Saturday 10 January 2015

മനുഷ്യശരീരമാണു ദൈവത്തിനു വസിക്കാനുള്ള ആലയം

 "അവിടുത്തെ ആലയത്തെക്കുറിച്ചുളള തീക്ഷണത എന്നെ വിഴുങ്ങിക്കളയും എന്നു  എഴുതപ്പെട്ടിരിക്കുന്നതു അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ ഒര്‍ത്തു "  (യോഹ.2:17 )

വിശുദ്ധയോഹന്നാന്‍റെ സുവിശേഷം സമ്മാന്തര സുവിശേഷങ്ങളില്‍ നിന്നും വേറിട്ടു നില്ക്കുന്നതു മറ്റവര്‍ യേശുവിന്‍റെ ജീവചരിത്രം ക്രമാനുഗ്തമായി അവതരിപ്പിക്കുമ്പോള്‍ വി.യോഹന്നാന്‍ ജീവചരിത്രമല്ല അവതരിപ്പിക്കുക. യേശുവിന്‍റെ പരസ്യജീവിതത്തിന്‍റെ അധവാ ആ മൂന്നുവര്ഷം യേശു പറഞ്ഞകാര്യങ്ങളുടെ ദൈവശാസ്ത്രം അവതരിപ്പിക്കുകയാണു വി. യോഹന്നാന്‍ ചെയ്യുക. അതിനാല്‍ അതു വളരെയധികം ശ്രദ്ധിച്ചെങ്കില്‍ മാത്രമേ ശരിക്കും മനസിലാക്കാന്‍ സാധിക്കൂ. വി.യോഹന്നാന്‍റെ സുവിശേഷം മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടാണെന്നുവേണമെങ്കില്‍ പറയാം .
ഉദാഹരണമായി ഇവിടെതന്നെ ശ്രദ്ധിക്കാം .

മറ്റു സുവിശേഷകര്‍ കര്ത്താവിന്‍റെ മാമോദീസായേക്കുറിച്ചു പറയുമ്പോള്‍ യോഹന്നാന്‍ അതു പറയുന്നില്ല. മറ്റുസുവിശേഷകര്‍ ഏതാണ്ടു അവസാനം പറയുന്ന ദൈവാലയ ശുദ്ധീകരണവും മറ്റും രണ്ടാമധ്യായത്തില്‍ തന്നെ വരുന്നു.അതായതു യോഹന്നാന്‍ പറയുമ്പോള്‍ ക്രമമൊന്നുമില്ല.പക്ഷേ ആഴമായ ദൈവശാസ്ത്രം അവിടെകാണാം .വി.യോഹന്നാന്‍റെ സുവിശേഷത്തിലെ ആദ്യത്തെ മൂന്നു അധ്യായങ്ങളില്‍ കാണുന്നതു മാമോദീസായുടെ ആഴമായ ദൈവശാസ്ത്രം തന്നെയാണെന്നു മനസിലാക്കാം . അതായതു മാമോദീസായെന്നു പറയുമ്പോള്‍ ഒരാളുടെ വിശുദ്ധീകരണം തന്നെയാണു നടക്കുക. പാപാവസ്ഥയിലായിരുന്ന യാള്‍ പാപമാലിന്യ്ങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു ശുദ്ധിയുള്ള മഹത്വത്തിന്‍റെ വസ്ത്രം ധരിച്ചു ക്രുപാവരാവസ്ഥയിലായിതീരുന്നു. തികച്ചും ശുദ്ധീകരണമാണു അവിടെ നടക്കുക. മാമോദീസായുടെ ആഴങ്ങളിലേക്കു ഇറങ്ങിചെല്ലുമ്പോള്‍ , അതിന്‍റെ ദൈവശാസ്ത്രത്തിലേക്കു ഇറങ്ങിചെല്ലുമ്പോള്‍ " വിശുദ്ധീകരണം " എന്ന മഹല്‍ ക്രിത്യമാണു അവിടെ നടക്കുന്നതെന്നു മനസിലാക്കാം .

ഇതുതന്നെയാണു വി.യോഹന്നാനും തന്‍റെ അവതരണത്തില്‍ കൂടിവ്യ്ക്തമാക്കുന്നതു. അതായതു കാനായിലെ കല്യാണത്തിനു ശുദ്ധീകരണത്തിനായി വെള്ളം നിറക്കുന്ന വലിയ ഭരണി അവിടെയുണ്ടായിരുന്നു. പഷേ അതു കാലിയായിരുന്നു. ശുദ്ധീകരണത്തിനുള്ള ഭരണികളാണു വെള്ളം കൊണ്ടു നിറക്കപ്പെട്ടതു.



