Saturday, 10 January 2015

മനുഷ്യശരീരമാണു ദൈവത്തിനു വസിക്കാനുള്ള ആലയം

 "അവിടുത്തെ ആലയത്തെക്കുറിച്ചുളള തീക്ഷണത എന്നെ വിഴുങ്ങിക്കളയും എന്നു  എഴുതപ്പെട്ടിരിക്കുന്നതു അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ ഒര്‍ത്തു "  (യോഹ.2:17 )

വിശുദ്ധയോഹന്നാന്‍റെ സുവിശേഷം സമ്മാന്തര സുവിശേഷങ്ങളില്‍ നിന്നും വേറിട്ടു നില്ക്കുന്നതു മറ്റവര്‍ യേശുവിന്‍റെ ജീവചരിത്രം ക്രമാനുഗ്തമായി അവതരിപ്പിക്കുമ്പോള്‍ വി.യോഹന്നാന്‍ ജീവചരിത്രമല്ല അവതരിപ്പിക്കുക. യേശുവിന്‍റെ പരസ്യജീവിതത്തിന്‍റെ അധവാ ആ മൂന്നുവര്ഷം യേശു പറഞ്ഞകാര്യങ്ങളുടെ ദൈവശാസ്ത്രം അവതരിപ്പിക്കുകയാണു വി. യോഹന്നാന്‍ ചെയ്യുക. അതിനാല്‍ അതു വളരെയധികം ശ്രദ്ധിച്ചെങ്കില്‍ മാത്രമേ ശരിക്കും മനസിലാക്കാന്‍ സാധിക്കൂ. വി.യോഹന്നാന്‍റെ സുവിശേഷം മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടാണെന്നുവേണമെങ്കില്‍ പറയാം .
ഉദാഹരണമായി ഇവിടെതന്നെ ശ്രദ്ധിക്കാം .

മറ്റു സുവിശേഷകര്‍ കര്ത്താവിന്‍റെ മാമോദീസായേക്കുറിച്ചു പറയുമ്പോള്‍ യോഹന്നാന്‍ അതു പറയുന്നില്ല. മറ്റുസുവിശേഷകര്‍ ഏതാണ്ടു അവസാനം പറയുന്ന ദൈവാലയ ശുദ്ധീകരണവും മറ്റും രണ്ടാമധ്യായത്തില്‍ തന്നെ വരുന്നു.അതായതു യോഹന്നാന്‍ പറയുമ്പോള്‍ ക്രമമൊന്നുമില്ല.പക്ഷേ ആഴമായ ദൈവശാസ്ത്രം അവിടെകാണാം .വി.യോഹന്നാന്‍റെ സുവിശേഷത്തിലെ ആദ്യത്തെ മൂന്നു അധ്യായങ്ങളില്‍ കാണുന്നതു മാമോദീസായുടെ ആഴമായ ദൈവശാസ്ത്രം തന്നെയാണെന്നു മനസിലാക്കാം . അതായതു മാമോദീസായെന്നു പറയുമ്പോള്‍ ഒരാളുടെ വിശുദ്ധീകരണം തന്നെയാണു നടക്കുക. പാപാവസ്ഥയിലായിരുന്ന യാള്‍ പാപമാലിന്യ്ങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു ശുദ്ധിയുള്ള മഹത്വത്തിന്‍റെ വസ്ത്രം ധരിച്ചു ക്രുപാവരാവസ്ഥയിലായിതീരുന്നു. തികച്ചും ശുദ്ധീകരണമാണു അവിടെ നടക്കുക. മാമോദീസായുടെ ആഴങ്ങളിലേക്കു ഇറങ്ങിചെല്ലുമ്പോള്‍ , അതിന്‍റെ ദൈവശാസ്ത്രത്തിലേക്കു ഇറങ്ങിചെല്ലുമ്പോള്‍ " വിശുദ്ധീകരണം " എന്ന മഹല്‍ ക്രിത്യമാണു അവിടെ നടക്കുന്നതെന്നു മനസിലാക്കാം .

ഇതുതന്നെയാണു വി.യോഹന്നാനും തന്‍റെ അവതരണത്തില്‍ കൂടിവ്യ്ക്തമാക്കുന്നതു. അതായതു കാനായിലെ കല്യാണത്തിനു ശുദ്ധീകരണത്തിനായി വെള്ളം നിറക്കുന്ന വലിയ ഭരണി അവിടെയുണ്ടായിരുന്നു. പഷേ അതു കാലിയായിരുന്നു. ശുദ്ധീകരണത്തിനുള്ള ഭരണികളാണു വെള്ളം കൊണ്ടു നിറക്കപ്പെട്ടതു.



അടുത്തതായിനാം കാണുന്നതു ദൈവാലയ ശുദ്ധീകരണമാണു.കല്ലും മണ്ണും കൊണ്ടു ഉണ്ടാക്കിയ ദൈവാലയത്തിന്‍ടെ ശുദ്ധീകരണമല്ല യധാര്ത്ഥത്തില്‍ യേശു അര്ത്ഥമാക്കുന്നതു .ഈ ദൈവാലയം നിംഗള്‍ നശിപ്പിക്കുക മുന്നു ദിവസം കൊണ്ടു ഞാന്‍ അതു പുനരുദ്ധരിക്കുമെന്നു യേശുപറയുന്നതും തന്‍റെ ശരീരമാകുന്ന ദൈവാലയത്തെക്കുറിച്ചാണു.

" നിംഗളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിംഗളുടെ ശരീരമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ ? " ( 1കോറ. 6: 19 )
"നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവു നിംഗളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ? "  ( 1കോറ. 3:16 )

ഇവിടെയെല്ലാം നാം കാണുന്നതു ദൈവാലയം എന്നതു മനുഷ്യശരീരം തന്നെയാണു. ഞാന്‍ പറഞ്ഞുകൊണ്ടു വരുന്നതു യേശുവിന്‍റെ ദൈവാലയ ശുദ്ധീകരണവും ,അതുകഴിഞ്ഞു മൂന്നാം അധ്യായത്തില്‍ നിക്കോദേമോസുമായുളള സംസാരത്തില്‍
" സത്യം സത്യമായി ഞാന്‍ നിന്നോടുപറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. " (യോഹ.3:5 )

ഇനിയും ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ നമുക്കു മനസിലാകുന്നതു വിശുദ്ധീകരണത്തിനുള്ള കല്ഭരണിയിലെ വെള്ളം നിറക്കലും ,ദൈവാലയ ശൌദ്ധീകരണവും പറഞ്ഞിട്ടു ജലത്താലും ആത്മാവിനാലും ജനിക്കുന്നകാര്യവുമൊക്കെ വിരല്‍ ചൂണ്ടുന്നതു മാമോദീസായിലേക്കാണു.
അതുകൊണ്ടാണു ഞാന്‍ പറഞ്ഞതു വി.യോഹന്നാന്‍റെ സുവിശേഷം ആഴമായദൈവശാസ്ത്രത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതു. ഇവിടെ മറ്റവര്‍ ചെയ്യുന്നതുപോലെ ക്രമാനുഗതമായി യേശുവിന്‍റെ ജീവചരിത്രം അവതരിപ്പിക്കലല്ല.

