Monday 14 July 2014

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനി

സഹനം ! സഹനം ദൈവമഹത്വത്തിനും അതില്ക്കൂടി മനുഷ്യരക്ഷക്കും .

സഹനം ദൈവസ്നേഹത്തിന്‍റെ അടയാളമാകുമോ ?    (യോഹ.11:5-6.കാണുക )
അവരെ സ്നേഹിച്ചിരുന്നിട്ടും രണ്ടു ദിവസം ക്കൂടി താമസിക്കുന്നു. (POC Bible )

എന്നാല്‍ മൂലഗ്രന്ധമായ ഗ്രീക്കു ബൈബിളില്‍ പറയുന്നതു " യേശു അവരെ സ്നേഹിച്ചതുകൊണ്ടു രണ്ടു ദിവസം കൂടിതാമസിച്ചു (ലാസറിന്‍റെഅടുത്തെത്താന്‍) മാനുഷീകമായിചിന്തിച്ചാല്‍ ഇതെങ്ങ്നെ സ്നേഹമാകും?   യഥാര്‍ത്ഥ സ്നേഹമാണെങ്ങ്കില്‍ ഓടിയെത്തേണ്ടേ? നം ആണെങ്കില്‍ അപ്രകാരമല്ലേ ചെയ്യൂ ? ഇവിടെ ഒരു വൈരുധ്യം കാണുന്നില്ലേ ? ഇതെങ്ങനെ മനസിലാക്കും ?

സഹനം ദൈവം അനുവദിക്കുന്ന ദൈവപരിപാലനയാണു.

ലാസറിന്‍റെ മരണം അനേകര്‍ക്കു വേദനക്കു കാരണമാകുന്നു. ശവകുടീരത്തില്‍ വെച്ചു യേശുപോലും കരഞ്ഞു. (യോഹ. 1:35 ) എന്നാല്‍
മരണശേഷം ലാസറിനെ ഉയര്‍പ്പിച്ചപ്പോള്‍ ശിഷ്യന്മാരും മറ്റനേകരും യേശുവില്‍ വിശ്വസിച്ചു. അപ്പോള്‍ അതിനാണോ യേശു കാത്തിരുന്നതു. മരണശേഷമാണു അങ്ങോട്ടുപോകുന്നതു. മരണശേഷം ഉയര്‍പ്പിച്ചപ്പോള്‍ അതു ദൈവമഹത്വത്തിനും അതില്കൂടി അനേകരുടെ വിശ്വാസത്തിനും കാരണമായതുകൊണ്ടു യേശു ലാസറിന്‍റെ മരണവേദനയും മറ്റനേകരുടെ സഹനവും അനുവദിച്ചുകൊടുക്കുകയായിരുന്നുവോ ? എങ്ങ്കില്‍ ആ സഹനത്തേക്കാള്‍ ഉന്നതമായ ചിലലക്ഷ്യങ്ങളായിരുന്നു യേശുവിനുണ്ടായിരുന്നതെന്നു വ്യക്തമാണെല്ലോ ?

ദൈവമഹത്വത്തിനായി 

ദൈവമഹത്വം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പ്രവര്ത്തിയാണെന്നു ആരംഭത്തില്‍ തന്നെ പറയുന്നുണ്ടു. ഇതു മരണത്തില്‍ അവസാനിക്കാനുള്ളതല്ല ദൈവമഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയാണു.( യോഹ. 11: 4 )
ദൈവമഹത്വമെന്നു പറയുന്നതു ദൈവത്തെ എല്ലാവരും അറിയുകയും അംഗീകരിക്കുകയും , വിശ്വസിക്കുകയും ചെയ്യുന്നതാണെല്ലോ ? ഈ ഉന്നതമായലക്ഷ്യത്തിനുവേണ്ടിയാണു യേശു സഹനം അനുവദിച്ചതു ഇതു യേശുവിനുതന്നെ സഹനത്തിനുള്ളവഴി ഒരുക്കുകയും ചെയ്യുന്നു. ഈ അല്ഭുതപ്രവര്ത്തിക്കുശേഷമാണു യേശുവിനെകൊല്ലുവാന്‍ യഹൂദര്‍ ഗൂഡാലോചനനടത്തുന്നതു .അങ്ങനെ യേശുവിന്‍റെ സഹനവും മഹത്വീകരണവും ഇതില്‍ കൂടി സാധിക്കുന്നു. അങ്ങ്നെ സഹനത്തില്‍ വലിയ അര്‍ത്ഥവും സന്ദേശവും മനുഷ്യരായനമുക്കു യേശു നല്കുന്നു.

