Wednesday 4 January 2017

ദനഹാതിരുന്നാള്‍ , രാക്കുളിതിരുന്നാള്‍, പിണ്ടികുത്തിപെരുന്നാള്‍ = യേശുവിന്‍റെ മാമോദീസാ യുടെ ഓര്മ്മപ്പെരുന്നാള്‍

ദനഹാ എന സുറിയാനിവാക്കിനര്ത്ഥം വെളിപെടുത്തല്‍,സൂര്യോദയം ,പ്രത്യക്ഷീകരണം എന്നൊക്കെയാണു . ജനുവരി ആറിനു ആചരിക്കുന്ന ദനഹാതിരുന്നാള്‍ ,പാശ്ചാത്യസഭ്ക്കു പൂജരാജാക്കന്മാരുടെ തിരുന്നാള്‍ ആണു. എന്നാല്‍ പൌരസ്ത്യസഭക്കു യേശൂവിന്‍റെ മാമോദ്ദീസാതിരുന്നാള്‍ ആണു. മാമ്മോദീസായില്‍ ആരംഭിച്ച പരസ്യജീവിതമാണു സഭ ഈ കാലത്തു ധ്യാനിക്കുന്നതു .അതിനാല്‍ ഇതൂ ദനഹാകാലമാണു.ഈ കാലത്തെ വെള്ളിയാഴ്ചകളില്‍ ഒരു പ്രത്യേകക്രമത്തില്‍ വിശുദ്ധരെ അനുസ്മാരിക്കുന്നു. സ്നാപകയോഹന്നാന്‍ , പത്രോസ് പൌലോസ് ശ്ളീഹന്മാര്‍ , എസ്തപ്പാനോസ് , സുവിശേഷകാന്മാര്‍, മല്പാന്മാര്‍, സഭാവിശുദ്ധര്‍, സകലമരിച്ചവര്‍ ,എന്നീക്രമത്തില്‍ പുണ്യവാന്മാരുടെ ഐക്യം , എന്നിവ സവിശേഷമായ രീതിയിലാണു സഭ ആഘോഷിക്കുക. വലിയ്യനോമ്പിനു 18 ദിവസം മുന്‍പു ആചരിക്കുന്ന മൂന്നു നോമ്പു മാര്തോമ്മാ നസ്രാണിക്കളുടെ ഒരു പാരമ്പര്യമാണു.. എന്താണു പാലാക്കാരുടെ രാക്കുളിതിരുന്നാള്‍ ? ദനഹാ അധവാ യേശുവിന്‍റെ മാമോദീസാതിരുന്നാള്‍ ആചരിക്കുന്നതിനു വെളുപ്പിനു ആരംഭിക്കുന്ന തിരുകര്മ്മത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ രാത്രിയിലെ ഒരുക്കം ആരംഭിക്കുന്നു. വലിയപള്ളിയുടെ അടുത്തുള്ള മീനച്ചിലാറ്റില്‍ ആളുകള്‍ മുങ്ങിക്കുളിച്ചു തങ്ങളെതന്നെ ശുചിവരുത്തുന്നു. ഇതു രാത്രിയിലാണു നടക്കുക, അതിനാല്‍ ഇതിനെ രാക്കുളിപെരുന്നാള്‍ എന്നു ആളുകള്‍ വിളിച്ചു .അതിനാല്‍ ദനഹാ പാലാക്കാര്‍ക്കു രാക്കുളി പെരുന്നാള്‍ ആണൂ. എന്താണു പിണ്ടികുത്തിപ്പെരുന്നാള്‍ ? വടക്കന്‍കേരളത്തില്‍ ലോകത്തിന്‍റെ പ്രകാശമായ യേശുവിന്‍റെ മാമോദീസാതിരുന്നാള്‍ ലോകത്തിന്‍റെ നാനാ ഭാഗത്തേക്കും പ്രകാശം പരത്തുവാനായിട്ടു ദൈവാലയത്തിനു ചുറ്റും ,ഭവനത്തിനു ചുറ്റും ,വാഴപിണ്ടി നാട്ടിനിര്ത്തി അതേല്‍ മരോട്ടിക്കാ പിളര്ന്നു അകം വ്രുത്തിയാക്കി അതില്‍ എണ്ണഒഴിച്ചു തിരികത്തിക്കുന്നു. അങ്ങനെ ദൈവാലയത്തിനു ചുറ്റും പ്രകാശപൂരിതമാകുന്നു. അതിനുസേഷമാണു പ്രത്യേകമായ പ്രാര്ത്ഥനകളും ,തിരുകര്മ്മളും ,ബലിയുമൊക്കെ നടക്കുക ഇതിനെയാണു പിണ്ടികുത്തിപ്പെരുന്നാള്‍ എന്നുപറയുക. എന്താണു പൂജ്രാജാക്കളുടെ പെരുന്നാള്‍ ? പടിഞ്ഞാറന്‍ സഭകളില്‍ ദനഹാതിരുന്നാള്‍ പൂജരാജാക്കളുടെ തിരുന്നാളായിട്ടാണു അറിയപ്പെടുക .നമ്മുടെ ചിലപ്ള്ളികളിലും ഇതു വലിയ പെരുന്നാളായികൊണ്ടാടുന്നു. ( മണിമല പള്ളിയിലും മറ്റും ) എന്താണു പാലായിലെ മലയുന്തു ? അക്കര കുരിശുപള്ളിയില്‍ നിന്നും വലിയപ്ള്ളിയിലേക്കു 6 നു ഉച്ചകഴിഞ്ഞുള്ള പ്രദിക്ഷണത്തിനു 200 ല്‍ പരം ആളുക്ള് വഹിക്കുന്ന ഒരു വലിയ പുല്ക്കൂടുണ്ടു .അതില്‍ ആദത്തിന്‍റെ കാലം മുതല്‍ ഉള്ള എല്ലാ ചരിത്രവും ഉള്‍കൊള്ളൂന്ന ശില്പ്പങ്ങളും,പറുദീസാതോട്ടവും ,പാമ്പും ,എല്ലാപക്ഷിമ്രുഗാദികളും ,പുല്ക്കൂടും ,ഉണ്ണീശോയും ,മാതാവും,യൌസെപ്പുപിതാവും ഒക്കെ ഉള്‍കൊള്ളുന്ന വലിയ പുല്ക്കൂടാണു .പൂജരാജാക്കള്‍ എത്തുമ്പോള്‍ തോമ്മാശ്ളീഹാ ഇറങ്ങിവന്നു സ്വീകരിക്കുന്നതുമൊക്കെ പ്രതീകാത്മകമായികാണിക്കും ഇതു ഒരു വലിയ മലപോലെയാണു .ഇതിനെയാണു പാലാക്കാര്‍ മലയുന്തു എന്നാണു പറയുക. ഇതിന്‍റെയെല്ലാം ചുരുക്കം . യേശു ലോകത്തിന്‍റെ പ്രകാശമായതിനാല്‍ യേശുവിന്‍റെ എല്ലാ പ്രുന്നാളുകളും രാത്രിയില്‍ നടക്കുന്നു. ജനനം .രാത്രിയില്‍ .വിചാരണ രാത്രിയില്‍, കബറടക്കം രാത്രിയില്‍ .ഉദ്ധാനം രാത്രിയില്‍ , ഇതെല്ലാം ലോകത്തിന്‍റെ പ്രകാശമാണു യേശുവെന്നുകാണിക്കാനാണു. പ്രതീകാല്ത്മകമായി കാണിക്കുന്നതെല്ലാം വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നതു വിഡ്ഡിത്തമാണു . ദനഹാതിരുന്നാളിന്‍റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...