ഇന്നു അറിവുള്ളവര്‍ക്കു ,വിജ്ഞാനികള്‍ക്കു കൂടുതല്‍ തെറ്റുപറ്റുന്നു !
"പൌരസ്ത്യ ദേശത്തുനിന്നു വിജ്ഞാനികള്‍ ജറുശലേമിലെത്തി അവര്‍ അന്വേഷിച്ചു:എവിടെയാണു യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ ?ഞങ്ങള്‍ കിഴക്കു അവന്‍റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണു " ( മത്താ.2:1-2)
കാലിതൊഴുത്തില്‍ അന്വേഷിക്കേണ്ടവനെ രാജകൊട്ടാരത്തില്‍ അന്വേഷിച്ചാല്‍ കണ്ടുമുട്ടുമോ ?
എല്ലാവര്‍ക്കും അറിയാവുന്ന ഒരു സംഭവം ഓര്‍മ്മിപ്പിക്കാം.
അഫ്രിക്കയിലെ മാര്‍ട്ടിന്‍ ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു. കൊടും തണുപ്പുള്ള ഒരു പ്രഭാതത്തില്‍ ഡ്യൂട്ടിക്കായി മാര്‍ട്ടിന്‍ കുതിരപ്പുറത്തു അതിവേഗം ഓടിച്ചുപോയപ്പോള്‍ ഒരു ഭിക്ഷക്കാരന്‍ കടതിണ്ണയില്‍ തണുത്തുവിറച്ചു ശരീരത്തില്‍ പുതപ്പോ ഷര്‍ട്ടോ ഇല്ലാതെ വിറക്കുന്നതു മാര്‍ട്ടിന്‍റെ ശ്രദ്ധയില്‍ പെട്ടു .അദ്ദേഹം കുതിരയേ അവിടെ നിര്ത്തിയിട്ടു ആ ഭിക്ഷക്കാരന്‍റെ അടുത്തുചെന്നു .ശരീരത്തില്‍ വസ്ത്രമില്ലാത്തതുകൊണ്ടാണു കൊടിയതണുപ്പില്‍ അയാള്‍ വിറക്കുന്നതെന്നു മനസിലാക്കീ. എന്തു ചെയ്യും ? അധികം ആലോചിച്ചില്ല മാര്‍ട്ടിന്‍ തന്‍റെ ഓവര്‍കോട്ടു പകുതി വലിച്ചുകീറി ആ പാവപ്പെട്ടമനുഷ്യനെ പുതപ്പിച്ചു. അയാള്‍ മാര്‍ട്ടിനെ നോക്കി പുന്‍ചിരിച്ചു.

മാര്‍ട്ടിന്‍ തന്‍റെ ജോലിക്കായിപോകുകയും ചെയ്തു. അന്നു രാത്രിയില്‍ മാര്‍ട്ടിന്‍ ഒരു സ്വപനം കണ്ടു .യേശു മാര്‍ട്ടിന്‍ രാവിലെ ഭിക്ഷകാരനു കൊടുത്ത അതേ വസ്ത്രം ( കോട്ടിന്‍റെ പകുതി ) തോളില്‍ ഇട്ടുകൊണ്ടൂ പോകുന്നു. മാര്‍ട്ടിനെ നോക്കി യേശുപറഞ്ഞു. " മാര്‍ട്ടിന്‍ ഇന്നു രാവിലെ നീന്നെ പുതപ്പിച്ച നിന്‍റെ കോട്ടിന്‍റെ കഷണമാണു ഇതു. "
മാര്‍ട്ടിന്‍ ഉണര്‍ന്നു യേശുവാണു തനിക്കു സ്വപ്നത്തില്‍ കൂടി ദര്‍ശനം തന്നതെന്നു മനസിലാക്കി .താന്‍ രാവിലെ ഭിക്ഷക്കാരനായി കണ്ട ആമനുഷ്യന്‍ യേശുവായിരുന്നുവെന്നു മനസിലാക്കി.
അതേ ഏശുവിനെ അന്വേഷിക്കേണ്ടതു രാജകൊട്ടാരങ്ങളിലല്ല. മണിമാളികയിലുമല്ല,വലിയ വലിയ പള്ളികളിലുമല്ല, രൂപക്കൂടുകളില്‍ അല്ല, തീര്‍ത്ഥാടനകേന്ദ്രങ്ങളിലുമല്ല.കാര്യസാധ്യത്തിനുവേണ്ടി നടത്തുന്ന നൊവേനകളിലുമല്ല.
