Thursday 12 January 2017

CELIBACY IN CATHOLIC CHURCH

" കലപ്പമേല്‍ കൈ വെച്ചിട്ടു പിന്‍തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല." ( ലുക്കാ.9: 62 ) ആഗ്രഹമുളള അച്ചന്മാരെയും ശെമ്മാശന്മാരേയും പെണ്ണുകെട്ടാന്‍ അനുവദിക്കണമെന്നു ആരോ എഴുതികണ്ടു. ഞാന്‍ അപ്പോതുടങ്ങിയ ചിരിയാ ഇത്ര പെരുത്ത "സമാശ് " കേട്ടാല്‍ എങ്ങ്നെ ചിരിക്കാതിരിക്കും ? ഒന്നാമത്തെകാര്യം മലങ്കരസഭയില്‍ അച്ചന്മാര്‍ക്കു പെണ്ണുകെട്ടാന്‍ അനുവാദമില്ല. അച്ചനായികഴിഞ്ഞിട്ടു പെണ്ണുകെട്ടാന്‍ ആഗ്രഹിച്ചാല്‍ പട്ടം ഉപേക്ഷിച്ചു പോകയേ നിവ്രുത്തിയുള്ളു. കത്തോലിക്കാസഭയില്‍ വിവാഹിതരായ അച്ചന്മാരുള്ള സഭകള്‍ ഉണ്ടു . മലങ്കര കത്തോലിക്കാസഭ്ക്കും വേണമെങ്കില്‍ അനുവാദം ലഭിക്കുമായിരുന്നു .അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നാണു അറിവു. രണ്ടു. കത്തോലിക്കാസഭയില്‍ വൈദികനായാല്‍ ബ്രഹ്മചര്യം പാലിക്കണമെന്നു അതിനായിപോകുന്നവര്‍ക്കറിയാം മൂന്നു . 9 വര്‍ഷത്തെ പഠനത്തിനിടയില്‍ താല്പര്യ്മില്ലാത്തവര്‍ക്കു എപ്പോള്‍ വേണമെങ്ങ്കിലും തിരികെപോകാം നാലു . വൈദികപട്ടം കൊടുക്കുന്നതിനുമുന്‍പു ഒരു വര്ഷത്തെ റീജന്സിയുണ്ടു .ആ ഒരു വര്ഷം അവര്‍ തങ്ങളുടെ വിളിയെ വിലയിരുത്തി പക്വമായ ഒരു തീരുമാനം എടുക്കാനുള്ള നീണ്ട ഒരു വര്ഷം എതെങ്ങ്കിലും പള്ളിയിലേക്കു അവര്‍ പോകുന്നു. തിരികെ പോകേണ്ടവര്‍ക്കു പോകാം .( ഒരു വര്ഷത്തെ ആലോചന പോരേ ) അവസാനതീരുമാനം എടുക്കാന്‍ പട്ടം കൊടുക്കുന്നതിന്‍റെ തലേആഴ്ച്ചയിലും ഒരു ആഴ്ച്ചത്തെ ധ്യാനം ഉണ്ടു അവിടേയും ഏതുതീരുമാനം വേണമെങ്കിലും എടുക്കാം . അതിനു ശേഷമാണു പട്ടം കൊടുക്കുക. പട്ടം സ്വീകരിച്ചുകഴിഞ്ഞും പോകുന്നവര്‍ ഉണ്ടു. അന്‍ചു. ആരേയും നിര്‍ബന്ധിച്ചല്ല അച്ചന്മാരാക്കുക ആറു . വിവാഹിതരായതുകൊണ്ടു ഒരു വൈദികന്‍ ദാമ്പത്യ വിശ്വസ്തത പാലിക്കുമെന്നു ഉറപ്പുണ്ടോ ? തെറ്റിപോയവരെ എനിക്കു നേരിട്ടു അറിയാം . ഏഴു. ധാരാളം ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിട്ടും ദാവീദു രാജാവും സോളമനുമൊക്കെ തെറ്റില്‍ ഉള്‍പെട്ടില്ലേ ? ഒരു വൈദികന്‍ തെറ്റില്‍ പെട്ടാല്‍ അവിവാഹിതനായതുകൊണ്ടാണു വിവാഹിതനായിരുന്നെങ്കില്‍ തെറ്റില്‍ പെടുകില്ലായിരുന്നു വെന്നുചിന്തിക്കുന്നതില്‍ കഴമ്പുണ്ടോ ? അങ്ങ്നെ ആയിരുന്നെങ്ങ്കില്‍ പരപുരുഷ ബന്ധവും ,പരസ്ത്രീ ബന്ധവും ഉണ്ടാകില്ലായിരുന്നു.! തെറ്റില്‍ വീഴുന്നവര്‍ എവിടെയായാലും എത്രകെട്ടിയാലും തെറ്റുചെയ്യും ! അതിനാലാണു യേശു പറഞ്ഞതു. " എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു കര്ത്താവേ ,ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിനെ സംസ്കരിക്കാന്‍ അനുവദിച്ചാലും, അവന്‍ പറഞ്ഞു മരിച്ചവര്‍ തങ്ങളുടെ മരിച്ചവര്‍ സംസ്കരിക്കട്ടെ . നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റോരുവന്‍ പറഞ്ഞു കര്ത്താവേ ഞാന്‍ നിന്നെ അനുഗമിക്കാം പക്ഷേ ആദ്യം പോയി എന്‍റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം .യേശു പറഞ്ഞു കലപ്പയില്‍ കൈവെച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നവന്‍ ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല. " ( ലൂക്ക.9: 59 - 62 ) പൌലോസ് ശ്ളീഹാ പറഞ്ഞു എല്ലാവരും എന്നേപ്പോലെ ആയിരിക്കുന്നതാണു നല്ലതെന്നു !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...