Saturday, 5 August 2017

യേശു കാണിച്ചുതന്ന അനുകമ്പ. ( Compassion )

" അവന്‍ ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു : ഈ ജനത്തോടു എനിക്കു അനുകമ്പതോന്നുന്നു. ഇവര്‍ മൂന്നുദിവസമായി എന്നോടുകൂടെയാണു. ഇവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നും വന്നവരാണു . ( മര്‍ക്കോ.8:2 -3 )
യേശുവിനു "അനുകമ്പ " തോന്നുന്നു.
എന്താണു അനുകമ്പ ? compassion.
It means suffering with someone.
തത്ത്വശസ്ത്രപ്രകാരം ചിന്തിച്ചാല്‍ മൂന്നുതരത്തില്‍ ചിന്തിക്കം.
1) ഒരു വസ്തുവായി കരുതി ചിന്തിക്കാം 2) തത്തുല്ല്യനായി ( തന്നെ പ്പോലെ തന്നെ ) കരുതാം 3) തന്നെക്കാള്‍ വലിയവനായി കരുതാം
യേശു തന്‍റെ ജീവിതത്തില്‍ കാണിച്ചുതന്നതു അപരന്‍ തന്നെക്കാള്‍ വലിയവന്‍. താന്‍ അവനു സേവനം ചെയ്യുന്നവന്‍. അതാണു അവിടുന്നു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതു.
യേശു പറഞ്ഞു മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു ശൂസ്രൂഷിക്കപ്പെടാനല്ല. ശുസ്രൂഷിക്കുവാനാനെന്നു.
അനുകമ്പയും ദയയും ഒന്നല്ല. ഒരു ഉദാഹരണം നോക്കാം.
ഒരു ഹോട്ടലില്‍ ഊണൂ തയ്യാറെന്നു ബോര്‍ഡു വെച്ചു. വന്നവര്‍ക്കെല്ലാം ഭക്ഷണം കൊടുത്തു .മൂന്നുമണികഴിഞ്ഞപ്പോള്‍ ബോര്‍ഡു മാറ്റി ഇനിയും ചോറില്ല. ടിഫിന്‍ മാത്രം .പക്ഷേ ഒരാള്‍ക്കു കഴിക്കാന്‍ കഷ്ടി മിച്ചമുണ്ടു .ഒരു ഭിക്ഷക്കാരന്‍ മാനേജരോടു പറഞ്ഞു. രണ്ടുദിവസമായി ഒന്നും കഴിച്ചതല്ല അല്പം ഭക്ഷണം വേണം. അയാള്‍ക്കു ദയ തോന്നി ഇരുന്ന ഭക്ഷണം എടുത്തുകൊടുത്തു. ഇതു ദയയാണു.
പിറ്റേദിവസം ജോലിക്കുപോയ ഒരാള്‍ ഉച്ചക്കു ഉണ്ണാനുള്ള പൊതിച്ചോറുമായി ഓഫീസില്‍ പോയി. ഉച്ചക്കു ഉണ്ണാന്‍ സമയത്തു പൊതിയുമായി വരുന്ന സമയത്തു മുകളില്‍ കണ്ട ഭിക്ഷക്കരന്‍ പറഞ്ഞു സാറെ അല്പം ഭക്ഷണം കിട്ടുമോ ? ഉടനെ അയാളുടെ പൊതിച്ചോര്‍ അഴിച്ചു അതില്‍ നിന്നും പകുതി ചോദിച്ചയാള്‍ക്കു കൊടുത്തു. ഇവിടെ നാം കാണുന്നതാണു " അനുകമ്പ " suffering with the other.
ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം വിജനപ്രദേ ശമായാലും യേശുകൂടെയുണ്ടെങ്കില്‍ ഒരു കുറവും വരികില്ലെന്നു ശിഷ്യന്മാര്‍ മനസിലാക്കേണ്ടിയിരുന്നു. ഇതിനു മുന്‍പും അന്‍ചു അപ്പം വര്‍ദ്ധിപ്പിച്ചു അയ്യായിരം പേര്‍ക്കു കൊടുത്തതാണു. കൂടാതെ അന്നു ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞതാണു അവരെ പറഞ്ഞുവിടുക. അവര്‍ നാട്ടിന്‍പുറങ്ങളില്‍ പോയി ഭക്ഷണം വാങ്ങട്ടെയെന്നു. അന്നും യേശു പറഞ്ഞു : എനിക്കു അനുകമ്പ തോന്നുന്നു. കാരണം അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയാണെന്നു . ( മര്‍ക്കോ.6:34 )
യേശു അവരോടു പറഞ്ഞതു " നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍ ." ( 6: 37 ) എന്നിട്ടാണു അവരുടെ കയ്യില്‍ ഉണ്ടായിരുന്ന 5 അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയതു. എന്നിട്ടൊന്നും പഠിക്കാത്ത ശിഷ്യന്മാരോടാണു യേശു പറഞ്ഞതു എനിക്കു ഈ ജനത്തോടു അനുകമ്പതോന്നുന്നു. അപ്പോള്‍ അവര്‍ക്കു പറയാമായിരുന്നു ഞങ്ങളുടെ കയ്യില്‍ ഏഴു അപ്പമുണ്ടെന്നു. അതു ധാരളം മതിയെന്നു ശിഷ്യന്മാര്‍ വിശ്വസിക്കേണ്ടിയിരുന്നു. യേശു കൂടെ യുണ്ടെങ്കില്‍ ഒന്നിനും മുട്ടുണ്ടാകില്ലെന്നു.
അതിനാല്‍ യേശു ചോദിച്ചു നിങ്ങളുടെ കയ്യില്‍ എത്ര അപ്പമുണ്ടൂ ? " ഏഴു എന്നു പറഞ്ഞപ്പോള്‍ യേശു ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ടു അപ്പം ആശീര്വദിച്ചു മുറിച്ചു ജനത്തിനു വിളമ്പാന്‍ ശിഷ്യന്മാരെ ഏള്‍പ്പിച്ചു.
ഇതാണു compassion. ഇതാണു നമുക്കു ആവശ്യം. നമുക്കു ഇല്ലാതെപോകുന്നതും ഇതു തന്നെയാണു.