യോഹ.9:2 ല്‍ നാം കാണുന്നു അന്ധനായിജനിക്കാന്‍ കാരണം ദൈവത്തിന്‍റെ പ്രവര്ത്തികള്‍ അവനില്‍ കാണപ്പെടുവാന്‍.ഇവിടെയും സഹനങ്ങള്‍  ദൈവമഹത്വത്തിലേകാണു വിരല്‍ ചൂണ്ടുക ?

മനുഷ്യനെ സഹിക്കാന്‍ വിട്ടിട്ടു തന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന ദൈവമോ?

മനുഷ്യന്‍റെ നന്മയെക്കാള്‍ ഉപരി തന്‍റെ മഹത്വം കാംഷിക്കുന്ന സ്വാര്‍ദ്ധമതിയാണോ നമ്മുടെ ദൈവം ?

ദൈവത്തിന്‍റെ മഹത്വം മനുഷ്യന്‍റെ രക്ഷയാണു അധവാ അവന്‍റെ നന്മയാണു അടിസ്ഥാനമാക്കുന്നതു. ലാസറിന്‍റെ ഉയര്‍പ്പോടെ സഹനം കഴിഞ്ഞു. അതില്‍കൂടി അനേകര്‍ യേശുവില്‍ വിശ്വസിക്കുകവഴി  ദൈവത്തിന്‍റെ മഹത്വം സാധ്യമാക്കിയ അവര്‍ യേശുവിന്‍റെ രക്ഷയില്‍ പന്‍കാളിയാകുകയാണു ചെയ്തതു.   ദൈവമഹത്വം അതായതു അവിടുത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുകവഴി മനുഷ്യരക്ഷയും നിത്യ ജീവനുമാണു അത്യന്തികമായി സാധിച്ചതു. " ഇതാണു നിത്യജീവന്‍ സത്യദൈവമായനിന്നെയും നീ അയച്ച മിശിഹായെയും അറിയുക. (യോഹ. 17:3 ) ചുരുക്കഥില്‍ ദൈവത്തിന്‍റെ മഹത്വം മനുഷ്യരുടെ നിത്യജീവനും രക്ഷയിലും അടിസ്ഥാന്മിടുന്നതുകൊണ്ടു.അതിന്‍റെ ഗുണം മനുഷ്യനു തന്നെയാണു ലഭിക്കുക. അങ്ങനെ മനുഷ്യന്‍ ജീവന്‍റെ തികവില്‍ വളരുമ്പോഴാണു ദൈവമഹത്വം നിലനില്ക്കുക.

അങ്ങ്നെ മനുഷ്യരെല്ലാം ദൈവത്തെ അറിയുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നതു വഴി ദൈവം മഹത്വപ്പെടുകയും മനുഷ്യന്‍ അവിടുത്തെരക്ഷയില്‍ പങ്കുകാരാകുകയും ചെയ്യുന്നു.

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനിയും സഹനവും

തിരുമേനി സഹപ്രവര്ത്തകരുമായി മുണ്ടന്‍ മലയില്‍ നിന്നും വെറും കയ്യോടെ ഇറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ (സന്യാസിമാര്‍ )ചോദിച്ച ചോദ്യം

" തിരുമേനി  ! നമ്മള്‍ എവിടെ ഉറങ്ങും ? എങ്ങനെ ഭക്ഷണം കഴിക്കുകും? (മനുഷ്യന്‍റെ അടിസ്ഥാന ആവശ്യ്ങ്ങള്‍ )

അതിനുള്ള മറുപടി .
" ദൈവം തരും ! "  ( കണ്ണു നിറഞ്ഞിട്ടുണ്ടാകാം.)    

