Thursday, 23 February 2017

കൌണ്സിലിംഗ്

മുപ്പതില്‍ താഴെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി .വിവാഹിതയാണു.വളരെ വിഷമം കടിച്ചമര്ത്തുന്നുണ്ടെന്നുതോന്നും .

" നമ്മള്‍ പ്രാര്ത്ഥിക്കുന്നതെന്തും ലഭിക്കുമെന്നാനെല്ലോ യേശു പറഞ്ഞിരിക്കുന്നതു . ഞാന്‍ ചെറുപ്പം മുതലേ ദിവസവും പള്ളിയില്പോകുകയും പ്രാര്ത്ഥിക്കുകയും ചെയ്യുമായിരുന്നു.അറിഞ്ഞുകൊണ്ടു ആര്‍ക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ല.

പ്രാര്ത്ഥനമുടക്കില്ലായിരുന്നു. വീട്ടില്‍ ദിവസവും പ്രാര്ത്ഥനയുണ്ടു മദ്യപാനികള്‍ക്കുവേണ്ടിയും അവരുടെ മാനസാന്തരത്തിനുവേണ്ടിയും പ്രാര്ത്ഥിക്കുമായിരുന്നു. ഞങ്ങള്‍ യൂത്തു പ്രാര്ത്ഥനയില്ലാത്തവീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍കൊടുക്കുകയും അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്യുമായിരുന്നു.

അതുപോലെതന്നെ ഞാന്‍ വിവാഹിതയാകുമ്പോള്‍ സല്സ്വഭാ വിയായ ,പ്രാര്ത്ഥനയുള്ള ,സല്സ്വഭാവിയായ ഒരു ഭ്ര്ത്താവിനെ കിട്ടാനും പ്രാര്ത്ഥിക്കുമായിരുന്നു. യേശുവിന്‍റെ നാമത്തില്‍ ചോദിക്കുന്നതെല്ലാം ലഭിക്കുമെന്നാണെല്ലോ അവിടുന്നു പറഞ്ഞിരിക്കുന്നതു ഞാന്‍ എത്രയോ കാലമായി വിശ്വാസത്തോടെ ചോദിച്ചു അപേക്ഷിച്ചു എന്നിട്ട് ........

മുഴുവിപ്പിക്കാതെ കണ്ണു തുടച്ചു .കണ്ണിര്‍ കവിളില്‍ ക്കൂടി ഒഴുകുന്നു.
കുറച്ചു സമയം അവള്‍ക്കു അനുവദിച്ചിട്ടു ഞാന്‍ ചോദിച്ചു  എന്നിട്ടു ?
" എനിക്കുകിടിയഭര്ത്താവു മദ്യപാനിയാണു. പ്രാര്ത്ഥിക്കില്ല. പള്ളിയോടു വലിയ താല്പ്പര്യം ഇല്ല.

വീണ്ടും നിശബ്ദം കവിളില്ക്കൂടി കണ്ണീര്‍ ഒഴുകുന്നു.            

വീട്ടിലുള്ളവര്‍ പ്രാര്ത്ഥിക്കുമോ ? കുടുംബ പ്രാര്ത്ഥന ?
" അവിടെ ഒന്നുമില്ലായിരുന്നു.ഇത്രയും നാളുകൊണ്ടൂ വീട്ടില്‍ കുടുംബപ്രാര്ത്ഥന ആരംഭിച്ചു, ഭര്ത്താവോഴിച്ചു ബാക്കിയെല്ലാവരും ഇപ്പ്പ്പോള്‍ പ്രാര്ത്ഥിക്കും. എല്ലാവരും പള്ളിയില്‍ പോകാന്‍ തുടങ്ങി.

ഇതില്‍ നിന്നും മോള്‍ക്കു എന്തെങ്കിലും മനസിലായോ ?

" എന്‍റെ പ്രാര്ത്ഥനദൈവം കേട്ടില്ലെന്നു ! "

അല്ലമോളേ ! ഈ വീട്ടുകാരും ദൈവത്തിന്‍റെ പ്രിയപ്പെട്ടമക്കളാണു.അവിടെ പ്രാര്ത്ഥനയില്ലായിരുന്നു മോളു വന്നു ആ ഭാഗം നേരേയാക്കി .പള്ളിയില്പോകുന്ന പതിവൂണ്ടാക്കി.ഭര്ത്താവൊഴികെയുള്ളവരെ നേര്‍പാതയില്‍ നയിക്കാന്‍ മോള്‍ക്കു സാധിച്ചു. ഇനിയും ഭര്ത്താവും നേരേയാകും സംശയം വേണ്ടാ ,ഈ  മനുഷ്യരേ യും  വീട്ടുകാരേയും രക്ഷിക്കേണ്ടതു കര്ത്താവിന്‍റെ ആവശ്യ്മായിരുന്നു അതിനു മകളെയാണു പിതാവുതിരഞ്ഞെടുത്തതു .മറ്റൊരാളായിരുന്നെങ്കില്‍ അവളും ഇവരില്‍ ഒരാളായി എല്ലാവരും നശിക്കാന്‍ ഇടവരുമായിരിക്കണം.

അതിനായി മോളേ പ്രത്യേകം തിരഞ്ഞെടുത്തതാണു .പിതാ്വിന്‍റെ ഓമനമകളെതന്നെയാണു ഈ പ്രത്യേകദൌത്യം പിതാവു ഏള്‍പ്പിച്ചതു. അതു ഭംഗിയായി ചെയ്യുന്നതുകണ്ടൂ പിതാവു സന്തോഷിക്കുന്നുണ്ടൂ, മോള്‍ ചെയ്തുകൊണ്ടിരിക്കുന്നതു തുടര്ന്നുകൊള്ളുക പിതാവു പ്രതിഫലം നല്കും നിശ്ചയം !

അവളുടെ മുഖം വികസിച്ചു. ചെറിയ പുന്‍ചിരി ആ കവിളില്‍ വിടര്ന്നു !

Wednesday, 22 February 2017

നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു !.

