Friday 6 January 2017

ജീവന്‍റെ വില .

ജീവന്‍റെ ഉടമസ്ഥന്‍ ദൈവമാണു ! അതു നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല

" ശുദ്ധതയുള്ള വ്യക്തി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ജീവന്‍റെയും, സ്നേഹത്തിന്റെയും കഴിവുകള്ളുടെസമഗ്രത സമ്രക്ഷിക്കുന്നു". ----- -- ccc 2338 .


കായേന്‍ ഹാബേലിനെ കൊന്നപ്പോള്‍ ദൈവം കായേനോടു ചോദിച്ചു
നിന്‍റെ സഹോദരനെവിടെ ?

ഇന്നു നാം ഓരോരുത്തരോടും ദൈവം ചോദിക്കുന്നു..
"നിന്‍റെ സഹോദരനെവീടെ ?
അവനു കഴിക്കാന്‍ ഭക്ഷണം ഉണ്ടോ ?
കുടിക്കാന്‍ ദാഹജലം ഉണ്ടോ ?
പാര്‍ക്കാന്‍ ഇടം ഉണ്ടോ ?
നഗ്നത മറക്കാന്‍ വസ്സ്ത്രം ഉണ്ടോ ?
രോഗശയ്യയില്‍ ആണോ ?
കാരാഗ്രാഹത്തിലാണോ ?

മരണശേഷം ദൈവം നാമ്മോടു ചോദിക്കകന്ന ചോദ്യത്തിന്‍റെ മോഡല്‍ പരീക്ഷ ഈ ലോകത്തിലാണു നടക്കകന്നതു !
ഈ മോഡല്‍പരീക്ഷയില്‍ ജയിക്കാത്തവന്‍റെ ജീവിതം പരാജയം ?

ജീവിതം മോഡേണാക്കിയ കൂടുംബത്തെയും ദൈവം വെറുതെവിടില്ല !
ഞാന്‍ നിങ്ങളില്‍ നീക്ഷേപിച്ച എത്രജീവ്നെ നിങ്ങള്‍ നശിപ്പിച്ചു ?
ലോകത്തില്‍ മനുഷ്യജീവിതം സുഗമമാക്കുവാന്‍ പൂതിയ പുതിയ കണ്ടുപിടൂത്തങ്ങള്‍ നടത്താനുള്ള ശസ്ത്രജ്ഞന്മാര്‍ അതില്‍ ഉണ്ടായിരുന്നു . ലോകത്തെ നേരായ്യ മാര്‍ഗത്തില്‍ നയിക്കാനുള്ള നേതാക്ക്ന്മാര്‍ അതില്‍ ഉണ്ടായിരുന്നു. സഭയെ നയിക്കാനുള്ള പ്രഗല്ഭ്രായ അധ്യക്ഷന്മാര്‍ അതില്‍ ഉണ്ടായിരുന്നു.ജീവന്‍ രാക്ഷാ വിഭാഗത്തില്‍ പ്ര്രവര്ത്തിക്കേണ്ട ഡോക്ടര്മാര്‍ അതില്‍ ഉണ്ടായിരുന്നു..

ഇങ്ങനെ എന്‍റെ പദ്ധാതിയെ നിങ്ങള്‍ തകിടം മറിച്ചു .
വെറും മണ്ണായ നിര്‍ജീവ മനൂഷ്യരൂപത്തില്‍ ജീവന്‍ പകര്ന്നതു ഞാനാണു .ജീവന്‍റെഉടമസ്ഥന്‍ ഞാനാണു . നിന്നില്‍ ജീവന്‍ നിക്ഷേപിച്ചതും ഞാനല്ലേ ? നീ അതു നശിപ്പിച്ചു ???????

ഈ പുതുവര്ഷം നമുക്കു മാനസാന്തരത്തിലേക്കു കടന്നുവരാം !

ശുദ്ധതയുള്ള വ്യക്തിയായി രൂപ്പെടാം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...