അടുത്തതായിനാം കാണുന്നതു ദൈവാലയ ശുദ്ധീകരണമാണു.കല്ലും മണ്ണും കൊണ്ടു ഉണ്ടാക്കിയ ദൈവാലയത്തിന്‍ടെ ശുദ്ധീകരണമല്ല യധാര്ത്ഥത്തില്‍ യേശു അര്ത്ഥമാക്കുന്നതു .ഈ ദൈവാലയം നിംഗള്‍ നശിപ്പിക്കുക മുന്നു ദിവസം കൊണ്ടു ഞാന്‍ അതു പുനരുദ്ധരിക്കുമെന്നു യേശുപറയുന്നതും തന്‍റെ ശരീരമാകുന്ന ദൈവാലയത്തെക്കുറിച്ചാണു.

" നിംഗളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിംഗളുടെ ശരീരമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ ? " ( 1കോറ. 6: 19 )
"നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവു നിംഗളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ? "  ( 1കോറ. 3:16 )

ഇവിടെയെല്ലാം നാം കാണുന്നതു ദൈവാലയം എന്നതു മനുഷ്യശരീരം തന്നെയാണു. ഞാന്‍ പറഞ്ഞുകൊണ്ടു വരുന്നതു യേശുവിന്‍റെ ദൈവാലയ ശുദ്ധീകരണവും ,അതുകഴിഞ്ഞു മൂന്നാം അധ്യായത്തില്‍ നിക്കോദേമോസുമായുളള സംസാരത്തില്‍
" സത്യം സത്യമായി ഞാന്‍ നിന്നോടുപറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. " (യോഹ.3:5 )

ഇനിയും ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ നമുക്കു മനസിലാകുന്നതു വിശുദ്ധീകരണത്തിനുള്ള കല്ഭരണിയിലെ വെള്ളം നിറക്കലും ,ദൈവാലയ ശൌദ്ധീകരണവും പറഞ്ഞിട്ടു ജലത്താലും ആത്മാവിനാലും ജനിക്കുന്നകാര്യവുമൊക്കെ വിരല്‍ ചൂണ്ടുന്നതു മാമോദീസായിലേക്കാണു.
അതുകൊണ്ടാണു ഞാന്‍ പറഞ്ഞതു വി.യോഹന്നാന്‍റെ സുവിശേഷം ആഴമായദൈവശാസ്ത്രത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതു. ഇവിടെ മറ്റവര്‍ ചെയ്യുന്നതുപോലെ ക്രമാനുഗതമായി യേശുവിന്‍റെ ജീവചരിത്രം അവതരിപ്പിക്കലല്ല.

എന്‍റെ മനസില്‍ വരുന്ന മറ്റൊരു ചിന്ത ചില അനാഫുറകളില്‍ സ്ഥാപകവചനങ്ങള്‍ കാണില്ല. അതുകൊണ്ടു അതില്‍ സ്ഥാപകവചനമില്ലെന്നും അതിനാല്‍ അതിനു പ്രാധാന്യമില്ലെന്നും പറയുന്നതു ഭോഷത്തമാണു. യോഹന്നാന്‍റെ സുവിശേഷത്തില്‍ മാമോദീസായെക്കുറിച്ചു പറയുന്നില്ലെന്നു പറയുന്നതുപോലിരിക്കും . നോക്കുന്നവര്‍ക്കു മാമോദീസായെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നുതോന്നാമെങ്ങ്കിലും മൂന്നു അധ്യായങ്ങളിലായി അതിന്‍റെ ദൈവശാസ്ത്രം നാം കാണുന്നതുപോലെ സ്ഥാപകവചനം അതേപോലെ കാണില്ലെങ്കിലും മറ്റു പ്രാര്ത്ഥനകളില്‍ അതു വളരെ വ്യക്തമായി മനസിലാകും.

ഇത്രയും നേരം പറഞ്ഞതിന്‍റെ ചുരുക്കം വി.യോഹന്നാന്‍റെ സുവിശേഷം വളരെ ആഴമായ ദൈവശാസ്ത്രം ഉള്‍കൊള്ളുന്നതാകയാല്‍ ശ്രദ്ധയോടെ വായിച്ചു മനസിലാക്കണം .അതിനു ഈ പുതു വല്സരത്തില്‍ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !    !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...