പിന്നെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതു ?
യേശുവിനെ കണ്ടു മുട്ടാന്‍ ആത്മാര്‍ത്ഥമായി നീ ആഗ്രഹിക്കുന്നുവെങ്ങ്കില്‍ തെരുവീഥികളിലേക്കു ഇറങ്ങിചെല്ലുക. അനാധാലയങ്ങളിലേക്കു ചെല്ലുക, ഭിക്ഷക്കാരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. ചൂഷണത്തിനു വിധേയരാകുന്നവരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. വിധവകളുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. പീഢനങ്ങള്‍ക്കു ഇരയായവരുടെ അടുത്തേക്കു ഇറങ്ങിചെല്ലുക . അവിടെ നീ യേശുവിനെ കണ്ടുമുട്ടും
ചേരികളില്‍ നീ യേശുവിനെ കണ്ടുമുട്ടും . അതിനു പകരം , വലിയ വലിയ പള്ളികള്‍ നോക്കിപോയാല്‍ , പരിശുദ്ധകുര്‍ബാന ഉപേക്ഷിച്ചു നൊവേനകള്‍ക്കുപോയാല്‍ നീ യേശുവിനെ കണ്ടുമുട്ടില്ല. കാലിതൊഴുത്തു ഉപേക്ഷിച്ചു രജകൊട്ടരത്തില്‍ അന്വേഷിച്ച വിജ്ഞാനികള്‍ക്കു യേശുവിനെ കണ്ടുമുട്ടാന്‍ കഴിയാതെ വന്നതുപോലെ ഇന്നത്തേ മനുഷ്യന്‍ യേശുവിനെ അന്വേഷിച്ചു ശൂന്യതയില്‍ തപ്പുന്നു.
പെരുന്നാളിനു പോയി നൂറുകണക്കിനു രൂപാ പുണ്യാളനുകൊടുക്കും , അവിടെ അനാപത്തുചിലവുകള്‍ക്കു ആയിരക്കണക്കിനു രൂപാ ചിലവിടുമ്പോള്‍ ഒട്ടിയവയറുമായി യധാര്‍ദ്ധ യേശു നിന്നെനോക്കുമ്പോള്‍ നീ അതു ഗൌനിക്കാതെ പേരിനും പെരുമക്കും വേണ്ടി പണം ചിലവിടുമ്പോള്‍ , ഏറ്റവും വലിയ പ്രാര്‍ത്ഥനയായ , ഏറ്റവും വലിയ ആരാധനയായ തിരു ബലിയേ, വിശുദ്ധ കുര്‍ബാനയെ അവഗണിച്ചു നൊവേനക്കു മാത്രം പോയി എന്നാല്‍ കുബാനക്കു പ്രാധാന്യം നല്കാതെ പോകുന്ന നീ സ്വര്‍ഗരാജ്യത്തില്‍ നിന്നും വളരെ അകലെയാണെന്നു മനസിലാക്കുക.
2014 ല്‍ നീചെയതതു എന്തായിരുന്നുവെന്നു ആത്മശോധനചെയ്യുക. തെറ്റിപോയങ്കില്‍ തിരുത്തുക . പുതിയ വര്‍ഷം പുത്തന്‍ ഉണര്‍വോടെ യേശുവിനെ അന്വേഷിച്ചു കണ്ടെത്താം .
ഇവിടെ യേശുവിന്‍റെ വാക്കുകള്‍ നമുക്കു ഓര്‍ക്കാം .യേശുവിന്‍റെ ശിഷ്യന്മാരാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുക .
" ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ : ഞാന്‍ നിംഗളേ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ . നിംഗള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്ങകില്‍ എന്‍റെ സിഷ്യന്മാരാണെന്നു അതുമൂലം എല്ലാവരും അറിയും " ( യോഹ, 13: 34- 35 )
അതേ നമുക്കു പരസ്പരം സ്നേഹിക്കാം . അതില്കൂടി നമുക്കക യേശുവിനെ കണ്ടുമുട്ടാന്‍ ഈ പുതിയ വര്‍ഷം നമ്മേസഹായിക്കട്ടെ !
എല്ലാവര്‍ക്കു പുതു വല്സരാശംസകള്‍ നേരുന്നു !
