"എന്നാല്‍ പരമമായ ശക്തി ദൈവത്തിന്‍റെതാണു. ഞങ്ങളുടെതല്ലായെന്നു വെളിപ്പെടുത്തുന്നതിനു ഈ നിധി മണ്‍പാത്രങ്ങളിലാണു ഞ്ങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതു " ( 2കോറി. 4 : 7 )
ഞങ്ങള്‍ എന്നുപറയുന്നതു അപ്പസ്തോലന്മാരാണു. അവരാണു സഭയില്‍ ഒന്നാമതു . " ദൈവം സഭയില്‍ ഒന്നാമതു അപ്പസ്തോല്ന്മാരെയും ,രണ്ടാമതു പ്രവാചക്ന്മാരെയും, മൂന്നാമതുപ്രബോധകരെയും തുടര്ന്നു ..." 1കോറ.12:28 )
ചുരുക്കത്തില്‍ അപ്പസ്തോലപദവി = ഔന്നത്യ പദവി .
മണ്‍പാത്രങ്ങളിലെ നിധി
അപ്പസ്തോലപദവി വളരെ ഔന്നത്ത്യമേറിയ ഒരു പദവിയാണു .പക്ഷേ പ്രേഷിതന്മാരുടെ നില വളരെ ദയനീയമാണു ( ആദ്യകാല കാഴ്ച്ചപ്പാടാണു. ഇന്നു അവരായിരിക്കാം സുഖിമാന്മാര്‍ ) ദുരിതങ്ങളും , പീഠനങ്ങളും , രോഗങ്ങളും മൊഹഭംഗങ്ങളും,നിരന്തരം അവരെ അലട്ടികൊണ്ടിരുന്നു. അവര്‍ അവയെ. അതിജീവിക്കുന്നു അപ്പസ്തോലപദവിയാകുന്ന മഹാദാനം ഉടയാവുന്ന മണ്‍പാത്രങ്ങളിലാണു അവര്‍ വഹിച്ചിരിക്കുന്നതു.അവ ഒരിക്കല്‍ ഉടയുകയും ചെയ്യും .ഉടയുകയെന്നതുകൊണ്ടു ഉദ്ദേശിക്കുക മരിക്കുകയെന്നാണു.
അതു മനസിലാക്കാന്‍ 2 കോരി.5:1 കൂടി നോക്കണം . " ഞങ്ങള്‍ വസിക്കുന്ന ഭൌമീക ഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്മ്മിതമല്ലാത്തതും ശ്വാസ്വതവും ദൈവത്തില്‍ നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ അറിയുന്നു. "
സ്വര്‍ഗീയഭവനം ലക്ഷ്യമാക്കിയുള്ളപ്രയാണം .
ഒരു നിത്യഭവനം പണിയുന്നതിനായി താല്ക്കാലികമായതിനെ നശിപ്പിക്കുന്നതിനോടാണു മരണത്തെ പ്പൌലോസ്ശ്ളീഹാ ഉപമിക്കുന്നതു. മരണത്തെ ഇപ്രകാരം അവതരിപ്പിക്കാന്‍ കാരണം മരിച്ചവരുടെ ഉദ്ധാനത്തിലുള്ള പ്രത്യാശയാണു. ഭവനത്തിന്‍റെ ഉപമയോടു വസ്ത്രത്തിന്‍റെ ഉപമയും കൂടിചേര്‍ത്തുകൊണ്ടു ശ്ളീഹാ ഇക്കാര്യം സമര്‍ത്ഥിക്കുന്നു. മത്തായി 22:11 ല്‍ കല്യാണ വസ്ത്രവും . എന്നാല്‍ ആവസ്ത്രമെന്നു പറയുന്നതു ക്രിസ്തുവാണെന്നു ഗലാത്യര്‍ക്കെഴുതിയ ലേഖനത്തിലും കാണുന്നു.

" യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണു. ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്നനിംഗളെ ല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. " ( ഗലാ.3 : 27 )
ഇവിടെ ക്രിസ്തുവാകുന്ന വസ്ത്രത്തെപറ്റിയാണു പറയുക. അതായതു മത്താ.22:11 ലെ കല്യാണവസ്ത്രവും ഗലാ.3:27 ലെ വസ്ത്രധാരണവും ക്രിസ്തുവാകുന്ന വസ്ത്രത്തെക്കുറിച്ചാണു പറയുക. മരണം ഒരു നഗ്നമാക്കലാണെന്നു പറയാം അതായതു എതിനോടെല്ലാം നാം ബന്ധപ്പെട്ടുകഴിയുകയും ,ബന്ധം വിശ്ചേദിക്കാതിരിക്കാന്‍ പണിപ്പെടുകയും ച്യ്തുവോ അവയൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല. എന്നാല്‍ ശ്വാസ്വതമായ ,അധവാ രൂപാന്തരപ്പെട്ടശറീരം ഇതുവരെ നമുക്കുകിട്ടിയിട്ടില്ല.( 1കോറ.15;33 ,റോമ. 8:23 ) അതിനാല്‍ പ്രത്യാഗമനം വറേ മറണം വേദനാജനകമാണു.
ചുരുക്കത്തില്‍ ഉടയുന്ന മണ്‍പാത്രത്തിലെ നിധി . മരണയോഗ്യമായ ഈ ശരീരത്തില്‍ അപ്പസ്തോലനെന്ന ആ മഹാനിധിയാണു സൂക്ഷിച്ചിരിക്കുന്നതു.
മരണമെന്നുപറയുമ്പോള്‍ മറ്റൊരുകാര്യ്ം കൂടിചിന്തിക്കാം. പാപത്തിന്‍റെ ഫലമായിട്ടാണു മരണം ഈലോകത്തിലേക്കു വന്നതു അല്ലായിരുന്നെങ്കില്‍ ആരും മരിക്കാതെ തന്നെ സ്വര്‍ഗത്തിലേക്കു എടുക്കപ്പ്ടുമായിരുന്നുവെന്നുവേണം അനുമാനിക്കാന്‍
എന്തുകൊണ്ടു ?
ദൈവം ഇഷ്ടപ്പെട്ടവര്‍ മരിക്കാതെ (ശരീരം അഴുകാതെ ) സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതായി നാം കാണുന്നു " ഹേനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല.ദൈവം അവനെ എടുത്തു " ( ഉല്പ.5: 24 ) അതുപോലെ എലിയാ, മോശയുടെ ശരീരം പിന്നെയാരും കണ്ടീട്ടില്ല. പരി.കന്യാമറിയത്തിന്‍റെ ശരീരവും അതുപോലെ സംവഹിക്കപ്പേട്ടുവെന്നാണൂ പരമ്പരാഗതമായ വിശ്വാസം .ഇവൌടെയൊക്കെ ശരീരം അഴുകാതെ രൂപാന്തരപ്പെട്ടശരീരമായിട്ടാണൂ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതു.
മരണമില്ലാത്തകാലം
പാപത്തിന്‍റെ ശമ്പളം മരണമാണെല്ലോ ?
ആദിമമാതാപിതാക്കള്‍ പാപം ചെയ്തില്ലായിരുന്നെങ്കില്‍ ?
കോടാനുകോടിവര്‍ഷങ്ങളായി ആദിമാതാപിതാക്കള്‍ മുത്ല്‍ ഇങ്ങോട്ടു എല്ലാവരും ഈ ലോകത്തില്‍ തന്നെ കാണുമായിരുന്നോ ?

ഒരിക്കലുമില്ല. ഹെനോക്കിനെ ദൈവം എടുത്തതുപോലെ സമയാസമയ്ങ്ങളില്‍ ഓരോരുത്തര്‍ പോകുമായിരുന്നു. ഫാമിലി പ്ളാന്‍ ഉണ്ടാകില്ലായിരുന്നു.
