പലതരം നൊമ്പര പ്രക്രിയകളിലൂടെ കടന്നു പോകുമ്പോള്‍ !
ആകുലതയും ഉത്ക്കണ്‍ഠയും !
" നാളെ എന്തു സംഭവിക്കും എന്നതിനെ ഓര്ത്തു നീ ഉത്ക്കണ്ടപ്പെടെരുതു .മറിച്ചു ഇന്നു ദൈവം നിന്നില്‍ ചെയ്തുകൊണ്ടിരിക്കുന്ന അല്ഭുതകരമായ ചെയ്തികളെ കാണാനും അവയോടു സഹകരിച്ചു പ്രവര്ത്തിക്കാനും നിനക്കാകണം അതുമതി "
ഭക്ഷണമില്ലെല്ലോ യെന്നോര്ത്തു ആകുലപ്പെടാതെ നിനക്കു ലഭിച്ച ജീവനെഓര്ത്തു സന്തോഷിക്കാനും,തമ്പുരാനു നന്ദി പറയാനും കഴിയണം .ധരിക്കാന്‍ വസ്ത്രം ഇല്ലെല്ലോ എന്നോര്ത്തു ഉത്കണ്‍ഠപ്പെടാതെ ശരീരം ഉണ്ടെല്ലോയെന്നോര്ത്തു ആനന്ദിക്കുക.
ജീവനും ശരീരവും നിനക്കുതന്ന ദൈവം നിനക്കു ആവശ്യമായ ചെറുതും വലുതുമായതെല്ലാം തരുമെന്നു വിശ്വസിക്കുക.
" ക്രിസ്തീയതയുടെ ഹ്രുദയം കാരുണ്യമാണെന്ന ഫ്രാന്സീസ് മാര്‍ പാപ്പായുടെ കണ്ടെത്തല്‍ തീര്ത്തും ശരിയാണു. ആരംഭം മുതലേ അങ്ങനെതന്നെയായിരുന്നു.
എന്നാല്‍ വഴിയിലെങ്ങോവെച്ചു കാരുണ്യവും ആര്‍ദ്രതയും സഭാജീവിതത്തിന്‍റെ ഹ്രുദയ ഭാഗത്തുനിന്നു തെന്നിമാറിപ്പോയില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
എന്നിട്ടും സഭാജീവിതത്തിന്‍റെ അന്ധകാരങ്ങളിലൊക്കെ മിന്നാമിനുങ്ങുകളെപ്പോലെ ,അധവാ കൈത്തിരിയുടെ വെളിച്ചവുമായി ദൈവകാരുണ്യത്തിന്‍റെ മനുഷ്യര്‍ പ്രകാശം പരത്തികൊണ്ടു നില്ക്കുന്നുണ്ടായിരുന്നു.
ചിലവൈദീകരേയും ,കന്യാസ്ത്രീകളേയും അല്മായ പ്രമുഖരേയും ദൈവം തന്നെയാണു അയക്കുന്നതു സഭാജീവിതത്തില്‍ വിശ്വാസികളില്‍ ,സഭാതനയരില്‍ , കടന്നുകൂടുന്ന വിശ്വാസക്കുറവിനേയും അതില്ക്കൂടി കടന്നുവരുന്ന അന്ധകാരത്തെയും അകറ്റുവാനായി അവ്ശ്യമായ നുറുങ്ങു വെളിച്ചവുമായി. പക്ഷേ അങ്ങനെയുള്ള നുറുങ്ങു വെളിച്ചത്തില്‍ പോലും സ്വയം കാണാന്‍ കഴിയാതെ സഭയില്‍ തന്നെ ,അധവാ നേത്രു സ്ഥാനങ്ങളില്‍ പോലും ,ആളുകള്‍ വര്‍ദ്ധിച്ചുവന്നതിന്രെ ഫലമായി വലിയ ഒരു പരിവര്ത്തനം ആവശ്യ്മാണെന്നു മനസിലാക്കിയ ദൈവം തന്നെ തന്റെ പുത്രന്രെ ഉപദേശങ്ങളും ചെയ്തികളും സഭാതനയരെ പഠിപ്പിക്കുവാനായി ഇതാ ഈ കാലഘട്ടത്തിന്‍റെ ആവശ്യ്മായ തലവനെ ഫ്രാന്സീസ് പാപ്പായില്ക്കൂടി സഭക്കു , ലോകത്തിനു ,ദൈവം നല്കിയിരിക്കുന്നു,
യേശുവിന്‍റെ ജീവിതത്തിന്‍റെ കേന്ദ്രമായ ഹ്രുദയാര്‍ദ്രതയുടെ മാനുഷീകരൂപമാണു ഫ്രാന്സീസ് മാര്‍പാപ്പാ. ഒരു സുപ്രഭാതത്തില്‍ അതുപോലെ രൂപപ്പെട്ടതല്ല ദീര്‍ഘകാലത്തെ തപസിന്‍റെയും പ്രാര്ത്ഥനയുടേയും ഫലമാണു. മെത്രാനായിരിക്കുമ്പോഴും ബസില്‍ യാത്രചെയ്യാനും ,സ്വയം ഭക്ഷണം പാകം ചെയ്യാനും ഒക്കെ അദ്ദേഹത്തിനുകഴിയുമായിരുന്നു. ചുരുക്കത്തില്‍ നീണ്ട വര്ഷങ്ങളിലൂടെയുള്ള ഉരുക്കലിലൂടെയും , ഉടച്ചു വാര്‍ക്കലിലൂടെയും ആണു ഫ്രാന്സീസെന്ന കരുണാമയന്‍ രൂപപ്പെടുകയും അദ്ദേഹം നമ്മുടെ സഭയുടെ തലവനായി ദൈവം തിരഞ്ഞെടുക്കുകയും ചെയ്തു.
