ദനഹാ പെരുന്നാള്‍
(നമ്മുടെ കര്ത്താവിന്‍റെ മാമോദീസായുടഎ ഒര്മ്മപെരുന്നാള്‍
ദനഹാ = ഉദയം അധവാ പ്രത്യക്ഷീകരണം .
പാശ്ചാത്യരാജ്യങ്ങളില്‍
പടിഞ്ഞാറന്‍ നാടുകളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം പൂജരാജാക്കളുടെ തിരുന്നാളായി ആഘോഷിക്കുക്കുന്നു. കാരണം അവര്‍ മൂലമണു യേശുവിന്‍റെ ജനനം ലോകത്തില്‍ പരസ്യമാകുന്നതു. അതുപോലെ ആട്ടിടയന്മാരും അതുപോലെ യേശുവിന്‍റെ ജനനം ലോകത്തെ അറിയിച്ചവരാണു.
പൌരസ്ത്യര്‍.
കിഴക്കന്‍ രാജ്യങ്ങളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം യേശുയോഹന്നാനില്‍ നിന്നും മാമോദീസാസ്വീകരിക്കുന്ന സമയമാണു. ആ തിരുന്നാളാണു ദനഹാ .

പിതാവുതന്നെയാണു യേശു ആരാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുന്നതു. ഈ വിവരം യോഹന്നാനോടു നേരത്തെ തന്നെ പറഞ്ഞിരുന്നു.ആസാക്ഷ്യത്തിനുവേണ്ടിയാണു യേശുമാമോദീസാസ്വീകരിക്കുന്നതു. അതില്‍ കൂടി എല്ലാദൈവമക്കളും യേശുവിന്‍റെ സഭയായിതീരാനുള്ളവര്‍ ആ മാമോദീസാ സ്വീകരിക്കണമെന്നു യേശു ലോകത്തിനു കാഅണിച്ചുകൊടുക്കുകയും കൂടെ ആയിരുന്നു.
പിതാവിന്‍റെ സാക്ഷ്യം .
"സ്നാനം കഴിഞ്ഞൌടന്‍ യേശു വെള്ളത്തില്‍ നിന്നും കയറി .അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു.ദൈവാത്മാവു പ്രാവിന്‍റെരൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നതു അവന്‍ കണ്ടു . ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാധിച്ചിരിക്കുന്നു എന്നു ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നുംകേട്ടു . " ( മത്താ.3 : 16 - 17 )
യേശുവിന്‍റെ പ്രത്യക്ഷീകരണം ആദ്യം പിതാവുതന്നെയാണു നടത്തുന്നതു. യേശുവിന്‍റെ മാമോദീസാസമയത്താണു ഈ പ്രത്യ്ക്ഷീകരണം നടക്കുക. അതിനാല്‍ കിഴക്കന്‍ സഭകള്‍ യേശുവിന്‍റെ മാമോദീസാ യേശുവിന്‍റെ പ്രത്യ്ക്ഷീകരണമായി എടുക്കുകയും ദനഹാ പെരുന്നാള്‍ ആചരിക്കുകയും ചെയ്യുന്നു.
ഒരേസംഭവം പലപേരുകളില്‍
കേരളത്തിന്‍റെ തെകന്‍ ജില്ലകളില്‍ ഇതിനെ രാക്കുളിപെരുന്നാള്‍ എന്നപേരില്‍ അറിയപ്പെട്ടു. അതിനുള്ള ഒരു കാരണം ദനഹാപെരുന്നാള്‍ ആചരിക്കുന്നദിവസം തലേരാത്രിയില്‍ തന്നെ ആളൂകള്‍ ആറ്റിലോ കുളത്തിലോ മുങ്ങികുളിച്ചു അതിരാവിലെ പള്ളിയിലെ ശുശ്രൂഷയില്‍ സംബന്ധിച്ചിരുന്നു. രാത്രിയില്‍ തന്നെയുള്ള കുളി കാരണം ദനഹാപെരുന്നാളിനു രാക്കുളിപെരുന്നാളെന്നപേരും ലഭിച്ചു.
