എത്ര അാറ്റില്‍ കുളിച്ചാലും അധവാ കുളിപ്പിച്ചാലും പാപമോചനമില്ല. ശാരീരികശുദ്ധികിട്ടും സോപ്പു ഉപയോഗിക്കണമെന്നു മാത്രം.



ഒരിക്കല് സ്നാനം സ്വീകരിച്ചു സഭയുടെ അംഗമായിതീര്‍ന്ന ഒരാളെ ആരെങ്കിലും വന്നു ആറ്റില്‍ മുങ്ങിയാല്‍ രക്ഷിക്കപ്പെടുമെന്നുപറഞ്ഞു ചാക്കിടാന്‍ ശ്രമിച്ചാല്‍ സഹോദരാ അതു പിശാചിന്‍റെ തന്ത്രമാണു വീണുപോകരുതു.   “ അവരെ വീട്ടില്‍പോലും കയറ്റരുതു അവരെ അഭിവാദനം ചെയ്യുകപോലുമരുതു “ ( 2 യോഹ. 10 )

അവരുടെ മറ്റോരടവു

ശിശുക്കളായിരുന്നപ്പോഴുള്ള സ്നാനമായിരുന്നു വിശ്വസിച്ചു സ്നാനം സ്വീകരിക്കണം അതിനാല്‍ വന്നു ആറ്റില്‍ മുങ്ങുകയെന്നു പറയും അല്ലെങ്കില്‍ പിന്നെ ചോദിക്കുന്ന ചോദ്യമാണു ശിശുക്കള്‍ക്കു സ്നാനം കൊടുക്കാന്‍ എവിടെ പറഞ്ഞിരിക്കുന്നു ?

സഹോദരാ ഇതിലൊന്നും വീണുപോകരുതു അവരോടു ചോദിക്കുക.

1)    വിശ്വാസത്തോടെ യേശുവിന്‍റെ അടുത്തുവന്നരോഗികളെ സൌഖ്യപ്പെടുത്തിയതുപോലെതന്നെ രോഗികള്‍ക്കുവേണ്ടിയും പിശാചു ബാധിതര്ക്കുവേണ്ടിയും തളര്‍വാതരോഗികള്‍ക്കുവേണ്ടിയുംമറ്റുള്ളവരുടെ വിശ്വാസം കണ്ടു യേശു സൌഖ്യം കൊടുത്തു. അതുപോലെ മരിച്ചവരെപ്പോലും ഉയര്‍പ്പിച്ചു അതിനര്‍ത്ഥം മറ്റോരാള്‍ക്കുവേണ്ടി ( അവര്‍ക്കു-- സൌഖ്യം ലഭിക്കുന്നവര്‍ക്കു  കഴിവില്ലാത്തപ്പോള്‍ ) അവരുടെ വേണ്ടപ്പെട്ടവരുടെ വിശ്വാസം ധാരാളം മതി യേശുവിനു , പരിശുദ്ധാരൂപിക്കു പ്രവര്‍ത്തിക്കാന്‍

2)    കുടുംബം മുഴുവനും സ്നാനം സ്വീകരിച്ചെന്നു ബൈബിളില്‍പറഞ്ഞിരിക്കുന്നതു കുഞ്ഞുകുട്ടിമുഴുവന്‍ സ്നാനം സ്വീകരിച്ചുവെന്നാണു
 
3)     കുഞ്ഞുങ്ങളെമാറ്റിനിര്ത്തിയതായിട്ടോ കുഞ്ഞുങ്ങള്‍ക്കു സ്നാനം കൊടുക്കരുതു എന്നു എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ ?
ഈചൊദ്യങ്ങള്‍ക്കൊന്നും അവര്ക്കു ഉത്തരം തരാന്‍ സാധിക്കില്ല. എങ്ങനെയെങ്കിലും നിങ്ങളെ വലയില്‍ പെടുത്തി അവരുടെ കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമത്തില്‍ അവരുടെ വലയില്‍ വീഴാതെ സൂക്ഷിക്കുക.

പെന്തക്കോസ്തു സഹോദരന്മാരോടു ഒരു വാക്കു 

നിങ്ങള്‍ യേശുവിന്‍റെ സഭയില്‍ കയറി ആളൂകളെ തെറ്റിക്കാതെ ഈ ഇന്‍ഡ്യാ മഹാരാജ്യത്തു ക്രിസ്ത്യാനികളല്ലാത്തവര്‍ എതാണ്ടു 97 % ആളുകളൂണ്ടു അവരുടെ അടുത്തെക്കുപോകുക. യേശുവിനെ അറിയാത്തവര്‍ക്കു അല്പം വെളിച്ചം പകര്‍ന്നുകൊടുക്കുക.

കടലില്‍നിന്നും മീനെ പിടിച്ചു വള്ളത്തിലിട്ടിരിക്കുന്നു. ആ വള്ളത്തില്‍ നിന്നും പിടിക്കാതെ കടലിലേക്കു ചൂണ്ടയിടുക. നിങ്ങള്‍ സഭയിലുള്ളവരെ യല്ല മാനസാന്തരപ്പെടുത്തേണ്ടതു. സഭക്കുപുറത്തു എത്രയോ കോടികള്‍ അലയുന്നു. അങ്ങോട്ടൂപോകുക.

യേശുവിന്‍റെ ആലയില്‍ നിന്നും മോഷ്ടിക്കാന്‍ ശ്രമിക്കരുതു അതിനുവേണ്ടി എന്തെല്ലാം അടവുകളാണു നിങ്ങള്‍  പ്രയോഗിക്കുന്നതു ? എതെല്ലാം വേഷങ്ങള്‍ കെട്ടുന്നു ? സഭയില്‍ നിങ്ങളുടെ അബദ്ധ ഉപദേശങ്ങള്‍ ആവശ്യമില്ല.അവിടെ ആവശ്യത്തിനു മെത്രാന്മാരും വൈദികരും ഉണ്ടു  . 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...