മനുഷ്യര്‍ പുറമേ കാണുന്നതു വെച്ചു വിധിപറയുമ്പോള്‍ ദൈവം ഹ്രുദയവും മനസാക്ഷിയും നോക്കി വിധിക്കുന്നു. ഒരിക്കല്‍ ദിവ്യബലിക്കു വൈദികന്‍ ദിവ്യബലിയില്‍ പലതും തെറ്റിച്ചു. വലിയ വിഷമം തോന്നി ഞാന്‍ പെട്ടെന്നു അരമനയില്‍ അറിയിച്ചു. പെട്ടെന്നു വികാരിജനറാള്‍ അച്ചന്‍ വന്നു .അനുനയത്തില്‍ അച്ചനേയും കൂട്ടി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ പരിശോധിച്ചിട്ടു അച്ചനെ അഡ്മിറ്റു ചെയ്തു .ഓപ്പറേഷന്‍ വേണ്ടിവന്നു തലച്ചോറിലെ ഒരു നരമ്പിനു വന്ന തകരാറായിരുന്നു. മറ്റോരിക്കല്‍ വിവാഹസര്‍ട്ടിഫിക്കേറ്റു വാങ്ങാന്‍ വന്ന വിധവയായ സ്ത്രീയോടും അവരുടെ മകളോടും അച്ചന്‍ പറഞ്ഞ വാക്കുകള്‍ (ഒരു വൈദീകന്‍ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ) അവരെ സങ്കടപ്പെടുത്തി. ഇവിടേയും അച്ചന്‍റെ തലച്ചോറില്‍ വന്ന ചിലതകരാറായിരുന്നു .അതൊന്നും മനസിലാക്കാതെ വികാരികൊള്ളാമല്ലോ ഈ പ്രായത്തില്‍ (75 ) ഇദ്ദേഹം ഇത്രമോശമായി പെരുമാറിയെങ്കില്‍ നല്ലപ്രായത്തില്‍ ഇയാള്‍ ആരായിരുന്നു വെന്നു ചിലര്‍ പറഞ്ഞതു സത്യത്തില്‍ നിന്നും എന്തു അകലത്തിലായിരുന്നു. ? ഒരിക്കല്‍ ഒരു റിലിജിയസ് ഹൌസില്‍ ഒരു സെമിനാര്‍ നടക്കുകയായിരുന്നു അവിടുത്തെ ഒരു സന്യാസസഹോദരന്‍ (80) ഒരു ആണ്‍കുട്ടിയോടു വളരെ മ്ളേശ്ചമായി പഎരുമാറിയതു ഇതുപോലെ ഒരു സംഭവമായിരുന്നു. അതും അദ്ദേഹം മനപ്പൂര്വം ചെയ്തതല്ലായിരുന്നു. തലച്ചോറില്‍ വന്ന മാറ്റമായിരുന്നു. ചിലര്‍ക്കു പ്രോസ്റ്റ്രേറ്റു ഗ്ളാന്ഡി‍ന്‍റെ തകരാറുകൊണ്ടും വളരെ അബ്നോര്മ്മലായി പ്രവര്ത്തിക്കുന്നവരേയും കാണാം. ചിലപ്പോള്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്നും വരാം .ഇതു കണ്ടു ആ വല്യപ്പ്നെ അടിക്കുകയല്ലവേണ്ടതു ഒരു ഡോക്ടറുടെ സഹായം എത്തിച്ചു കൊടുക്കുക യാണുവേണ്ടതു ! മനുഷ്യന്‍ പുറമേ നോക്കുന്നു. !!!!!!!!!!!! ഞാന്‍ ഇതു എന്തിനു എഴുതി ? ഒരു മകന്‍റെ സങ്കടമാണു എന്നെ ഇതിനു പ്രേരിപ്പിച്ചതു ഇന്നലെ ഒരു സഹോദരനെ കണ്ടു ! കുശലപ്രശനങ്ങള്‍ക്കിടയില്‍ അയാളുടെ അപ്പന്‍റെ വിവരവും തിരക്കി ? എങ്ങനെ യുണ്ടൂ ആരോഗ്യം ? അയാള്‍ അല്പം നിരാശനായിപ്പറഞ്ഞു : ഒന്നും പറയേണ്ടാ ......... വലിയ പ്രശനങ്ങളാണെന്നു !! അയാളുടെ അപ്പനു 90 വയസുണ്ടു . ഇളയമകനോടോത്തു താമസിക്കുന്നു. അപ്പന്‍റെ പേരില്‍ ഇട്ടിരുന്നസ്ഥലവും അവര്‍ എഴുതിവാങ്ങിയിട്ടു വില്ക്കുകയും ചെയ്തു. ഇപ്പോള്‍ അപ്പന്‍ ഒരു അധികപറ്റാണു. ഒരു മകന്‍ അടുത്തുതന്നെതാമസിക്കുന്നു.ആ മകനുമായിട്ടാണു സംസാരിച്ചതു. കഴിഞ്ഞദിവസം അപ്പ്ന്‍ ജനലിങ്കല്‍ നിന്നു ഈ മക്നെ വിളിച്ചു ഉടനെ വിവരം അറിയാന്‍ ചെന്നപ്പോള്‍ അപ്പനെ ഒരു മുറിയില്‍ പൂട്ടി ഇട്ടിരിക്കുന്നു. അനുജത്തി അപ്പന്‍റെ കൈപിടിച്ചു തിരിച്ചിരിക്കയാണു . എന്താ വിവരമെന്നു ചോദിച്ചപ്പോള്‍ അനുജത്തി പറഞ്ഞതു " ഇയാള്‍ക്കു ........ ന്‍റെ അസുഖമാണെന്നു .അപ്പന്‍ മകനോടു പറഞ്ഞു മോനെ ഞാനൊന്നും അറിഞ്ഞതല്ല. ഈ സമയം അപ്പന്‍ കരയുന്നുണ്ടായിരുന്നെന്നാണു ഇയാള്‍ പറഞ്ഞതു .എന്തു ചെയ്യുന്നു ? അയാള്‍ക്കു വിഷമം . സത്യം എന്താണെന്നു അറിയില്ലല്ലോ ? ഏതായാലും ഒരു കാര്യം നാം മനസിലാക്കണം ശാരീരികമായി ബലക്ഷയം സംഭവിച്ചയാള്‍ ഇനിയും എന്തെങ്കിലും പറഞ്ഞാല്തന്നെ എന്തെങ്കിലും വൈകല്ല്യമാണന്നു നാം മനസിലാക്കണം . മനുഷ്യനെ സംബന്ധിച്ചു പരഞ്ഞാല്‍ ശാരീരികമായിട്ടാണു ആദ്യം വാര്‍ദ്ധക്യം അനുഭവപ്പെടുക. എന്നാലും മാനസീകമായി അയാള്‍ ചെറുപ്പമായിരിക്കും. വളരെ ക്കഴിഞ്ഞാകും മാനസീകമായും അയാള്‍ വ്രുദ്ധനാണെന്നു മനസിലാക്കുക. മറ്റൊന്നാണു മുകളില്‍ നാം കണ്ട വൈകല്ല്യങ്ങള്‍ . എന്തു തന്നെയായാലും ഇയാളുടെ ധിക്കാരം കൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നതെന്നു ചിന്തിച്ചു അയാളെ താറടിക്കരുതു. മറ്റുചിലര്‍ പരസ്യമായിതന്നെ ചില ലൌഗീക ചാപല്ല്യങ്ങള്‍ കാണിച്ചെന്നു വരാം .ഇതൊക്കെ മനസിലാക്കി പെരുമാറാതെയിരുന്നാല്‍ ജീവിതം ദുഷക്കരമാകും. പലവീട്ടിലും ജീവിതം ദുഷ്ക്കരമാകുന്നതു ഇങ്ങനെ തെറ്റായ തീരുമാനം എടുത്തു പ്രായമായവരെ ഒറ്റപ്പെടുത്തുന്നതിലാണു. ഭാര്യ പറയുന്നതു അതേപടി ഭര്ത്താവു മനസിലാക്കിയാല്‍ അപ്പനെ ഒറ്റപ്പെടുത്തും മുറിയില്‍ പൂട്ടിയിടും ഇതൊക്കെ വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും മാത്രമല്ല അനുഗ്രഹക്കുറവും അവിടെ യുണ്ടാകും. അതിനാല്‍ വര്‍ദ്ധക്യ മനശാസ്ത്രം അല്പം പഠിക്കുന്നതു നന്നായിരിക്കും !

Monday, 20 February 2017

ദൈവകാരുണ്യത്തിന്‍റെ പുല്ലാം കുഴലായി രൂപപ്പെടാന്‍ !

പലതരം നൊമ്പര പ്രക്രിയകളിലൂടെ കടന്നു പോകുമ്പോള്‍ !

ആകുലതയും ഉത്ക്കണ്‍ഠയും !

" നാളെ എന്തു സംഭവിക്കും എന്നതിനെ ഓര്ത്തു നീ ഉത്ക്കണ്ടപ്പെടെരുതു .മറിച്ചു ഇന്നു ദൈവം നിന്നില്‍ ചെയ്തുകൊണ്ടിരിക്കുന്ന അല്ഭുതകരമായ ചെയ്തികളെ കാണാനും അവയോടു സഹകരിച്ചു പ്രവര്ത്തിക്കാനും നിനക്കാകണം അതുമതി "

ഭക്ഷണമില്ലെല്ലോ യെന്നോര്ത്തു ആകുലപ്പെടാതെ നിനക്കു ലഭിച്ച ജീവനെഓര്ത്തു സന്തോഷിക്കാനും,തമ്പുരാനു  നന്ദി പറയാനും കഴിയണം .ധരിക്കാന്‍ വസ്ത്രം ഇല്ലെല്ലോ എന്നോര്ത്തു ഉത്കണ്‍ഠപ്പെടാതെ ശരീരം ഉണ്ടെല്ലോയെന്നോര്ത്തു ആനന്ദി‍ക്കുക.

ജീവനും ശരീരവും നിനക്കുതന്ന ദൈവം നിനക്കു ആവശ്യമായ ചെറുതും വലുതുമായതെല്ലാം തരുമെന്നു വിശ്വസിക്കുക.

" ക്രിസ്തീയതയുടെ ഹ്രുദയം കാരുണ്യമാണെന്ന ഫ്രാന്സീസ് മാര്‍ പാപ്പായുടെ കണ്ടെത്തല്‍ തീര്ത്തും ശരിയാണു. ആരംഭം മുതലേ അങ്ങനെതന്നെയായിരുന്നു.

