Sunday 29 January 2017

വിഗ്രഹമാണെന്നും പറഞ്ഞു വീട്ടുപകരണങ്ങള്‍ കത്തിച്ച മഹാന്‍ !

ഈ വിഗ്രഹങ്ങളെ കത്തിക്കുന്ന സഹോദരന്മാര്‍ ഒന്നു നില്ക്കണേ !

നിങ്ങള്‍  വിഗ്രഹാരാധനയെന്തെന്നോ വിഗ്രഹം എന്തെന്നോ അറിയാതെ മനുഷ്യനെ പൊട്ടുകളിപ്പിക്കുകയാണെന്നു മനസിലാക്കിയാലും !

താഴെ പറയുന്ന കാര്യങ്ങള്‍ മനസിരുത്തി വായിച്ചു പഠിക്കാന്‍ ശ്രമിക്കുക !

" കര്ത്താവു മോശയോടു അരുളിചെയ്തു. യൂദാഗോത്രത്തില്പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവീകചൈതന്യം നിറച്ചിരിക്കുന്നു.സാമര്ത്ഥ്യവും ബുദ്ധിശക്തിയും ,വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക സ്വര്ണം ,വെള്ളി ,ഓടു എന്നിവകൊണ്ടു പണിയുക. പതിക്കാനുള്ല രക്നങ്ങള്‍ ചെത്തിമിനുക്കുക. തടിയില്‍ കൊത്തുപണിചെയ്യുക.എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടി യാണിതു ." ( പുറ.31:3 - 5 )

ഇതെല്ലാം ചെയാനുള്ള ദൈവീകചൈതന്യം ദൈവം തന്നെ കൊടുത്തു .
തനിക്കു വസിക്കാന്‍ ഒരു വിശുദ്ധ  കൂടാരവും ( പുറ.25:8 ) താന്‍ തന്‍റെ ജനത്തിനു നല്കുന്ന ഉടമ്പടി പത്രിക വയ്ക്കുവാന്‍ ഒരു സാക്ഷ്യപേടകവും നിര്മ്മിക്കുവാന്‍ ( പുറ. 25: 10 - 22 ) മോശയോടു ആവശ്യ്പ്പെട്ടതിനു ശേഷം ദൈവം പറഞ്ഞു " ശുദ്ധിചെയ്ത സ്വ്ര്ണം കൊണ്ടു ഒരു  ക്രുപാസനം  നിര്മ്മിക്കനം .ക്രുപാസനത്തിന്‍റെ രണ്ടു അറ്റത്തുമായി അടിച്ചു പരത്തിയ സ്വര്ണം കൊണ്ടു രണ്ടു കെരൂബുകളെ നിര്മ്മിക്കണം .. കെരൂബുകളുടെ നടുവില്‍ നിന്നുകൊണ്ടൂ ഞാന്‍ നിന്നോടു  സംസാരിക്കും. ( പുറ.25: 17 - 22 )

താഴെ പ്പറയുന്നതു അല്പം ശ്രദ്ധിച്ചു വായിക്കുക .

ദൈവം ബസാലേലിനും മറ്റും ശില്പകലാവൈദഗ്ധ്യം നല്കിയതു തന്‍റെ ബഹുമാനത്തിനും സ്തുതിക്കുമായി ശില്പങ്ങള്‍ ഉണ്ടാക്കുവാനായിരുന്നു എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി കരുതി ,(ആവര്ത്തിക്കുന്നു ദൈവമായിക്കരുതിയെന്നുള്ളതു അടിവരയിട്ടുമനസിലാക്കണം. ) കുമ്പിട്ടാരാധിക്കരുതെന്നു നിയമാവര്ത്തന പുസ്തകത്തില്‍ അവ്ടുന്നു പറയുന്നുണ്ടു (നി.ആ. 5: 6 - 9 ) പുറപ്പാ.20:3 - 5 ലും ഇതു വ്യ്ക്തമാകി .എന്താ കാരണമെന്നു അറിയാമോ ? കാളക്കുട്ടിയെ ഉണ്ടാക്കി ഇതാണു ഞങ്ങളെ ഈജിപ്തില്‍ നിന്നുംകൊണ്ടുവന്ന കര്ത്താവെന്നും പറഞ്ഞു അതിനെ ആരാധിച്ചതു ഓര്‍ക്കുമല്ലോ ?
കത്തോലിക്കാസഭയില്‍ ചിലറീത്തുകളില്‍ പ്രതിമയുണ്ടാക്കുന്നതു അതിനെ ആരാധിക്കാനല്ലെന്നു മനസിലാക്കുക. സഭയില്‍ എല്ലാം വചനാധിഷ്ടിതം മാത്രമാണു ചെയ്യുക.

ദൈവസ്തുതിക്കും അവിടുത്തെ ബഹുമാനത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതു ദൈവവചനപ്രകാരം നിഷിദ്ധമായിരുന്നെങ്കില്‍ മരുഭൂമിയില്‍ വെച്ചു മോശ പിത്തളസര്‍പ്പത്തിന്‍റെ പ്രതിമയുണ്ടാക്കി അതിന്‍റെ ദര്‍ശനം വഴി ഇസ്രായേല്‍ ജനതയെ സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെടുത്തുകില്ലായിരുന്നു. ( സംഖ്യ 21:8 - 9 )

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ നിര്മ്മിച്ച ദൈവാലയത്തില്‍ പ്രതിമകളും കൊത്തു പണികളും ഉണ്ടാകുമായിരുന്നോ ?
ദൈവാലയത്തിലെ " പീഠത്തിന്‍റെ പലകകളില്‍    സിംഹം ,കാള കെരൂബു,എന്നിവയുടെ രൂപങ്ങള്‍  കൊത്തിയുണ്ടാക്കി , ചട്ടത്തില്‍ താഴെയും മുകളിലും സിംഹം ,കാള പുഷ്പം ,എന്നിവ കൊത്തി വെച്ചു " എന്നാണെല്ലോ നാം വായിക്കുന്നതു .( 1രാജാ.7:29 )

ചുരുക്കത്തില്‍ നാം മനസിലാക്കേണ്ടതു . പ്രതിമാനിര്മ്മാണമല്ല,പ്രത്യുത വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി ആരാധിക്കുന്നതിനെയാണു വിശുദ്ധ ഗ്രന്ഥം വിലക്കിയിരിക്കുന്നതു.

ഇനിയും ഞ്ജാനത്തിന്‍റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതു നോക്കാം.
" നിയമത്തിലെ അനുശാസനങ്ങള്‍ ഓര്മ്മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്കി. അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു. (ജ്ഞാനം16:6-7 ) അതായതു മോശ ഉണ്ടാക്കിയ പിച്ചള സര്‍പ്പം അടയാളം അധവാ അനുസ്മരണം ആയിരുന്നു.

ചുരുക്കത്തില്‍ വിശുദ്ധരുടെ പ്രതിമകള്‍ ഉണ്ടാക്കി അവയെ ബഹുമാനിക്കുമ്പോള്‍  ആ വിശുദ്ധരുടെ വിശുദ്ധജീവിതം നാം ഒര്മ്മിക്കുകയും അവരുടെ ജീവിതം മാത്രുകയാക്കുകയും അവരുടെ സ്വ്ര്‍ഗീയ മാധ്യസ്ഥം നാം തേടുകയുമാണു ചെയ്യുന്നതു .
ഇതുമനസിലാക്കാതെ വെറുതെ ആളുകളെ കുരങ്ങു കളിപ്പിക്കുന്നു.
( കടപ്പാടു വചനാധിഷ്ടിത കത്തോലിക്കാ വിശ്വാസം )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...