പിണ്ടികുത്തിപെരുന്നാള്‍
വടക്കന്‍ ജില്ലകളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം , ലോകത്തിന്‍റെ പ്രകാശത്തിന്‍റെ ഉദയമാണെന്നുകാണിക്കാന്‍ അവര്‍ പിണ്ടികുത്തിനാട്ടി അതിനു ചുറ്റും ഈര്‍ക്കില്‍ വളച്ചുകുത്തി അതിന്മേല്‍ മരോട്ടിക്കായുടേയും മറ്റും തോടു വച്ചു അതില്‍ എണ്ണഒഴിച്ചു ദീപം തെളിയിക്കുന്ന പതിവിനു പില്ക്കാലത്തു പിണ്ടികുത്തിപെരുന്നാള്‍ എന്നു പേരു ലഭിച്ചു.
പൂജരാജാക്കളുടെ തിരുന്നാള്‍
പ്രത്യക്ഷീകരണത്തിനു ലത്തീന്‍ സഭയില്‍ പൂജരാജാക്കളുടെ തിരുന്നാളാണു ആചരിക്കുക. അവരില്‍ നിന്നും സ്വീകരിച്ചതാണു ഈ പൂജരാജാക്കളൂടെ തിരുന്നാള്‍ . ചിലപള്ളികളീല്‍ വലിയ പെരുന്നാളാണു ഈതിരുന്നാള്‍ ( ഉദാ.മണിമല പള്ളി )
യേശുവിന്‍റേ മാമോദീസായില്‍ എല്ലാവരും പങ്കുചേരുന്നു.
ഒരാള്‍ മാമോദീസാസ്വീകരിക്കുന്നതിലൂടെ യേശുവിന്‍റെ മരണത്തിലും ഉദ്ധാനത്തിലും പങ്കുചേരുകയാണു ചെയ്യുന്നതു. യേശു ലലത്തിലേക്കു മുങ്ങിയതു തന്‍റെ മരണത്തേയും ജലത്തില്‍ നിന്നും പൊങ്ങിയതു തന്‍റെ ഉദ്ധാനത്തെയും സൂചിപ്പിക്കുന്നു. അതിനാല്‍ ഒരാള്‍ മാമോദീസാസ്വീകരിക്കുമ്പോള്‍ യേശുവിന്‍റെ മരണത്തിലും ഉദ്ധാനത്തിലും പങ്കുപറ്റുകയാണു ചെയ്യുന്നതു
യേശുവിന്‍റെ മാമോദീസാ.
യോര്‍ദാന്‍ നദിയുടെ തെക്കുള്ള ത്രിവേണി സ്ംഗമസ്ഥാനത്തുവച്ചാണു നമ്മുടെ കര്‍ത്താവിന്‍റെ മാമോദീസാനടന്നതു . യോര്‍ദാന്‍ ,യാര്‍മോക്കു , യാബൂക്കു , എന്നീ പോഷക നദിയുടെ സംഗമസ്ഥാനമായിരുന്നു അതു.
ഹെര്മോന്‍ മലയില്‍ നിന്നും വരുന്ന യീര്‍ ദാന്‍ നദിയില്‍ മഞ്ഞുവെള്ളമായിരുന്നു. ( സങ്കീര്‍.133:3 ) ദാന്‍ മരുഭൂമിയില്‍ കൂടിഒഴുകുന്ന യാര്‍മ്മോക്കു നദിയില്‍ ചൂടുവെള്ളവും . ഗലയാദു താഴ്വരയില്‍കൂടി ഒഴുകുന്ന യാബൂക്കുനദിയില്‍ സുഗ്നയിലവീണു കലങ്ങിയ ജലവുമായിരുന്നു. ഇങ്ങ്നെയുള്ള യോര്‍ദാന്‍ നദിലാണു യേശു മാമോദീസാമുങ്ങിയതു.
മലങ്കരകത്തോലിക്കാസഭയില്‍ .
ഇതുപോലുള്ള യോര്‍ദാന്‍ നദിയിലെ ജലം മാമോദീസാതൊട്ടിയില്‍ ഉണ്ടാക്കിയെടുക്കുന്നു. അതായതു ചൂടുവെള്ളവും തണുത്തവെള്ളവും സുഗന്ധകൂട്ടും ചേര്ത്തു യോര്‍ദാന്‍ നദിയിലെ അതേജലം പോലെ മാമോദീസാതൊട്ടിയില്‍ ഉണ്ടാക്കി അതിനെ സൈത്തും മുറോനുമൊക്കെ ചേര്ത്തു വാഴ്ത്തി ആജലത്തിലാണു കൊച്ചിനെ ഇരുത്തി , തലയില്‍ ജലം കോരി മൂന്നുപ്രാവശ്യ്ം ഒഴിച്ചു പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റേയും നാമത്തിലാണു മാമോദീസാമുക്കുക.