കുടുംബപ്രശനങ്ങള്‍ ഉടലെടുക്കുന്നതു എങ്ങനെ ?
കുടുംബങ്ങളിലും മുകളില്‍ പറഞ്ഞ 3 തരത്തില്‍ ചിന്തിക്കുന്നവരുണ്ടു.
ഉദാഹരണം . ഭര്‍ത്താവു ഭാര്യയെ കണക്കാക്കുന്നതു 1) ഒരു വസ്തുവായി ( object ) 2) സമഭാവനയില്‍ ( തുല്ല്യരായി ) 3) തന്നെക്കാള്‍ ഉയര്ന്ന നിലയില്‍.
ഇതില്‍ ആദ്യത്തേതു .വലിയപ്രശ്നങ്ങള്‍ക്കു വഴിതെളിക്കും. ഭാര്യയെന്നു പറഞ്ഞാല്‍ എന്‍റെ ആവശ്യങ്ങള്‍ സാധിക്കാനുള്ള ഒരു ഉപകരണം മാത്രം . ഇവിടെ ഭാര്യ ഒരു object മാത്രം. ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു വസ്തു മാത്രം. ഒരിക്കലും ഒരു സമാധാനവും ആ ഭവനത്തില്‍ ഉണ്ടാകില്ല.
രണ്ടാമത്തേതാണു ഉത്തമമായ ചിന്ത. ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ പോലെ. തുല്ല്യ ഉത്തരവാദിത്വവും തുല്ല്യ പങ്കാളിത്തവും .ഇവിടെ സമാധാനവുംസംത്രുപ്തിയും സന്തോഷവും കളിയാടും.
മൂന്നാമത്തേതും ഭാര്യക്കും ഭര്ത്താവിനും ചേരും. ഭാര്യക്കു ഉത്തമമായ ചിന്തയായിരിക്കും.

Sunday, 23 July 2017

സകല മനുഷ്യ്രോടും സഹകരിച്ചു പ്രവര്ത്തിക്കണം:

നമ്മള്‍ ആരേയെങ്കിലും പാര്‍ശ്വവല്ക്കരിക്കണമോ ?

ഭാരതത്തില്‍ സന്യാസിമാരാലാണു ഫിലോസഫിയും തിയോളജിയും വൈദ്യശാസ്ത്രവും ഒക്കെ എഴുതപ്പെട്ടതു. (ദൈവമാണു ഇവിടേയും പ്രവര്ത്തിക്കുന്നതു പരിശുദ്ധാതാത്മാവാണു ദൈവികവെളിപാടുകള്‍ അവര്‍ക്കും നല്കിയതു)

അതിന്‍റെയൊക്കെ പുറകില്‍ പ്രവര്‍ത്തിച്ചതു അവരുടെ തപസും ധ്യാനവുമൊക്കെയായിരുന്നു അവര്‍ മുനിമാരായി ധ്യാനനിരതരായി ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മീയവെളിച്ചമാണു ഈ അതുല്യമായ അറിവിനു ആധാരം.

അറിവു ഉണ്ടായതുകൊണ്ടു വിശ്വാസം ഉണ്ടാകണമെന്നില്ല. വലിയ അറിവുള്ള മനുഷ്യരെ കാണാം പക്ഷേ അവര്‍ എല്ലാവരും പലപ്പോഴും ദൈവവിശ്വാസം ഉള്ളവരായിരിക്കില്ല.

പിശാചിനു ദൈവം ആരാണെന്നു അറിയാം ഒരിക്കല്‍ അവന്‍ വിളീച്ചു പറഞ്ഞായിരുന്നു യേശുവേ അത്യുന്നതന്‍റെ പുത്രാ നീ ആരാണെന്നു ഞങ്ങള്‍ക്കറിയാം. നീ എന്തിനു ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? എന്നേ പീഡിപ്പിക്കെരുതെന്നു നിന്നോടു അപേക്ഷിക്കുന്നു.