എന്നാല്‍ വഴിയിലെങ്ങോവെച്ചു കാരുണ്യവും ആര്‍ദ്രതയും സഭാജീവിതത്തിന്‍റെ ഹ്രുദയ ഭാഗത്തുനിന്നു തെന്നിമാറിപ്പോയില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എന്നിട്ടും സഭാജീവിതത്തിന്‍റെ അന്ധകാരങ്ങളിലൊക്കെ മിന്നാമിനുങ്ങുകളെപ്പോലെ  ,അധവാ കൈത്തിരിയുടെ വെളിച്ചവുമായി ദൈവകാരുണ്യത്തിന്‍റെ    മനുഷ്യര്‍ പ്രകാശം പരത്തികൊണ്ടു നില്ക്കുന്നുണ്ടായിരുന്നു.
ചിലവൈദീകരേയും ,കന്യാസ്ത്രീകളേയും അല്മായ പ്രമുഖരേയും ദൈവം തന്നെയാണു അയക്കുന്നതു സഭാജീവിതത്തില്‍ വിശ്വാസികളില്‍ ,സഭാതനയരില്‍ , കടന്നുകൂടുന്ന വിശ്വാസക്കുറവിനേയും അതില്ക്കൂടി കടന്നുവരുന്ന അന്ധകാരത്തെയും അകറ്റുവാനായി അവ്ശ്യമായ നുറുങ്ങു വെളിച്ചവുമായി. പക്ഷേ അങ്ങനെയുള്ള നുറുങ്ങു വെളിച്ചത്തില്‍ പോലും സ്വയം കാണാന്‍ കഴിയാതെ സഭയില്‍ തന്നെ ,അധവാ നേത്രു സ്ഥാനങ്ങളില്‍ പോലും ,ആളുകള്‍ വര്‍ദ്ധിച്ചുവന്നതിന്രെ ഫലമായി വലിയ ഒരു പരിവര്ത്തനം ആവശ്യ്മാണെന്നു മനസിലാക്കിയ ദൈവം തന്നെ തന്റെ പുത്രന്രെ ഉപദേശങ്ങളും ചെയ്തികളും സഭാതനയരെ പഠിപ്പിക്കുവാനായി ഇതാ ഈ കാലഘട്ടത്തിന്‍റെ ആവശ്യ്മായ തലവനെ ഫ്രാന്സീസ് പാപ്പായില്ക്കൂടി സഭക്കു , ലോകത്തിനു ,ദൈവം നല്കിയിരിക്കുന്നു,

യേശുവിന്‍റെ ജീവിതത്തിന്‍റെ കേന്ദ്രമായ ഹ്രുദയാര്‍ദ്രതയുടെ മാനുഷീകരൂപമാണു ഫ്രാന്സീസ് മാര്‍പാപ്പാ. ഒരു സുപ്രഭാതത്തില്‍ അതുപോലെ രൂപപ്പെട്ടതല്ല ദീര്‍ഘകാലത്തെ തപസിന്‍റെയും പ്രാര്ത്ഥനയുടേയും ഫലമാണു. മെത്രാനായിരിക്കുമ്പോഴും ബസില്‍ യാത്രചെയ്യാനും ,സ്വയം ഭക്ഷണം പാകം ചെയ്യാനും  ഒക്കെ അദ്ദേഹത്തിനുകഴിയുമായിരുന്നു. ചുരുക്കത്തില്‍ നീണ്ട വര്ഷങ്ങളിലൂടെയുള്ള ഉരുക്കലിലൂടെയും , ഉടച്ചു വാര്‍ക്കലിലൂടെയും ആണു ഫ്രാന്സീസെന്ന കരുണാമയന്‍ രൂപപ്പെടുകയും അദ്ദേഹം നമ്മുടെ സഭയുടെ തലവനായി ദൈവം തിരഞ്ഞെടുക്കുകയും ചെയ്തു.

നിത്യസൂര്യനായ യേശുവിന്‍റെ പ്രതിപുരുഷനായി സഭയെ മുഴുവന്‍ പ്രകാശധോരണിയില്‍ പ്രകാശിപ്പിക്കാനായി ദൈവം നിയമിച്ച കരുണാമയനാണു ഫ്രാന്സീസ് പാപ്പാ.

ഇത്തരമൊരു കാരുണ്യരൂപത്തെ സഭാതലപ്പത്തേക്കു തമ്പുരാന്‍ കൊണ്ടുവന്നതെന്തിനു ?

സഭാജീവിതത്തില്‍ എപ്പോഴോ പാര്‍ശ്വവല്ക്കരിക്കപ്പെട്ടു പോയ കാരുണ്യത്തെ സഭയുടെ ഹ്രുദയ ഭാഗത്തു പുന:പ്രതിഷ്ഠിക്കുക യെന്ന ദൈവീക പദ്ധതിയാണു ഇവിടെ ഫ്രാന്സീസ് പാപ്പായില്‍ കൂടി പൂര്ത്തീകരിക്കപ്പെട്ടതു .

ഇതിന്‍റെ ഫലമായി കാരുണ്യത്തിന്രെ മിന്നാമിനുങ്ങുകളായി  ലോകത്തിന്രെ പലഭാഗങ്ങളിലും പ്രവര്ത്തിക്കുന്ന കാരുണ്യമൂര്ത്തികളെ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും, അതോടോപ്പം എല്ലാമനുഷ്യ ഹ്രുദയങ്ങളിലും ചാരം മൂടിക്കിടക്കുന്ന കാരുണ്യത്തിന്‍റെ കനലുകളെ ഊതിക്കത്തിക്കാനും സാധിക്കും.

മുളയുടെ ഒരു തണ്ടു സംഗീതമാധുരി പകരുന്ന ഓടക്കുഴലാകണമെങ്കില്‍ ആ തണ്ടില്‍ പല ദ്വാരങ്ങള്‍ രൂപപ്പെടണം. അപ്പോള്‍ ആ തണ്ടൂ വേദനസഹിക്കേണ്ടിവന്നാല്‍ അതിനെ ഒരു ഓടക്കുഴലാക്കി രൂപാന്തരപ്പെടുത്തുകയാണെന്നും ഈ വേദനയുടെ ഫലമായി സ്വരമാധുരി തുളുമ്പുന്ന ഒരു ഓടക്കുഴല്‍ രൂപപ്പെടുമെന്നും അറിഞ്ഞാല്‍ ഓരോ ശീഷ്യനും കാരുണ്യഭാഷ്യത്തിന്‍റെ ഓടക്കുഅലായി രൂപാന്തരപ്പെടുവാന്‍ പലതരത്തിലുള്ള നൊമ്പരപ്രക്രിയയി ലൂടെ കടന്നുപോകേണ്ടിയിരിക്കുന്നുവെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രചോദനമാണു കരുണാമയനായ ഫ്രാന്സീസ് പാപ്പായില്‍ നിന്നും സഭാതനയര്‍ സ്വീകരിക്കുന്നതു

അങ്ങനെ നാമെല്ലാവരും ദൈവകാരുണ്യത്തിന്‍റെ പുല്ലാം കുഴലായി രൂപപ്പെടുന്നതു പരിത്യാഗത്തിലും,   പരസ്നേഹത്തിലും പ്രാര്ത്ഥനയിലും കൂടി മാത്രമാണു.

നമ്മുടെ നുറുങ്ങുവെളിച്ചം പ്രകാശിക്കേണ്ടതു സ്വന്തം കുടുമ്പത്തിലാണു .അദ്യം കുടുംബം പ്രകാശിക്കണം.കുടുംബത്തില്‍ ഒരാള്‍ പോലും നഷ്ടപ്പെട്ടുപോകാന്‍ പാടില്ല. അതിനു ഒത്തിരി വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടിവരും. ഒത്തിരി ക്രമപ്പെടുത്തലുകളും ക്രമീകരണങ്ങളും ആവശ്യമായിവരും. അതു പലപ്പോഴും വേദനാജനകമായെന്നും വരാം ,എന്നാലും ആരും ദൈവഹിതത്തിനു എതിരായി പ്രവര്ത്തിക്കാതിരുന്നാല്‍ നാം അവരെ യേശുവിനുവേണ്ടി നേടി . അതിനുശേഷം നമ്മുടെ പ്രകാസം പുറത്തേക്കു വ്യാപിക്കണം .