എന്‍റെ മനസില്‍ വരുന്ന മറ്റൊരു ചിന്ത ചില അനാഫുറകളില്‍ സ്ഥാപകവചനങ്ങള്‍ കാണില്ല. അതുകൊണ്ടു അതില്‍ സ്ഥാപകവചനമില്ലെന്നും അതിനാല്‍ അതിനു പ്രാധാന്യമില്ലെന്നും പറയുന്നതു ഭോഷത്തമാണു. യോഹന്നാന്‍റെ സുവിശേഷത്തില്‍ മാമോദീസായെക്കുറിച്ചു പറയുന്നില്ലെന്നു പറയുന്നതുപോലിരിക്കും . നോക്കുന്നവര്‍ക്കു മാമോദീസായെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നുതോന്നാമെങ്ങ്കിലും മൂന്നു അധ്യായങ്ങളിലായി അതിന്‍റെ ദൈവശാസ്ത്രം നാം കാണുന്നതുപോലെ സ്ഥാപകവചനം അതേപോലെ കാണില്ലെങ്കിലും മറ്റു പ്രാര്ത്ഥനകളില്‍ അതു വളരെ വ്യക്തമായി മനസിലാകും.

ഇത്രയും നേരം പറഞ്ഞതിന്‍റെ ചുരുക്കം വി.യോഹന്നാന്‍റെ സുവിശേഷം വളരെ ആഴമായ ദൈവശാസ്ത്രം ഉള്‍കൊള്ളുന്നതാകയാല്‍ ശ്രദ്ധയോടെ വായിച്ചു മനസിലാക്കണം .അതിനു ഈ പുതു വല്സരത്തില്‍ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !    !

അഭിനവഹേറോദേസുമാര്‍ !

" എന്നാല്‍ യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്നു അറിഞ്ഞിരുന്നതുകൊണ്ടു ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്കിപോന്നു  അവന്‍റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്ങ്കിലും അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു "  (മര്‍ക്കോ.6:20 )

ഹേറോദേസ് ചെയ്തതെറ്റിനെ ചൂണ്ടിക്കാണിച്ചതുകൊണ്ടു (സഹോദരന്‍റെ ഭാര്യയെ വിവാഹം ചെയ്തതു ) ഹേറോദ്യ യോഹന്നാനെ കൊല്ലാന്‍ ആഗ്രഹിച്ചെങ്കിലും അവള്‍ക്കു സാധിച്ചില്ല കാരണം ഹേറോദേസ് യോഹന്നാനു സംരക്ഷണം നല്കിയിരുന്നു.



ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കേണ്ടതു.                                                           1)     യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്നു ഹേറോദേസ് മനസിലാക്കി സംരക്ഷണം നല്കുന്നു.
2)    യോഹന്നാന്‍റെ വാക്കുകള്‍ അവനെ അസ്വസ്ഥനാകിയെങ്കിലും അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.

ഒന്നുകൂടെ വിശദമായിചിന്തിച്ചാല്‍ ഹേറോദേസിനു സത്യം അറിയാം .
പക്ഷേ അതു അംഗീകരിക്കാന്‍ തയാറാകുന്നില്ല.
താന്‍ ചെയ്ത അന്നീതിയേയും ,തിന്മയേയും കുറിച്ചു ബോധവാനാണു
വിശുദ്ധനും നീതിമാനുമായയോഹന്നാന്‍പറഞ്ഞതുദൈവസന്ദേശമായിമനസിലാക്കുന്നു  
അതിനാല്‍ ഹേറോദേസ് യോഹന്നാനെ ഭയപ്പെട്ടു .
യോഹന്നാന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
പക്ഷേ തന്‍റെ ജീവിതത്തില്‍ ഒരുതിരുത്തലും ഹേറോദേസ് ചെയ്യുന്നില്ല.
പകരം മനസില്ലാഞ്ഞിട്ടുകൂടി ഹേറോദ്യായുടെ ചതി നടപ്പില്‍ വരുത്തുന്നു.

ഇനിയും നമ്മളെ തന്നെ ദൈവതിരുമുന്‍പില്‍ സത്യസന്ധമായി പരിശോധിക്കാം .
1) നാം ചെയ്ത തെറ്റുകള്‍ മനസിലാക്കിയിട്ടും അതില്‍ നിന്നും പിന്മാറുന്നുണ്ടോ ?
2) സഭാര്യനാണെങ്കിലും സൌകര്യം ലഭിച്ചാല്‍ പരസ്ത്രീബന്ധത്തിനു പോകാതിരിക്കുമോ? 3) വി.കുമ്പസാരത്തില്‍ പറയുന്ന അതേതെറ്റുകള്‍ തന്നെയല്ലേ വീണ്ടും ചെയ്യുക ?
4) നമ്മേ തിരുത്തുവാനായി നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരോടു വിരോധം ?
5) വല്ലപ്പോഴും ധ്യാനത്തിനു പോകും പറയുന്നപ്രസ്ംഗം സന്തോഷത്തോടെ കേള്‍ക്കും! 6)  നല്ലപ്രസംഗമായിരുന്നു .കേള്‍ക്കാന്‍ എന്നാരസമാണു .സമ്മതിച്ചിരിക്കുന്നു.
7) പക്ഷേ ഈ അഭിപ്രായപ്രകടനമല്ലാതെ സ്വജീവിതത്തില്‍ ഒരു പരിവര്‍ത്തനവുമില്ല
8) ഹേറോദേസുംഎല്ലാം സന്തോഷത്തോടെകേള്‍ക്കുമായിരുന്നു പക്ഷേ എല്ലാം  പ്രയോജനരഹിതമായിരുന്നു.
9) നമ്മളും വീണ്ടും വീണ്ടും ധ്യാനത്തിനുപോകും അഭിപ്രായപ്രകടനങ്ങള്‍ നടത്തും പക്ഷേ ഒരിക്കലും ജീവിതനവീകരണം നടക്കാറില്ല.
10) ഈ ഹേറോദേസും നമ്മളുമായി എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?

ഇല്ലെങ്കില്‍ നമ്മളെ എന്തു വിളിക്കണം ?

അഭിനവഹേറോദേസുമാരെന്നോ ?   

പുത്രന്മാരെങ്കില്‍ അവകാശികളുമാണു

" ദൈവവചനം ആരുടെ അടുത്തേക്കുവന്നുവോ അവരെ ദൈവങ്ങള്‍ എന്നു അവന്‍ വിളിച്ചു " (യോഹ.10:35 )

വി. യോഹന്നാന്‍റെ സുവിശേഷത്തിലെ അടയാളങ്ങളുടെ പുസ്തകത്തിലാണു ഈ പ്രസ്താവന നാം കാണുക. താന്‍ ദൈവപുത്രനാണെന്നു അടയാളങ്ങളില്കൂടികാണിച്ചുകൊടുത്തിട്ടും അവര്‍ അവനില്‍ വിശ്വസിക്കാതെ യേശുവിനെകൊല്ലാനാണു അവരുടെ ശ്രമം .അന്നേരമാണു യേശു അവരുടെ വചനത്തില്‍ തന്നെപറയുന്നകാര്യം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു. "നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞുവെന്നു നിംഗളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ ? വിശുദ്ധലിഖിതം നിറവേറാതിരിക്കില്ലെല്ലോ ? ( യോഹ.10:34 )

" ഞാന്‍ പറയുന്നു .നിങ്ങള്‍ ദൈവങ്ങളാണു. നിംഗളെല്ലാവരും അത്യുന്നതന്‍റെ മക്കളാണു. "  ( സങ്കീ.82:6 )

" ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുനു. വചനം ദൈവമായിരുന്നു. "  ( യോഹ. 1: 1 )

അതേ വചനമാണു ദൈവം .വചനത്തിന്‍റെ കൂടാരമാണു ദൈവം . ആദിയില്‍ ഉണ്ടായിരുന്നതു വചനമാണു . ആ വചനം തന്നെയാണു ദൈവം .വചനം മാംസം ധരിച്ചതാണു യേശു .അായേശു വചനമാണു.വചനം ദൈവമാണു. അതിനല്‍ യേശു ദൈവമാണു.



