Sunday 22 January 2017

ആത്മാവും ശരീരവും !!

രണ്ടും കൂടിചേരുന്നതാണു മനുഷ്യന്‍ ! പക്ഷേ വിപരീതഗുണങ്ങളാണു . ശരീരം മണ്ണാണു .ഭൂമിയെ നോക്കുന്നു ഭൌതീകസുഖങ്ങളേതേടിപോകുന്നു. ആത്മാവു ദൈവീകമാണു .ഉന്നതങ്ങളിലേക്കു നോക്കുന്നു. സ്വര്‍ഗീയമായവ തേടിപോകുന്നു. ചുരുക്കത്തില്‍ ഒന്നു ഒന്നിനു എതിരായി ചിന്തിക്കുന്നു. ഈ വടം വലി അസഹനീയമായി ത്തീരും ഇതു കുരിശാണു . യേശുവിന്‍റെ ഇഷ്ടവും പിതാവിന്‍റെ ഇഷ്ടവും വിപരീതമായപ്പോള്‍ ആ നിമിഷങ്ങളില്‍ അതു വലിയ ഭാരമായ കുരിശും അതിവേദനയും എന്നാല്‍ പിതാവിന്‍റെ ഇഷ്ടത്തിനു വഴങ്ങിയപ്പോള്‍ വേദന മാറി ! ഭാരമുള്ള കുരിശിന്‍റെ തടിചുമക്കുമ്പോളൂം,തോള്‍ പൊട്ടി രക്തം ഒലിക്കുമ്പോഴും ,കാല് തട്ടി കുരിശിന്‍റെതടിക്കടിയിലായി വീഴുമ്പോഴും , തലയില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തംകണ്ണില്‍ വീണു കണ്ണു കാണാതായിട്ടും ,ഭാരം അറിയാതെ സന്തോഷത്തോടെ മലമുകളില്‍ എത്തുമ്പോഴും ,സ്ത്രീകളുടേയും അമ്മയുടേയും മുന്‍പില്‍ നഗ്നനാക്കപ്പെട്ടിട്ടും ,കാരിരുമ്പാണികള്‍ കൈകാലുകളില്‍ തുളച്ചുകയറുമ്പോഴും ,തളരാതെ ത്ന്‍റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ കഴിഞ്ഞതു അതു ഒരു കുരിശായി തോന്നാഞ്ഞതു കൊണ്ടാണു. ദൈവഹിതത്തിനു വിപരീതമായി ചിന്തിക്കുന്നതാണു കുരിശു. ഒരു സ്ത്രീ തന്രെ കുടുംബത്തിനുവേണ്ടി ,ഭര്ത്താവിനുവേണ്ടി ,മക്കള്‍ക്കുവേണ്ടി ഉരുകിതീരുമ്പോള്‍ ചിലര്‍ക്കു അതു വലിയ ഭാരമുള്ള കുരിശും വേദനയുമാണു .എന്നാല്‍ മറ്റുചിലര്‍ അതു സന്തോഷത്തോടെ ചെയ്യുന്നു. അവര്‍ക്കു ഭാരം അനുഭവപ്പെടുന്നില്ല ദുഖത്തിലും സന്തോഷം !. ഒരു പുരുഷന്‍ തന്‍റെ കുടുംബത്തിനുവേണ്ടി ,ഭാര്യക്കുവേണ്ടി ,മക്കള്‍ക്കുവേണ്ടി ഉരുകിതീരുമ്പോള്‍ ചിലര്‍ക്കു അതുവലിയ ഭാരമുള്ള ചുമടും ,കുരിശുമാണു.ജീവിതംതന്നെ അവസാനിപ്പിച്ചാലോയെന്നു വരെ തോന്നാം. എന്നാല്‍ മറ്റുചിലര്‍ ക്കു അതു സന്തോഷത്തോടെ ചെയ്യാന്‍ കഴിയുന്നു. ഇതാണു തന്രെ നിയോഗം ,ഇതാണു തന്‍റെ വിളി, കുടുംബത്തിന്‍റെ സന്തോഷം കാണുമ്പോള്‍ താന്‍ വഹിക്കുന്നഭാരത്തിനു ഭാരം ഇല്ലെന്നുതോന്നും. സര്വവും ദൈവത്തിനു സമര്‍പ്പിച്ചു അവിടുത്തെ ഹിതം നിറവേറാന്‍ ദൈവത്തോടു ഞാന്‍ സഹകരിക്കുന്നുവെന്നു തോന്നിയാല്‍ അതു ഒരു കുരിശല്ല. സഹനമല്ല. ഇതില്ക്കുടി ഞാന്‍ കുടുംബത്തെ ദൈവതീരത്തേക്കാണു നയിക്കുന്നതെന്നു ചിന്തിക്കുമ്പോള്‍ സന്തോഷിക്കുകതന്നെ ചെയ്യും !!!!!!!! ഒരു കഥ ഓര്‍ക്കുന്നു. അയിരും കൈകളുള്ള ബാണാസുരന്‍ മഹാബലിയുടെ 100 പുത്ര്‍്അന്മാരില്‍ കേമനായിരുന്നു. അയാള്‍ ഉഗ്ര തപസ്ചെയ്തു ശിവനെ പ്രസാദിപ്പിച്ചു വാങ്ങിയ വരമാണു ആര്‍ക്കും യുദ്ധത്തില്‍ തന്നെതോല്പ്പിക്കാന്‍ പറ്റില്ല. അതുപോലെ ആയിരും കൈകളും. അടുത്തതപസിനു ശിവന്‍ വരം കൊടുക്കാന്തയാറായി .ശിവനും പാര്വതിയും തന്രെ കൊട്ടാര വാതില്‍ ക്കാവല്ക്കാരാകണം .മനസില്ലാമനസോടെ അതും കൊടുക്കേണ്ടിവന്നു, പിന്നെ അയാള്‍ എല്ലാവരേയും യുദ്ധത്തിനു വെല്ലുവിളിച്ചു ശ്രീക്രിഷ്ണനെപ്പോലും .ശ്റിക്രിഷ്ണന്‍ തന്രെ വജ്രായുധം കൊണ്ടു ഒറ്റയടിക്കു അയാളുറ്റെ അയിരം കൈകളും അരിഞ്ഞുകളഞ്ഞു.അവന്‍റെ അഹങ്കാരത്തിന്‍റെ ഫലമാണു അവനു ലഭിച്ചതു !ഭക്തര്‍ ദൈവത്തിന്‍റെ അഭീഷ്ടമനുസരിച്ചു ജീവിക്കേണ്ടവരാണു. ഈ കഥയില്‍ ശിവനും പാര്വതിയും ഭക്തന്‍റെ കാവല്‍ ക്കാരായി മാറി. പക്ഷേ യധാര്ത്ഥത്തില്‍ യേശു നമ്മുടെ കാവല്ക്കാരനായി മാറുന്നില്ലേ ? യേശുവന്നതു ശൂസ്രൂഷിക്കപ്പെടാനല്ല ശുസ്രൂഷിക്കാനാണു.നമ്മുറ്റെ ഭാരം അവിടുത്തേതോളിലേക്കു കൊടുക്കാന്‍ പറഞ്ഞില്ലേ ? നമ്മുടെ രോഗങ്ങളും പട്ടിണിയും അവിടുന്നുമാറ്റിയില്ലേ ? നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മേ മോചിപ്പിച്ചു രക്ഷിക്കാനല്ലേ അവിടുന്നുവന്നതു ? ചുരുക്കത്തില്‍ നമ്മേ സേവിക്കുവാനാണു അവിടുന്നുവന്നതു. പക്ഷേ ആ സേവനം മുഴുവന്‍ നാം സ്വീകരിക്കുന്നുണ്ടോ ? നാം ചോദിക്കുന്നതെല്ലാം അതേപടിതന്നാല്‍ നാം എല്ലാം സ്വീകരിക്കും. പക്ഷേ നമ്മുടെ ദൈവം ഭക്തന്‍ ചോദിക്കുന്നതെല്ലാം അതേപടി തരില്ല. നമ്മുടെ നന്മക്കും രക്ഷക്കും ആവശ്യ്മായതുമാത്രമേ ദൈവം തരികയുള്ളു. അതിനാല്‍ നാം ചോദിക്കുന്നതു അവിടുത്തെ ഇഷ്ടം മാത്രം നിറവേറണമെന്നായിരുന്നാല്‍ നമ്മുടെ ഭാരം അവിടുന്നുവഹിക്കും അധവാ ഭാരം വഹിക്കാനുള്ല കഴിവു അവിടുന്നു നല്കും അപ്പോള്‍ ഒരിക്കലും അതു ഒരു കുരിശായി മാറില്ല. ദൈവത്തിന്‍റെ അഭീഷ്ടം അനുസരിച്ചു ജീവിക്കേണ്ടവരാണു അവിടുത്തെ ഭക്തരായ നമ്മള്‍.. എങ്കിലേ അവിടുത്തെ ക്രുപാവരം നമ്മില്‍ ഉണ്ടാകൂ. അപ്പോള്‍ വലിയ ഭാരം പോലും സഹനമായി നമുക്കുതോന്നില്ല.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...