Sunday, 19 February 2017

ആധുനീകലോകത്തില്‍ കുടുംബങ്ങളൂടെ വിളിയും ദൌത്യവും .

1)  ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താമോ ?
2) വേര്‍പിരിഞ്ഞിട്ടു പുനര്‍ വിവാഹം നടത്താമോ ?
3) പുനര്‍ വിവാഹം ചെയ്യുന്നവരോടുള്ള സമീപനം എന്തായിരിക്കണം
4) വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതെ ഒന്നിച്ചു ജീവിക്കാമോ ?
5) ഒന്നിച്ചു ജീവിക്കുന്നവരെ എന്തു ചെയ്യണം ?
6) സ്വവര്‍ഗാനുരാഗികളോടു എങ്ങനെ പെരുമാറണം ?
7) വിവാഹപൂര്വ ലൈഗീകത അനുവദനീയമോ ?
8) വിവാഹാര്ത്ഥികളെ എങ്ങനെ ഒരുക്കണം ?
9) അബോര്ഷന്‍ അനുവദനീയമോ ?
10) മുകളില്‍ പറഞ്ഞിരിക്കുന്നതിന്‍റെ തിക്തഫലം അനുഭവിക്കുന്നവരോടുള്ള സമീപനം എന്തായിരിക്കണം ?

ലോകത്തിലുള്ള എല്ലാറ്റിനും ഒരൂ ലക്ഷ്യമുണ്ടു .ഒാരോ പച്ചിലയും ഒരോ രോഗം സുഖപ്പെടുത്തുവാനും, ഒാരോ മനുഷ്യനും ഒരോ ദൌത്യവും ഉണ്ടു . ഓരോരുത്തര്‍ക്കൂം ലഭിച്ച വിളിക്കനുസ്രിതമായിവേണം ജീവിക്കാന്‍ .അവരവരുടെ ദൌത്യം പൂര്ത്തിയാക്കുന്നാതാണു ജീവീതവിജയം . ഇടക്കുവെച്ചു തകര്‍ക്കുന്നതു വിളിച്ചവനു ഇഷ്ടമുള്ളകാര്യമല്ല. അതുപരാജയത്തിലാണു അവസാനിക്കുക. കുടുംബതകര്‍ച്ച ഇന്നത്തെ ഒരു വലിയ ഭീഷണിയാണു. എങ്കിലും തകര്ന്നവരെ അവരുടെ തകര്‍ച്ചയില്‍ തന്നെ
ഉപേക്ഷിക്കണമോ ? അതോ കല്ല്ലെറിഞ്ഞുകൊല്ലണമോ ? പ്രോലൈഫ് പ്രോഗ്രാം ശക്തമാക്കണമോ ?

കുടുംബജീവിതം !

കുടുബജീവിതത്തിലേക്കുള്ള വീളിലഭിച്ചവര്‍ ആ വിളിക്കു അനൂയോജ്യമായ ജീവിതം നയിക്കണം .എന്നാല്‍ പലപ്പോഴും അതു നിര്‍വഹിക്കാന്‍ കഴിയാതെ വരുന്നു. കുടുംബം തകരുന്നു. പലരും വിവാഹമോചാനം  നേടുന്നു. പുനര്‍ വിവാഹം കഴിക്കുന്നു. മറ്റുചിലര്‍ വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു കൂടി താമാസിക്കുന്നു. ഭാര്യാ ഭര്ത്താക്കന്മാരെ പോലെ ജീവിക്കുന്നു. മറ്റുചിലര്‍ ദൈവം നല്കിയ സമ്മാനത്തെ , കുഞ്ഞുങ്ങളെ നിര്‍ദാക്ഷണ്യം കൊലപ്പെടുത്തുന്നു .( അബോര്ഷന്‍ ) ഇതിന്‍റെ യൊക്കെ അര്ത്ഥം എന്താണു ? ഇവരെ എന്തുചെയ്യണം ? കല്ലെറിയണമോ ?

റോമില്‍ സിനഡിന്‍റെ തീരുമാനം എന്തായിരുന്നു ?

ഇതിനെകുറിച്ചൂ സഭ എന്തു പറയുന്നു ? പാപ്പാ എന്തു പറയുന്നു ? സിനഡില്‍ എന്താണു തീരുമാനിച്ചതു ??

കര്‍ദിനാള്‍ ജോര്‍ജു ആലന്‍ചേരിപിതാവു സിനഡിന്‍റെ വ്വെളിച്ചത്തില്‍ എന്തു പറയുന്നു ? എന്നതു  താഴെ പറയുന്നതു ശ്രദ്ധിക്കുക.

"" കുടുംബങ്ങളുടെ നവീകരണത്തിനും നന്മയ്ക്കുമായി അജപാലനപരമായ അനുധാവനമാണു സഭ നടത്തുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

തിന്മയിലേക്കു വീഴുന്നവര്‍ക്കു മടങ്ങിവരാനും അവരെ സ്വീകരിക്കാനും സഭയില്‍ ഇടമുണ്ട്. വിശ്വാസ, സാമൂഹ്യ വിഷയങ്ങളില്‍ അധികാരത്തിന്റേതല്ല, സ്നേഹത്തിന്റെ ഭാഷയാണു സഭയ്ക്കു പങ്കുവയ്ക്കാനുള്ളതെന്നും കത്തോലിക്കാസഭയുടെ 14-ാമത്തെ സാധാരണ സിനഡിന്റെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുത്തശേഷം റോമില്‍ നിന്നു മടങ്ങിയെത്തിയ മാര്‍ ആലഞ്ചേരി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

സിനഡില്‍ ഉരുത്തിരിഞ്ഞ രണ്ടു പ്രധാനപ്പെട്ട ആശയങ്ങള്‍ അജപാലനപരമായ അനുധാവനവും വിവാഹ ഒരുക്കപരിശീലനവുമാണ്. കുടുംബങ്ങളുടെ വിശ്വാസ, സന്മാര്‍ഗ പരിശീലനത്തില്‍ സഭ എപ്പോഴും അതീവശ്രദ്ധാലുവാണ്. കുട്ടികള്‍, കൌമാരപ്രായക്കാര്‍, യുവജനങ്ങള്‍, വിവാഹാര്‍ഥികള്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവര്‍ക്കും അജപാലകര്‍ ഉചിതമായ പരിശീലനം നല്‍കേണ്ടതുണ്ട്.

ആധുനികലോകത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 2014 ഒക്ടോബറില്‍ രണ്ടാഴ്ച നീണ്ടുനിന്ന അസാധാരണ സിനഡ് നടന്നിരുന്നു. ഈ സിനഡില്‍ കണ്ടെത്തിയ വെല്ലുവിളികള്‍ക്കു പ്രതിവിധികള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തവണത്തെ സിനഡ്, ആധുനികലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന പ്രമേയം സ്വീകരിച്ചത്.

സിനഡ് അംഗീകരിച്ച പ്രമാണരേഖ ഓരോ നിര്‍ദേശത്തിനും ലഭിച്ച അനുകൂല-പ്രതികൂല വോട്ടുകളോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ നിര്‍ദേശവും ഓരോ ഖണ്ഡികയായിട്ടാണ് എഴുതിയിരിക്കുന്നത്. സിനഡിന്റെ ചിന്താധാര അപ്പാടെ ദൈവജനവും ലോകവും അറിയട്ടെ എന്നതാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. ഇനി സിനഡിന്റെ തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി സഭയുടെ ഔദ്യോഗികമായ പ്രബോധനങ്ങള്‍ പാപ്പായുടെ അപ്പസ്തോലിക പ്രബോധനം വഴിയോ മോത്തുപ്രോപ്രിയാവഴിയോ സഭാകാര്യാലയങ്ങളുടെ പ്രബോധനങ്ങള്‍ വഴിയോ പുറത്തുവരും.

മൂന്നു വിഷയങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നതു സംബന്ധിച്ചു പിതാക്കന്മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നു. വിവാഹത്തിനു മുമ്പുള്ള കൂടിത്താമസം, കൌദാശികവിവാഹം സ്വീകരിച്ചവര്‍ വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്ന അവസ്ഥ, സ്വവര്‍ഗ ബന്ധം. ഇവയെല്ലാം പാശ്ചാത്യ രാജ്യങ്ങളിലാണു പ്രധാന പ്രശ്നങ്ങളായിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളെ എതിര്‍വര്‍ഗ സ്നേഹത്തിലേക്കു കൌണ്‍സിലിംഗ് വഴി കൊണ്ടുവരാനാണു ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്. സ്വവര്‍ഗ വിവാഹങ്ങളെ സഭ അംഗീകരിക്കുന്നില്ല. ക്രിസ്തീയവിവാഹം പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ്.