"പൌരസ്ത്യ ദേശത്തുനിന്നു വിജ്ഞാനികള്‍ ജറുശലേമിലെത്തി അവര്‍ അന്വേഷിച്ചു:എവിടെയാണു യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ ?ഞങ്ങള്‍ കിഴക്കു അവന്‍റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണു " ( മത്താ.2:1-2)
കാലിതൊഴുത്തില്‍ അന്വേഷിക്കേണ്ടവനെ രാജകൊട്ടാരത്തില്‍ അന്വേഷിച്ചാല്‍ കണ്ടുമുട്ടുമോ ?
എല്ലാവര്‍ക്കും അറിയാവുന്ന ഒരു സംഭവം ഓര്‍മ്മിപ്പിക്കാം.
അഫ്രിക്കയിലെ മാര്‍ട്ടിന്‍ ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു. കൊടും തണുപ്പുള്ള ഒരു പ്രഭാതത്തില്‍ ഡ്യൂട്ടിക്കായി മാര്‍ട്ടിന്‍ കുതിരപ്പുറത്തു അതിവേഗം ഓടിച്ചുപോയപ്പോള്‍ ഒരു ഭിക്ഷക്കാരന്‍ കടതിണ്ണയില്‍ തണുത്തുവിറച്ചു ശരീരത്തില്‍ പുതപ്പോ ഷര്‍ട്ടോ ഇല്ലാതെ വിറക്കുന്നതു മാര്‍ട്ടിന്‍റെ ശ്രദ്ധയില്‍ പെട്ടു .അദ്ദേഹം കുതിരയേ അവിടെ നിര്ത്തിയിട്ടു ആ ഭിക്ഷക്കാരന്‍റെ അടുത്തുചെന്നു .ശരീരത്തില്‍ വസ്ത്രമില്ലാത്തതുകൊണ്ടാണു കൊടിയതണുപ്പില്‍ അയാള്‍ വിറക്കുന്നതെന്നു മനസിലാക്കീ. എന്തു ചെയ്യും ? അധികം ആലോചിച്ചില്ല മാര്‍ട്ടിന്‍ തന്‍റെ ഓവര്‍കോട്ടു പകുതി വലിച്ചുകീറി ആ പാവപ്പെട്ടമനുഷ്യനെ പുതപ്പിച്ചു. അയാള്‍ മാര്‍ട്ടിനെ നോക്കി പുന്‍ചിരിച്ചു.
മാര്‍ട്ടിന്‍ തന്‍റെ ജോലിക്കായിപോകുകയും ചെയ്തു. അന്നു രാത്രിയില്‍ മാര്‍ട്ടിന്‍ ഒരു സ്വപനം കണ്ടു .യേശു മാര്‍ട്ടിന്‍ രാവിലെ ഭിക്ഷകാരനു കൊടുത്ത അതേ വസ്ത്രം ( കോട്ടിന്‍റെ പകുതി ) തോളില്‍ ഇട്ടുകൊണ്ടൂ പോകുന്നു. മാര്‍ട്ടിനെ നോക്കി യേശുപറഞ്ഞു. " മാര്‍ട്ടിന്‍ ഇന്നു രാവിലെ നീന്നെ പുതപ്പിച്ച നിന്‍റെ കോട്ടിന്‍റെ കഷണമാണു ഇതു. "
മാര്‍ട്ടിന്‍ ഉണര്‍ന്നു യേശുവാണു തനിക്കു സ്വപ്നത്തില്‍ കൂടി ദര്‍ശനം തന്നതെന്നു മനസിലാക്കി .താന്‍ രാവിലെ ഭിക്ഷക്കാരനായി കണ്ട ആമനുഷ്യന്‍ യേശുവായിരുന്നുവെന്നു മനസിലാക്കി.
അതേ ഏശുവിനെ അന്വേഷിക്കേണ്ടതു രാജകൊട്ടാരങ്ങളിലല്ല. മണിമാളികയിലുമല്ല,വലിയ വലിയ പള്ളികളിലുമല്ല, രൂപക്കൂടുകളില്‍ അല്ല, തീര്‍ത്ഥാടനകേന്ദ്രങ്ങളിലുമല്ല.
പിന്നെ എവിടെയാണു യേശുവിനെ അന്വേഷിക്കേണ്ടതു ?