ദൈവവചനം ആരുടെ അടുത്തേക്കുവരുന്നുവോ അവരെ ദൈവങ്ങള്‍ എന്നു അവന്‍ വിളിച്ചു .അതേ വചനം സ്വീകരിച്ചവരും ദൈവങ്ങളാണു. ദൈവപുത്രന്മാരാണു .

പുത്രന്മാരെങ്കില്‍ അവകാശികളുമാണു

" യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിംഗലെല്ലാവരും ദൈവപുത്രന്മാരാണു .ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്നനിങ്ങളെല്ലാവരും  ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു ."   ( ഗലാ.3: 26 - 27 )

" നിംഗള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു.വാഗ്ദാനമനുസരിച്ചുളള അവകാശികളുമാണു ."  ( ഗലാ.3: 29 )

അതേ നമ്മള്‍ ദൈവപുത്രന്മാരും അവകാശികളുമാണു . പക്ഷേ നമുക്കു ഒരാത്മശോധന ചെയ്താലോ ?  നാം എവിടെ നില്ക്കുന്നു ?

ഈ ദനഹാക്കാലം ആത്മശോധനക്കു പറ്റിയ അവസരമാണു !
വചനവും നമ്മളുമായി നല്ല ബന്ധത്തിലാണോ ?
ദൈവപുത്രരെങ്കില്‍ വചനം നിറഞ്ഞവരായിരിക്കണം !      

ദനഹാ പെരുന്നാള്‍

ദനഹാ പെരുന്നാള്‍

(നമ്മുടെ കര്ത്താവിന്‍റെ മാമോദീസായുടഎ ഒര്മ്മപെരുന്നാള്‍

ദനഹാ = ഉദയം  അധവാ പ്രത്യക്ഷീകരണം .

പാശ്ചാത്യരാജ്യങ്ങളില്‍

പടിഞ്ഞാറന്‍ നാടുകളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം പൂജരാജാക്കളുടെ തിരുന്നാളായി ആഘോഷിക്കുക്കുന്നു. കാരണം അവര്‍ മൂലമണു യേശുവിന്‍റെ ജനനം ലോകത്തില്‍ പരസ്യമാകുന്നതു. അതുപോലെ ആട്ടിടയന്മാരും അതുപോലെ യേശുവിന്‍റെ ജനനം ലോകത്തെ അറിയിച്ചവരാണു.

പൌരസ്ത്യര്‍.
കിഴക്കന്‍ രാജ്യങ്ങളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം യേശുയോഹന്നാനില്‍ നിന്നും മാമോദീസാസ്വീകരിക്കുന്ന സമയമാണു. ആ തിരുന്നാളാണു ദനഹാ .



പിതാവുതന്നെയാണു യേശു ആരാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുന്നതു. ഈ വിവരം യോഹന്നാനോടു നേരത്തെ തന്നെ പറഞ്ഞിരുന്നു.ആസാക്ഷ്യത്തിനുവേണ്ടിയാണു യേശുമാമോദീസാസ്വീകരിക്കുന്നതു. അതില്‍ കൂടി എല്ലാദൈവമക്കളും യേശുവിന്‍റെ സഭയായിതീരാനുള്ളവര്‍ ആ മാമോദീസാ സ്വീകരിക്കണമെന്നു യേശു ലോകത്തിനു കാഅണിച്ചുകൊടുക്കുകയും കൂടെ ആയിരുന്നു.
പിതാവിന്‍റെ സാക്ഷ്യം .

"സ്നാനം കഴിഞ്ഞൌടന്‍ യേശു വെള്ളത്തില്‍ നിന്നും കയറി .അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു.ദൈവാത്മാവു പ്രാവിന്‍റെരൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നതു അവന്‍ കണ്ടു . ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാധിച്ചിരിക്കുന്നു എന്നു ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നുംകേട്ടു . " ( മത്താ.3 : 16 - 17 )

യേശുവിന്‍റെ പ്രത്യക്ഷീകരണം ആദ്യം പിതാവുതന്നെയാണു നടത്തുന്നതു. യേശുവിന്‍റെ മാമോദീസാസമയത്താണു ഈ പ്രത്യ്ക്ഷീകരണം നടക്കുക. അതിനാല്‍ കിഴക്കന്‍ സഭകള്‍ യേശുവിന്‍റെ മാമോദീസാ യേശുവിന്‍റെ പ്രത്യ്ക്ഷീകരണമായി എടുക്കുകയും ദനഹാ പെരുന്നാള്‍ ആചരിക്കുകയും ചെയ്യുന്നു.

ഒരേസംഭവം പലപേരുകളില്‍

കേരളത്തിന്‍റെ തെകന്‍ ജില്ലകളില്‍ ഇതിനെ രാക്കുളിപെരുന്നാള്‍ എന്നപേരില്‍ അറിയപ്പെട്ടു. അതിനുള്ള ഒരു കാരണം ദനഹാപെരുന്നാള്‍ ആചരിക്കുന്നദിവസം തലേരാത്രിയില്‍ തന്നെ ആളൂകള്‍ ആറ്റിലോ കുളത്തിലോ മുങ്ങികുളിച്ചു അതിരാവിലെ പള്ളിയിലെ ശുശ്രൂഷയില്‍ സംബന്ധിച്ചിരുന്നു. രാത്രിയില്‍ തന്നെയുള്ള കുളി കാരണം ദനഹാപെരുന്നാളിനു രാക്കുളിപെരുന്നാളെന്നപേരും ലഭിച്ചു.

പിണ്ടികുത്തിപെരുന്നാള്‍

വടക്കന്‍ ജില്ലകളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം , ലോകത്തിന്‍റെ പ്രകാശത്തിന്‍റെ ഉദയമാണെന്നുകാണിക്കാന്‍ അവര്‍ പിണ്ടികുത്തിനാട്ടി അതിനു ചുറ്റും ഈര്‍ക്കില്‍ വളച്ചുകുത്തി അതിന്മേല്‍ മരോട്ടിക്കായുടേയും മറ്റും തോടു വച്ചു അതില്‍ എണ്ണഒഴിച്ചു ദീപം തെളിയിക്കുന്ന പതിവിനു പില്ക്കാലത്തു പിണ്ടികുത്തിപെരുന്നാള്‍ എന്നു പേരു ലഭിച്ചു. 

പൂജരാജാക്കളുടെ തിരുന്നാള്‍

പ്രത്യക്ഷീകരണത്തിനു ലത്തീന്‍ സഭയില്‍ പൂജരാജാക്കളുടെ തിരുന്നാളാണു ആചരിക്കുക. അവരില്‍ നിന്നും സ്വീകരിച്ചതാണു ഈ പൂജരാജാക്കളൂടെ തിരുന്നാള്‍ . ചിലപള്ളികളീല്‍ വലിയ പെരുന്നാളാണു ഈതിരുന്നാള്‍ ( ഉദാ.മണിമല പള്ളി )

യേശുവിന്‍റേ മാമോദീസായില്‍ എല്ലാവരും പങ്കുചേരുന്നു.