വിവാഹമോചനം നേടി വീണ്ടും വിവാഹം ചെയ്യുന്നവരെ സഭാസമൂഹത്തില്‍ ചേര്‍ത്തു നിര്‍ത്തണമെന്നതുമാത്രമാണു സിനഡിന്റെ അഭിപ്രായം. അതിന് ഓരോ വ്യക്തികളുടെ കാര്യത്തിലും അജപാലകര്‍ അതതു രൂപതകളിലെ മെത്രാന്മാരുടെ മാര്‍ഗദര്‍ശനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന ആശയമാണു സിനഡ് മുന്നോട്ടുവയ്ക്കുന്നത്. വിവാഹത്തിനുമുമ്പു കൂടിത്താമസിക്കുന്നവരെ അജപാലനസമീപനങ്ങള്‍വഴി വിവാഹമെന്ന കൂദാശയിലേക്ക് ആനയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏഴ് ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളും ആംഗ്ളിക്കന്‍, ലൂഥറന്‍, മെത്തഡിസ്റ് സഭകളുടെ ഓരോ പ്രതിനിധിയും സൌഹൃദാംഗങ്ങളായി സംബന്ധിച്ചിരുന്നു എന്നതു സിനഡിന്റെ പ്രത്യേകതയായി. ഓര്‍ത്തഡോക്സ് സഭകളെല്ലാം വിവാഹത്തിന്റെ അവിഭാജ്യത കത്തോലിക്കാസഭയെപ്പോലെതന്നെ കാത്തുസൂക്ഷിക്കുന്നവരാണ്.

അല്മായര്‍ക്കും കുടുംബത്തിനും വേണ്ടി ഉണ്ടായിരുന്ന പ്രത്യേക പൊന്തിഫിക്കല്‍ കൌണ്‍സിലുകളെയും മനുഷ്യജീവനുവേണ്ടിയുള്ള അക്കാദമിയെയും കൂട്ടിച്ചേര്‍ത്ത് പുതിയൊരു കാര്യാലയം രൂപവത്കരിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പാ സിനഡിന്റെ സമാപന സമ്മേളനത്തിനുമുമ്പായി പ്രഖ്യാപിച്ചു. ഇന്ത്യയിലും കേരളസഭയിലും ഈ മാതൃകയില്‍ കമ്മീഷനുകള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രോ ലൈഫ് മൂവ്മെന്റ് സഭയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സിനഡിലെ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും സീറോ മലബാര്‍ സഭയിലെ രൂപതകളിലും മറ്റു വേദികളിലും കൂടുതല്‍ പഠനവിധേയമാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

 . മംഗാളം ഭാവ :

Tuesday, 31 January 2017

കൂദാശകള്‍

കൂദാശകള്‍ എല്ലാം ആത്മാവിനും ശരീരത്തിനും ആവ്ശ്യമാണു. അതുകൊണ്ടാണു സഭയില്‍ യേശു കൂദാശകള്‍ സ്ഥാപിച്ചതു. അതിനാലാണു കുര്‍ബാനയില്ലാതെ സഭയില്ല. സഭയില്ലാതെ കുര്‍ബാനയുമില്ലെന്നു പറയുന്നതു . കൂദാശകള്‍ സഭയിലാണു ആവശ്യ്ം .ഇതു യേശുവിന്‍റെ രണ്ടാം വരവുവരെ തുടര്ന്നുകൊണ്ടു പോകേണ്ടതാണു.

ലോകാവസാനം വരേയും ഞാന്‍ നിംഗളോടുകൂടെ യുണ്ടെന്നു യേശു തന്നെ നമുക്കു വാക്കുതന്നിട്ടുണ്ടൂ . അതുപോലെ നിങ്ങള്‍ ജാഗരൂകരായിരിക്ക ണമെന്നും ശത്രു പ്രകാശപൂര്ണനായ മാലാഖയുടെ വേഷം ധരിച്ചു വന്നു നിങ്ങളെചിതറിക്കുമെന്നും പറഞ്ഞിട്ടുണ്ടൂ .അതിനാല്‍  സഭയെ അനുസരിക്കനമെന്നും " സഭയെ അനുസരിക്കാത്തവന്‍ നിനക്കു പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെയെന്നും " ( മത്താ.18:17 ) അവിടുന്നു പറയുന്നതു സഭയുടെ പ്രാധാന്യത്തെ കാണിക്കാനാണു. സഭക്കുവലിയ അധികാരങ്ങളും അവിടുന്നു നല്കുന്നുണ്ടു .അതു അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭക്കുമാത്രം ഉള്ളതാണു.

 മനുഷ്യ സ്ഥാപിത സഭയില്‍ ഈ സ്വര്‍ഗീയധികാരം ഇല്ല. അധികാരം നല്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. കാരണം യേശു മാത്രമാണു പിതാവില്‍ നിന്നും വന്നതു .യേശുവു പിതാവും മാത്രമാണു ഒന്നായിരിക്കുന്നതു. അവര്‍ ഒന്നായിരിക്കുന്നതുപോലെ അഭിപ്രായവും ഒന്നുതന്നെ !സഭയും യേശുവും ഒന്നാണു . ഉടലും ശരീരവുമാണു .അധവാ മനവാളനും മണവാട്ടിയുമാണു .അതുകാണിക്കാനാണു ദൈവവും ദൈവജനവും ദാമ്പത്യബന്ധത്തില്‍ ഒന്നാണെന്നുപറയുന്നതും .

പുത്രന്‍റെ മണവാട്ടിയായ സഭ യേശുവിന്രെ രണ്ടാം വരവില്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടും അവിടെയാണു അവളുടെ മണവാളന്‍റെ കൂടെ വിരുന്നു ആഘോഷിക്കുക.

ചുരുക്കത്തില്‍ യേശു തന്‍റെ മണവാട്ടിയുടെ ഇഹലോകജീവിതത്തില്‍ വളര്‍ച്ചക്കു ആവശ്യമായതെല്ലാം ഒരുക്കിവെച്ചു. അവളുടെ ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളതെല്ലാം . അവശ്യമില്ലാത്തതായി ഒന്നുമില്ല. മാറ്റിവെയ്ക്കാനായി ഒന്നുമില്ല.

അതുപോലെ കെട്ടാനും അഴിക്കാന്മുള്ള അധികാരവും അവിടുന്നു തന്‍റെ സഭക്കു നല്കി. " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,നിങ്ങള്‍  ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും,നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വ്ര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും " (മത്താ,18:18 )

കൂദാശകളെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നതു .

ചിലകാര്യങ്ങള്‍ നാം മനസിലാക്കിയിരിക്കണം .എല്ലാകൂദാശയും എല്ലാവരും സ്വീകരിക്കുന്നില്ല ഉദാ.വിവാഹം എല്ലാവര്‍ക്കുമില്ല. പട്ടം എല്ലാവര്‍ക്കും ഇല്ല.
അതുപോലെ ആവര്ത്തിക്കപ്പെടാന്‍ സാധിക്കാത്ത കൂദാശകള്‍ ഉണ്ടു കാരണം അതു ആത്മാവില്‍ മുദ്രകുത്തപ്പെടുന്നവയാണു. അതു ഒരിക്കലും വീണ്ടും സ്വീകരിക്കില്ല. ( ആവര്ത്തിക്കപ്പെടില്ല. )

1) മാമോദീസാ
2) സ്ഥൈര്യലേപനം ( മൂറോന്‍ )
3) പട്ടം

ഇവമൂന്നും ഒരിക്കലും ആവര്ത്തിക്കപ്പെടില്ല ആദ്യം തന്നെ അവ ആത്മാവില്‍ മുദ്ര കുത്തിക്കഴിഞ്ഞു .അതിനാലാണു ഇവയെ    ആത്മാവില്‍ മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍ എന്നു പറയുന്നതു . ഇതില്‍ പട്ടത്തെ ക്കുറിച്ചു മാത്രം അല്പ്ം ചിന്തിക്കാം .പ്രതേകിച്ചു വരങ്ങളെക്കുറിച്ചു ചിന്തിക്കാം .
( മലങ്കര കുര്‍ബാന തീര്ത്ഥാടകസഭയില്‍  എന്ന പുസ്തകത്തില്‍ പറയുന്നകാര്യങ്ങളാണു താഴെകൊടുക്കുക )

