Wednesday 2 July 2014

മണവാട്ടിയായ സഭയെ സംരക്ഷിക്കുന്ന മണവാളന്‍

“ അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിനു ജലം കൊണ്ടു കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി.ഇതു അവളെ കറയോ ചുളിവോ മറ്റു കുറവുകളൊ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കു തന്നെ പ്രതിഷ്ടിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണു  (എഫേ. 5 : 26 -27 )

സഭയാകുന്ന മണവാട്ടിയുടെ വിശേഷണങ്ങ്ള്‍ ആരാധനാക്രമത്തില്‍
 

1)  അലംക്രുതയായ വധു (adorned Bride )
2) മഹത്ത്വീക്രിതമണവാട്ടി ( glorious  Bride )
3) രാജാവിന്‍റെ മണവാട്ടി ( Bride of the king )
4) പ്രധാന പുരൊഹിതനും സ്വര്‍ഗീയമണവാളനുമായ യേശുവിന്റെ മണവാട്ടി ( Bride of Jesus the High Priest ,the Heavenly Bride-groom )
5) പിതാവിന്‍റെ മണവാട്ടിയും ദൈവപുത്രന്‍റെ വധുവും ( Bride of the Father and the Spouse of the Son of God )
6) രാജാക്കന്മാരുടെ രാജാവായ പിതാവിന്‍റെ മണവാട്ടി (Bride of the Father, the King of Kings ) 
7) യേശുവിന്‍റെ തിരഞ്ഞെടുക്കപ്പെട്ട മണവാട്ടി (Chosen Bride of Jesus ) 
8) അത്യുന്നതന്‍റെ മണവാട്ടി ( Bride of the most High )
9) രാജ്ഞി ( Queen )
10)  രാജകുമാരി ( Princess )

മുകളില്‍ പറഞ്ഞവയെല്ലാം ദാമ്പത്യവെളിച്ചത്തിലുള്ളവയാണു.
ഈവിശേഷണങ്ങളെല്ലാം കാണിക്കുന്നതു മിശിഹായുംസഭയും ദമ്പതികളാണു

പഴയനിയമത്തില്‍

ഇസ്രായേലും യാഹവേയും തമ്മിലുള്ള ബന്ധത്തെ ഭാര്യാ ഭര്ത്ത്രുബന്ധമായി പഴയനിയമം ചിത്രീകരിക്കുന്നു.

വ്യഭിചാരിണിയായ ഗോമറും ഹോസിയായും തമ്മിലുള്ള വിവാഹജീവിതം
ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്‍റെ ഉദാഹരണമാണു. അതുപോലെ എസക്കിയേലിന്‍റെ പുസ്തകത്തിലും ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ വിവാഹ ബന്ധമായാണു ചിത്രീകരിക്കുക.

നമള്‍ എറ്റവുംമുകളില്‍ കണ്ടതു (10 വിശേഷണങ്ങള്‍)സഭയുടെഅവബോധമാണു .അതു സഭയെടുത്തതു പഴയനിയമത്തിലും പുതിയതിലും വെളിപാടിലും നിന്നു എടുത്തതാണു.
വെളിപാടിന്‍റെ പുസ്തകത്തില്‍ ആവര്ത്തിച്ചു പറയുന്നതാണു “ കുഞ്ഞാടിന്‍റെ വിവാഹം :” (വെളി.19:7 , 21:29, 21:: 2-9 ,21:9-10 )
അങ്ങനെ പഴയനിയമത്തിലും, പുതിയതിലും , സഭാപാരമ്പര്യത്തിലും , ആരാധനാക്രമത്തിലും , ആഴമായി അടിയുറച്ച ഒരാശയമാണു   മിശിഹായും സഭയും തമ്മിലുള്ളവിവാഹ ബന്ധം .

മണവാട്ടിയായ സഭയെ കരുതുന്ന യേശു !

അവളെവീ ശുദ്ധീകരിക്കാനായി ചെതകാര്യങ്ങള്‍

1)    ജലംകൊണ്ടു കഴുകി
2)    വചനത്താല്‍ വേണ്മയുള്ളതാക്കി.
3)   കറയോചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയാക്കി
4)   കളങ്കരഹിതയും പരിശുദ്ധയുമാക്കി  (എഫേസ്യ.5: 27 ) 
5)   ജീവന്‍ നിലനിര്‍ത്താനും മരിക്കാതിരിക്കാനുമായി തന്‍റെ തന്നെ ശരീരവും രക്തവും ഭക്ഷണ പാനീയമായിനല്കി ( യോഹ. 6: 50-51 )
6)   അങ്ങനെ മഹത്ത്വപൂര്‍ണയായും അരോഗ്യവതിയായും പരിശുദ്ധയായും അവളെ തനിക്കു തന്നെ പ്രതിഷ്ടിച്ചു ( എഫേശ്യ  5: 27 )

ഇതിന്‍റെ നിഴല്‍ പഴയനിയമത്തില്‍ കാണാന്‍ സാധിക്കുന്നു.
 ഇസഹാക്കിനു ഭാര്യയെ കണ്ടുപിടിച്ച് ഭവനത്തില്‍കൊണ്ടുവന്നുള്ള  വിവാഹം .