എല്ലാം ക്രമവും ചിട്ടയുമായി പോകുമ്പോള്‍ മനുഷ്യന്‍റെ പ്ളാനിഗ് അവിടെ ആവശ്യം വരുന്നേയില്ല. പിന്നെ മരിക്കാതെ മനുഷ്യന്‍ എന്തുചെയ്യുമായിരുന്നു. ?
അതിനു ബൈബിളില്‍ ശ്ളീഹാ ഒരു രഹസ്യം പറയുന്നുണ്ടു നമ്മുടെ കര്‍ത്താവിന്‍റെ പ്രത്യാഗമനത്തില്‍ എല്ലാവരും മരിക്കില്ല .കണ്ണടച്ചു തുറക്കുന്നത്രവേഗത്തില്‍ അന്നുജീവിച്ചിരിക്കുന്നവരെല്ലാം രൂപാന്തരപ്പെടും. ( 1കോറ.15:52 )
ഇതു മുകളില്‍ പറഞ്ഞതിനു ആധാരമായീടുക്കാം
ഒന്നാമാദവും രണ്ടാമാദവും .( യേശുവിന്‍റെ മനുഷ്യത്വം മാത്രമാണു വിവക്ഷ )
"ദൈവം മനുഷ്യനെ സ്രിഷ്ടിച്ചപ്പോള്‍ സരളഹ്രുദയനായിട്ടാണു സ്രിഷ്ടിച്ചതു എന്നാല്‍ അവന്‍റെ സങ്കീര്ണപ്രശ്നങ്ങള്‍ എല്ലാം അവന്‍റെ സ്വന്തം സ്രിഷ്ടിയാണു " ( സഭാപ്ര.7:29 ) ചുരുക്കത്തില്‍ ദൈവം മനുഷ്യനെ സ്രിഷ്ടിച്ചപ്പോള്‍ അവനു ഒരു കുറവും അധവാ ഒരു ആന്തരീകമുറിവുമില്ലാതെയാണു സ്രിഷ്ടിച്ചതു
പാപം ചെയ്യുന്നതിനു മുന്‍പുള്ള ആദത്തെയും രണ്ടാമാദാമായ ക്രിസ്തുവിനെയും സുറിയാനിപിതാക്കന്മാര്‍ ഒരേവാക്കുകൊണ്ടാണു സംബോധന ചെയ്തിരുന്നതു
"യീഹീദോയോ " എന്നപദമാണു രണ്ടുപേര്‍ക്കും അവര്‍ ഉപയോഗിച്ചിരുന്നതു .യേശുവിന്‍റെ ശരീരം അഴുകാതെ രൂപാന്തരം പ്രാപിച്ചു സ്വര്‍ഗത്തിലേക്കു കയറിയതുപോലെ ആദ്യത്തെ ആദാമും രൂപാന്തരം പ്രാപിച്ച ശരീരവുമായി പോകുമായിരുന്നു പാപം ചെയ്തു മരണത്തിനു അധീനനാകാതിരുന്നെങ്കില്‍ ! ( ഇതു എന്‍റെ ഒരു നിഗമനം മാത്രമാണു )
ഇതില്‍ നിന്നും ശ്ളീഹാപറഞ്ഞ അപ്പസ്തോലനെന്ന നിധി മരണത്തിനു യോഗ്യമായ മണ്‍ പാത്രത്തിലാണു സൂക്ഷിച്ചിരിക്കുന്നതു എന്നു മനസിലാക്കാമല്ലോ ?

മരണമെന്നുപറയുമ്പോള്‍ മറ്റൊരുകാര്യ്ം കൂടിചിന്തിക്കാം. പാപത്തിന്‍റെ ഫലമായിട്ടാണു മരണം ഈലോകത്തിലേക്കു വന്നതു അല്ലായിരുന്നെങ്കില്‍ ആരും മരിക്കാതെ തന്നെ സ്വര്‍ഗത്തിലേക്കു എടുക്കപ്പ്ടുമായിരുന്നുവെന്നുവേ

No comments:
Post a Comment