പട്ടത്വ വരങ്ങള്‍

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും ആത്മാവു ഒന്നു തന്നെ.  ശൂസ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും കര്‍ത്താവു ഒന്നു തന്നെ      (1കോറി 12:4 ) അതുപോലെ പട്ടത്വവരങ്ങള്‍ പലതാണെങ്ങ്കിലും അവയെ പ്രദാനം ചെയ്യുന്നപരിശുദ്ധാത്മാവു ഒന്നുമാത്രമാണു പട്ടത്വവരങ്ങള്‍  മൂന്നാകുന്നു

1) മഹാപുരൊഹിതന്‍
2) പുരൊഹിതന്‍
3) ശമ്മാശ്ശന്‍

ഇപ്രകാരം പട്ടത്വവരങ്ങള്‍ മുന്നായിവിഭവിക്കാന്‍ കാരണമുണ്ടു
ആദ്യപാപം മൂലം നഷ്ടപ്പെട്ടുപോയ ദൈവസാദ്രിശ്യത്തിലേക്കു മനുഷ്യവംശത്തെ തിരിച്ചുകൊണ്ടുവന്നു ദൈവതേജസില്‍ സംബന്ധിക്കേണ്ടതിനു മൂന്നുപ്രധാന സംഗതികളാണു ആവശ്യം

1)  വെടിപ്പാക്കുക
2) പ്രകാശിപ്പിക്കുക
3)  പുര്‍ണമാക്കുക

ശെമ്മാശ്ശനു വെടിപ്പാക്കാനുള്ളവരവും പുരോഹിതനു പ്രകാശിപ്പിക്കാനുള്ളവരവും ,മഹാപുരോഹിതനു കൂദാശകള്‍ എല്ലാം ആത്മാവിനും ശരീരത്തിനും ആവ്ശ്യമാണു. അതുകൊണ്ടാണു സഭയില്‍ യേശു കൂദാശകള്‍ സ്ഥാപിച്ചതു. അതിനാലാണു കുര്‍ബാനയില്ലാതെ സഭയില്ല. സഭയില്ലാതെ കുര്‍ബാനയുമില്ലെന്നു പറയുന്നതു .

കൂദാശകള്‍ സഭയിലാണു ആവശ്യ്ം .ഇതു യേശുവിന്‍റെ രണ്ടാം വരവുവരെ തുടര്ന്നുകൊണ്ടു പോകേണ്ടതാണു. ലോകാവസാനം വരേയും ഞാന്‍ നിംഗളോടുകൂടെ യുണ്ടെന്നു യേശു തന്നെ നമുക്കു വാക്കുതന്നിട്ടുണ്ടൂ . അതുപോലെ നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ശത്രു പ്രകാശപൂര്ണനായ മാലാഖയുടെ വേഷം ധരിച്ചു വന്നു നിങ്ങളെചിതറിക്കുമെന്നും പറഞ്ഞിട്ടുണ്ടൂ .അതിനാല്‍  സഭയെ അനുസരിക്കനമെന്നും " സഭയെ അനുസരിക്കാത്തവന്‍ നിനക്കു പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെയെന്നും " ( മത്താ.18:17 )

അവിടുന്നു പറയുന്നതു സഭയുടെ പ്രാധാന്യത്തെ കാണിക്കാനാണു. സഭക്കുവലിയ അധികാരങ്ങളും അവിടുന്നു നല്കുന്നുണ്ടു .അതു അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭക്കുമാത്രം ഉള്ളതാണു. മനുഷ്യ സ്ഥാപിത സഭയില്‍ ഈ സ്വര്‍ഗീയധികാരം ഇല്ല. അധികാരം നല്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. കാരണം യേശു മാത്രമാണു പിതാവില്‍ നിന്നും വന്നതു .

യേശുവു പിതാവും മാത്രമാണു ഒന്നായിരിക്കുന്നതു. അവര്‍ ഒന്നായിരിക്കുന്നതുപോലെ അഭിപ്രായവും ഒന്നുതന്നെ !സഭയും യേശുവും ഒന്നാണു . ഉടലും ശരീരവുമാണു .അധവാ മനവാളനും മണവാട്ടിയുമാണു .അതുകാണിക്കാനാണു ദൈവവും ദൈവജനവും ദാമ്പത്യബന്ധത്തില്‍ ഒന്നാണെന്നുപറയുന്നതും .പുത്രന്‍റെ മണവാട്ടിയായ സഭ യേശുവിന്രെ രണ്ടാം വരവില്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടും അവിടെയാണു അവളുടെ മണവാളന്‍റെ കൂടെ വിരുന്നു ആഘോഷിക്കുക.

ചുരുക്കത്തില്‍ യേശു തന്‍റെ മണവാട്ടിയുടെ ഇഹലോകജീവിതത്തില്‍ വളര്‍ച്ചക്കു ആവശ്യമായതെല്ലാം ഒരുക്കിവെച്ചു. അവളുടെ ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളതെല്ലാം . അവശ്യമില്ലാത്തതായി ഒന്നുമില്ല. മാറ്റിവെയ്ക്കാനായി ഒന്നുമില്ല

അതുപോലെ കെട്ടാനും അഴിക്കാന്മുള്ള അധികാരവും അവിടുന്നു തന്‍റെ സഭക്കു നല്കി. " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,നിങ്ങള്‍  ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും,നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വ്ര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും " (മത്താ,18:18 )
കൂദാശകളെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നതു .

ചിലകാര്യങ്ങള്‍ നാം മനസിലാക്കിയിരിക്കണം .എല്ലാകൂദാശയും എല്ലാവരും സ്വീകരിക്കുന്നില്ല ഉദാ.വിവാഹം എല്ലാവര്‍ക്കുമില്ല. പട്ടം എല്ലാവര്‍ക്കും ഇല്ല.
അതുപോലെ ആവര്ത്തിക്കപ്പെടാന്‍ സാധിക്കാത്ത കൂദാശകള്‍ ഉണ്ടു കാരണം അതു ആത്മാവില്‍ മുദ്രകുത്തപ്പെടുന്നവയാണു. അതു ഒരിക്കലും വീണ്ടും സ്വീകരിക്കില്ല. ( ആവര്ത്തിക്കപ്പെടില്ല. )

1) മാമോദീസാ
2) സ്ഥൈര്യലേപനം ( മൂറോന്‍ )
3) പട്ടം

ഇവമൂന്നും ഒരിക്കലും ആവര്ത്തിക്കപ്പെടില്ല ആദ്യം തന്നെ അവ ആത്മാവില്‍ മുദ്ര കുത്തിക്കഴിഞ്ഞു .അതിനാലാണു ഇവയെ    ആത്മാവില്‍ മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍ എന്നു പറയുന്നതു . ഇതില്‍ പട്ടത്തെ ക്കുറിച്ചു മാത്രം അല്പ്ം ചിന്തിക്കാം .പ്രതേകിച്ചു വരങ്ങളെക്കുറിച്ചു ചിന്തിക്കാം .
( മലങ്കര കുര്‍ബാന തീര്ത്ഥാടകസഭയില്‍  എന്ന പുസ്തകത്തില്‍ പറയുന്നകാര്യങ്ങളാണു താഴെകൊടുക്കുക )

പട്ടത്വ വരങ്ങള്‍

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും ആത്മാവു ഒന്നു തന്നെ.  ശൂസ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും കര്‍ത്താവു ഒന്നു തന്നെ      (1കോറി 12:4 ) അതുപോലെ പട്ടത്വവരങ്ങള്‍ പലതാണെങ്ങ്കിലും അവയെ പ്രദാനം ചെയ്യുന്നപരിശുദ്ധാത്മാവു ഒന്നുമാത്രമാണു പട്ടത്വവരങ്ങള്‍  മൂന്നാകുന്നു

