ദൈവം ആദ്യത്തേതോ അവസാനത്തേതോ ?
സാധാരണ മനുഷ്യര്‍ സ്വന്തം കഴിവില്‍ അഭയം തേടുന്നു. തന്നെക്കൊണ്ടു എല്ലാം നേരേയാക്കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നു പരിധിക്കുള്ളിലും പരിധിക്കു പുറത്തും കടന്നു വിജയീക്കാനായി എന്തും ചെയ്യാന്‍ മടിക്കുന്നില്ല .അവസാനം എല്ലാമാര്‍ഗവും അടഞ്ഞുകഴിയു മ്പോള്‍ ,ഇനിയും വിജയ സാധ്യതയില്ലെന്നു ഉറപ്പാകുമ്പോള്‍ മാത്രം ദൈവത്തിങ്കലേക്കു തീരിയുന്നവരും ഉണ്ടു.
ഒരു സംഭവകഥനോക്കാം .
അമേരിക്കയിലെ വാഷിങ്ങ്ടനിലുള്ള ഒരു പതിനേഴുവയസുകാരിയുടെ കഥ അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതു ഒരു ബുക്കില്‍ വായിച്ചതു ഇപ്രകാരമാണു .
കയിറ്റും ,അവളുടെ അമ്മയും ഡാഡിയും ഉള്‍പ്പെടുന്ന ഒരു സന്തുഷ്ട കുടുംബം .ഒരിക്കല്‍ അവരൂടെ കുടുംബഫ്രണ്ടായ ഒരു വക്കീലുമായി അമ്മ പ്രണയത്തിലായി. അയാളെ കണ്ടില്ലെങ്കില്‍ കെയിറ്റിന്‍റെ അമ്മക്കു ഉറക്കം വരില്ലെന്നായി.
കയിറ്റിന്‍റെ പിതാവിനു അതു , തന്‍റെ ഭാര്യ തന്നെ വിട്ടു മറ്റൊരാളുടെ പുറകെ പോകുന്നതു , വലിയ ആഘാതമേല്പ്പിച്ചു .പക്ഷേ കാമുകനെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകാഞ്ഞതുകൊണ്ടു ,ഭര്ത്താവു അവര്‍ക്കു വഴിമാറികൊടുത്തു.
ഇതേതുടര്ന്നാണു കയിറ്റും അമ്മയും തമ്മില്‍ വഴക്കുതുടങ്ങിയതു .മകള്‍ ഉച്ചത്തില്‍ അമ്മയുടെ നേരേ ആക്രോശിക്കും ,കലിതുള്ളികൊണ്ടു ചീത്തവിളിക്കും .അമ്മയും അതേ നാണയത്തില്‍ തിരിച്ചടിക്കും. തന്‍റെ കാമൂകനെ ഉപേക്ഷിക്കാന്‍ പറ്റില്ല്ലെന്നു തീര്ത്തുപറയും. അതുകേള്‍ക്കുമ്പോള്‍ ആകെ തളര്ന്നുപോകും .ചീത്തവിളിയും ആക്രോശവും ഒന്നും ഒരിക്കലും ഫലം കണ്ടില്ല. അമ്മയുട്ടെ വഴിതതറ്റിയുള്ള പോക്കില്‍ ആ മകള്‍ ഒത്തിരി സങ്കടപ്പെട്ടു എന്നാലും അമ്മയെ ഉപേക്ഷിച്ചൂപോകാന്‍ ആ മകള്‍ക്കു കഴിഞ്ഞില്ല.
എങ്ങനേയും അമ്മയെ രക്ഷിക്കണം .തല പുകഞ്ഞാലോചിച്ചു.ഒരു മാര്‍ഗവും തെളിഞ്ഞു വന്നില്ല. മ്മറ്റു വഴിയൊന്നും ഇല്ലെന്നുകണ്ടപ്പോള്‍ അവള്‍ പ്രാര്ത്ഥനയിലേക്കൂതിരിഞ്ഞൂ.
നാമും പലപ്പോഴും ഇങ്ങനെയല്ലേ ? എല്ലാ വഴികളും അടഞ്ഞുകഴിയുമ്പോള്‍ ദൈവത്തിങ്കലേക്കുതിരിയുന്നവരല്ലേ നമ്മളും ? അവസാനാമാണു ദൈവത്തോടു ചോദിക്കുന്നതെങ്കിലും ചോദിക്കുന്നതു ഉടനെ തന്നെ സാധിക്കണമെന്നു നമ്മുക്കു നിര്ബന്ധവും ഉണ്ടു . താമാസിച്ചാല്‍ ഹാ ഞാന്‍ നോക്കീട്ടു പറ്റിയില്ല പിന്നാ ദൈവം ? എന്നുചിന്തിക്കുകയോ ദൈവത്തെ വിട്ടു പോകയോ ചെയ്തെന്നും വരാം .