ലൂക്കോസ് 8 ല്‍ നാം കാണുന്നു. ദൈവത്തെ അറിയുന്നവരെല്ലാം ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല.

ദൈവത്തിന്‍റെ ശികഷയും മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണു. (ദൈവം ശീക്ഷിച്ചുവെന്നു മനസിലാക്കുന്നതിലും നന്നു ശിക്ഷ ദൈവത്തീല്‍ നിന്നും അല്ല ഓരോരുത്തരുടേയും പ്ര്രവര്ത്തിയ്യുടെ ഫലം അവര്‍ ആനുഭവിക്കുന്നു. തീയില്‍ എടുത്തുചാടിയാല്‍ പൊള്ളും അതു ദൈവം പൊള്ളിക്കൂന്നതല്ല )
പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പ്രതിനിധിയാണു. അവര്‍ക്കു ദൈവത്തെ അറിയാം ധാരാളം കാര്യങ്ങള്‍ ദൈവം അവരെ പഠിപ്പിച്ചിട്ടും ഉണ്ടു. പക്ഷേ എല്ലാവര്‍ക്കും ദൈവത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടാകണമെന്നില്ല. സഖറിയാപുരോഹിതനും വളരെ അറിവുള്ള ആളായിരുന്നു.

ദൈവതിരുമുന്‍പാകെ കുറ്റമറ്റവരുമായിരുന്നു. പക്ഷേ ദൈവത്തില്‍ പൂര്‍ണവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടു ദൈവം സഖറിയാപുരോഹിതനെ ശിക്ഷിക്കുന്നു. ( ഇവിടേയും ശിക്ഷയേക്കാള്‍ അടയാളമായി മനസിലാക്കുന്നതാണു നല്ലതു സഖറിയാ അടയാളം ആവശ്യപ്പ്പെട്ടിരുന്നൂ. "

ഇതു ഞാന്‍ എങ്ങനെ അറിയ്യും?") അതു തിന്മയായിട്ടല്ലായിരുന്നു സഖറിയാപുരോഹിതന്‍റെ നന്മക്കായിട്ടായിരുന്നു ശിക്ഷ. മുനിയായിതീരാനായിരുന്നു ശിക്ഷ.

മുനിമാരുടെ അനുഗ്രഹം

ഭാരതത്തിന്‍റെ വലിയ വലിയ അറിവുകള്‍ പുരാതനകാലത്തു മുനിമാരുടെ സംഭാവനയായിരുന്നല്ലോ? ഉപവാസവും പ്രാര്‍ത്ഥനയുമായികഴിയുന്ന താപസന്മാര്‍ ആളുകളില്‍ നിന്നും അകന്നു വനത്തിലും ഗുഹയിലും ഒക്കെ മുനിയായി ഇരുന്നു ഈശ്വരചിന്തയില്‍ കഴിഞ്ഞുകൂടുമ്പോള്‍ ദൈവം അവരുമായി സംഭാഷണത്തില്‍ എര്‍പ്പെടും. ദൈവത്തില്‍ നിന്നും ലഭിക്കുന്ന അറിവു ജനത്തിന്‍റെ നന്മക്കായി എഴുതപ്പെടുന്നു. അങ്ങ്നെ മുനിമാരുടെ സംഭാവന ഭാരതീയര്‍ക്കു വളരെ വിലപ്പെട്ടതാണു. ( അതുകൊണ്ടാണു മാര്‍ പാപ്പാ പറഞ്ഞതു എല്ലാ മതത്തിലും സത്യത്തീന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു. രണ്ടാം വത്തിക്ക്കാന്‍ കൌണ്സില്‍ )

അങ്ങനെ സഖറിയാപുരോഹിതനെ ഒരു മുനിയാക്കിമറ്റി ധാരാളം നല്ല കാര്യങ്ങള്‍ ദൈവം പഠിപ്പിച്ചിട്ടുണ്ടു. ഗര്‍ഭസ്ഥശിശുവായിരുന്ന യോഹന്നാനെയും അതു ഒത്തിരി സ്വാധീനിച്ചിട്ടുണ്ടാകും. 9 മാസത്തെ മുനിജീവിതം കൊണ്ടു സഖറിയാ വിശ്വസത്തില്‍ ഒത്തിരി മുന്നിലായിട്ടുണ്ടാകും.

നമുക്കും നല്ല മാത്രുക

നമ്മുടെ ജീവിതകാലത്തു ലഭിക്കുന്ന അവസരങ്ങള്‍ പ്രത്യേകിച്ചു നോമ്പുകാലങ്ങളില്‍ നമ്മളും ഒരു മുനിയായി മാറാന്‍ പറ്റിയില്ലെങ്കിലും അല്പം സമയമൊക്കെ മുനിയായി മാറികൊണ്ടു പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിയാന്‍ സാധിച്ചാല്‍ അതു നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാധീനിക്കും. നന്മപ്രവര്‍ത്തനങ്ങള്‍ക്കു നമുക്കും അവസരം ലഭിക്കും. അങ്ങനെ നമ്മുടെ ജീവിത നവീകരണത്തിനുള്ള ഒരു വഴിയായി നമ്മുടെ നോമ്പുകാലങ്ങള്‍ ഉപകരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്‍റെ കരുണായുടെ വാതില്‍ എന്നും തുറന്നു കിടക്കുന്നു !

