Friday 6 January 2017

സംരക്ഷണ പരിച !!!

Image result for FAMILY LIFE

കുടുംബജീവിതത്തില്‍ ആപത്തുകളില്‍ നിന്നും കാക്കുന്ന പരിച !
മാതാപിതാക്കളുടെ കല്പനയും ഉപദേശവുമാകുന്ന പരിച ധരിക്കുക.
ജീവിതത്തില്‍ നേരിടുന്ന കഷ്ടതകളും ദുഖങ്ങളും ,കടക്കെണിയും ,പരാജയങ്ങളും ,കുടുംബത്തിലെ അസമാധാനവും , ദമ്പതികള്‍ പരസ്പരം വിദ്വേഷത്തിലും ,വിശ്വാസരാഹിത്യത്തിലും പെട്ടു നട്ടം തിരിയാതിരിക്കാന്‍,കുഞ്ഞുങ്ങള്‍ നേര്‍ വഴിയില്‍ വളര്ന്നു വരുവാന്‍ മാതാപിതാക്കളുടെ കല്പനകളും ഉപദേശവും അംഗീകരിക്കുക സ്വീകരിക്കുക

ദാമ്പത്യ വിശ്വസ്തത കാത്തു സൂക്ഷിക്കുക .

“ മകനെ നിന്‍റെ പിതാവിന്‍റെ കല്പന കാത്തുകൊള്ളുക.: മാതാവിന്‍റെ ഉപദേശം നിരസിക്കുകയും അരുതു . അവയെ നിന്‍റെ ഹ്രുദയത്തില്‍ സദാ ഉറപ്പിച്ചുകൊള്ളുക. അവ നിന്റെ കഴുത്തില്‍ ധരിക്കുക.
നടക്കുമ്പോള്‍ അവ നിന്നെ നയിക്കും
കിടക്കുമ്പോള്‍ അവ നിന്നെ കാത്തുകൊള്ളും.
ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും. എന്തെന്നാല്‍ കല്പന ദീപവും ഉപദേശം പ്രകാശവും ആണു. ശിക്ഷണത്തിന്‍റെ ശാസനകളാകട്ടെ ജീവന്‍റെ മര്‍ഗവും “ ( സുഭാ 6: 20 – 23 )

ചുരുക്കത്തില്‍ ദാമ്പത്യജീവിതത്തില്‍ ഇണയെ തളര്ത്തുകയല്ല വളര്ത്തുകയാണു ചെയ്യേണ്ടതു .പരസ്പരസ്നേഹത്തില്‍ അനുദിനം വളരണം .ഭാര്യയുടെ അടുത്തിരുന്നു സ്നേഹമസ്രുണമായ സംഭാഷണം നടത്തേണ്ട സമയത്തു അടുത്ത കൂട്ടുകാരനുമായി സംഭാഷണത്തില്‍ ഏര്പ്പെട്ടാല്‍, അവള്‍ക്കു ആശ്വാസവാക്കുകള്‍ പറഞ്ഞു അവളുടെ ദുഖം അകറ്റേണ്ടസമയത്തു കൂട്ടുകൂടി കൂട്ടുകാരെ സന്തോഷിപ്പിക്കാനാണു സമയം കണ്ടെത്തുന്നതെങ്കില്‍ അവള്‍ക്കുകൊടുക്കേണ്ട സംരക്ഷണത്തിനാണു കുറവു വരുന്നതു . അതും ദാമ്പത്യവിസ്വസ്തതക്കു ഭംഗം വരുത്തുകയാണു.
ഭര്ത്താവിനു കൊടുക്കേണ്ട ശൂസ്രൂഷകള്‍ മാറ്റിവെച്ചിട്ടു കൂട്ടുകാരികളുമൊത്തു ഇഷ്ടപ്പെട്ടവരുമായി കറങ്ങിയാല്‍ അതും ദാമ്പത്യ അവിശ്വസ്തതക്കുകാരണമാകാം .
കടമ മറന്നു ഇനിയും ദൈവീകകാര്യങ്ങളില്‍ ശ്രദ്ധിച്ചാലോ ?

അതും ദാമ്പത്യ വിശ്വസ്തതക്കു ഭംഗം ആകാം
ഉദാ. സുഖമില്ലാതെ കീടക്കുന്ന ഇണയെ ശ്രദ്ധിക്കാതെ ,പ്രഭാതത്തില്‍ ഒരു ചായയോ കാപ്പിയോ കൊടുക്കാതെ പ്രഭാതക്രിത്യനിര്വഹണത്തില്‍ ആവശ്യമായ സഹായം ചെയ്യാതെ ,തന്റെ സാന്നിധ്യം ആവശ്യമായിരുന്നിട്ടും അതു ശ്രദ്ധിക്കാതെ ബലിയില്‍ സംബന്ധിച്ചാല്‍പോലും അതു ദാമ്പാത്യവിശ്വസ്തതക്കു ഭംഗമാകാം ! അതു വലിയ ക്രിത്യവിലോപമാണു .
പ്രാര്ത്ഥനക്കു ഒന്നാം സ്ഥാനം കൊടുക്കാതെ സീരിയലോ സിനിമായോ ഒക്കെ കാണാന് സമയം ചിലവിടുന്നതും കുഞ്ഞുങ്ങള്‍ക്കു മാത്രുകാദോഷമായിത്തീരും അതും വിശ്വസ്തത നഷ്ടപ്പെടുത്തുന്നു. ഇതു കുടുംബജീവിതത്തിന്റെ അടിവേരു അറക്കും അങ്ങനെ കുടുംബം തകര്ച്ചയിലേക്കു നയിക്കപ്പെടും
ചുരുക്കത്തില്‍ ദാംമ്പത്യ വിശ്വസ്തതക്കു ഭംഗം വന്നാല്‍ , വ്രുദ്ധരായ മാതാപിതാക്കളെ അവഗണിച്ചാല്‍ , അവരുടെ ശാപം ഏറ്റാല്‍ , അതു കൂടുംബജീവിതത്തെ നരകതുല്ല്യമാക്കും ! തകര്‍ക്കും !

ഫലമോ ?

കുടുംബസമാധാനം നഷ്ടപ്പെടും !
കുഞ്ഞുങ്ങള്‍ വഴിതെറ്റിപോകും !
കാടക്കെണിയില്‍ വീഴാം !
ജോലി നഷ്ടപ്പെടാം
നിത്യചിലവ്വിനുപോലും ബ്ബുദ്ധിമുട്ടുണ്ടാകാം !
ജീവിതം അവസാനിപ്പിച്ചാലോ യെന്നു പോലും ചിന്തിച്ചെന്നു വരാം ! 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...