പിതാവായ അബ്രഹാം പുത്രന്‍റെ വധുവിനെ നേരത്തെ നിശ്ചയിച്ചു അവളെ സുരക്ഷിതയായി ഭവനത്തില്‍ കൂട്ടികൊണ്ടുവരാന്‍ തന്‍റെ ഇഷ്ടതോഴനെ എല്പ്പിക്കുന്നു. അയാള്‍  അവളെ സുരക്ഷിതയായി മരുഭൂമിയില്‍ കൂടി നയിക്കുന്നു.

മരുപച്ചയിലെ വിശ്രമം 

റബേക്കായും തോഴിമാരും അബ്രഹാമിന്‍റെ ഭവനത്തിലേക്കുള്ളയാത്ര മരുഭൂമിയില്‍ കൂടെയാണു . ദിവസങ്ങളോളം യാത്രച്യ്തു വേണം അവളുടെ മണവാളന്‍റെ ഭവനത്തിലെത്തിചേരുവാന്‍   മരുഭൂമിയില്‍   കൂടെ അവരെ നയിക്കുന്നതിനു അബ്രഹാമിന്‍റെ വിശ്വസ്ത ദാസന്‍ ഉണ്ടു . യാത്രയില്‍  അവര്‍ ക്ഷീണം തീര്‍ക്കുന്നതു മരുപച്ചകളിലാണു .



അവിടെ കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞു റബേക്കാ വിശ്രമിക്കുമ്പോള്‍ മാനസീകമായി , അവള്‍ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത അവളുടെ മണവാളനോടൊത്തു ആയിരിക്കുവാന്‍ (She took a liking in him ) അവളെ സഹായിച്ചിരുന്നതു അബ്രഹാമിന്‍റെ ഭ്രുത്യനാണു.ഇസഹാക്കിനെ ക്കുറിച്ചും ആദേശത്തെക്കുറിച്ചും ഇസഹാക്കിന്‍റെ ഗുണഗണങ്ങളെക്കുറിച്ചും അവന്‍റെ ഭവനത്തെക്കുറിച്ചും  വര്‍ണ്ണിച്ചു വരാന്‍ പോകുന്ന സൌഭാഗ്യത്തെക്കുറിച്ചുള്ള ഒരു മുന്‍ ആസ്വാദനം അവള്‍ക്കു കൊടുത്തു.  യാത്രാക്ഷീണം അകറ്റി എപ്പോഴും വരാന്‍ പോകുന്ന സൌഭാഗ്യത്തെയും അവളുടെ മണവാളനെയും ഓര്‍ത്തുകൊണ്ടു യാത്രയിലുള്ള പ്രയാസങ്ങള്‍ സന്തോഷപൂര്‍വം തരണം ചെയ്യാന്‍ അവള്ക്കു സാധിച്ചു.

ചുരുക്കത്തില്‍ കാര്യസ്തന്‍റെ ചുമതല

1) പിതാവായ അബ്രഹാം മുന്‍കൂട്ടിതീരുമാനിച്ച കാര്യം നടപ്പാക്കുന്നു.
2) തന്‍റെ വിസ്വസ്തദാസന്‍ കാര്യത്തിന്റെ ചുമതലേറ്റെടുക്കുന്നു
3) തന്‍റെ മകന്‍റെ മണവാട്ടിയുടെ മരുഭൂമിയാത്രയില്‍ ഭ്രുത്യന്‍ സഹായിക്കുന്നു.
4) മരുഭൂമിയില്‍ വഴിതെറ്റാതെ മണവാട്ടിയെ നേര്‍വഴിക്കു നയിക്കുന്നു.
5)  കുളിക്കാനും ശുദ്ധിയാകാനും മരുപച്ചയിലേക്കു നയിക്കുന്നു.
6) മരുപച്ചയില്‍ ആവശ്യമുള്ള ആഹാരവുംജലവും നല്കി ക്ഷീണംമാറ്റി
7) മനസിനും ആത്മാവിനും ശാന്തിലഭിക്കാന്‍ മണവാളനെ പറ്റിയുള്ള  വിവരണംനല്കുന്നു
8) മണവാളന്‍റെ ഭവനത്തിലേക്കു വഴിതെറ്റാതെ നയിക്കുന്നു.
9) മണവാട്ടിയെ മണവാളന്‍റെ അടുത്തു എത്തിക്കുന്നു
10) പിതാവിന്‍റെ  ഹിതാനുസരണം പുത്രന്‍റെവിവാഹം ഭവനത്തില്‍  നടക്കുന്നു.