Saturday, 22 July 2017

ആടിനെ പട്ടിയാക്കാന്‍ പറ്റുമോ ?

നിര്‍ദോഷികളെ “നെസ്തോറിയന്‍” യെന്നുമുദ്രകുത്തി അകറ്റി നിര്ത്തി ?

ഏ.ഡി. 431 ലെ എഫേസോസ് സുനഹദൊസിനെ തുടര്ന്നു മെസൊപ്പൊട്ടേമിയന്‍ ക്രിസ്തുമതത്തെ നെസ്തോറിയനെന്നു പറഞ്ഞു അകറ്റിനിര്ത്തി.ആരാധനക്രമ പാരമ്പര്യങ്ങളിലാകട്ടെ,
കാനന്‍നിയമസംഹിതകളിലാകട്ടെ, ക്രിസ്തുശാസ്ത്രഗ്രന്ഥങ്ങ്ളിലാകട്ടെ “നെസ്തോരിയന്‍” പഷണ്ഡത ലവലേശം കാണാനില്ല.

ജോണ്പോള് രണ്ടാമന്‍ പാപ്പാ നിയമിച്ചവിദഗ്ധ സംഘം അസ്സീറിയന്‍ ( “നെസ്തോറിയന്‍) സഭയുടെ പ്രബോധനം സത്യവിസ്വാസമാണെന്ന് അംഗീകരിച്ചു. 1994 ല്‍ ഒരുസയുക്ത പ്രസ്ഥാവന കത്തൊലിക്കാസഭയും,നെസ്തോറിയന്‍ സഭയും തമ്മില്‍ ഉണ്ടാകി.

നൂറ്റാണ്ടുകള്ക്കുശെഷം ആദ്യമായാണു അസ്സീറിയന്‍ സഭയെ അതിപുരാതനമായ കത്തൊലിക്കാസഭയും,കത്തൊലിക്കസഭയെ അസ്സീറിയന്‍ സഭയും അംഗീകരിച്ചത്.

നെസ്തോറിയന്‍ പാഷണ്ഡതയെന്നാല്‍ എന്താണു ?

 “യേശുക്രിസ്തുവില്‍ രണ്ടാളുകളുണ്ട്. ദൈവികവും മാനുഷീകവും. രണ്ട് സ്വഭാവങ്ങള്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഈ രണ്ടാളൂകള് തമ്മില്‍ സത്താപരമായ് ഐക്യമില്ല. കന്യാമറിയം വെറും മനുഷ്യവ്യക്തിയുടെ മാതാവാണ്. അതുകൊണ്ട് അവളെ ദൈവമാതാവെന്നുവിളിക്കാന്‍ പാടില്ല."  ഇതാണ് നെസ്തോറിയനിസം. അധവാ നെസ്തോറിയൂസിന്‍റെ പെരില്‍ അറിയപ്പെടുന്ന പാഷണ്ഡത. ഈപഷ്ണ്ഡത അസീറിയന്‍ സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല.

പൌരസ്ത്യ അസീറിയന്‍ സഭയെപ്പറ്റിയുള്ള ധാരണകള് തിരുത്താന്‍ സുറിയാനി സഭകള് തയാറാണു. രണ്ട്സഭക്കാരും ഉപയോഗിച്ചിരുന്ന ടെര്മിനോളജി പരശ്പ്പരം മനസിലാക്കാന് സധിക്കാതെ വന്നതായിരുന്നു ധാരണപ്പിശകിനു കാരണമായിതീര്ന്നത്. മെസപ്പൊട്ടെമിയായിലെ പൌരസ്ത്യസുറിയാനിസഭയുടെ സ്ഥാപകനും നെസ്തൊറിയസല്ലാ. ഗ്രീക്കുസഭയിലെ ഒരു മെത്രാനായി മാത്രമെ അസ്സീറിയന്‍ സഭക്കാര് നെസ്തോറിയസിനെ പരിഗണിക്കുന്നുള്ളു.

തിയഡോറിനു സഭയിലുണ്ടായിരുന്ന സമുന്നിതസ്ഥാനം നെസ്തോറിയൂസിന് നെസ്തോറിയന്‍ സഭയില്‍ ഇല്ലായിരുന്നു. തിയഡോര് മരിക്കുമ്പോള്‍ സഭയിലെ മഹാവിശുദ്ധനും സഭാപിതാവുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തെയോ ജീവിതവിശുദ്ധിയേയോ ആരും സംശയിച്ചില്ല്.

