Wednesday 2 July 2014

ഇവരെ സൂക്ഷിക്കുക

1)    സഭയെ അനുസരിക്കാത്തവര്‍    
                                                                                                                                    “ സഭയെപ്പൊലും അനുസരിക്കുന്നില്ലെങ്കില്‍ അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ “ (മത്താ18:17 ) 
                                          
2)    കപട ഉപദേഷ്ടക്കള്‍  

“ വരും കാലങ്ങളില്‍  ചിലര്‍ കപടാത്മാക്കളിലും,പിശാചിന്‍റെ പ്രബോധനങ്ങ്ളിലും ശ്രദ്ധ അര്‍പ്പിച്ചുകൊണ്ടു വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുമെന്നു ആത്മാവു വ്യക്തമായി പറയുന്നു.മനസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണു ഇതിനു കാരണം “   1തിമോ.4:1-2 )

ഇവരെ സൂക്ഷിക്കുക 

“ആരെഗ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായി പഠിപ്പിക്കുകയോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തിവിന്‍റെ യധാര്‍ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ അഹങ്കാരിയും അജ്ഞനുമാണു എല്ലാത്തിനെയും ചോദ്യം ചെയ്യാനും വാക്കുകളെ ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍ വാസനക്കു വിധേയനാണു അവന്‍  “ ( 1തിമോ 6: 3-4 )        



4)     കപട അപ്പസ്തോലന്മാര്‍

 “ ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ നിംഗള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരാത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ നിംഗ്ള്‍ കൈകൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിംഗള് കൈകൊള്ളുകയോചെയ്താല്‍ നിംഗള് അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക “       ( 2കോറ.11: 4 ).   ( ആറ്റില്‍ മുക്കാന്‍ വരുന്നവനെ ഓടീക്കുക )

5)    വീടുകളില്‍ നുഴഞ്ഞു കയറുന്നവര്‍  

 “ അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തികൊണ്ടൂ അതിന്റെ ചൈതന്യത്തെ നിഷേധിക്കും .അവരില്‍ നിന്നും അകന്നു നില്ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍  ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണു. എന്നാല്‍ സത്യത്തെപ്പ്റ്റിയുള്ള പൂര്‍ണജ്ഞാനത്തില്‍ എത്തിചേരാന്‍ അവര്‍ക്കു കഴിവില്ല. യാന്നസും , യാംബ്രസും മോശയേ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു അവര്‍ ദുഷിച്ക്ഹ മനസുള്ളവരും വിശ്വാസ നിന്ദകരുമാണു. “               ( 2തിമോ. 3: 5 – 8 )

6)     വിശ്വാസത്യാഗികള്‍  

    “ ദൈവത്തിലുള്ള വിശ്വാസം , ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം , കൈവയ്പ്പു , മരിച്ചവരുടെ ഉയര്‍പ്പു ,നിത്യവിധി ഇവയ്ക്കു വീണ്ടും ഒരടിസ്ഥാനമിടേണ്ടതില്ല. ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്‍റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്‍റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോകുകയാണെങ്കില്‍ അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണു കാരണം അവര്‍ ദൈവപുത്രനെ സ്വമനസാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍  തറക്കുകയും ചെയ്തു “ ( ഹെബ്രാ. 6: 2—6 )

ഇനിയും ധാരാളം പറയാനുണ്ടു തല്ക്കാലം ഇതുകൊണ്ടു നിര്‍ത്തുന്നു. ബാക്കി പിന്നീടോരിക്കല്‍ എഴുതാം. മുകളില്‍ പറഞ്ഞ 6 കൂട്ടരെ സൂക്ഷിക്കണം അവര്‍ കര്‍ത്താവിന്‍റെ ആലയില്‍ നിന്നും പുറം വതിലില്‍ കൂടി ആടുകളെ മോഷ്ടിക്കുന്നവരാണു.      

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...