Wednesday 18 January 2017

എല്ലാവരുടേയും ദൈവം ഏകന്‍


" Is God the God of Jew,s only ? Is he not the God of Gentiles also ? Yes of Gentiles also , since God is one ; and he will justify the circumcised on the ground of faith and the uncircumcised through the same faith (Rom.3:29-30)

ദൈവം എല്ലാവരുടേയും ദൈവമാണു .

യഹൂദര്‍ക്കു ഒരു ദൈവവും  വിജാതീയര്‍ക്കു മറ്റൊരുദൈവവും ഇല്ല. ഒരു ദൈവമേയുള്ളു ..ദൈവം ഏകനാണു .ഒാരോജാതിക്കാരും ഒാരോ പേരു പറഞ്ഞാലും ദൈവം ഒരുവന്‍ തന്നെ ! ഒരേ ദൈവം വിവിധപേരുകളില്‍ അറിയപ്പെടുന്നു.

പഴയ രക്ഷാ സംവിധാനത്തില്‍ ,ഉപേക്ഷിക്കപെട്ടവരാണു വിജാതീയര്‍. എന്നാല്‍ ഇന്നു യഹൂദനും, വിജാതീയനും രക്ഷയിലേക്കു യേശൂവിലുള്ള വിശ്വാസമെന്ന ഏക കവാടം മാത്രമേയുള്ളു.. ഈ കവാടം ദൈവം സാദാസമയവും തൂറന്നിട്ടിരിക്കുന്നു..

യേശുവിലുള്ള വിശ്വാസം എന്നാല്‍ എന്താണു ?

അതു മിശിഹായായ ,രക്ഷകനായ യേശുവിലുള്ള വിശ്വാസമാണു. ( ഗലാ.2:20 )
നമുക്കുവേണ്ടി മരിക്കുകയും ഉയര്‍ക്കുകയും ചെയ്ത യേശുവിലുള്ള വിശ്വാസമാണു . ( 1തെസേ.4:14 ) മരിച്ചവരില്‍ നിന്നു പിതാവു ഉയര്‍പ്പിച്ച യേശുവിലുള്ള വിശ്വാസമാണു .. ( റോമാ.8:11 ) സുവിശേഷത്തിലുള്ള വിശ്വാസമാണു.(ഫിലി.1:27 ,29 ) സത്യത്തിലുള്ള വിശ്വാസമാണു . ( 2തെസേ.2:13 )

ആകയാല്‍ നമ്മൂടെ വിശ്വാസം മരിച്ചവരില്‍ നിന്നു യേശുവിനെ ഉയര്‍പ്പിച്ച ദൈവത്തിന്‍റെ ശക്തിയിലുള്ള വിശ്വാസമാണു. വിശ്വാസികളായ നാം യേശൂവിനെപ്പോലെ ഉയര്‍പ്പിക്കപെടുമെന്ന വിശ്വാസമാണു.( കൊളോ.2:12 )

വീശ്വാസം നാം നേടിയെടുക്കുന്നതാണോ ?

വിശ്വാസം  ദൈവദാനമാണു.                                                               വിശ്വാസം ദൈവത്തില്‍ നിന്നുള്ള ദാനമാണു. (റോമാ 12:3, 1കോറ.8:3, )
ആ ദാനം നമുക്കു സ്വീകരിക്കാനോ  നിരാകരിക്കാനോ കഴിയും .

നമ്മുടെ വിശ്വാസം നിശ്ചലമായിരിക്കുന്നാതോ,,ചേതനയറ്റതോ അല്ല. അതു നഷ്ടമാകാന്‍ പാടില്ലാത്ത നിധിയുമല്ല.വിശ്വാസം വളരാനോ തളരാനോ സാധ്യതയുള്ള ഒന്നാണു. ദൈവത്തിന്‍റെ നീതീ വിശ്വാസത്തില്‍ നിന്നു വിശ്വാസത്തിലേക്കു നയിക്കുന്നതാണു..

വിശ്വാസം മാത്രം മതിയോ ??