മരിച്ച് 125 വര്ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 553 ലെ കോണ്സ്റ്റാന്റ്റിനോപ്പിള്‍ സിനഡില്‍ അദ്ദെഹത്തിന്റെ ശാപത്തിനു വഴിതെളിച്ചത് ഒരു ഒരിജനിസ്റ്റ് മെത്രാന്‍റെ കുബുദ്ധിയായിരുന്നു .അസീറിയന്‍ സഭയോ, പ്രത്യേകിച്ച് കേരളത്തിലെ സുറിയാനി സഭ ഒരിക്കലും നെസ്തോറിയന്‍ പാഷ്ണ്ഡതയില്‍ ഉള്പ്പെട്ടിട്ടില്ല.

അസ്സീറിയന്‍ സഭയും കത്തോലിക്കസഭയും പര്സ്പരമുണ്ടായിരുന്ന ധാരണപ്പിശകുകള്‍ തീര്ത്ത് പസ്പരം അംഗീകരിച് നെസ്തോറീയന്‍ പാഷ്ണ്ഡത ഇല്ലെന്നുറപ്പുവരുത്തി.

മേനേസ്സീസ് മെത്രാപ്പോലീത്താ വരുമ്പോളോ അതിനു മുന്പോ കെരളസഭയോ അസ്സീറിയന്‍ സഭയോ നെസ്തോറിയന്‍ പാഷണ്ഡതയില്‍ ഉള്പ്പേട്ടിരുന്നില്ല. ( വാസ്ഥവത്തില്‍ ടെര്മിനോളജി പരസ്പരം മനസിലാക്കാതെപോയതിന്‍റെ ഫലമാണെല്ലോ ധാരണപ്പിശകുകള്ക്കുകാരണമായത്).

ഇന്നുലോകത്തില്‍ നെസ്തോറിയന്‍ പാഷണ്ഡതയില്ലെന്നു കത്തൊലിക്കസഭ ഉറപ്പുവരുത്തിയിരിക്കുന്നു.

Thursday, 20 July 2017

മനുഷ്യരെല്ലാം ദൈവമക്കള്‍ !

വിശ്വാസത്തിന്‍റെ പേരിലോ വര്ണത്തിന്‍റെ പേരിലോ രാജ്യത്തിന്രെ പേരിലോ മതത്തിന്രെ പേരിലോ ആരേയും കൊല്ലാനോ മാറ്റിനിര്ത്താനോ ക്രിസ്ത്യാനികള്‍ പഠിപ്പിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതു ദൈവത്തിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നതു മതഭ്രാന്തന്മാരാണു !

മനുഷ്യരെല്ലാം ദൈവമക്കള്‍ !

പഴയനിയമവും പുതിയ നിയമവും.

പഴയതു പുതിയതിന്‍റെ നിഴല്‍ മാത്രമാണു അധവാ പഴയതിന്‍റെ പൂര്ത്തീകരണമാണു പുതിയതു. പഴയതു മുറുകെപിടിച്ചുകൊണ്ടിരുന്ന ഫരീശയരും നിയമഞ്ജരും ഒക്കെ യേശുവിനു എതിരായതു പഴയതില്‍ നിന്നും വളരെ വ്യത്യസ്ഥമായി യേശു ഓരോന്നുചെയ്തതുകൊണ്ടാണു.

ശാബതു ലംഘിച്ചു. പാപികളെ സ്നേഹിച്ചു. വഴിതെറ്റിപോയതിനെ അന്വേഷിച്ചുപോയി. ഭാര്യയെ ഉപേക്ഷിക്കാന്‍ പാടില്ല. വ്യഭിചാരിണിയെ കല്ലെറിഞ്ഞില്ല. ഇങ്ങനെ നീളുന്നു പഴയതില്‍ നിന്നും വ്യത്യസ്ഥമായി യേശു ചെയ്ത പ്രവര്ത്തനങ്ങള്‍.

മോശയുടെ നിയമത്തില്‍ ഭാര്യയെ ഉപേക്ഷചീടുകൊടുത്തു പിരിച്ചുവിടാന്‍ പറഞ്ഞിരിക്കുന്നു. യേശു പറഞ്ഞു ഒരിക്കലും അരുതു മോശ പറഞ്ഞതു നിങ്ങളുടെ ഹ്രുദയ കാഠിന്യം മൂലമാണു.

ഞാനിതു പറയാന്‍ കാരണം ആലന്‍ചേരിപിതാവിനെ ഖണ്ഡിക്കുവാനായി  ഒരിക്കല്‍  ഒരാള്‍ നിയമാവര്ത്തനം 12 കൊണ്ടുവന്നു. അതില്‍ എല്ലാവനേയും തട്ടിതകര്ത്തു ബഹളമുണ്ടാക്കി കഴുത്തുവെട്ടി എല്ലാം നശിപ്പിക്കണമെന്നു പറഞ്ഞിരിക്കുന്നതു എടുത്തുകൊണ്ടുവന്നു. ദൈവം ഒരിക്കലും അങ്ങനെ ചെയ്യുകയില്ലെന്നുള്ളതാണു യേശു കാണിച്ചുതന്നതു. ആരേയും തലവെട്ടാനും എറിഞ്ഞുകൊല്ലനും യേശു പഠിപ്പിച്ചില്ല. ദൈവം സ്നേഹമണു. ഒരിക്കലും ഒരുപാപിയെ നഷ്ടപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കില്ല.

