Thursday 23 February 2017

കൌണ്സിലിംഗ്

മുപ്പതില്‍ താഴെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി .വിവാഹിതയാണു.വളരെ വിഷമം കടിച്ചമര്ത്തുന്നുണ്ടെന്നുതോന്നും .

" നമ്മള്‍ പ്രാര്ത്ഥിക്കുന്നതെന്തും ലഭിക്കുമെന്നാനെല്ലോ യേശു പറഞ്ഞിരിക്കുന്നതു . ഞാന്‍ ചെറുപ്പം മുതലേ ദിവസവും പള്ളിയില്പോകുകയും പ്രാര്ത്ഥിക്കുകയും ചെയ്യുമായിരുന്നു.അറിഞ്ഞുകൊണ്ടു ആര്‍ക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ല.

പ്രാര്ത്ഥനമുടക്കില്ലായിരുന്നു. വീട്ടില്‍ ദിവസവും പ്രാര്ത്ഥനയുണ്ടു മദ്യപാനികള്‍ക്കുവേണ്ടിയും അവരുടെ മാനസാന്തരത്തിനുവേണ്ടിയും പ്രാര്ത്ഥിക്കുമായിരുന്നു. ഞങ്ങള്‍ യൂത്തു പ്രാര്ത്ഥനയില്ലാത്തവീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍കൊടുക്കുകയും അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്യുമായിരുന്നു.

അതുപോലെതന്നെ ഞാന്‍ വിവാഹിതയാകുമ്പോള്‍ സല്സ്വഭാ വിയായ ,പ്രാര്ത്ഥനയുള്ള ,സല്സ്വഭാവിയായ ഒരു ഭ്ര്ത്താവിനെ കിട്ടാനും പ്രാര്ത്ഥിക്കുമായിരുന്നു. യേശുവിന്‍റെ നാമത്തില്‍ ചോദിക്കുന്നതെല്ലാം ലഭിക്കുമെന്നാണെല്ലോ അവിടുന്നു പറഞ്ഞിരിക്കുന്നതു ഞാന്‍ എത്രയോ കാലമായി വിശ്വാസത്തോടെ ചോദിച്ചു അപേക്ഷിച്ചു എന്നിട്ട് ........

മുഴുവിപ്പിക്കാതെ കണ്ണു തുടച്ചു .കണ്ണിര്‍ കവിളില്‍ ക്കൂടി ഒഴുകുന്നു.
കുറച്ചു സമയം അവള്‍ക്കു അനുവദിച്ചിട്ടു ഞാന്‍ ചോദിച്ചു  എന്നിട്ടു ?
" എനിക്കുകിടിയഭര്ത്താവു മദ്യപാനിയാണു. പ്രാര്ത്ഥിക്കില്ല. പള്ളിയോടു വലിയ താല്പ്പര്യം ഇല്ല.

വീണ്ടും നിശബ്ദം കവിളില്ക്കൂടി കണ്ണീര്‍ ഒഴുകുന്നു.            

വീട്ടിലുള്ളവര്‍ പ്രാര്ത്ഥിക്കുമോ ? കുടുംബ പ്രാര്ത്ഥന ?
" അവിടെ ഒന്നുമില്ലായിരുന്നു.ഇത്രയും നാളുകൊണ്ടൂ വീട്ടില്‍ കുടുംബപ്രാര്ത്ഥന ആരംഭിച്ചു, ഭര്ത്താവോഴിച്ചു ബാക്കിയെല്ലാവരും ഇപ്പ്പ്പോള്‍ പ്രാര്ത്ഥിക്കും. എല്ലാവരും പള്ളിയില്‍ പോകാന്‍ തുടങ്ങി.

ഇതില്‍ നിന്നും മോള്‍ക്കു എന്തെങ്കിലും മനസിലായോ ?

" എന്‍റെ പ്രാര്ത്ഥനദൈവം കേട്ടില്ലെന്നു ! "

അല്ലമോളേ ! ഈ വീട്ടുകാരും ദൈവത്തിന്‍റെ പ്രിയപ്പെട്ടമക്കളാണു.അവിടെ പ്രാര്ത്ഥനയില്ലായിരുന്നു മോളു വന്നു ആ ഭാഗം നേരേയാക്കി .പള്ളിയില്പോകുന്ന പതിവൂണ്ടാക്കി.ഭര്ത്താവൊഴികെയുള്ളവരെ നേര്‍പാതയില്‍ നയിക്കാന്‍ മോള്‍ക്കു സാധിച്ചു. ഇനിയും ഭര്ത്താവും നേരേയാകും സംശയം വേണ്ടാ ,ഈ  മനുഷ്യരേ യും  വീട്ടുകാരേയും രക്ഷിക്കേണ്ടതു കര്ത്താവിന്‍റെ ആവശ്യ്മായിരുന്നു അതിനു മകളെയാണു പിതാവുതിരഞ്ഞെടുത്തതു .മറ്റൊരാളായിരുന്നെങ്കില്‍ അവളും ഇവരില്‍ ഒരാളായി എല്ലാവരും നശിക്കാന്‍ ഇടവരുമായിരിക്കണം.

അതിനായി മോളേ പ്രത്യേകം തിരഞ്ഞെടുത്തതാണു .പിതാ്വിന്‍റെ ഓമനമകളെതന്നെയാണു ഈ പ്രത്യേകദൌത്യം പിതാവു ഏള്‍പ്പിച്ചതു. അതു ഭംഗിയായി ചെയ്യുന്നതുകണ്ടൂ പിതാവു സന്തോഷിക്കുന്നുണ്ടൂ, മോള്‍ ചെയ്തുകൊണ്ടിരിക്കുന്നതു തുടര്ന്നുകൊള്ളുക പിതാവു പ്രതിഫലം നല്കും നിശ്ചയം !

അവളുടെ മുഖം വികസിച്ചു. ചെറിയ പുന്‍ചിരി ആ കവിളില്‍ വിടര്ന്നു !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...