വിശ്വാസം മാത്രംപോരാ പ്രവര്ത്തിയും വേണം . പൌലോസ് ശ്ളീഹാ നമ്മോടു ആവശ്യപെടുന്നതു യേശുവിലുള്ള വീശ്ശ്വാസമാണു. അതേ .അതു സ്നേഹജന്യമായ പ്രവര്ത്തീകളിലൂടെ പ്രകടമാക്കുന്നവിശ്വാസമാണു  . ( 1കോറി.13 :1 - 13 , ഗലാ.5:6 )  

വിശ്വാസം ദൈവദാനമാണെങ്കില്‍ വിവിധതരത്തിലുള്ള വിശ്വാസം ആരുടേതാണു ?
ഒരേദൈവംതന്നെ യഹൂദനു ഒരു വിശ്വാസവും,മുസ്ലീമിനു മറ്റൊരു വിശ്വാസവും,ഹിന്ദുവിനു വേറോരു വിശ്വാസവും നല്കിയോ ? ഒരേവിശ്വാസംതന്നെ വിവിധരൂപത്തില്‍ കാണുകയാണോ ?
ഒരേ പ്രകാശം തന്നെ വിവിധനിറങ്ങളില്‍ കാണാമെല്ലോ ?
സൂര്യപ്രകാശം വിഘടിക്കുമ്പോള്‍ 7 നിറങ്ങളില്‍ കാണുന്നില്ലേ ?
സൂര്യപ്രകാശംഅതില്‍ ഏതെങ്ങ്കിലും ഒരു നിറമാണെന്നു പറയാന്‍ പറ്റില്ല

സൂര്യപ്രകാസവും ദൈവവിശ്വാസവും

സൂര്യപ്രകാസം ഒരു പ്രിസത്തില്കൂടി കടത്തിവിട്ടപ്പോള്‍ 7 നിറങ്ങളായി രൂപാത്രപ്പെട്ടു ഭംഗിയുള്ള മാവില്ലായി തീര്ന്നു .അതില്ക്കൂടി പുറകോട്ടുയാത്രച്യ്താല്‍ സൂര്യനില്‍ എത്തിചേരും. അതുപോലെ വിശ്വാസവും ദൈവത്തിന്രെ ദാനമാണു. വിസ്വാസം മനുഷ്യഹ്രുദയങ്ങളില്കൂടി കടന്നുവന്നു വിവിധരൂപം പ്രാപ്ച്ചു. യഹൂദര്‍ക്കു ഒരു വിശ്വാസം ,ക്രിസ്ത്യാനികള്‍ക്കു ഒന്നു, മുസ്ലീമിനു ഒന്നു, ഹിന്ദുവിനു മറ്റൊന്നു എല്ലാംകൂടിചെരുമ്പോള്‍ വിവിധവര്ണങ്ങളില്‍ മഴവില്ലുപോലെ തിളങ്ങുന്നു. മഴവില്ലില്ക്കൂടി പുറകോട്ടുയാത്രചെയ്താല്‍ സൂര്യനില്‍ എത്തിചേരുന്നതുപോലെ ലോകത്തില്‍ നിലവിലുള്ളവിശ്വസത്തില്‍ കൂടി പുറകോട്ടു യാത്രചെയ്താല്‍ ഏകദൈവത്തില്‍ എത്തിചേരുന്നു. വിശ്വാസം പലതെങ്കിലും ദൈവം ഏകനാണു .മഴവില്ലില്‍ 7 നിറങ്ങളെങ്കിലും അതിനു കാരണഭൂതനായ സൂര്യന്‍ ഒന്നുതന്നെ .അതുപോലെ വിശ്വാസം ദൈവദാനമാണു അതുപലരൂപത്തില്‍ പ്രത്യക്ഷപെട്ടാലും അതിനു കാരണഭൂതനായ ദൈവം ഒന്നുതന്നെ ! അതാണു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പറഞ്ഞതു സത്യത്തിന്രെ കിരണങ്ങള്‍ എല്ലാമതത്തിലും ചിതറിക്കിടക്കുന്നുവെന്നു 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...