ആരേയും കൊല്ലില്ല. പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ ആശയം മനസിലാക്കാതെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരാര്ത്ഥത്തില്‍ നിറവേറ്റാന്‍ പോകുന്നവര്‍ കഴുത്തറക്കുന്ന ഐ എസ് ഭീകരര്‍ക്കു തുല്യരാണു. അവരും അവര്‍ക്കറിയാവുന്ന പഴയനിയമം നടപ്പിലാക്കുന്നു. അന്യമതസ്തരെ കഴുത്തറക്കുന്നു.

യേശു പഠിപ്പിച്ചതു പല്ലിനു പല്ലു, കണ്ണിനു കണ്ണു എന്നു നിംഗള്‍ കേട്ടിട്ടുണ്ടെല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ദുഷ്ടനെ എതിര്‍ക്കരുതു, ഒരു കരണത്തടിച്ചാല്‍ മറ്റതും കാണിച്ചുകൊടുക്കുക, നിന്‍റെ ഉടുപ്പെടുക്കുന്നവനു പുറം കുപ്പായവും കൂടികൊടുക്കുക. തിന്മയെ നന്മകൊണ്ടു ജയിക്കാനാണു.

ഇതൊന്നും കാണുകയോ പഠിക്കുകയോ ചെയ്യാതെ പഴയതില്‍ പറഞ്ഞിരിക്കുന്നതു പൊരുള്‍ മനസിലാക്കാതെ ഫരീശയന്മാരും നിയമഞ്ജരും ചെതതു തന്നെ ചെയ്യുന്നവരാണു സഭയെ രക്ഷിക്കാനെന്ന ഭാവേന വരുന്നതു.

ഇവര്‍ വി.ലൂക്കോസിന്‍റെ സുവിശേഷം 15 ആം അധ്യായം വായിച്ചു ധ്യാനിക്കുന്നതു നല്ലതാണു. കാണാതായ ആടിന്‍റെ ഉപമയില്‍ കൂടി ഒരു ചെറിയവന്‍ പോലും നഷ്ടപെടാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ആടു പുരുഷനാര്‍ക്കുള്ള ഉപമയാണെങ്ങ്കില്‍ അതാസ്ത്രീക്കും ഒരെണ്ണം കാണാതായ നാണയം, പിന്നെ ധൂര്ത്തപുത്രനേ നോക്കിയിരുന്ന പിതാവു ഇതൊന്നും ഫരീസയര്‍ക്കോ നിയമന്ഞര്‍ക്കോ ദഹിക്കില്ല, ഇവിടെയെല്ലാം ചെറിയവനോടുപോലുമുള്ള സ്നേഹം എത്ര വലുതു?

മനുഷ്യരെല്ലാം ദൈവമക്ക്ള്‍ !

അവന്‍ ഏതു ജാതിയില്‍ പെട്ടവനായാലും അവനില്‍ ദൈവത്തിന്‍റെ മുദ്രയുണ്ടു. പിന്നെ മാമോദീസായിലും മൂറോനഭിഷേകത്തിലുമെല്ലാം ആമുദ്ര സ്വര്ണ മുദ്രയായി തെളിയപ്പെടുന്നുവെന്നു മാത്രം (ഇതു എന്‍റെ ഒരു വിലയിരുത്തലാണു സഭയുടെ പഠനമായി ചിന്തിക്കരുതു. എന്നാലും സഭയുടെ പഠനത്തിനു എതിരല്ല).

ചുരുക്കത്തില്‍ ദൈവത്തിന്‍റെ മുദ്രയുളള മനുഷ്യന്‍ ഏതു ജാതിയിലോ വര്ണത്തിലോ ആയാലും ഒരു ചെറിയവന്‍ പോലും നഷ്ടപ്പെടാന്‍ ദൈവം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ആരേയും അവന്‍റെ വിശ്വാസത്തിന്‍റെ പേരില്‍ .ജാതിയുടെ പേരില്‍ മറ്റിനിര്ത്താന്‍ പാടില്ല.

യേശു പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്തു.

Monday, 17 July 2017

മാലാഖാമാരും മര്ത്യരും !

" നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്കു ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം"  ( 1കോറ. 8:9 )

അറിവുള്ളവനു വിഗ്രഹാരാധനയല്ലാത്തതു അറിവില്ലാത്തവനു വിഗ്രഹാരാധനയാകാം.

" അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കറ്പ്പിച്ച ഭക്ഷണം കഴിക്കാന്‍ അതു അവനു നിത്യതയില്‍ അനുതാപം അസാധ്യം. അതിനാല്‍ പാപമോചനവും അസാധ്യം .ആദ്യത്തെ പാപം മാലാഖാമാരുടെ പാപം.
എന്തുകൊണ്ടു പാപമൊചനം ലഭിച്ചില്ല. ?

മാലാഖാമാര്‍ അരൂപികളും അമര്ത്യരുമാണു. അവര്‍ക്കു മരണമില്ലാത്തതിനാല്‍ അവര്‍ നിത്യതയിലാണു.