യേശുവിനെ കണ്ടു മുട്ടാന്‍ ആത്മാര്‍ത്ഥമായി നീ ആഗ്രഹിക്കുന്നുവെങ്ങ്കില്‍ തെരുവീഥികളിലേക്കു ഇറങ്ങിചെല്ലുക. അനാധാലയങ്ങളിലേക്കു ചെല്ലുക, ഭിക്ഷക്കാരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. ചൂഷണത്തിനു വിധേയരാകുന്നവരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. വിധവകളുടെ ഇടയിലേക്കു ഇറങ്ങിചെല്ലുക. പീഢനങ്ങള്‍ക്കു ഇരയായവരുടെ അടുത്തേക്കു ഇറങ്ങിചെല്ലുക . അവിടെ നീ യേശുവിനെ കണ്ടുമുട്ടും
ചേരികളില്‍ നീ യേശുവിനെ കണ്ടുമുട്ടും . അതിനു പകരം , വലിയ വലിയ പള്ളികള്‍ നോക്കിപോയാല്‍ , പരിശുദ്ധകുര്‍ബാന ഉപേക്ഷിച്ചു നൊവേനകള്‍ക്കുപോയാല്‍ നീ യേശുവിനെ കണ്ടുമുട്ടില്ല. കാലിതൊഴുത്തു ഉപേക്ഷിച്ചു രജകൊട്ടരത്തില്‍ അന്വേഷിച്ച വിജ്ഞാനികള്‍ക്കു യേശുവിനെ കണ്ടുമുട്ടാന്‍ കഴിയാതെ വന്നതുപോലെ ഇന്നത്തേ മനുഷ്യന്‍ യേശുവിനെ അന്വേഷിച്ചു ശൂന്യതയില്‍ തപ്പുന്നു.
പെരുന്നാളിനു പോയി നൂറുകണക്കിനു രൂപാ പുണ്യാളനുകൊടുക്കും , അവിടെ അനാപത്തുചിലവുകള്‍ക്കു ആയിരക്കണക്കിനു രൂപാ ചിലവിടുമ്പോള്‍ ഒട്ടിയവയറുമായി യധാര്‍ദ്ധ യേശു നിന്നെനോക്കുമ്പോള്‍ നീ അതു ഗൌനിക്കാതെ പേരിനും പെരുമക്കും വേണ്ടി പണം ചിലവിടുമ്പോള്‍ , ഏറ്റവും വലിയ പ്രാര്‍ത്ഥനയായ , ഏറ്റവും വലിയ ആരാധനയായ തിരു ബലിയേ, വിശുദ്ധ കുര്‍ബാനയെ അവഗണിച്ചു നൊവേനക്കു മാത്രം പോയി എന്നാല്‍ കുബാനക്കു പ്രാധാന്യം നല്കാതെ പോകുന്ന നീ സ്വര്‍ഗരാജ്യത്തില്‍ നിന്നും വളരെ അകലെയാണെന്നു മനസിലാക്കുക.
2014 ല്‍ നീചെയതതു എന്തായിരുന്നുവെന്നു ആത്മശോധനചെയ്യുക. തെറ്റിപോയങ്കില്‍ തിരുത്തുക . പുതിയ വര്‍ഷം പുത്തന്‍ ഉണര്‍വോടെ യേശുവിനെ അന്വേഷിച്ചു കണ്ടെത്താം .
ഇവിടെ യേശുവിന്‍റെ വാക്കുകള്‍ നമുക്കു ഓര്‍ക്കാം .യേശുവിന്‍റെ ശിഷ്യന്മാരാണെന്നു ലോകത്തിനു കാണിച്ചുകൊടുക്കുക .
" ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ : ഞാന്‍ നിംഗളേ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ . നിംഗള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്ങകില്‍ എന്‍റെ സിഷ്യന്മാരാണെന്നു അതുമൂലം എല്ലാവരും അറിയും " ( യോഹ, 13: 34- 35 )
അതേ നമുക്കു പരസ്പരം സ്നേഹിക്കാം . അതില്കൂടി നമുക്കക യേശുവിനെ കണ്ടുമുട്ടാന്‍ ഈ പുതിയ വര്‍ഷം നമ്മേസഹായിക്കട്ടെ !
എല്ലാവര്‍ക്കു പുതു വല്സരാശംസകള്‍ നേരുന്നു !
No comments:
Post a Comment