ഒരാള്‍ മാമോദീസാസ്വീകരിക്കുന്നതിലൂടെ യേശുവിന്‍റെ മരണത്തിലും ഉദ്ധാനത്തിലും പങ്കുചേരുകയാണു ചെയ്യുന്നതു. യേശു ലലത്തിലേക്കു മുങ്ങിയതു തന്‍റെ മരണത്തേയും ജലത്തില്‍ നിന്നും പൊങ്ങിയതു തന്‍റെ ഉദ്ധാനത്തെയും സൂചിപ്പിക്കുന്നു. അതിനാല്‍ ഒരാള്‍ മാമോദീസാസ്വീകരിക്കുമ്പോള്‍ യേശുവിന്‍റെ മരണത്തിലും ഉദ്ധാനത്തിലും പങ്കുപറ്റുകയാണു ചെയ്യുന്നതു

യേശുവിന്‍റെ മാമോദീസാ.

യോര്‍ദാന്‍ നദിയുടെ തെക്കുള്ള ത്രിവേണി സ്ംഗമസ്ഥാനത്തുവച്ചാണു നമ്മുടെ കര്‍ത്താവിന്‍റെ മാമോദീസാനടന്നതു . യോര്‍ദാന്‍ ,യാര്‍മോക്കു , യാബൂക്കു , എന്നീ പോഷക നദിയുടെ സംഗമസ്ഥാനമായിരുന്നു അതു.
ഹെര്മോന്‍ മലയില്‍ നിന്നും വരുന്ന യീര്‍ ദാന്‍ നദിയില്‍ മഞ്ഞുവെള്ളമായിരുന്നു. ( സങ്കീര്‍.133:3 )     ദാന്‍ മരുഭൂമിയില്‍ കൂടിഒഴുകുന്ന യാര്‍മ്മോക്കു നദിയില്‍ ചൂടുവെള്ളവും . ഗലയാദു താഴ്വരയില്‍കൂടി ഒഴുകുന്ന യാബൂക്കുനദിയില്‍  സുഗ്നയിലവീണു കലങ്ങിയ ജലവുമായിരുന്നു. ഇങ്ങ്നെയുള്ള യോര്‍ദാന്‍ നദിലാണു യേശു മാമോദീസാമുങ്ങിയതു.

മലങ്കരകത്തോലിക്കാസഭയില്‍ .

ഇതുപോലുള്ള യോര്‍ദാന്‍ നദിയിലെ ജലം മാമോദീസാതൊട്ടിയില്‍ ഉണ്ടാക്കിയെടുക്കുന്നു. അതായതു ചൂടുവെള്ളവും തണുത്തവെള്ളവും സുഗന്ധകൂട്ടും ചേര്ത്തു യോര്‍ദാന്‍ നദിയിലെ അതേജലം പോലെ മാമോദീസാതൊട്ടിയില്‍ ഉണ്ടാക്കി അതിനെ സൈത്തും മുറോനുമൊക്കെ ചേര്ത്തു വാഴ്ത്തി ആജലത്തിലാണു കൊച്ചിനെ ഇരുത്തി , തലയില്‍ ജലം കോരി മൂന്നുപ്രാവശ്യ്ം ഒഴിച്ചു   പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റേയും നാമത്തിലാണു മാമോദീസാമുക്കുക.

മാമോദീസാമുങ്ങിയാള്‍ കര്ഹ്ര്ഹാവിന്‍റെ സഭയിലെ അംഗമായിതീരുന്നു. മൂറോന്‍ അഭിഷേകത്തില്കൂടി കൈവയ്പ്പിലൂടെ ആവ്യ്ക്തിക്കു പരിശുദ്ധാത്മാവിന്‍റെ നിറവുണ്ടാകുന്നു. ആത്മാവിലുള്ലജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു ആവശ്യമാണു. സഭാകൂട്ടായ്മയില്‍ പങ്കുകാരനായിതീരാനായി അപ്പോള്‍ തന്നെ വിശുദ്ധ കുര്‍ബാനയും നല്കുന്നു. അങ്ങനെ ഒരേ സമയം മൂന്നു കൂദാശകളാണു ഒരേസമയം ആ കുഞ്ഞു സ്വീകരിക്കുക. പടിഞ്ഞാറന്‍ സഭകളില്‍ ( ലത്തീന്‍ ) ഒന്നിച്ചല്ല സ്വീകരിക്കുന്നതു . " യേശുക്രിസ്തുവിനോടു ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ചനാമെല്ലാവരും അവന്‍റെ മരണത്തോടു ഐക്യ്പ്പെടാനാണു ജ്ഞാനസനാനം സ്വീകരിച്ചതെന്നു നിംഗള്‍ക്കറിഞ്ഞുകൂടേ ? അങ്ങനെ അവന്‍റെ മരണത്തോടു നമ്മേ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടോത്തു സ്ംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയര്ത്തെഴുനേറ്റതുപോലെ നാമും പുതിയജീവിതം നയിക്കേണ്ടതിനാണു അവനോടോത്തു സ്ംസ്കരിക്കപ്പെട്ടതു "               ( റോമാ .6: 3 -4 )

അതിനാല്‍ പ്രിയ സഹോദരന്മാരേ ഈ ദനഹാപ്പെരുന്നാളില്‍ നാം അവനോടുകൂടി മരിച്ചുഉയിര്ത്തു അതിനാല്‍ മമ്മുടെ പഴയ മനുഷ്യനെ നമ്മില്‍ നിന്നും ദൂരെയെറിഞ്ഞു ഒരു പുതിയ ജീവിതം നയിക്കാന്‍ ഈ പുതു വല്സരത്തില്‍ ദൈവം നമുക്കു ഇടവരുത്തട്ടെ !

Friday, 2 January 2015

ക്രിസ്ത്യാനികള്‍ വിദേശത്തു നിന്നും വന്നവരല്ല ഇവിടെ ജനിച്ചുവളര്ന്നവരാണു

ക്രിസ്ത്യാനി

ഇന്‍ഡ്യയില്‍ വെറും 2.3 % മാത്രമാണു ക്രിസ്ത്യാനികള്‍ (ഏകദേശം )
ഇന്‍ഡ്യയുടെ നവീകരണത്തിനു അധവാ ഇന്‍ഡ്യയെ കെട്ടിപടുക്കുവാന്‍
ചോരയും നീരും കൊടുത്തിട്ടുള്ളവരാണു ക്രിസ്ത്യാനികള്‍
വിദേശത്തു നിന്നും വന്നവരല്ല ഇവിടെ ജനിച്ചുവളര്ന്നവരാണു.
ക്രിസ്ത്യാനിയെന്നുപറഞ്ഞാല്‍ എല്ലാവരേയും മറ്റിനിര്‍ത്തി സ്വന്തമായ ഒരുചട്ടക്കൂടില്‍ മാത്രം കഴിഞ്ഞുകൂടുന്നവരല്ല ക്രിസ്ത്യാനികള്‍