നിത്യതയിലുള്ലവര്‍ പാപം ചെയ്താല്‍ അനുതപിക്കാന്‍ പറ്റില്ല കാരണം അവര്‍ നിത്യതയിലാണു പാപം ചെയ്തതു. നിത്യമായപാപം അതിനാല്‍ മോചനമില്ല.
ഇതേ തത്വമാണു നരകത്തിലുള്ളവര്‍ക്കും ബാധകം. നരകം നിത്യ്തയിലാണു. നിത്യതയിലായിക്കഴിഞ്ഞാല്‍ പിന്നെ പാപമോചനമില്ല. എന്നാല്‍ മരിക്കുന്നതിനു തൊട്ടുമുന്‍പുപോലും അനുതപിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപെടാം. ഇതുതന്നെയാണു നല്ല കള്ളന്‍റെ കാര്യ്ത്തിലും സംഭവിച്ചതു.
പിന്നെ എന്തുകൊണ്ടു മാലാഖാമാര്‍ പാപം ചെയ്തു?

അവര്‍ അരൂപിയാണു. നിത്യതയിലാണു എന്നാലും അവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടു. അതില്‍ ദൈവം കൈകടത്തില്ല, അങ്ങനെ അവര്സ്വതന്ത്രമനസാല്‍ പാപം ചെയ്തപ്പോള്‍ അതു നിത്യതയിലായതിനാല്‍ മാറ്റം അസാധ്യം.

എന്നാല്‍ മനുഷ്യര്‍ മര്ത്യമായ ശരീരമുള്ലവനായതിനാല്‍ അവന്‍ ചെയ്ത പാപം നിത്യതയിലല്ലാത്തതുകൊണ്ടു അനുതപിക്കാന്‍ അവസരം ഉണ്ടു.

അനുതപിച്ചാല്‍ രക്ഷപെടാം .അവനും സ്വാതന്ത്ര്യം ഉള്ളതിനാല്‍ അനുതപിക്കാനോ അനുതപിക്കാതിരിക്കാനോ അവനു കഴിയും അനുതപിച്ചാല്‍ നിത്യരക്ഷ കൈവരും.

കത്തോലിക്കാ സഭയുടെ വിശ്വാസത്തിനോ പഠനത്തിനോ എതിരല്ലെന്നുള്ള വിശ്വാസത്തില്‍ പ്രസിദ്ധീകരിക്കുന്നു.

Saturday, 15 July 2017

പരിശുദ്ധ കന്യാമറിയം !

പരിശുദ്ധ കത്തോലിക്കാസഭ മറിയത്തെ ആദരിക്കുന്നു. ബഹുമാനിക്കുന്നു. അതു വചനാധിഷ്ടിതം മാത്രം.

അവള്‍ ദൈവസന്നിധിയില്‍ ക്രുപകണ്ടെത്തിയവളാണു.
അവള്‍ കര്ത്താവിന്‍റെ അമ്മയാണു അവളുടെ സാന്നിദ്ധ്യത്തില്‍ ഏലിസബേത്തിന്‍റെ ഉദരത്തിലെ ശുശു പരിശുദ്ധാത്മാവില്‍ നിറയുന്നു. ( ലുക്കാ 1:39 - 45 )

അനുഗ്രഹിക്കപ്പെട്ടവളെന്നു പരിശുദ്ധാത്മാവു പ്രഖ്യാപിച്ച മറിയത്തെ ആര്‍ക്കാണു ആദരിക്കാതിരിക്കാന്‍ കഴിയുക.? കാരണം ബൈബിളില്‍ തന്നെയുണ്ടു. " ഇന്നുമുതല്‍ എല്ലാതലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും. " ( ലൂക്കാ.1: 48 )

യേശു കല്പനകള്‍ അനുസരിക്കുന്നവനായിരുന്നു. ലേവ്യര്‍ 19:3 ല്‍ " പിതാവിനേയും മാതാവിനേയും ബഹുമാനിക്കുക " യേശു തന്‍റെ അമ്മയേ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

കാനായിലെ കല്ല്യാണത്തിനു അമ്മയുടെ മാധ്യസ്ഥം തന്രെ സമയം ആകാഞ്ഞിട്ടുകൂടി സാധിച്ചുകൊടുക്കുന്നു. (യോഹ. 2: 1 - 10 ) ആ അമ്മയുടെ മാധ്യസ്ഥം തേടുവാന്‍ ഇതും നമ്മേ പഠിപ്പിക്കുന്നു. (ആവശ്യം തോന്നുന്നവര്‍ക്കു മാത്രം)

യേശുവിന്‍റെ ഉദ്ധാനത്തിനു ശേഷം
പരിശുദ്ധാത്മാവിനായി കാത്തിരിക്കുന്നതു യേശുവിന്‍റെ അമ്മയോടോപ്പമായിരുന്നു. (നടപടി 1:14 )

കുരിശിന്‍ ചുവട്ടില്‍ വെച്ചു തന്‍റെ അമ്മയെ അവിടെ ഉപേക്ഷിക്കാതെ തന്‍റെ പ്രിയ ശിഷ്യന്‍റെ അമ്മയായി ഏല്പ്പിച്ചുകൊടുത്തതിലൂടെ നമ്മുടേയും അമ്മയായി യേശു തരികയല്ലേ ചെയ്തതു. ( ആവശ്യക്കാര്‍ക്കു മാത്രം)
കന്യാമറിയത്തിന്‍റെ മാധ്യസ്ഥം ആവശ്യമുള്ളവര്‍ക്കു യാചിക്കാം.