 ഒരു പ്രാര്‍ത്ഥനപുസ്തകം മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളു. ഹിന്ദു സ്നേഹിതരും മറ്റും ഭക്ഷണം കൊടുത്തു സഹായിച്ചിട്ടുണ്ടു . ഒരു സഹന പുത്രനായിരുന്നു പിതാവു എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ടു . എന്നെ മാമോദിസാ മുക്കിയതു കടമാന്‍കുളം മലങ്ങ്കര കത്തോലിക്കപള്ളിയില്‍ വച്ചു ജോണ്‍ ഓ. ഐ.സി. ( ആദ്യ അന്‍ചുപേരില്‍ ഒരാള്‍ ) ആദ്യകാല ചരിത്രമൊക്കെ അച്ചന്‍ പറഞ്ഞു ഞാന്‍ മനസിലാക്കിയിട്ടുണ്ടു .



ഒരിക്കല്‍ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ കുശിനിക്കാരന്‍ പറഞ്ഞു, നാളെ രാവിലെ പിള്ളാര്‍ക്കും ബാക്കിയുളള വര്‍ക്കും കാപ്പിക്കു ഒന്നുമില്ല. പിതാവു പറഞ്ഞു കപ്പ മതി. അയാള്‍ പറഞ്ഞു കപ്പയുമില്ല. തിരുമേനി  കുറച്ചു ആലോചിച്ചിട്ടു ദൈവം തരുമെന്നു പറഞ്ഞു വീണ്ടും ചാപ്പലില്‍ കയറി പ്രാര്ത്ഥിച്ചു.

പിറ്റേദിവസം കുര്‍ബാനകഴിഞ്ഞു കുശിനിക്കാരന്‍ നോക്കിയപ്പോള്‍ ഒരു മുപ്പറ കുട്ടനിറയെ സാധനങ്ങളുമായി ഒരാള്‍ നില്ക്കുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ വെള്ളേപ്പമാണെന്നു പറഞ്ഞു, അങ്ങ്നെ തിരുമേനിക്കും അച്ചന്മാര്‍ക്കും പിള്ളേര്‍ക്കും ആവശ്യമുള്ളതെല്ലാം ദൈവം കൊടുത്തു.

ലോകരക്ഷക്കുവേണ്ടി ദൈവം തിരഞ്ഞെടുത്തതു ഇസ്രായേല്‍ ജനതയെ ആയിരുന്നെങ്ങ്കില്‍ മലങ്ങ്കരയിലെ രക്ഷക്കു ദൈവം തിരഞ്ഞെടുത്ത ദൈവദാസനാണു മാര്‍ ഈവാനിയോസ് തിരുമേനി.അതിനു സഹനം ആവസശ്യമാണു. തിരുമേനിയുടെയും സഹപ്രവര്‍ത്തകരുടെയും സഹനത്തിന്‍റെ ഫലമാണു ഇന്നു കാണുന്ന ഈ വലിയ അനുഗ്രഹം .




The mortal remains of the first archbishop of the Malankara Catholic Church Mar Ivanios being taken out in a special casket 

സഹനത്തില്കൂടി രക്ഷ

തന്‍റെ സഹനത്തില്കൂടിയാണു തന്‍റെ മണവാട്ടിയായ സഭയുടെ രക്ഷയേശു സാധിച്ചെടുത്തതു. അതുതന്നെയാണു തന്‍റെ അപ്പസ്ത്പ്ലന്മാരും തുടര്‍ന്നുകൊണ്ടു പോരുന്നതു .

" രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി-പ്പാ-നാ-യ്
കര്‍ത്താവിന്‍ പേര്‍ക്കെ-ല്ലാരും ."

ഇന്നു നമുക്കു സഹനം ഭയമാണു. അതൊന്നും വേണ്ടാ. എന്തിനാണു സഹനമെന്നും അതിന്‍റെ ആവശ്യമെന്തെന്നും അറിഞ്ഞുകൂടാ.

മറ്റുള്ളവര്‍ക്കുവേണ്ടി ലോകത്തിന്‍റെ പാപത്തിന്വേണ്ടി പാപികളുടെ മാനസാന്തരത്തിനുവേണ്ടി നമുക്കു സഹിക്കാം


സഭയുടെ നവീകരണത്തിനുവേണ്ടി ,കുടുംബനവീകരണത്തിനുവേണ്ടി, വൈദികരുടെ വിശുദ്ധീകരണത്തിനു വേണ്ടി നമുക്കു സഹിക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...