Wednesday 22 February 2017

നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു !.

മനുഷ്യര്‍ പുറമേ കാണുന്നതു വെച്ചു വിധിപറയുമ്പോള്‍ ദൈവം ഹ്രുദയവും മനസാക്ഷിയും നോക്കി വിധിക്കുന്നു. ഒരിക്കല്‍ ദിവ്യബലിക്കു വൈദികന്‍ ദിവ്യബലിയില്‍ പലതും തെറ്റിച്ചു. വലിയ വിഷമം തോന്നി ഞാന്‍ പെട്ടെന്നു അരമനയില്‍ അറിയിച്ചു. പെട്ടെന്നു വികാരിജനറാള്‍ അച്ചന്‍ വന്നു .അനുനയത്തില്‍ അച്ചനേയും കൂട്ടി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ പരിശോധിച്ചിട്ടു അച്ചനെ അഡ്മിറ്റു ചെയ്തു .ഓപ്പറേഷന്‍ വേണ്ടിവന്നു തലച്ചോറിലെ ഒരു നരമ്പിനു വന്ന തകരാറായിരുന്നു. മറ്റോരിക്കല്‍ വിവാഹസര്‍ട്ടിഫിക്കേറ്റു വാങ്ങാന്‍ വന്ന വിധവയായ സ്ത്രീയോടും അവരുടെ മകളോടും അച്ചന്‍ പറഞ്ഞ വാക്കുകള്‍ (ഒരു വൈദീകന്‍ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ) അവരെ സങ്കടപ്പെടുത്തി. ഇവിടേയും അച്ചന്‍റെ തലച്ചോറില്‍ വന്ന ചിലതകരാറായിരുന്നു .അതൊന്നും മനസിലാക്കാതെ വികാരികൊള്ളാമല്ലോ ഈ പ്രായത്തില്‍ (75 ) ഇദ്ദേഹം ഇത്രമോശമായി പെരുമാറിയെങ്കില്‍ നല്ലപ്രായത്തില്‍ ഇയാള്‍ ആരായിരുന്നു വെന്നു ചിലര്‍ പറഞ്ഞതു സത്യത്തില്‍ നിന്നും എന്തു അകലത്തിലായിരുന്നു. ? ഒരിക്കല്‍ ഒരു റിലിജിയസ് ഹൌസില്‍ ഒരു സെമിനാര്‍ നടക്കുകയായിരുന്നു അവിടുത്തെ ഒരു സന്യാസസഹോദരന്‍ (80) ഒരു ആണ്‍കുട്ടിയോടു വളരെ മ്ളേശ്ചമായി പഎരുമാറിയതു ഇതുപോലെ ഒരു സംഭവമായിരുന്നു. അതും അദ്ദേഹം മനപ്പൂര്വം ചെയ്തതല്ലായിരുന്നു. തലച്ചോറില്‍ വന്ന മാറ്റമായിരുന്നു. ചിലര്‍ക്കു പ്രോസ്റ്റ്രേറ്റു ഗ്ളാന്ഡി‍ന്‍റെ തകരാറുകൊണ്ടും വളരെ അബ്നോര്മ്മലായി പ്രവര്ത്തിക്കുന്നവരേയും കാണാം. ചിലപ്പോള്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്നും വരാം .ഇതു കണ്ടു ആ വല്യപ്പ്നെ അടിക്കുകയല്ലവേണ്ടതു ഒരു ഡോക്ടറുടെ സഹായം എത്തിച്ചു കൊടുക്കുക യാണുവേണ്ടതു ! മനുഷ്യന്‍ പുറമേ നോക്കുന്നു. !!!!!!!!!!!! ഞാന്‍ ഇതു എന്തിനു എഴുതി ? ഒരു മകന്‍റെ സങ്കടമാണു എന്നെ ഇതിനു പ്രേരിപ്പിച്ചതു ഇന്നലെ ഒരു സഹോദരനെ കണ്ടു ! കുശലപ്രശനങ്ങള്‍ക്കിടയില്‍ അയാളുടെ അപ്പന്‍റെ വിവരവും തിരക്കി ? എങ്ങനെ യുണ്ടൂ ആരോഗ്യം ? അയാള്‍ അല്പം നിരാശനായിപ്പറഞ്ഞു : ഒന്നും പറയേണ്ടാ ......... വലിയ പ്രശനങ്ങളാണെന്നു !! അയാളുടെ അപ്പനു 90 വയസുണ്ടു . ഇളയമകനോടോത്തു താമസിക്കുന്നു. അപ്പന്‍റെ പേരില്‍ ഇട്ടിരുന്നസ്ഥലവും അവര്‍ എഴുതിവാങ്ങിയിട്ടു വില്ക്കുകയും ചെയ്തു. ഇപ്പോള്‍ അപ്പന്‍ ഒരു അധികപറ്റാണു. ഒരു മകന്‍ അടുത്തുതന്നെതാമസിക്കുന്നു.