1) മഹാപുരൊഹിതന്‍
2) പുരൊഹിതന്‍
3) ശമ്മാശ്ശന്‍

ഇപ്രകാരം പട്ടത്വവരങ്ങള്‍ മുന്നായിവിഭവിക്കാന്‍ കാരണമുണ്ടു
ആദ്യപാപം മൂലം നഷ്ടപ്പെട്ടുപോയ ദൈവസാദ്രിശ്യത്തിലേക്കു മനുഷ്യ വംശത്തെ തിരിച്ചുകൊണ്ടുവന്നു ദൈവതേജസില്‍ സംബന്ധിക്കേണ്ടതിനു മൂന്നുപ്രധാന സംഗതികളാണു ആവശ്യം

1)  വെടിപ്പാക്കുക
2) പ്രകാശിപ്പിക്കുക
3)  പുര്‍ണമാക്കുക

ശെമ്മാശ്ശനു വെടിപ്പാക്കാനുള്ളവരവും പുരോഹിതനു പ്രകാശിപ്പിക്കാനുള്ള വരവും ,മഹാപുരോഹിതനു പൂര്‍ണമാക്കാനുള്ള വരവുമാണു  ലഭിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗീയശൂസ്രൂഷയില്‍   9 വ്രുന്ദം മാലാഖമാരുള്ളതുപോലെ ഭൌമീക സഭയിലെ ശുസ്രൂഷയില്‍ വൈദികസ്ഥാനികള്‍ 9 വ്രുന്ദങ്ങളാണു. മാലാഖാമാരില്‍ മൂന്നു പദവികള്‍ ഉള്ളതുപോലെ പട്ടത്വ പദവികളും മൂന്നാണു.

ഇതൊന്നും പെന്തക്കോസ്തുകാര്‍ക്കുവേണ്ടിയല്ല .അവര്‍ കയറി വികലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്നില്ല ര്‍ണമാക്കാനുള്ളവരവുമാണു ലഭിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗീയശൂസ്രൂഷയില്‍   9 വ്രുന്ദം മാലാഖമാരുള്ളതുപോലെ ഭൌമീകസഭയിലെ ശുസ്രൂഷയില്‍ വൈദികസ്ഥാനികള്‍ 9 വ്രുന്ദങ്ങളാണു. മാലാഖാമാരില്‍ മൂന്നു പദവികള്‍ ഉള്ളതുപോലെ പട്ടത്വ പദവികളും മൂന്നാണു.

ഇതൊന്നും പെന്തക്കോസ്തുകാര്‍ക്കുവേണ്ടിയല്ല .അവര്‍ കയറി വികലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്നില്ല 

Sunday, 29 January 2017

വിഗ്രഹമാണെന്നും പറഞ്ഞു വീട്ടുപകരണങ്ങള്‍ കത്തിച്ച മഹാന്‍ !

ഈ വിഗ്രഹങ്ങളെ കത്തിക്കുന്ന സഹോദരന്മാര്‍ ഒന്നു നില്ക്കണേ !

നിങ്ങള്‍  വിഗ്രഹാരാധനയെന്തെന്നോ വിഗ്രഹം എന്തെന്നോ അറിയാതെ മനുഷ്യനെ പൊട്ടുകളിപ്പിക്കുകയാണെന്നു മനസിലാക്കിയാലും !

താഴെ പറയുന്ന കാര്യങ്ങള്‍ മനസിരുത്തി വായിച്ചു പഠിക്കാന്‍ ശ്രമിക്കുക !

" കര്ത്താവു മോശയോടു അരുളിചെയ്തു. യൂദാഗോത്രത്തില്പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവീകചൈതന്യം നിറച്ചിരിക്കുന്നു.സാമര്ത്ഥ്യവും ബുദ്ധിശക്തിയും ,വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക സ്വര്ണം ,വെള്ളി ,ഓടു എന്നിവകൊണ്ടു പണിയുക. പതിക്കാനുള്ല രക്നങ്ങള്‍ ചെത്തിമിനുക്കുക. തടിയില്‍ കൊത്തുപണിചെയ്യുക.എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടി യാണിതു ." ( പുറ.31:3 - 5 )

ഇതെല്ലാം ചെയാനുള്ള ദൈവീകചൈതന്യം ദൈവം തന്നെ കൊടുത്തു .
തനിക്കു വസിക്കാന്‍ ഒരു വിശുദ്ധ  കൂടാരവും ( പുറ.25:8 ) താന്‍ തന്‍റെ ജനത്തിനു നല്കുന്ന ഉടമ്പടി പത്രിക വയ്ക്കുവാന്‍ ഒരു സാക്ഷ്യപേടകവും നിര്മ്മിക്കുവാന്‍ ( പുറ. 25: 10 - 22 ) മോശയോടു ആവശ്യ്പ്പെട്ടതിനു ശേഷം ദൈവം പറഞ്ഞു " ശുദ്ധിചെയ്ത സ്വ്ര്ണം കൊണ്ടു ഒരു  ക്രുപാസനം  നിര്മ്മിക്കനം .ക്രുപാസനത്തിന്‍റെ രണ്ടു അറ്റത്തുമായി അടിച്ചു പരത്തിയ സ്വര്ണം കൊണ്ടു രണ്ടു കെരൂബുകളെ നിര്മ്മിക്കണം .. കെരൂബുകളുടെ നടുവില്‍ നിന്നുകൊണ്ടൂ ഞാന്‍ നിന്നോടു  സംസാരിക്കും. ( പുറ.25: 17 - 22 )

താഴെ പ്പറയുന്നതു അല്പം ശ്രദ്ധിച്ചു വായിക്കുക .

ദൈവം ബസാലേലിനും മറ്റും ശില്പകലാവൈദഗ്ധ്യം നല്കിയതു തന്‍റെ ബഹുമാനത്തിനും സ്തുതിക്കുമായി ശില്പങ്ങള്‍ ഉണ്ടാക്കുവാനായിരുന്നു എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി കരുതി ,(ആവര്ത്തിക്കുന്നു ദൈവമായിക്കരുതിയെന്നുള്ളതു അടിവരയിട്ടുമനസിലാക്കണം. ) കുമ്പിട്ടാരാധിക്കരുതെന്നു നിയമാവര്ത്തന പുസ്തകത്തില്‍ അവ്ടുന്നു പറയുന്നുണ്ടു (നി.ആ. 5: 6 - 9 ) പുറപ്പാ.20:3 - 5 ലും ഇതു വ്യ്ക്തമാകി .എന്താ കാരണമെന്നു അറിയാമോ ? കാളക്കുട്ടിയെ ഉണ്ടാക്കി ഇതാണു ഞങ്ങളെ ഈജിപ്തില്‍ നിന്നുംകൊണ്ടുവന്ന കര്ത്താവെന്നും പറഞ്ഞു അതിനെ ആരാധിച്ചതു ഓര്‍ക്കുമല്ലോ ?
കത്തോലിക്കാസഭയില്‍ ചിലറീത്തുകളില്‍ പ്രതിമയുണ്ടാക്കുന്നതു അതിനെ ആരാധിക്കാനല്ലെന്നു മനസിലാക്കുക. സഭയില്‍ എല്ലാം വചനാധിഷ്ടിതം മാത്രമാണു ചെയ്യുക.

ദൈവസ്തുതിക്കും അവിടുത്തെ ബഹുമാനത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതു ദൈവവചനപ്രകാരം നിഷിദ്ധമായിരുന്നെങ്കില്‍ മരുഭൂമിയില്‍ വെച്ചു മോശ പിത്തളസര്‍പ്പത്തിന്‍റെ പ്രതിമയുണ്ടാക്കി അതിന്‍റെ ദര്‍ശനം വഴി ഇസ്രായേല്‍ ജനതയെ സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെടുത്തുകില്ലായിരുന്നു. ( സംഖ്യ 21:8 - 9 )

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ നിര്മ്മിച്ച ദൈവാലയത്തില്‍ പ്രതിമകളും കൊത്തു പണികളും ഉണ്ടാകുമായിരുന്നോ ?
ദൈവാലയത്തിലെ " പീഠത്തിന്‍റെ പലകകളില്‍    സിംഹം ,കാള കെരൂബു,എന്നിവയുടെ രൂപങ്ങള്‍  കൊത്തിയുണ്ടാക്കി , ചട്ടത്തില്‍ താഴെയും മുകളിലും സിംഹം ,കാള പുഷ്പം ,എന്നിവ കൊത്തി വെച്ചു " എന്നാണെല്ലോ നാം വായിക്കുന്നതു .( 1രാജാ.7:29 )

ചുരുക്കത്തില്‍ നാം മനസിലാക്കേണ്ടതു . പ്രതിമാനിര്മ്മാണമല്ല,പ്രത്യുത വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി ആരാധിക്കുന്നതിനെയാണു വിശുദ്ധ ഗ്രന്ഥം വിലക്കിയിരിക്കുന്നതു.

