Tuesday 24 January 2017

ആരാണു രക്ഷിക്കപ്പെട്ടവര്‍ ? ആരാണു വിശുദ്ധര്‍ ?

കേരളത്തില്‍ നിന്നും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ അല്ഫോന്സാമ്മയും,ചാവറകുറിയാക്കോസ് ഏലിയാസച്ചനും ,എവുപ്രാസിയാമ്മയും മാത്രമാണൊ ? എല്ലാവരും വിശുദ്ധിയിലേക്കാണു വിളിക്കപ്പെട്ടിരിക്കുന്നതു !!! എല്ലാവര്‍ക്കും അല്ഫോന്സാമ്മയെ പ്പോലെ വലിയ സഹനങ്ങളോ ? ഒരിക്കലുമല്ല . സഹനത്തിന്‍റെ വലിപ്പചെറിപ്പമല്ല അതു എന്തു മനോഭാവത്തില്‍ സ്വീകരിച്ചു അഥവാ സഹിച്ചു എന്നതിലാണു . കുടുംബത്തില്‍ വലിയ ഒരു വിരുന്തു ഒരുക്കാനായി എല്ലാവരും സഹകരിച്ചു ചെയ്യുന്നു. ചിലര്‍ അടുപ്പുകൂട്ടുന്നു. ചിലര്‍ വിറകു കീറുന്നു. ചിലര്‍ ചെമ്പു കഴുകുന്നു. ചിലര്‍ വെള്ളം കോരുന്നു. ചിലര്‍ അരികഴുകി ഇടുന്നു. ചിലര്‍ ഇറച്ചിയരിയുന്നു. ചിലര്‍ പച്ചക്കറി അരിയുന്നു. ചിലര്‍ ആവശ്യ്മുള്ള മസാല തയ്യറാക്കുന്നു. ചിലര്‍ മേല്നൊട്ടം വഹിക്കുന്നു. ചെറുതും വലുതുമായ ജോലികളാണു .അതു ഏകോപിപ്പിച്ചുകഴിയുമ്പോള്‍ സദ്യ തയാര്‍ !!! സ്വ്ര്‍ഗത്തിലെ മണവറയിലെ സദ്യയില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേരേണ്ടവരാണു. ഓരോരുത്തര്‍ക്കും വിവിധരീതിയിലുള്ള സഹനമായിരിക്കും .അതു ഏതു മനോഭാവത്തില്‍ സ്വീകരിച്ചു എന്നതിലാണു വിജയം !! അതിനു നമുക്കു മാതാവിനേയും ,പരിശുദ്ധന്മാരേയും ഒക്കെ മാത്രുകയായി സ്വീകരിക്കാം .അവരുടെ മനോഭാവം സ്വീകരിക്കാം അപ്പോഴും ലക്ഷ്യം യേശു മാത്രം ! ആരെയൊക്കെ സ്വീകരിക്കണം ?ആരുടെയൊക്കെ മാത്രുകസ്വീകരിക്കണം ? അതു വ്യ്ക്തിപരമാണു .ആരും ആരേയും സ്വീകരിക്കാന്‍ പറയുന്നില്ല .യേശു മാത്രം മതിയെങ്ങ്കില്‍ മതി .അതും വ്യ്ക്തിപരമാണു. യേശുവിന്‍റെ തിരു രക്തത്താല്‍ മനുഷ്യവര്‍ഗം മുഴുവന്‍ രക്ഷിക്കപ്പെട്ടു പക്ഷേ ആ രക്ഷ അവനവന്‍ സ്വായത്തമാക്കണം ,രക്ഷിക്കപെട്ടെന്നും പറഞ്ഞു കുനിഞ്ഞിരുന്നാല്‍ രക്ഷിക്കപ്പെടില്ല. പൌലോസ് ശ്ളീഹാ പറഞ്ഞു : " ഇതു എനിക്കു കിട്ടിക്കഴിഞ്ഞെന്നോ ഞാന്‍ പരിപൂര്ണനായെന്നോ അര്ത്ഥമില്ല. ഇതു സ്വ്ന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രുതമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നെ സ്വ്ന്തമാക്കിയിരിക്കുന്നു . സഹോദരരേ , ഞാന്‍ തന്നെ ഇനിയും ഇതു സ്വ്ന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ ചെയ്യുന്നു എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ടു മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു ." ( ഫിലിപ്പി.3: 12 - 13 ) അരെങ്കിലും ഞാന്‍ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞിരുന്നാല്‍ ? ഒരു ഫലവും ഇല്ല . ശ്ളീഹായുടെ വഴിയെ പോകുക !!!!!!!

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...