നിത്യസൂര്യനായ യേശുവിന്‍റെ പ്രതിപുരുഷനായി സഭയെ മുഴുവന്‍ പ്രകാശധോരണിയില്‍ പ്രകാശിപ്പിക്കാനായി ദൈവം നിയമിച്ച കരുണാമയനാണു ഫ്രാന്സീസ് പാപ്പാ.
ഇത്തരമൊരു കാരുണ്യരൂപത്തെ സഭാതലപ്പത്തേക്കു തമ്പുരാന്‍ കൊണ്ടുവന്നതെന്തിനു ?
സഭാജീവിതത്തില്‍ എപ്പോഴോ പാര്‍ശ്വവല്ക്കരിക്കപ്പെട്ടു പോയ കാരുണ്യത്തെ സഭയുടെ ഹ്രുദയ ഭാഗത്തു പുന:പ്രതിഷ്ഠിക്കുക യെന്ന ദൈവീക പദ്ധതിയാണു ഇവിടെ ഫ്രാന്സീസ് പാപ്പായില്‍ കൂടി പൂര്ത്തീകരിക്കപ്പെട്ടതു .
ഇതിന്‍റെ ഫലമായി കാരുണ്യത്തിന്രെ മിന്നാമിനുങ്ങുകളായി ലോകത്തിന്രെ പലഭാഗങ്ങളിലും പ്രവര്ത്തിക്കുന്ന കാരുണ്യമൂര്ത്തികളെ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും, അതോടോപ്പം എല്ലാമനുഷ്യ ഹ്രുദയങ്ങളിലും ചാരം മൂടിക്കിടക്കുന്ന കാരുണ്യത്തിന്‍റെ കനലുകളെ ഊതിക്കത്തിക്കാനും സാധിക്കും.
മുളയുടെ ഒരു തണ്ടു സംഗീതമാധുരി പകരുന്ന ഓടക്കുഴലാകണമെങ്കില്‍ ആ തണ്ടില്‍ പല ദ്വാരങ്ങള്‍ രൂപപ്പെടണം. അപ്പോള്‍ ആ തണ്ടൂ വേദനസഹിക്കേണ്ടിവന്നാല്‍ അതിനെ ഒരു ഓടക്കുഴലാക്കി രൂപാന്തരപ്പെടുത്തുകയാണെന്നും ഈ വേദനയുടെ ഫലമായി സ്വരമാധുരി തുളുമ്പുന്ന ഒരു ഓടക്കുഴല്‍ രൂപപ്പെടുമെന്നും അറിഞ്ഞാല്‍ ഓരോ ശീഷ്യനും കാരുണ്യഭാഷ്യത്തിന്‍റെ ഓടക്കുഅലായി രൂപാന്തരപ്പെടുവാന്‍ പലതരത്തിലുള്ള നൊമ്പരപ്രക്രിയയി ലൂടെ കടന്നുപോകേണ്ടിയിരിക്കുന്നുവെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രചോദനമാണു കരുണാമയനായ ഫ്രാന്സീസ് പാപ്പായില്‍ നിന്നും സഭാതനയര്‍ സ്വീകരിക്കുന്നതു
അങ്ങനെ നാമെല്ലാവരും ദൈവകാരുണ്യത്തിന്‍റെ പുല്ലാം കുഴലായി രൂപപ്പെടുന്നതു പരിത്യാഗത്തിലും, പരസ്നേഹത്തിലും പ്രാര്ത്ഥനയിലും കൂടി മാത്രമാണു.
നമ്മുടെ നുറുങ്ങുവെളിച്ചം പ്രകാശിക്കേണ്ടതു സ്വന്തം കുടുമ്പത്തിലാണു .അദ്യം കുടുംബം പ്രകാശിക്കണം.കുടുംബത്തില്‍ ഒരാള്‍ പോലും നഷ്ടപ്പെട്ടുപോകാന്‍ പാടില്ല. അതിനു ഒത്തിരി വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടിവരും. ഒത്തിരി ക്രമപ്പെടുത്തലുകളും ക്രമീകരണങ്ങളും ആവശ്യമായിവരും. അതു പലപ്പോഴും വേദനാജനകമായെന്നും വരാം ,എന്നാലും ആരും ദൈവഹിതത്തിനു എതിരായി പ്രവര്ത്തിക്കാതിരുന്നാല്‍ നാം അവരെ യേശുവിനുവേണ്ടി നേടി . അതിനുശേഷം നമ്മുടെ പ്രകാസം പുറത്തേക്കു വ്യാപിക്കണം .

No comments:
Post a Comment