ഇനിയും ഞ്ജാനത്തിന്‍റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതു നോക്കാം.
" നിയമത്തിലെ അനുശാസനങ്ങള്‍ ഓര്മ്മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്കി. അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു. (ജ്ഞാനം16:6-7 ) അതായതു മോശ ഉണ്ടാക്കിയ പിച്ചള സര്‍പ്പം അടയാളം അധവാ അനുസ്മരണം ആയിരുന്നു.

ചുരുക്കത്തില്‍ വിശുദ്ധരുടെ പ്രതിമകള്‍ ഉണ്ടാക്കി അവയെ ബഹുമാനിക്കുമ്പോള്‍  ആ വിശുദ്ധരുടെ വിശുദ്ധജീവിതം നാം ഒര്മ്മിക്കുകയും അവരുടെ ജീവിതം മാത്രുകയാക്കുകയും അവരുടെ സ്വ്ര്‍ഗീയ മാധ്യസ്ഥം നാം തേടുകയുമാണു ചെയ്യുന്നതു .
ഇതുമനസിലാക്കാതെ വെറുതെ ആളുകളെ കുരങ്ങു കളിപ്പിക്കുന്നു.
( കടപ്പാടു വചനാധിഷ്ടിത കത്തോലിക്കാ വിശ്വാസം )

Saturday, 28 January 2017

ഏകയിടയനും ഏകതൊഴുത്തും ! നല്ലിടയനില്‍ പൂര്ണം !

" ഞാനാണു വാതില്‍ എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തുവരികയും പുറത്തുപോകുകയും മേച്ചില്‍ സ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നതു,ഞാന്‍ വന്നിരിക്കുന്നതു അവര്‍ക്കു ജീവന്‍ ഉണ്ടാകാനും അതു സമര്‍ദ്ധമായുണ്ടാകാനുമാണു. ഞാന്‍ നല്ല ഇടയനാണു .നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. (യോഹ. 10:9 - 11 )
നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുമ്പോള്‍ കള്ള ഇടയന്മാര്‍ ആടുകളെക്കൊണ്ടൂ ജീവിക്കുന്നു. നല്ല ഇടയന്‍ യേശുവാണു. കള്ളഇടയന്‍ വ്യാജപ്രവാചകന്മാരാണു. നല്ലഇടയന്‍റേതു " ഒരു ഇടയനും ഒരു തൊഴുത്തുമാണു " വ്യാജന്മാരും കള്ളന്മാരു ആടുകളെ ചിതറിച്ചു " പല ഇടയന്മാരും പലതൊഴുത്തും " രൂപപ്പെടുത്തുന്നു.
യേശുവും പിതാവും സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ നല്ല ഇടയനും (യേശുവും ) ആടുകളും സ്നേഹത്തില്‍ ഒന്നാണു.
യേശുവിന്‍റെ വാക്കുകേട്ടു വിശ്വസിച്ചയഹൂദരും ,അപ്പസ്തോലന്മാരുടെ വാക്കു കേട്ടുവിശ്വസിച്ച വിജാതീയരും ചേര്ന്ന ഏകതൊഴുത്താണു യേശുവിന്‍റേതു. യേശുവും യേശഉവിന്‍റെ പിന്‍ ഗാമികളായ അപ്പസ്തോലന്മാരുമാണു യേശുവിന്‍റെ തൊഴുത്തിനെ നയിക്കുന്നതു. അപ്പസ്തോലികപിന്തുടര്‍ച്ചയില്ലാത്ത കള്ളപ്രവാചകന്മാര്‍ ആടുകളെ ചിതറിക്കയും ആടുകളെ കൊണ്ടു ജീവിക്കയും ചെയ്യുന്നു. .അവര്‍ മേദസ് ഭക്ഷിക്കുകയും, രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയൂം കൊഴുത്തതിനെ കൊല്ലുകയും ചെയ്യും.
" നിംഗള്‍ മേദസ് ഭക്ഷിക്കുകയും രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍ നിംഗള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിനു നിംഗള്‍ ശക്തികൊടുത്തില്ല. മുറിവേറ്റതിനെ വെച്ചുകെട്ടിയില്ല. വഴിതേറ്റിയതിനെ തിരികെ കൊണ്ടുവരികയോ കാണായായതിനെ തേടുകയോ ചെയ്തില്ല. മറിച്ചു കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി " (എസക്കി. .34:3-4 )

കര്ത്താവു പറയുന്നു. ഞാനാണു നല്ല ഇടയന്‍ ." ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയിക്കും. ഞാന്‍ അവക്കു വിശ്രമസ്ഥലം നല്കും. നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴിതെറ്റിപോയതിനെ ഞാന്‍ തിരികെ കൊണ്ടുവരും.മുറിവേറ്റതിനെ ഞാന്‍ വെച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും. കൊഴുത്തതിനേയും ശക്തിയുള്ളതിനേയും ഞാന്‍ സമ്രക്ഷിക്കും. നീതിപൂര്വം ഞാന്‍ അവയെ പോറ്റും " ( എസക്കി. 34 : 15 - 16 )
നല്ല ഇടയന്‍
ഹരിതമായ മേച്ചില്‍ സ്ഥലത്തേക്കു നയിക്കും പ്രശാന്തമായ ജലാശയത്തിലേക്കു നയിക്കും. ( സങ്കീ. 23 ) സ്വന്ത ജീവന്‍ നല്കി ആടുകളെ സ്നേഹിക്കും. നഷ്ടപ്പെട്ടതിനെ കണ്ടെത്തുവോളം അന്വേഷിച്ചുപോകും (യോഹ.10:28 ) ആടുകളെ പേരുചൊല്ലിവിളിക്കും.( യോഹ.10 : 3 ) ആടുകളുടെ മുന്‍പേ നടക്കും .( യോഹ. 10 : 4 )
ഇടയന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ടു ഇടയനെ അനുഗമിക്കുന്നു. യേശുവിന്‍റെ സ്വരം തിരിച്ചറിയാന്‍ നമുക്കു കഴിയണം .
" അവന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ടു ആടുകള്‍ അവനെ അനുഗമിക്കുന്നു. " ( യോഹ. 10 :4 )
കള്ളപ്രവാചകന്മാഉടെ പുറകേ പോകുന്നവര്‍ .
ഇടയന്‍റെ സ്വരം തിരിച്ചറിയാത്തവര്‍ ആരു വിളിച്ചാലും പുറകേ പോകും. ചതിയില്‍ പ്പേടുകയും ചെയ്യും. നാഥനില്ലാത്ത ആടുക്ളേയും നാം നോക്കണം . അവരെ നയിക്കാനായി നല്ല മാത്രുകകാട്ടികൊടുക്കാനുള്ള ചുമതലയും നമ്മുടേതാണു .സുവിശേഷം പ്രഘോഷിച്ചതുകൊണ്ടു അതു സാധിക്കില്ല.
സുവിശേഷം ജീവിച്ചാല്‍ അതില്ക്കൂടി ആളുകളെ ആകര്ഷിക്കാം. അതിനാലാണു യേശു പറഞ്ഞു " ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ടു അവയെ ക്കൂടെ കൊണ്ടുവരേണ്ടിയിരിക്കുന്നു. " (യോഹ.10:16 ) ഈ ഉത്തരവാദിത്വവും നമുക്കുണ്ടു .നമ്മില്ക്കൂടി മാത്രമേ യേശു പറഞ്ഞ ഈ കാര്യം സാധ്യമാകൂ .
അതിനാല്‍ സുവിശേഷപ്രഘോഷണത്തേക്കാള്‍ ഊന്നല്‍ കൊടുക്കേണ്ടതു സുവിശേഷം ജീവിക്കുന്നതിലാണു .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...