മാമോദീസാമുങ്ങിയാള്‍ കര്ഹ്ര്ഹാവിന്‍റെ സഭയിലെ അംഗമായിതീരുന്നു. മൂറോന്‍ അഭിഷേകത്തില്കൂടി കൈവയ്പ്പിലൂടെ ആവ്യ്ക്തിക്കു പരിശുദ്ധാത്മാവിന്‍റെ നിറവുണ്ടാകുന്നു. ആത്മാവിലുള്ലജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു ആവശ്യമാണു. സഭാകൂട്ടായ്മയില്‍ പങ്കുകാരനായിതീരാനായി അപ്പോള്‍ തന്നെ വിശുദ്ധ കുര്‍ബാനയും നല്കുന്നു. അങ്ങനെ ഒരേ സമയം മൂന്നു കൂദാശകളാണു ഒരേസമയം ആ കുഞ്ഞു സ്വീകരിക്കുക. പടിഞ്ഞാറന്‍ സഭകളില്‍ ( ലത്തീന്‍ ) ഒന്നിച്ചല്ല സ്വീകരിക്കുന്നതു . " യേശുക്രിസ്തുവിനോടു ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ചനാമെല്ലാവരും അവന്‍റെ മരണത്തോടു ഐക്യ്പ്പെടാനാണു ജ്ഞാനസനാനം സ്വീകരിച്ചതെന്നു നിംഗള്‍ക്കറിഞ്ഞുകൂടേ ? അങ്ങനെ അവന്‍റെ മരണത്തോടു നമ്മേ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടോത്തു സ്ംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയര്ത്തെഴുനേറ്റതുപോലെ നാമും പുതിയജീവിതം നയിക്കേണ്ടതിനാണു അവനോടോത്തു സ്ംസ്കരിക്കപ്പെട്ടതു " ( റോമാ .6: 3 -4 )
അതിനാല്‍ പ്രിയ സഹോദരന്മാരേ ഈ ദനഹാപ്പെരുന്നാളില്‍ നാം അവനോടുകൂടി മരിച്ചുഉയിര്ത്തു അതിനാല്‍ മമ്മുടെ പഴയ മനുഷ്യനെ നമ്മില്‍ നിന്നും ദൂരെയെറിഞ്ഞു ഒരു പുതിയ ജീവിതം നയിക്കാന്‍ ഈ പുതു വല്സരത്തില്‍ ദൈവം നമുക്കു ഇടവരുത്തട്ടെ !
(നമ്മുടെ കര്ത്താവിന്‍റെ മാമോദീസായുടഎ ഒര്മ്മപെരുന്നാള്‍
ദനഹാ = ഉദയം അധവാ പ്രത്യക്ഷീകരണം .
പാശ്ചാത്യരാജ്യങ്ങളില്‍
പടിഞ്ഞാറന്‍ നാടുകളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം പൂജരാജാക്കളുടെ തിരുന്നാളായി ആഘോഷിക്കുക്കുന്നു. കാരണം അവര്‍ മൂലമണു യേശുവിന്‍റെ ജനനം ലോകത്തില്‍ പരസ്യമാകുന്നതു. അതുപോലെ ആട്ടിടയന്മാരും അതുപോലെ യേശുവിന്‍റെ ജനനം ലോകത്തെ അറിയിച്ചവരാണു.
പൌരസ്ത്യര്‍.
കിഴക്കന്‍ രാജ്യങ്ങളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം യേശുയോഹന്നാനില്‍ നിന്നും മാമോദീസാസ്വീകരിക്കുന്ന സമയമാണു. ആ തിരുന്നാളാണു ദനഹാ .
പിതാവുതന്നെയാണു യേശു ആരാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുന്നതു. ഈ വിവരം യോഹന്നാനോടു നേരത്തെ തന്നെ പറഞ്ഞിരുന്നു.ആസാക്ഷ്യത്തിനുവേ
പിതാവിന്‍റെ സാക്ഷ്യം .
"സ്നാനം കഴിഞ്ഞൌടന്‍ യേശു വെള്ളത്തില്‍ നിന്നും കയറി .അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു.ദൈവാത്മാവു പ്രാവിന്‍റെരൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നതു അവന്‍ കണ്ടു . ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാധിച്ചിരിക്കുന്നു എന്നു ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നുംകേട്ടു . " ( മത്താ.3 : 16 - 17 )
യേശുവിന്‍റെ പ്രത്യക്ഷീകരണം ആദ്യം പിതാവുതന്നെയാണു നടത്തുന്നതു. യേശുവിന്‍റെ മാമോദീസാസമയത്താണു ഈ പ്രത്യ്ക്ഷീകരണം നടക്കുക. അതിനാല്‍ കിഴക്കന്‍ സഭകള്‍ യേശുവിന്‍റെ മാമോദീസാ യേശുവിന്‍റെ പ്രത്യ്ക്ഷീകരണമായി എടുക്കുകയും ദനഹാ പെരുന്നാള്‍ ആചരിക്കുകയും ചെയ്യുന്നു.