സാധുജനസേവ

ഹിന്ദുസഹോദരന്മാര്‍ ചെയ്യുന്നതു അവരുടെ ഇടയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായിട്ടാണൂ ഞാന്‍ മനസിലാക്കിയിട്ടുള്ളതു. അതുപോലെ മുസ്ലിം സഹോദരന്മാരും അവരുടെ ആള്ക്കാര്‍ക്കായിട്ടാണു അവരുടെ സഹായവും പ്രവര്‍ത്തനവും.
ക്രിസ്ത്യാനികള്‍ മാത്രമാണു ജാതിമതഭേദമന്യേ സഹായം എത്തിച്ചുകൊടുക്കുന്നതു. മദര്‍ തെരേസയും ഒക്കെ ആവശ്യക്കാരെയാണു സഹായിച്ചിരുന്നതു അവിടെ ജാതി ഒരു മാനദണ്ടമായിരുന്നില്ല.
ഞാനോര്‍ക്കുന്നു തിരുവല്ലയില്‍ ഞ്ങ്ങള്‍ ഒരു സമൂഹവിവാഹം നടത്തിയിരുന്നു അതില്‍ പകുതിയോളം ഹിന്ദുസഹോദരന്മാരായിരുന്നു.
തിരുവനന്തപുരത്തു കാതോലിക്കാബാവാ പാവപ്പെട്ടവര്ക്കായി പണിയുന്ന വീടുകളില്‍ 50 എണ്ണം മുസ്ലീം ഹിന്‍ധു സഹോദരന്മാര്ക്കായി മാറ്റിവച്ചിരിക്കുന്നു  ഇതൊക്കെ ഒരു ഉദാഹരണത്തിനു വേണ്ടിപറഞ്ഞതാണു. തിരുവല്ലായില്‍ ക്രിസ്ത്യാനികളുടെ വിവാഹം പള്ളിയിലും മറ്റേതു വിവാഹ മണ്ഡപത്തിലുമായിരുന്നു. ( അവരുടെ പൂജാരിയായിരുന്നു കാര്‍മികന്‍ ) ഞാന്‍ പറഞ്ഞതു സഹായം ചെയ്യുന്നതു മതം മാറ്റാനല്ലായിരുന്നുവെന്നു കാണിക്കാനാണു.


ഇവിടെ ക്രിസ്ത്യാനികള്‍ അവരുടെ ആചാരങ്ങളില്‍ കൊള്ളാവുന്നവയെ സ്വീകരിച്ചുകൊണ്ടാണു അധവാ അവരെ പൂര്‍ണമായി അകറ്റിനിര്‍ത്തികൊണ്ടല്ലക്രിസ്തുമതത്തില്‍ ആയിരിക്കുന്നതു.
യേസുവും ഇതൂതന്നെയാണു കാണിച്ചുതന്നതു .യേശ്യുവിന്‍റെ വംശാവലിതന്നെ ഇതാണു കാണിക്കുന്നതു. ഇജാതീയനായ മല്ക്കിസദേക്കിന്‍റെ ബലിയും ദൈവം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.അതുപോലെ മല്ക്കീസദേക്കിന്‍റെ ക്രമത്തിലെ അപ്പവും വീഞ്ഞുമാണു യേശുവും തന്‍റെ ബലിക്കായി സ്വീകരിച്ചതു.

എല്ലാമതത്തിന്റെയും ലക്ഷ്യം ദൈവമാണു.

എല്ലാവരും അവരവര്ക്കു ലഭിച്ച അറിവിന്റെ അടിസ്ത്ഥാനത്തില്‍ ദൈവത്തിന്‍കലേക്കു പലായനം ചെയ്യുന്നവരാണു. അവരിലെ നന്മ സ്വീകരിക്കുന്നതില്‍ ക്രിസ്ത്യാനികള്‍ക്കു വൈമുഖ്യമില്ല.
അതിനാലാണു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പറഞ്ഞതു സത്യത്തിന്‍റെ കിരണങ്ങള്‍ എല്ലാമതത്തിലും ചിതറിക്കിടപ്പുണ്ടു അതിനാല്‍ എതുമതത്തില്‍ നിന്നും സത്യത്തിന്‍റെ കിരണങ്ങളെ , അവയിലെ നല്ല കാര്യങ്ങളെ നമ്മുടെ അടിസ്താനവിശ്വാസത്തിനു കോട്ടം വരാതെ  സ്വീകരിക്കുന്നതിനു തടസമില്ല.
ഉദാഹരണം നമ്മുടെ വിവാഹത്തിനു താലികെട്ടു മന്ത്രകോടി മുതലായവ ഭാരതീയാചാരത്തില്‍ നിന്നും എടുത്തതാണു.
ഭാരതീയാചാര്യന്മാര്‍ ഭക്തിയുളളവര്‍ആയിരുന്നു, സ്നേഹമുള്ളവരായിരുന്നു, ദൈവികസ്നേഹം പങ്ങ്കിടുന്നവരായിരുന്നു.മഹാത്മാക്കളായിരുന്നു എന്താണു ഇതിന്‍റെ ചുരുക്കം ? വാക്കും പ്രവര്‍ത്തിയും തമ്മിലുളള അകലം ശൂന്യമായിരുന്നു. അധവാ വാകും പ്രവര്‍ത്തിയും ഒന്നായിരുന്നു.


ഇന്നു കാലം മാറി കൊല്ലും കൊലയും മത സ്പ്ര്ദ്ദയും വളര്ന്നു വരുന്നു.
നിര്ബന്ധിച്ചു മതം മാറ്റുക അല്ലെങ്ങ്കില്‍ കൊന്നുകളയുക.
പാകിസ്ഥാനില്‍ കഴിഞ്ഞ ആഴ്ച്ചയാണെല്ലോ 180 ഒാളം കുരുന്നുകളെ കൊന്നൊടുക്കിയതു. ഭീകരര്‍ വളര്‍ന്നുവരികയാണു
ഇന്‍ഡ്യയിലും ധാരാളം ക്രൈസ്ഥവ രക്തസാക്ഷികള്‍ ഉണ്ടാകാനുള്ള സാധ്യതകളാണു മുന്‍പില്‍ കാണുന്നതു

ക്രിസ്ത്യാനികള്‍ അറിയാതെ ചെയ്യുന്ന കൊടും ഭീകരത.

അമ്മമാര്‍ തങ്ങളുടെ ഉദരത്തില്‍ വളരുന്ന ശീശുക്കളെ അബോര്‍ഷനിലൂടെ കൊന്നുകൂട്ടുന്നതു , പാകിസ്താനില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന പിന്‍ചോമനകളുടെ കൊലപാതകത്തെക്കാള്‍ ഭീകരം ആണെന്നു ആരെങ്ങ്കിലും അറിയുന്നുണ്ടോ ?
ദൈവതിരുമുന്പില്‍ എല്ലാം കൊലപാതകമാണു

ഒരു ക്രിസ്ത്യാനി എന്തായിരിക്കണം ?

‌ക്രിസ്ത്യാനി ലോകത്തിന്‍റെ പ്രകാശമാണു ( പ്രകാശമാകേണ്ടവനാണു ) എന്തുകൊണ്ട് ? 

" ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണു എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും "  (യോഹ.8:12 )

കൂടാരതിരുന്നാളിനോടു അനുബന്ധിച്ചു ,  പിതാക്കന്മാര്‍ മരുഭൂമിയില്‍ കൂടി നടന്നപ്പോള്‍ അവര്‍ക്കു പ്രകാശം പകരാന്‍ ദീപസ്ഥംഭം അവരെസഹായിച്ചതിന്‍റെ ഓര്മ്മക്കായി , അവര്‍ "ആഴികൂട്ടല്‍" ചടങ്ങു നടത്തിയിരുന്നു. കൂടാരമുണ്ടാക്കാന്‍ ഉപയോഗിച്ച  കമ്പൂകളാണു  അവര്‍ ആഴികൂട്ടാന്‍ ഉപയോഗിച്ചിരുന്നതു.കൂടാരതിരുന്നാള്‍ ഔദ്യോഗികമായി അവസാനിക്കുന്നതിന്‍റെ പിറ്റേദിവസമാണു ആഴികൂട്ടുന്നതു .ആ പ്രകാശത്തില്‍ ദൈവാലയത്തിന്‍റെ പരിസരപ്രദേശങ്ങള്‍ എല്ലാം പ്രകാശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു യേശുപറഞ്ഞതു ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണെന്നു.
പാപാന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ലോകത്തെ പ്രകാശിപ്പിക്കാനാണു യേശുവന്നതു. ലോകത്തെമുഴുവന്‍ പ്രകാസിപ്പിക്കാനായി ദൈവം സൂര്യനെ നിയോഗിച്ചതുപോലെ നിത്യ സൂര്യനായ യേശു , ഉദയസൂര്യനായ യേശു, തന്നില്‍ ആയിരിക്കുന്നവരെ മുഴുവന്‍ പ്രകാശിപ്പിക്കുന്നു.
സൂര്യന്‍റെ പ്രതീകമായി യേശുവിനെ കാണുകയും ,നിത്യസൂര്യനായി യേശുവിനെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതു മനുഷ്യനു മനസിലാക്കാനായി അവനു സുപരിചിതമായ സൂര്യനുമായി ഉപമിക്കുകയാണു. ക്രിസ്ത്യാനികള്‍ക്കു എല്ലാം അതു മനസിലാകും എന്നാല്‍ പെന്തക്കോസ്തുകാര്‍ക്കു അതു മനസിലാകില്ല. അവര്‍ക്കു തമൂസിനെ മാത്രമേ പരിചയം ഉള്ളു.
വിശുദ്ധകുര്‍ബാന ,തിരുവോസ്തി,വാഴ്ത്തപ്പെട്ട ഹമീറാ, വാഴ്ത്തപ്പെട്ട പത്തീറാ, ദിവ്യകാരുണ്യം  കാണുമ്പോള്‍ യേശുവിന്‍റെ തിരുശരീര രക്തങ്ങളാണു അതില്‍ ഒരു ക്രിസ്ത്യാനികാണുക .പിശാചുക്കള്‍ പോലും അതു തിരിച്ചറിയുന്നു.(black mass ) എന്നാല്‍ പെന്തക്കോസ്തുകാര്‍ക്കു അതു തിരിച്ചറിയാന്‍ സാധിക്കില്ല. യൂദാസും തിരിച്ചറിഞ്ഞില്ല.  

" ദൈവം പ്രകാശമാണു. ദൈവത്തില്‍ അന്ധകാരമില്ല. അവിടുത്തോടു കൂട്ടായ്മയുണ്ടെന്നുപറയുകയും അതേസമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്താല്‍ നാം വ്യാജം പറയുന്നവരാകും. " ( 1യോഹ.1: 6 )

എന്താണു ദൈവവുമായുളള കൂട്ടയുമ.അപരിമേയനായ ദൈവവുമായി നമുക്കു എങ്ങനെ കൂട്ടയ്മയുണ്ടാകും ? കാണപ്പെടുന്ന സഹോദരനില്കൂടെ മാത്രമേ ഇതുസാധിക്കൂ !
" അവിടുന്നുപ്രകാശത്തിലായിരിക്കുന്നതുപോലെ , നമ്മളും പ്രകാശത്തില്‍ സ്ന്‍ചരിക്കുന്നുവെങ്ങ്കില്‍ നമുക്കു പരസ്പരം കൂട്ടയ്മയുണ്ടാകും . സഹോദരനുമായുള്ള കൂട്ടയ്മയാണു, സ്നേഹത്തിലുളള കൂട്ടയ്മയില്‍ കൂടി മാത്രമേ ദൈവവുമായുളള കൂട്ടയ്മയിലേക്കു ഒരുവനു എത്താന്‍ സാധിക്കൂ .  

"എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. " ( യോഹ.. 6 :56 )

ഒരാള്‍ യേശുവിലും യേശു അവനിലും ആയിരിക്കുകയെന്നുപറഞ്ഞാല്‍ ?
അതേ അവന്‍ യേശൂവായിമാറുകയെന്നാണു.
അതുകൊണ്ടാണു " ക്രിസ്ത്യാനി എന്നാല്‍ മറ്റൊരു ക്രിസ്തുവാണു " എനുപറയുന്നതു .
ക്രിസ്തു കാണുന്നതുപോലെ കാണാന്‍
ക്രിസ്തു പറയുന്നതുപോലെ പറയാന്‍
ക്രിസ്തു ആഗ്രഹിക്കുന്നതുപോലെ ആഗ്രഹിക്കാന്‍
ക്രിസ്തു ലോകത്തിന്‍റെപ്രകാശമായിരിക്കുന്നതുപോലെ ലോകത്തിന്‍റപ്രകാശമാകുവാന്‍
ക്രിസ്തു ലോകത്തെ പിതാവിങ്കലേക്കു നയിക്കുന്നതുപോലെ ലോകത്തെ നയിക്കുവാന്‍  
അതേ അവന്‍ ,ക്രിസ്ത്യാനി മറ്റൊരു ക്രിസ്തുവാണു.
അതേ അവന്‍റെ ഉള്ളില്‍ വസിക്കുന്ന ക്രിസ്തു അവനെ പ്രകാശിപ്പിക്കുന്നു.
അതിനായിട്ടാണു അവന്‍ വിളിക്കപ്പെട്ടതു .അതാണു അവന്‍റെ നിയോഗം !

അതെ അവന്‍ ലോകത്തിന്‍റെ പ്രകാശമാണു അധവാ പ്രകാശമായി മാറേണ്ടവനാണു.
നമുക്കു യേശുവില്‍ ഒന്നാകാം പ്രകാശമാകാം ലോകത്തെ പ്രകാശിപ്പിക്കാം

പേരിനു യോജിച്ച ഒരു ജീവിതം നയിക്കാന്‍

 " ഈ പേരിലൊക്കെ എന്തിരിക്കുന്നു ? "   ചോദ്യം ഷെയിക്സ്പിയറിന്‍റെതാണു !



പേരിലാണു എല്ലാം അടങ്ങിയിരിക്കുന്നതെന്നു യേശു ലോകത്തിനു കാണിച്ചുകൊടുത്തു .

ഗ്ര്‍ഭത്തില്‍ ഉരുവാകുന്നതിനു മുന്‍പേ തന്നെ പേരു എന്തായിരിക്കണമെന്നു ദൈവ ദൂതന്‍ മുഖേന വെളിപ്പെടുത്തിയിരുന്നു.
" യേശുവിന്‍റെ പരിശ്ചേദനത്തിനുള്ള എട്ടാം ദിവസമായപ്പോള്‍ ,അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുന്‍പു , ദൂതന്‍ നിര്‍ദേശിച്ചിരുന്ന , യേശു എന്ന പേരു അവനു നല്കി " (ലൂക്കാ 2:21 ) യേശുവിന്‍റെ ജനനത്തിനു 500 വര്ഷങ്ങള്‍ക്കുമുന്‍പു യേശയാ ദീര്‍ഘദര്‍ശിയില്‍ കൂടി ദൈവം അരുള്‍ ചെയ്തകാര്യങ്ങ നിറവേറുകയായിരുന്നു.

യേശുവിന്‍റെ പേരിടീല്‍ ദിവസം

ജനനത്തിന്‍റെ എട്ടാം ദിവസം ദേവാലയത്തില്‍ വച്ചു അവന്‍ , യേശു (രക്ഷകന്‍ )  എന്നുവിളിക്കപ്പെട്ടു. അതേ ആ പേരു എന്തിനെ സൂചിപ്പിക്കുന്നുവോ അതു തന്നെ പൂര്ത്തീകരിക്കപ്പെട്ടു. അപ്പോള്‍ ഷെയികസ്പിയര്‍ ചോദിച്ച ചോദ്യം ശരിയല്ല. പേരില്‍ കാര്യമുണ്ടെന്നു യേശുതെളിയിക്കുകയാണു അധവാ ലോകത്തെ പഠിപ്പിക്കുകയാണു യേശു ചെയ്തതു.

സ്വജാതീയരെക്കാള്‍ മുന്‍പേ വിജാതീയര്‍ സത്യം മനസിലാക്കി

സ്വജനങ്ങളെക്കാള്‍ മുന്‍പേ വിജാതീയര്‍ക്കു യേശു തന്നെ തന്നെ വെളിപ്പെടുത്തി       ( പലരും പറയും ഞാന്‍ ശക്തമായി പെന്തക്കോസ്തുകാര്‍ക്കു എതിരായി പറയുമ്പോഴും എന്തുകൊണ്ടു അക്രൈസ്തവരോടു വളരെ മ്രുദുവായ സമീപനമാണെന്നു യേശുവും അങ്ങനെ തന്നെയായിരുന്നു )
വിജാതീയരെന്നു കരുതിയിരുന്ന സമരിയാക്കാരാണു യേശുവിനെ ആദ്യം യേശുവെന്നു വിളിക്കുകയും പ്രവാചകനാണു ,രക്ഷകനാണു , എന്നു ഉദ്ഘോഷിക്കുകയും അവസാനം ഇവന്‍ തന്നെയാണു ക്രിസ്തു എന്നു മനസിലാക്കി ത്ങ്ങളോടോത്തു താമസിക്കണമെന്നു അപേക്ഷിക്കുകയും ,ധാരാളം പേര്‍ അവനില്‍ വിശ്വസിക്കുകയും ചെയ്തു. യോഹന്നാന്‍ശ്ളീഹായുടെ പുതകം നാലാം അധ്യായം മുഴുവന്‍ ഇതിന്‍റെ വിശദീകരണം കാണാമെല്ലോ ?

ഇന്നും ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍ അനുഗ്രഹം പ്രാപിക്കുന്നതു അക്രൈസ്തവരാണു. ദൈവവും കണക്കുചോദിക്കുമ്പോള്‍ ക്രിസ്ത്യാനികളെ കൂടുതല്‍ ശിക്ഷിക്കും കാരണം അവര്‍ക്കു കൂടുതല്‍ കൊടുത്തു. അക്രൈതവര്‍ക്കു കുറച്ചേ കൊടുത്തൊള്ളു അതിനാല്‍ അരോടു കുറച്ചേ ചോദിക്കൂ .



ദൈവത്തിന്‍റെ നാമം വിളിച്ചപേക്ഷിക്കുകയും സല്കര്മ്മങ്ങ്ള്‍ ആനുഷ്ടിക്കുകയും സല്പ്രവര്ത്തികള്‍കൊണ്ടു ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്ത വിജാതീയനായ കൊര്ണേലിയോസിനാണു മാമോദീസാസ്വീകരിച്ച സ്വജനങ്ങളേക്കാള്‍ കൂടുതല്‍ അനുഗ്രഹം ലഭിച്ചതു. മാമോദീസാ സ്വീകരിക്കുന്നതിനു മുന്‍പുതന്നെ പരിശുദ്ധാത്മാവിനെ ലഭിച്ചയാളാണു അദ്ദേഹം .
വിജാതീയ പുരോഹിതനായ മല്ക്കീസദേക്കു അവര്‍ക്കു അറിയാവുന്ന അത്യുന്നതനായ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായി അറിയപ്പെടുകയും അദ്ദേഹത്തിന്‍റെ ബലി ദൈവം സ്വീകരിക്കുകയും , അദ്ദേഹത്തിന്‍റെ ക്രമപ്രകാരം തന്നെ യേശുവിനെ നിത്യ പുരോഹിതനായി ദൈവം അഭിഷേകം ചെയ്തു വെന്നു പറയാം .ഇതെല്ലം കണക്കിലെടുക്കുമ്പോള്‍ സല്പ്രവര്ത്തികള്‍ ചെയ്യുന്ന വിജാതീയരോടു വളരെ കാരുണ്യപൂര്‍വം  പെരുമാറുന്നതായികാണാം .അവര്‍ക്കു ലഭിച്ചപ്രകാശത്തിന്‍റെ ആനുപാതികമായി മാത്രമേ അവരോടു ചോദിക്കൂ . അന്ധകാരത്തിന്‍റേ കാലഘട്ടം ദൈവം കണക്കിലെടുത്തില്ല.

എന്നാല്‍ സത്യം അറിഞ്ഞ ക്രിസ്ത്യാനിക്കു ,പ്രകാശം ലഭിച്ചക്രിസ്ത്യാനിക്കു ദൈവത്തില്‍ നിന്നും അകന്നു തോന്നിയതുപോലെ ജീവിച്ചാല്‍ , തന്‍കാര്യം മാത്രം നോക്കി ജീവിച്ചാല്‍ ,ജീവനുവിലകൊടുക്കാതെ ജീവനെ അബോര്ഷനില്‍ കൂടി നശിപ്പിച്ചാല്‍ ,അവന്‍ കൂടുതല്‍ ശിക്ഷക്കു അര്ഹാനാണു .അതായതു അക്രൈസ്തവര്‍ ചെയ്യുന്ന അതേപാപം തന്നെ ഒരു ക്രൈസ്തവന്‍, സത്യം അറിഞ്ഞ ക്രൈസ്തവന്‍ ച്യ്താല്‍ ദൈവതിരുമുന്‍പില്‍ ക്രൈസ്തവനായിരിക്കും കൂടുതല്‍ ശിക്ഷലഭിക്കുക. നമ്മള്‍ ഓരോരുത്തരും സ്വീകരിച്ച പേരിനു അര്ത്ഥമുണ്ടെന്നു മനസിലാക്കി ആ പേരിനു യോജിച്ച ഒരു ജീവിതം നയിക്കാന്‍ നമുക്കു സാധിക്കട്ടെയെന്നു പ്രാര്ത്ഥിക്കുന്നു

പിന്നെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതു ?

ഇന്നു അറിവുള്ളവര്‍ക്കു ,വിജ്ഞാനികള്‍ക്കു കൂടുതല്‍ തെറ്റുപറ്റുന്നു !

"പൌരസ്ത്യ ദേശത്തുനിന്നു വിജ്ഞാനികള്‍ ജറുശലേമിലെത്തി അവര്‍ അന്വേഷിച്ചു:എവിടെയാണു യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ ?ഞങ്ങള്‍ കിഴക്കു അവന്‍റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണു " ( മത്താ.2:1-2)

കാലിതൊഴുത്തില്‍ അന്വേഷിക്കേണ്ടവനെ രാജകൊട്ടാരത്തില്‍ അന്വേഷിച്ചാല്‍ കണ്ടുമുട്ടുമോ ?

