Saturday 28 January 2017

ഏകയിടയനും ഏകതൊഴുത്തും ! നല്ലിടയനില്‍ പൂര്ണം !

" ഞാനാണു വാതില്‍ എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തുവരികയും പുറത്തുപോകുകയും മേച്ചില്‍ സ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നതു,ഞാന്‍ വന്നിരിക്കുന്നതു അവര്‍ക്കു ജീവന്‍ ഉണ്ടാകാനും അതു സമര്‍ദ്ധമായുണ്ടാകാനുമാണു. ഞാന്‍ നല്ല ഇടയനാണു .നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. (യോഹ. 10:9 - 11 )
നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുമ്പോള്‍ കള്ള ഇടയന്മാര്‍ ആടുകളെക്കൊണ്ടൂ ജീവിക്കുന്നു. നല്ല ഇടയന്‍ യേശുവാണു. കള്ളഇടയന്‍ വ്യാജപ്രവാചകന്മാരാണു. നല്ലഇടയന്‍റേതു " ഒരു ഇടയനും ഒരു തൊഴുത്തുമാണു " വ്യാജന്മാരും കള്ളന്മാരു ആടുകളെ ചിതറിച്ചു " പല ഇടയന്മാരും പലതൊഴുത്തും " രൂപപ്പെടുത്തുന്നു.
യേശുവും പിതാവും സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ നല്ല ഇടയനും (യേശുവും ) ആടുകളും സ്നേഹത്തില്‍ ഒന്നാണു.
യേശുവിന്‍റെ വാക്കുകേട്ടു വിശ്വസിച്ചയഹൂദരും ,അപ്പസ്തോലന്മാരുടെ വാക്കു കേട്ടുവിശ്വസിച്ച വിജാതീയരും ചേര്ന്ന ഏകതൊഴുത്താണു യേശുവിന്‍റേതു. യേശുവും യേശഉവിന്‍റെ പിന്‍ ഗാമികളായ അപ്പസ്തോലന്മാരുമാണു യേശുവിന്‍റെ തൊഴുത്തിനെ നയിക്കുന്നതു. അപ്പസ്തോലികപിന്തുടര്‍ച്ചയില്ലാത്ത കള്ളപ്രവാചകന്മാര്‍ ആടുകളെ ചിതറിക്കയും ആടുകളെ കൊണ്ടു ജീവിക്കയും ചെയ്യുന്നു. .അവര്‍ മേദസ് ഭക്ഷിക്കുകയും, രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയൂം കൊഴുത്തതിനെ കൊല്ലുകയും ചെയ്യും.
" നിംഗള്‍ മേദസ് ഭക്ഷിക്കുകയും രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍ നിംഗള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിനു നിംഗള്‍ ശക്തികൊടുത്തില്ല. മുറിവേറ്റതിനെ വെച്ചുകെട്ടിയില്ല. വഴിതേറ്റിയതിനെ തിരികെ കൊണ്ടുവരികയോ കാണായായതിനെ തേടുകയോ ചെയ്തില്ല. മറിച്ചു കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി " (എസക്കി. .34:3-4 )

കര്ത്താവു പറയുന്നു. ഞാനാണു നല്ല ഇടയന്‍ ." ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയിക്കും. ഞാന്‍ അവക്കു വിശ്രമസ്ഥലം നല്കും. നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴിതെറ്റിപോയതിനെ ഞാന്‍ തിരികെ കൊണ്ടുവരും.മുറിവേറ്റതിനെ ഞാന്‍ വെച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും. കൊഴുത്തതിനേയും ശക്തിയുള്ളതിനേയും ഞാന്‍ സമ്രക്ഷിക്കും. നീതിപൂര്വം ഞാന്‍ അവയെ പോറ്റും " ( എസക്കി. 34 : 15 - 16 )
നല്ല ഇടയന്‍
ഹരിതമായ മേച്ചില്‍ സ്ഥലത്തേക്കു നയിക്കും പ്രശാന്തമായ ജലാശയത്തിലേക്കു നയിക്കും. ( സങ്കീ. 23 ) സ്വന്ത ജീവന്‍ നല്കി ആടുകളെ സ്നേഹിക്കും. നഷ്ടപ്പെട്ടതിനെ കണ്ടെത്തുവോളം അന്വേഷിച്ചുപോകും (യോഹ.10:28 ) ആടുകളെ പേരുചൊല്ലിവിളിക്കും.( യോഹ.10 : 3 ) ആടുകളുടെ മുന്‍പേ നടക്കും .( യോഹ. 10 : 4 )
ഇടയന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ടു ഇടയനെ അനുഗമിക്കുന്നു. യേശുവിന്‍റെ സ്വരം തിരിച്ചറിയാന്‍ നമുക്കു കഴിയണം .
" അവന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ടു ആടുകള്‍ അവനെ അനുഗമിക്കുന്നു. " ( യോഹ. 10 :4 )
കള്ളപ്രവാചകന്മാഉടെ പുറകേ പോകുന്നവര്‍ .
ഇടയന്‍റെ സ്വരം തിരിച്ചറിയാത്തവര്‍ ആരു വിളിച്ചാലും പുറകേ പോകും. ചതിയില്‍ പ്പേടുകയും ചെയ്യും. നാഥനില്ലാത്ത ആടുക്ളേയും നാം നോക്കണം . അവരെ നയിക്കാനായി നല്ല മാത്രുകകാട്ടികൊടുക്കാനുള്ള ചുമതലയും നമ്മുടേതാണു .സുവിശേഷം പ്രഘോഷിച്ചതുകൊണ്ടു അതു സാധിക്കില്ല.
സുവിശേഷം ജീവിച്ചാല്‍ അതില്ക്കൂടി ആളുകളെ ആകര്ഷിക്കാം. അതിനാലാണു യേശു പറഞ്ഞു " ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ടു അവയെ ക്കൂടെ കൊണ്ടുവരേണ്ടിയിരിക്കുന്നു. " (യോഹ.10:16 ) ഈ ഉത്തരവാദിത്വവും നമുക്കുണ്ടു .നമ്മില്ക്കൂടി മാത്രമേ യേശു പറഞ്ഞ ഈ കാര്യം സാധ്യമാകൂ .
അതിനാല്‍ സുവിശേഷപ്രഘോഷണത്തേക്കാള്‍ ഊന്നല്‍ കൊടുക്കേണ്ടതു സുവിശേഷം ജീവിക്കുന്നതിലാണു .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...