Friday 2 January 2015

പേരിനു യോജിച്ച ഒരു ജീവിതം നയിക്കാന്‍

 " ഈ പേരിലൊക്കെ എന്തിരിക്കുന്നു ? "   ചോദ്യം ഷെയിക്സ്പിയറിന്‍റെതാണു !



പേരിലാണു എല്ലാം അടങ്ങിയിരിക്കുന്നതെന്നു യേശു ലോകത്തിനു കാണിച്ചുകൊടുത്തു .

ഗ്ര്‍ഭത്തില്‍ ഉരുവാകുന്നതിനു മുന്‍പേ തന്നെ പേരു എന്തായിരിക്കണമെന്നു ദൈവ ദൂതന്‍ മുഖേന വെളിപ്പെടുത്തിയിരുന്നു.
" യേശുവിന്‍റെ പരിശ്ചേദനത്തിനുള്ള എട്ടാം ദിവസമായപ്പോള്‍ ,അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുന്‍പു , ദൂതന്‍ നിര്‍ദേശിച്ചിരുന്ന , യേശു എന്ന പേരു അവനു നല്കി " (ലൂക്കാ 2:21 ) യേശുവിന്‍റെ ജനനത്തിനു 500 വര്ഷങ്ങള്‍ക്കുമുന്‍പു യേശയാ ദീര്‍ഘദര്‍ശിയില്‍ കൂടി ദൈവം അരുള്‍ ചെയ്തകാര്യങ്ങ നിറവേറുകയായിരുന്നു.

യേശുവിന്‍റെ പേരിടീല്‍ ദിവസം

ജനനത്തിന്‍റെ എട്ടാം ദിവസം ദേവാലയത്തില്‍ വച്ചു അവന്‍ , യേശു (രക്ഷകന്‍ )  എന്നുവിളിക്കപ്പെട്ടു. അതേ ആ പേരു എന്തിനെ സൂചിപ്പിക്കുന്നുവോ അതു തന്നെ പൂര്ത്തീകരിക്കപ്പെട്ടു. അപ്പോള്‍ ഷെയികസ്പിയര്‍ ചോദിച്ച ചോദ്യം ശരിയല്ല. പേരില്‍ കാര്യമുണ്ടെന്നു യേശുതെളിയിക്കുകയാണു അധവാ ലോകത്തെ പഠിപ്പിക്കുകയാണു യേശു ചെയ്തതു.

സ്വജാതീയരെക്കാള്‍ മുന്‍പേ വിജാതീയര്‍ സത്യം മനസിലാക്കി

സ്വജനങ്ങളെക്കാള്‍ മുന്‍പേ വിജാതീയര്‍ക്കു യേശു തന്നെ തന്നെ വെളിപ്പെടുത്തി       ( പലരും പറയും ഞാന്‍ ശക്തമായി പെന്തക്കോസ്തുകാര്‍ക്കു എതിരായി പറയുമ്പോഴും എന്തുകൊണ്ടു അക്രൈസ്തവരോടു വളരെ മ്രുദുവായ സമീപനമാണെന്നു യേശുവും അങ്ങനെ തന്നെയായിരുന്നു )
വിജാതീയരെന്നു കരുതിയിരുന്ന സമരിയാക്കാരാണു യേശുവിനെ ആദ്യം യേശുവെന്നു വിളിക്കുകയും പ്രവാചകനാണു ,രക്ഷകനാണു , എന്നു ഉദ്ഘോഷിക്കുകയും അവസാനം ഇവന്‍ തന്നെയാണു ക്രിസ്തു എന്നു മനസിലാക്കി ത്ങ്ങളോടോത്തു താമസിക്കണമെന്നു അപേക്ഷിക്കുകയും ,ധാരാളം പേര്‍ അവനില്‍ വിശ്വസിക്കുകയും ചെയ്തു. യോഹന്നാന്‍ശ്ളീഹായുടെ പുതകം നാലാം അധ്യായം മുഴുവന്‍ ഇതിന്‍റെ വിശദീകരണം കാണാമെല്ലോ ?