പുതിയനിയമത്തില്‍ 

പഴയനിയമത്തില്‍ കണ്ടതു സ്വര്‍ഗീയജറുശലേമില്‍ നടക്കാനുള്ള വിരുന്നിന്റെ ഒരു നിഴല്‍ മാത്രം 


ഒരു താരതമ്യ പഠനം

1) പുത്രന്‍റെ വിവാഹം പിതാവു അനാദിയിലെ നിശ്ചയിച്ചുറച്ചതു
2) ഭ്രുത്യന്‍റെ ചുമതല ഇവിടെ പരി. റൂഹായാണുനിര്‍വഹിക്കുന്നതു
3) മരുഭൂമിയാകുന്ന ഈലോകത്തില്‍  സ്വര്‍ഗൊന്മുഖ യാത്രയില്‍ സഹായിക്കുന്നു
4) സ്വര്‍ഗോന്മുഖയാത്രയില്‍ സഭയെ വഴിതെറ്റാതെ നയിക്കുന്നു.
5) മരുപച്ചയാകുന്ന ദൈവാലയത്തിലേക്കു നയിക്കുന്നു.
6) ജലത്തില്‍ കഴുകാനം ക്ഷീണം അകറ്റാനും സഹായിക്കുന്നു.
7) Reconciliation  ല്‍  കൂടിശരീരത്തിനും ആത്മാവിനും സൌഖ്യം.  വചനത്തില്‍ കൂടി മണവാളനെ കുറിച്ചും സ്വര്‍ഗഭാഗ്യത്തെക്കുറിച്ചും അവബോധമുണ്ടാകുന്നു.
8) മണവാളന്‍റെ ഭവനത്തിലേക്കുള്ള വഴിതെറ്റാതെ നയിക്കുന്നു.
9) മണവാട്ടിയായ സഭയെ മണവാളന്‍റെ അടുത്തു എത്തിക്കുന്നു
10)  പിതാവിന്‍റെ ഹിതാനുസരണം മണവാട്ടിയായ സഭയുടെയും മണവാളനായ യേശുവിന്‍റെയും വിവാഹവിരുന്നു സ്വര്‍ഗിയജറുസലേമില്‍ നടക്കുന്നു.        

ചുരുക്കം 

നമ്മളെക്കുറിച്ചു ഒരു വിലയിരുത്തല്‍

ഈ വിവരങ്ങള്‍  വ്യക്തമായി അറിയാമെങ്കില്‍ എങ്ങ്നെ സ്വര്‍ഗീയമണവാളനു എതിരായി എന്തെങ്കിലും ചെയ്തു ആമഹാസൌഭാഗ്യം നഷ്ടപ്പെടുത്താന്‍ എങ്ങനെ കഴിയും ?



ഇന്നു ഈ വിശ്വാസം നമുക്കുണ്ടോ ? നമ്മുടെ പ്രവര്‍ത്തനം കണ്ടാല്‍ വിശ്വാസമുള്ള എത്രപേര്‍ നമ്മുടെയിടയില്‍  ഉണ്ടു ?

വിശ്വാസികളും അവരെ നയിക്കേണ്ടവരും ഒരുപോലെ അവിശ്വാസത്തിലേക്കു നീങ്ങുകയാണോ ?

ദൈവമേ ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ !

സ്വര്‍ഗീയജറുസലേമില്‍ ചെന്നു പറ്റാന്‍ സാധിക്കുമെന്നുള്ള വിശ്വാസം ഇല്ലാത്തതുകൊണ്ടാകാം ഇഹത്തിലെങ്കിലും സുഖമായിജീവിക്കാമെന്നു കരുതിയാണോ നമ്മുടെ വിശ്വാസത്തെപോലും കാറ്റില്‍ പറത്തി പത്തു പൈസായുണ്ടാക്കാന്‍ എതുവളഞ്ഞവഴിയും സ്വീകരിക്കാന്‍ ആര്‍ക്കും മടിയില്ലാത്തതെന്നു തോന്നിപോകും .
പലപ്പോഴും പ്രസംഗവും പ്രവര്‍ത്തിയും ഒന്നിച്ചു പോകാത്തതുകൊണ്ടു നമ്മുടെ പ്രസംഗത്തിനു വിലകുറഞ്ഞു വരുന്നകാലം !

ദൈവമേ ഞങ്ങളോടുക്ഷമിക്കേണമേ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...