എന്നാല്‍ നമ്മില്‍ എത്രപേര്‍ക്കു ദൈവം ആദ്യം തന്നെ അഭയവും ,സങ്കേതവുമായിട്ടുണ്ടു ? നാം നമ്മേ സ്നേഹിക്കുന്നതിലും കൂടുതല്‍ ദൈവം നമ്മേസ്നേഹിക്കുന്നുവെന്നുള്ളതാണു സത്യം .നമ്മുടെ കടും പിടുത്തം മാറണം .അതായതൂ - I want what I want . ഞാന്‍ ചോദിക്കുന്നതും ഇഷ്ട്ടപ്പെടുന്നതും തന്നെ ലബിച്ചിരിക്കണം .അതു മാറി - I want what God wants . എനിക്കു വേണ്ടതു ദൈവത്തിനു വേണ്ടതു മാത്രം എന്ന ചിന്തയില്‍ നമുക്കു പ്രാര്ത്ഥിക്കാന്‍ കഴിയണം .
നമുക്കു വേണ്ടതു നമ്മുടെ നന്മക്കും ആത്മരക്ഷക്കുവേണ്ടതും മാത്രമെന്നു ദൈവത്തിനറിയാം .പക്ഷേ അതു നമുക്കറീയില്ല. നന്മകള്‍ കൊണ്ടു നമ്മേ സമ്പ്പന്നരാക്കാന്‍ അവിടുന്നു ഒരുക്കമാണു .അഹു സ്വീകരിക്കാന്‍ നമുക്കു കഴിയെണമെന്നുമാത്രം !
പലപ്പോഴും ദൈവം നമുക്കു ഒരു എമര്‍ജന്സി നമ്പര്‍ മാത്രമാണു അങ്ങനെ യാകരുതു. ദൈവം അവസാനത്തെ ഒരു പിടിവള്ളളയായി മാത്രം രൂപപ്പെടരുതു. എല്ലാകാര്യങ്ങളിലും നമ്മള്‍ ദൈവത്തില്‍ ആശ്രയിക്കുകതന്നെവേണം .
തന്‍റെ അമ്മയും ഡാഡിയും വീണ്ടും ഒന്നിക്കുന്നതിനു കെയിറ്റു ഉള്ളുരൂകീ പ്രാര്ത്ഥന തുടങ്ങി. അവള്‍ പ്രാര്ത്ഥന തുടങ്ങിയപ്പോള്‍ അല്‍ഭുതമൊന്നും സംഭവിച്ചില്ല.പക്ഷേ അവളില്‍ വലിയമാറ്റങ്ങള്‍ സംഭവിച്ചു.എന്നും അമ്മയുമായി വഴക്കിട്ടിരുന്ന അവളില്‍ വഴക്കിനു പകരം അമ്മയോടുകൂടുതല്‍ സഹാനുഭൂതിയാണു ഉണ്ടായതു. അമ്മയോടുള്ള അവളുടെ പ്രുമാഅറ്റത്തില്‍ വ്യത്യാസം വന്നപ്പോള്‍ അമ്മയിലും മാറ്റങ്ങള്‍ വന്നു. കാമുകന്‍റെ പുറകേ നടക്കുന്നതിനു പകരം അയാളെ ഒഴിവാക്കാന്‍ ശ്രമമുണ്ടായി. മാത്രമല്ല ഭര്ത്താവുമായി ബന്ധപ്പെടാന്‍ ശ്രാമം ആരംഭിക്കുകയും ചെയ്തു ..
അവള്‍ തന്നെപറഞ്ഞതു അമ്മയും ഡാഡിയും വീണ്ടും ബന്ധപ്പെടാന്‍ തുടങ്ങി പക്ഷേ പ്ഴയതുപോലെ മംഗളകരമല്ല. അതു എന്നെദുഖിപ്പിക്കുന്നു. പക്ഷേ സന്തോഷകരമായ ഒരു ക്കാര്യമുണ്ടു. ദൈവത്തിനു നമ്മുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നു നേരിട്ടു ഞാന്‍ മനസിലാക്കി. അതുകൊണ്ടു ഇനിയും ഒരിക്കലും ഞാന്‍ ഒറ്റപ്പെട്ടതായി എനിക്കു തോന്നുകില്ല.
കെയിറ്റു ദൈവത്തൊങ്കലേക്കുതിരീഞ്ഞപ്പോള്‍ അവിടുത്തെ സാന്നിദ്ധ്യവും സഹായവും അവള്‍ക്കു അനുഭവമായി !
ജീവിതത്തിലെ എല്ലാനിമിഷവും നമുക്കു ദൈവത്തിങ്കലേക്കുതിരിയാം ! അവിടുന്നു നമ്മുടെ ജീവിതത്തിലെ അവസാന അഭയമാകരുതു .പ്രഥമ അഭയം തന്നെയാകട്ടേ ! ആമ്മീന്‍ !
No comments:
Post a Comment