ഒരേസംഭവം പലപേരുകളില്‍
കേരളത്തിന്‍റെ തെകന്‍ ജില്ലകളില്‍ ഇതിനെ രാക്കുളിപെരുന്നാള്‍ എന്നപേരില്‍ അറിയപ്പെട്ടു. അതിനുള്ള ഒരു കാരണം ദനഹാപെരുന്നാള്‍ ആചരിക്കുന്നദിവസം തലേരാത്രിയില്‍ തന്നെ ആളൂകള്‍ ആറ്റിലോ കുളത്തിലോ മുങ്ങികുളിച്ചു അതിരാവിലെ പള്ളിയിലെ ശുശ്രൂഷയില്‍ സംബന്ധിച്ചിരുന്നു. രാത്രിയില്‍ തന്നെയുള്ള കുളി കാരണം ദനഹാപെരുന്നാളിനു രാക്കുളിപെരുന്നാളെന്നപേരും ലഭിച്ചു.
പിണ്ടികുത്തിപെരുന്നാള്‍
വടക്കന്‍ ജില്ലകളില്‍ യേശുവിന്‍റെ പ്രത്യക്ഷീകരണം , ലോകത്തിന്‍റെ പ്രകാശത്തിന്‍റെ ഉദയമാണെന്നുകാണിക്കാന്‍ അവര്‍ പിണ്ടികുത്തിനാട്ടി അതിനു ചുറ്റും ഈര്‍ക്കില്‍ വളച്ചുകുത്തി അതിന്മേല്‍ മരോട്ടിക്കായുടേയും മറ്റും തോടു വച്ചു അതില്‍ എണ്ണഒഴിച്ചു ദീപം തെളിയിക്കുന്ന പതിവിനു പില്ക്കാലത്തു പിണ്ടികുത്തിപെരുന്നാള്‍ എന്നു പേരു ലഭിച്ചു.
പൂജരാജാക്കളുടെ തിരുന്നാള്‍
പ്രത്യക്ഷീകരണത്തിനു ലത്തീന്‍ സഭയില്‍ പൂജരാജാക്കളുടെ തിരുന്നാളാണു ആചരിക്കുക. അവരില്‍ നിന്നും സ്വീകരിച്ചതാണു ഈ പൂജരാജാക്കളൂടെ തിരുന്നാള്‍ . ചിലപള്ളികളീല്‍ വലിയ പെരുന്നാളാണു ഈതിരുന്നാള്‍ ( ഉദാ.മണിമല പള്ളി )
യേശുവിന്‍റേ മാമോദീസായില്‍ എല്ലാവരും പങ്കുചേരുന്നു.
ഒരാള്‍ മാമോദീസാസ്വീകരിക്കുന്നതിലൂടെ യേശുവിന്‍റെ മരണത്തിലും ഉദ്ധാനത്തിലും പങ്കുചേരുകയാണു ചെയ്യുന്നതു. യേശു ലലത്തിലേക്കു മുങ്ങിയതു തന്‍റെ മരണത്തേയും ജലത്തില്‍ നിന്നും പൊങ്ങിയതു തന്‍റെ ഉദ്ധാനത്തെയും സൂചിപ്പിക്കുന്നു. അതിനാല്‍ ഒരാള്‍ മാമോദീസാസ്വീകരിക്കുമ്പോള്‍ യേശുവിന്‍റെ മരണത്തിലും ഉദ്ധാനത്തിലും പങ്കുപറ്റുകയാണു ചെയ്യുന്നതു
യേശുവിന്‍റെ മാമോദീസാ.
യോര്‍ദാന്‍ നദിയുടെ തെക്കുള്ള ത്രിവേണി സ്ംഗമസ്ഥാനത്തുവച്ചാണു നമ്മുടെ കര്‍ത്താവിന്‍റെ മാമോദീസാനടന്നതു . യോര്‍ദാന്‍ ,യാര്‍മോക്കു , യാബൂക്കു , എന്നീ പോഷക നദിയുടെ സംഗമസ്ഥാനമായിരുന്നു അതു.