ആ മകനുമായിട്ടാണു സംസാരിച്ചതു. കഴിഞ്ഞദിവസം അപ്പ്ന്‍ ജനലിങ്കല്‍ നിന്നു ഈ മക്നെ വിളിച്ചു ഉടനെ വിവരം അറിയാന്‍ ചെന്നപ്പോള്‍ അപ്പനെ ഒരു മുറിയില്‍ പൂട്ടി ഇട്ടിരിക്കുന്നു. അനുജത്തി അപ്പന്‍റെ കൈപിടിച്ചു തിരിച്ചിരിക്കയാണു . എന്താ വിവരമെന്നു ചോദിച്ചപ്പോള്‍ അനുജത്തി പറഞ്ഞതു " ഇയാള്‍ക്കു ........ ന്‍റെ അസുഖമാണെന്നു .അപ്പന്‍ മകനോടു പറഞ്ഞു മോനെ ഞാനൊന്നും അറിഞ്ഞതല്ല. ഈ സമയം അപ്പന്‍ കരയുന്നുണ്ടായിരുന്നെന്നാണു ഇയാള്‍ പറഞ്ഞതു .എന്തു ചെയ്യുന്നു ? അയാള്‍ക്കു വിഷമം . സത്യം എന്താണെന്നു അറിയില്ലല്ലോ ? ഏതായാലും ഒരു കാര്യം നാം മനസിലാക്കണം ശാരീരികമായി ബലക്ഷയം സംഭവിച്ചയാള്‍ ഇനിയും എന്തെങ്കിലും പറഞ്ഞാല്തന്നെ എന്തെങ്കിലും വൈകല്ല്യമാണന്നു നാം മനസിലാക്കണം . മനുഷ്യനെ സംബന്ധിച്ചു പരഞ്ഞാല്‍ ശാരീരികമായിട്ടാണു ആദ്യം വാര്‍ദ്ധക്യം അനുഭവപ്പെടുക. എന്നാലും മാനസീകമായി അയാള്‍ ചെറുപ്പമായിരിക്കും. വളരെ ക്കഴിഞ്ഞാകും മാനസീകമായും അയാള്‍ വ്രുദ്ധനാണെന്നു മനസിലാക്കുക. മറ്റൊന്നാണു മുകളില്‍ നാം കണ്ട വൈകല്ല്യങ്ങള്‍ . എന്തു തന്നെയായാലും ഇയാളുടെ ധിക്കാരം കൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നതെന്നു ചിന്തിച്ചു അയാളെ താറടിക്കരുതു. മറ്റുചിലര്‍ പരസ്യമായിതന്നെ ചില ലൌഗീക ചാപല്ല്യങ്ങള്‍ കാണിച്ചെന്നു വരാം .ഇതൊക്കെ മനസിലാക്കി പെരുമാറാതെയിരുന്നാല്‍ ജീവിതം ദുഷക്കരമാകും. പലവീട്ടിലും ജീവിതം ദുഷ്ക്കരമാകുന്നതു ഇങ്ങനെ തെറ്റായ തീരുമാനം എടുത്തു പ്രായമായവരെ ഒറ്റപ്പെടുത്തുന്നതിലാണു. ഭാര്യ പറയുന്നതു അതേപടി ഭര്ത്താവു മനസിലാക്കിയാല്‍ അപ്പനെ ഒറ്റപ്പെടുത്തും മുറിയില്‍ പൂട്ടിയിടും ഇതൊക്കെ വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും മാത്രമല്ല അനുഗ്രഹക്കുറവും അവിടെ യുണ്ടാകും. അതിനാല്‍ വര്‍ദ്ധക്യ മനശാസ്ത്രം അല്പം പഠിക്കുന്നതു നന്നായിരിക്കും !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...