Saturday 21 January 2017

ഉടനടി ഉത്തരം ലഭിച്ച ശ്ക്തമായ ഒരു പ്രാര്ത്ഥന !

നിങ്ങള്‍ക്കറിയാമോ വാളക്കുഴിയില്‍ മാര്‍ സേവേറിയോസ് തിരുമെനിയുടെ യഥാര്ത്ഥചിത്രം ? അദ്ദേഹം യാക്കോബായ- ഓര്ത്തഡോക്സ് കാര്‍ക്കുവേണ്ടി കണ്ണീര്‍ വാര്ത്തിരുന്നു .!! തിരുവല്ലാരൂപതയുടെ ആരംഭത്തില്‍ ച്ങ്ങനാശേരില്‍ നിന്നുമാണു അച്ചന്മാര്‍ രൂപതയില്‍ ശുസ്രൂഷക്കായി വന്നിരുന്നതു . ഒരിക്കല്‍ ഒരു പ്രഗല്ഭനായ അച്ചന്‍ കത്തൊലിക്ക സഭയ്ക്കു വെളിയില്‍ രക്ഷയില്ലെന്നും ഓര്ത്തഡൊകസ് യാക്കോബായ സഭയില്‍ നിന്നാല്‍ രക്ഷയില്ലെന്നും പ്രസംഗിച്ചപ്പോള്‍ പിതാവു അച്ചനെ വിളിച്ചു പറഞ്ഞു ഇനിയും അങ്ങനെ പറയരുതു അതു എന്നെ വേദനിപ്പിക്കും . അവര്‍ അപ്പസ്തോലിക പാരമ്പര്യമുള്ളവരും കൂദാസകള്‍ക്കൊന്നും കുറവില്ലഅത്തവരുമാണു . ഒരു കുറവേയോള്ളു പത്രോസിന്‍റെ അധികാരത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍ അംഗീകരിക്കുന്നുണ്ടുതാനും വ്യാഴാച്ച രാവിലത്തെ സ്കീമോ നമസക്കാരത്തില്‍ പത്രോസിന്‍റെ പരമാധികാരത്തെ അംഗീകരിക്കുന്നുമുണ്ടു ( ഞാന്‍ സമയം കിട്ടുമ്പോള്‍ അതു പോസ്റ്റു ചെയ്യാം ) അദ്ദേഹം ഓര്ത്തഡോക്സ് സഭയില്‍ ആയിരുന്നപ്പോള്‍ പൌലോസ് ശ്ളീഹായെപ്പോലെ ഓടിനടന്നു സഭ്ക്കുവേണ്ടി പ്രവര്ത്തിച്ചിരുന്നു. എന്നാല്‍ ശ്ളീഃആയെപ്പോലെ സത്യം മനസിലാക്കിയപ്പോള്‍ കത്തോലിക്കാസഭയിലേക്കു ( മലങ്കര കത്തോലിക്കാസഭയിലേക്കു ) പുനരൈക്യപ്പെട്ടു. പിന്നീടു അവര്‍ക്കുവേണ്ടി പിതാവു കണ്ണീരോടേ പ്രാര്ത്ഥിക്കുമായിരുന്നു. തിരുമേനിയുടെ പ്രാര്ത്ഥന വളരെ ശക്തവും ഫലദായകവുമായിരുന്നു. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ മേടം 26 നാണു ചെങ്ങരൂര്‍ കത്തോലിക്കപള്ളിയിലെ പെരുന്നാള്‍ മഴയില്ലാതെ വെള്ളമില്ലതെ ജനം മുഴുവന്‍ കഷ്ടപ്പെടുന്ന സമയം അയിരുന്നു . അന്നു പെരുന്നാളിനു കോഴിയിറച്ചിയും അപ്പവും ന്നനേര്ഷ്യ‍ക്ച്ചവിളമ്പു ഉണ്ടായിരുന്നു . പള്ളിയില്‍ നിന്നും കുരിശടിയിലേക്കു വി.കുര്‍ബാനയുടെ പ്രദിക്ഷണം ഉള്ളകാലം .അതും കഴിഞ്ഞാണു നേര്‍ച്ചവിളമ്പു. അവസാന ആശീര്വാദം കഴിഞ്ഞു തിരുമേനി മഴക്കുവേണ്ടി കണ്ണീരോടെ പ്രാര്ത്ഥിക്കുന്നുണ്ടായിരുന്നു. ഈ സമയം ജനത്തെ പള്ളിമുറ്റ്ത്തിരുത്തി നേര്‍ച്ച വിളമ്പി കൊടുക്കുന്നസമയമായിരുന്നു. നേര്‍ച്ചവിളമ്പു തീര്ന്നപ്പോള്‍ തിരുമെനി പ്രാര്ത്ഥിച്ചു മഴക്കുവേണ്ടിയുള്ള പ്രാര്ത്ഥന . എങ്ങനെ മഴവന്നെന്നറിഞ്ഞുകൂടാ അതിശക്തമായ മഴപെയ്തു നേര്‍ച്ചയും എടുത്തുകൊണ്ടു മനുഷ്യ രെല്ലാം പന്തലിലേക്കു ഓടിയതു ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഓര്ത്തഡോക്സ് കാര്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന ഇന്നും ഫലമണിയാതെ കിടക്കുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...