ഹെര്മോന്‍ മലയില്‍ നിന്നും വരുന്ന യീര്‍ ദാന്‍ നദിയില്‍ മഞ്ഞുവെള്ളമായിരുന്നു. ( സങ്കീര്‍.133:3 ) ദാന്‍ മരുഭൂമിയില്‍ കൂടിഒഴുകുന്ന യാര്‍മ്മോക്കു നദിയില്‍ ചൂടുവെള്ളവും . ഗലയാദു താഴ്വരയില്‍കൂടി ഒഴുകുന്ന യാബൂക്കുനദിയില്‍ സുഗ്നയിലവീണു കലങ്ങിയ ജലവുമായിരുന്നു. ഇങ്ങ്നെയുള്ള യോര്‍ദാന്‍ നദിലാണു യേശു മാമോദീസാമുങ്ങിയതു.
മലങ്കരകത്തോലിക്കാസഭയില്‍ .
ഇതുപോലുള്ള യോര്‍ദാന്‍ നദിയിലെ ജലം മാമോദീസാതൊട്ടിയില്‍ ഉണ്ടാക്കിയെടുക്കുന്നു. അതായതു ചൂടുവെള്ളവും തണുത്തവെള്ളവും സുഗന്ധകൂട്ടും ചേര്ത്തു യോര്‍ദാന്‍ നദിയിലെ അതേജലം പോലെ മാമോദീസാതൊട്ടിയില്‍ ഉണ്ടാക്കി അതിനെ സൈത്തും മുറോനുമൊക്കെ ചേര്ത്തു വാഴ്ത്തി ആജലത്തിലാണു കൊച്ചിനെ ഇരുത്തി , തലയില്‍ ജലം കോരി മൂന്നുപ്രാവശ്യ്ം ഒഴിച്ചു പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റേയും നാമത്തിലാണു മാമോദീസാമുക്കുക.
മാമോദീസാമുങ്ങിയാള്‍ കര്ഹ്ര്ഹാവിന്‍റെ സഭയിലെ അംഗമായിതീരുന്നു. മൂറോന്‍ അഭിഷേകത്തില്കൂടി കൈവയ്പ്പിലൂടെ ആവ്യ്ക്തിക്കു പരിശുദ്ധാത്മാവിന്‍റെ നിറവുണ്ടാകുന്നു. ആത്മാവിലുള്ലജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു ആവശ്യമാണു. സഭാകൂട്ടായ്മയില്‍ പങ്കുകാരനായിതീരാനായി അപ്പോള്‍ തന്നെ വിശുദ്ധ കുര്‍ബാനയും നല്കുന്നു. അങ്ങനെ ഒരേ സമയം മൂന്നു കൂദാശകളാണു ഒരേസമയം ആ കുഞ്ഞു സ്വീകരിക്കുക. പടിഞ്ഞാറന്‍ സഭകളില്‍ ( ലത്തീന്‍ ) ഒന്നിച്ചല്ല സ്വീകരിക്കുന്നതു . " യേശുക്രിസ്തുവിനോടു ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ചനാമെല്ലാവരും അവന്‍റെ മരണത്തോടു ഐക്യ്പ്പെടാനാണു ജ്ഞാനസനാനം സ്വീകരിച്ചതെന്നു നിംഗള്‍ക്കറിഞ്ഞുകൂടേ ? അങ്ങനെ അവന്‍റെ മരണത്തോടു നമ്മേ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടോത്തു സ്ംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്വത്തില്‍ ഉയര്ത്തെഴുനേറ്റതുപോലെ നാമും പുതിയജീവിതം നയിക്കേണ്ടതിനാണു അവനോടോത്തു സ്ംസ്കരിക്കപ്പെട്ടതു " ( റോമാ .6: 3 -4 )
അതിനാല്‍ പ്രിയ സഹോദരന്മാരേ ഈ ദനഹാപ്പെരുന്നാളില്‍ നാം അവനോടുകൂടി മരിച്ചുഉയിര്ത്തു അതിനാല്‍ മമ്മുടെ പഴയ മനുഷ്യനെ നമ്മില്‍ നിന്നും ദൂരെയെറിഞ്ഞു ഒരു പുതിയ ജീവിതം നയിക്കാന്‍ ഈ പുതു വല്സരത്തില്‍ ദൈവം നമുക്കു ഇടവരുത്തട്ടെ !
No comments:
Post a Comment