എല്ലാവര്‍ക്കും അറിയാവുന്ന ഒരു സംഭവം ഓര്‍മ്മിപ്പിക്കാം.
അഫ്രിക്കയിലെ മാര്‍ട്ടിന്‍ ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു. കൊടും തണുപ്പുള്ള ഒരു പ്രഭാതത്തില്‍ ഡ്യൂട്ടിക്കായി മാര്‍ട്ടിന്‍ കുതിരപ്പുറത്തു അതിവേഗം ഓടിച്ചുപോയപ്പോള്‍ ഒരു ഭിക്ഷക്കാരന്‍ കടതിണ്ണയില്‍ തണുത്തുവിറച്ചു ശരീരത്തില്‍ പുതപ്പോ ഷര്‍ട്ടോ ഇല്ലാതെ വിറക്കുന്നതു മാര്‍ട്ടിന്‍റെ ശ്രദ്ധയില്‍ പെട്ടു .അദ്ദേഹം കുതിരയേ അവിടെ നിര്ത്തിയിട്ടു ആ ഭിക്ഷക്കാരന്‍റെ അടുത്തുചെന്നു .ശരീരത്തില്‍ വസ്ത്രമില്ലാത്തതുകൊണ്ടാണു കൊടിയതണുപ്പില്‍ അയാള്‍ വിറക്കുന്നതെന്നു മനസിലാക്കീ. എന്തു ചെയ്യും ? അധികം ആലോചിച്ചില്ല മാര്‍ട്ടിന്‍ തന്‍റെ ഓവര്‍കോട്ടു പകുതി വലിച്ചുകീറി ആ പാവപ്പെട്ടമനുഷ്യനെ പുതപ്പിച്ചു. അയാള്‍ മാര്‍ട്ടിനെ നോക്കി പുന്‍ചിരിച്ചു.



മാര്‍ട്ടിന്‍ തന്‍റെ ജോലിക്കായിപോകുകയും ചെയ്തു. അന്നു രാത്രിയില്‍ മാര്‍ട്ടിന്‍ ഒരു സ്വപനം കണ്ടു .യേശു മാര്‍ട്ടിന്‍ രാവിലെ ഭിക്ഷകാരനു കൊടുത്ത അതേ വസ്ത്രം ( കോട്ടിന്‍റെ പകുതി )  തോളില്‍ ഇട്ടുകൊണ്ടൂ പോകുന്നു. മാര്‍ട്ടിനെ നോക്കി യേശുപറഞ്ഞു. " മാര്‍ട്ടിന്‍ ഇന്നു രാവിലെ നീന്നെ പുതപ്പിച്ച നിന്‍റെ കോട്ടിന്‍റെ കഷണമാണു ഇതു. "
മാര്‍ട്ടിന്‍ ഉണര്‍ന്നു യേശുവാണു തനിക്കു സ്വപ്നത്തില്‍ കൂടി ദര്‍ശനം തന്നതെന്നു മനസിലാക്കി .താന്‍ രാവിലെ ഭിക്ഷക്കാരനായി കണ്ട ആമനുഷ്യന്‍ യേശുവായിരുന്നുവെന്നു മനസിലാക്കി.
അതേ ഏശുവിനെ അന്വേഷിക്കേണ്ടതു രാജകൊട്ടാരങ്ങളിലല്ല. മണിമാളികയിലുമല്ല,വലിയ വലിയ പള്ളികളിലുമല്ല, രൂപക്കൂടുകളില്‍ അല്ല, തീര്‍ത്ഥാടനകേന്ദ്രങ്ങളിലുമല്ല.കാര്യസാധ്യത്തിനുവേണ്ടി നടത്തുന്ന നൊവേനകളിലുമല്ല.

പിന്നെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതു ?

യേശുവിനെ കണ്ടു മുട്ടാന്‍ ആത്മാര്‍ത്ഥമായി നീ ആഗ്രഹിക്കുന്നുവെങ്ങ്കില്‍ തെരുവീഥികളിലേക്കു ഇറങ്ങിചെല്ലുക. അനാധാലയങ്ങളിലേക്കു ചെല്ലുക, ഭിക്ഷക്കാരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. ചൂഷണത്തിനു വിധേയരാകുന്നവരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. വിധവകളുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. പീഢനങ്ങള്‍ക്കു ഇരയായവരുടെ അടുത്തേക്കു ഇറങ്ങിചെല്ലുക . അവിടെ നീ യേശുവിനെ കണ്ടുമുട്ടും

ചേരികളില്‍ നീ യേശുവിനെ കണ്ടുമുട്ടും . അതിനു പകരം , വലിയ വലിയ പള്ളികള്‍ നോക്കിപോയാല്‍ , പരിശുദ്ധകുര്‍ബാന ഉപേക്ഷിച്ചു നൊവേനകള്‍ക്കുപോയാല്‍ നീ യേശുവിനെ കണ്ടുമുട്ടില്ല. കാലിതൊഴുത്തു ഉപേക്ഷിച്ചു രജകൊട്ടരത്തില്‍ അന്വേഷിച്ച വിജ്ഞാനികള്‍ക്കു യേശുവിനെ കണ്ടുമുട്ടാന്‍ കഴിയാതെ വന്നതുപോലെ ഇന്നത്തേ മനുഷ്യന്‍ യേശുവിനെ അന്വേഷിച്ചു ശൂന്യതയില്‍ തപ്പുന്നു.

പെരുന്നാളിനു പോയി നൂറുകണക്കിനു രൂപാ പുണ്യാളനുകൊടുക്കും , അവിടെ അനാപത്തുചിലവുകള്‍ക്കു ആയിരക്കണക്കിനു രൂപാ ചിലവിടുമ്പോള്‍ ഒട്ടിയവയറുമായി യധാര്‍ദ്ധ യേശു നിന്നെനോക്കുമ്പോള്‍ നീ അതു ഗൌനിക്കാതെ പേരിനും പെരുമക്കും വേണ്ടി പണം ചിലവിടുമ്പോള്‍  , ഏറ്റവും വലിയ പ്രാര്‍ത്ഥനയായ , ഏറ്റവും വലിയ ആരാധനയായ തിരു ബലിയേ, വിശുദ്ധ കുര്‍ബാനയെ അവഗണിച്ചു നൊവേനക്കു മാത്രം പോയി എന്നാല്‍ കുബാനക്കു പ്രാധാന്യം നല്കാതെ പോകുന്ന നീ സ്വര്‍ഗരാജ്യത്തില്‍ നിന്നും വളരെ അകലെയാണെന്നു മനസിലാക്കുക.

2014 ല്‍ നീചെയതതു എന്തായിരുന്നുവെന്നു ആത്മശോധനചെയ്യുക. തെറ്റിപോയങ്കില്‍ തിരുത്തുക . പുതിയ വര്‍ഷം പുത്തന്‍ ഉണര്‍വോടെ യേശുവിനെ അന്വേഷിച്ചു കണ്ടെത്താം .
ഇവിടെ യേശുവിന്‍റെ വാക്കുകള്‍ നമുക്കു ഓര്‍ക്കാം .യേശുവിന്‍റെ ശിഷ്യന്മാരാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുക .

" ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ : ഞാന്‍ നിംഗളേ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ . നിംഗള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്ങകില്‍ എന്‍റെ സിഷ്യന്മാരാണെന്നു അതുമൂലം എല്ലാവരും അറിയും "  ( യോഹ, 13: 34- 35 )
അതേ നമുക്കു പരസ്പരം സ്നേഹിക്കാം . അതില്കൂടി നമുക്കക യേശുവിനെ കണ്ടുമുട്ടാന്‍ ഈ പുതിയ വര്‍ഷം നമ്മേസഹായിക്കട്ടെ !

എല്ലാവര്‍ക്കു പുതു വല്സരാശംസകള്‍ നേരുന്നു ! 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...