ഇന്നും ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍ അനുഗ്രഹം പ്രാപിക്കുന്നതു അക്രൈസ്തവരാണു. ദൈവവും കണക്കുചോദിക്കുമ്പോള്‍ ക്രിസ്ത്യാനികളെ കൂടുതല്‍ ശിക്ഷിക്കും കാരണം അവര്‍ക്കു കൂടുതല്‍ കൊടുത്തു. അക്രൈതവര്‍ക്കു കുറച്ചേ കൊടുത്തൊള്ളു അതിനാല്‍ അരോടു കുറച്ചേ ചോദിക്കൂ .



ദൈവത്തിന്‍റെ നാമം വിളിച്ചപേക്ഷിക്കുകയും സല്കര്മ്മങ്ങ്ള്‍ ആനുഷ്ടിക്കുകയും സല്പ്രവര്ത്തികള്‍കൊണ്ടു ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്ത വിജാതീയനായ കൊര്ണേലിയോസിനാണു മാമോദീസാസ്വീകരിച്ച സ്വജനങ്ങളേക്കാള്‍ കൂടുതല്‍ അനുഗ്രഹം ലഭിച്ചതു. മാമോദീസാ സ്വീകരിക്കുന്നതിനു മുന്‍പുതന്നെ പരിശുദ്ധാത്മാവിനെ ലഭിച്ചയാളാണു അദ്ദേഹം .
വിജാതീയ പുരോഹിതനായ മല്ക്കീസദേക്കു അവര്‍ക്കു അറിയാവുന്ന അത്യുന്നതനായ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായി അറിയപ്പെടുകയും അദ്ദേഹത്തിന്‍റെ ബലി ദൈവം സ്വീകരിക്കുകയും , അദ്ദേഹത്തിന്‍റെ ക്രമപ്രകാരം തന്നെ യേശുവിനെ നിത്യ പുരോഹിതനായി ദൈവം അഭിഷേകം ചെയ്തു വെന്നു പറയാം .ഇതെല്ലം കണക്കിലെടുക്കുമ്പോള്‍ സല്പ്രവര്ത്തികള്‍ ചെയ്യുന്ന വിജാതീയരോടു വളരെ കാരുണ്യപൂര്‍വം  പെരുമാറുന്നതായികാണാം .അവര്‍ക്കു ലഭിച്ചപ്രകാശത്തിന്‍റെ ആനുപാതികമായി മാത്രമേ അവരോടു ചോദിക്കൂ . അന്ധകാരത്തിന്‍റേ കാലഘട്ടം ദൈവം കണക്കിലെടുത്തില്ല.

എന്നാല്‍ സത്യം അറിഞ്ഞ ക്രിസ്ത്യാനിക്കു ,പ്രകാശം ലഭിച്ചക്രിസ്ത്യാനിക്കു ദൈവത്തില്‍ നിന്നും അകന്നു തോന്നിയതുപോലെ ജീവിച്ചാല്‍ , തന്‍കാര്യം മാത്രം നോക്കി ജീവിച്ചാല്‍ ,ജീവനുവിലകൊടുക്കാതെ ജീവനെ അബോര്ഷനില്‍ കൂടി നശിപ്പിച്ചാല്‍ ,അവന്‍ കൂടുതല്‍ ശിക്ഷക്കു അര്ഹാനാണു .അതായതു അക്രൈസ്തവര്‍ ചെയ്യുന്ന അതേപാപം തന്നെ ഒരു ക്രൈസ്തവന്‍, സത്യം അറിഞ്ഞ ക്രൈസ്തവന്‍ ച്യ്താല്‍ ദൈവതിരുമുന്‍പില്‍ ക്രൈസ്തവനായിരിക്കും കൂടുതല്‍ ശിക്ഷലഭിക്കുക. നമ്മള്‍ ഓരോരുത്തരും സ്വീകരിച്ച പേരിനു അര്ത്ഥമുണ്ടെന്നു മനസിലാക്കി ആ പേരിനു യോജിച്ച ഒരു ജീവിതം നയിക്കാന്‍ നമുക്കു സാധിക്കട്ടെയെന്നു പ്രാര്ത്ഥിക്കുന്നു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...