ബഹുമാനിക്കേണ്ടവര്‍ക്കു ബഹുമാനിക്കാം. മാധ്യസ്ഥം യാചിക്കുന്നവര്‍ ജപമാലചൊല്ലിക്കൊണ്ടാണു അതുചെയ്യുന്നതു, അതു ദൈവവചനം മാത്രമാണു. യേശുവിന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ മാത്രമാണു നാം ധ്യാനിക്കുന്നതു. പ്രാര്‍ദ്ധനയായി ചൊല്ലുന്നതു ഗബ്രിയേല്‍ മാലാഖാ പറഞ്ഞതും ,ഏലിസബേത്തു പറഞ്ഞതും അതിനോടു നമ്മുടെ യാചനയും മാത്രമാണു. ആവശ്യ്മില്ലെങ്കില്‍ ജപമാല ചൊല്ലരുതു.

പിന്നെ സെലിന്‍ പറഞ്ഞതു മരിച്ചവരോടു പ്രാര്ത്ഥിക്കരുതെന്നു. 100 % വും ശരിയാണു മരിച്ചവരോടു പ്രാര്ത്ഥിക്കരുതെന്നാണു സഭയും പഠിപ്പിക്കുന്നതു. അബ്രഹാമും ഇസഹാക്കും, യാക്കോബും മരിച്ചിട്ടില്ല. ദൈവം ജീവിക്കുന്നവരുടെ ദൈവമാണു. യേശു പറഞ്ഞു എന്നില്‍ വിശ്വസിക്കുന്നവന്‍ മരിക്കില്ല മരിച്ചാലും ജീവിക്കും.

എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കില്ല ( യോഹ.6: 54 - 56 ). പരി.അമ്മയും വിശുദ്ധന്മാരും മരിച്ചവരല്ല ജീവിക്കുന്നവരാണു.

പരി.അമ്മ അമലോല്ഭവയാണു. ദൈവം തിരഞ്ഞെടുക്കുമ്പോള്‍ തന്നെ വിശുദ്ധീകരിക്കുന്നു ജറമിയായെ പ്രവാചകനായി തിരഞ്ഞെടുക്കുമ്പോള്‍ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ വിശുദ്ധീകരിക്കുന്നു. (ജറ.1:5 )

സഖറിയായോടു ദൂതന്‍ പറഞ്ഞു യോഹന്നാന്‍ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ പരിശുദ്ധാത്മാവില്‍ നിറയും. ( ലൂക.1:15 )

" താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു, വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വ്പ്പെടുത്തി " ( റോമാ.8:30 ) എന്നല്ലേ വചനം പഠിപ്പിക്കുക. ?

ജറമിയായെ ജനിക്കുന്നതിനു മുന്‍പേ വിശുദ്ധീകരിക്കാമെങ്കില്‍ ദൈവക്രുപനിറഞ്ഞവളെന്നു ദൈവ വചനം തന്നെ വിശേഷിപ്പിക്കുന്ന മറിയം അമലോല്ഭയാണെന്ന സഭയുടെ പാരമ്പര്യത്തെ എങ്ങനെ നിഷേധിക്കും.?

"പൂര്ണവതി ഒരാള്‍ മാത്രം" ( ഉത്തമഗീതം 6:9 ) എന്നു ദൈവവചനം പറയുമ്പോള്‍ പരി.കന്യാമറിയം അല്ലാതെ ലോകത്തില്‍ മറ്റൊരു സ്ത്രീയെ കാണിക്കാന്‍ പറ്റുമോ? ഈ ലോകജീവിതത്തിനുശേഷം അവള്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു സഭ പരമ്പരാഗതമായി പഠിപ്പിക്കുമ്പോള്‍ അതിലും കാര്യമുണ്ടെന്നു നാം ധരിക്കേണ്ടതല്ലേ?

ഹേനോക്കിനെ ദൈവം സ്വ്ര്‍ഗത്തിലേക്കു എടുത്തു. ഉല്പ്.5:24. ഏലിയാ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെട്ടു. 2രാജാ.2:11 ) ദൈവത്തിനു പ്രീതികരമായി ജീവിച്ച ഹേനോക്കിനേയും ഏലിയായേയും സെര്‍ഗത്തിലേക്കു എടുക്കപ്പെടമെങ്കില്‍ ദൈവക്രുപനിറഞ്ഞവളും കര്ത്താവിന്‍റെ അമ്മയുമായ പരിശുദ്ധമറിയത്തെ സ്വ്ര്‍ഗത്തിലേക്കു എടുത്തുവെന്ന സഭയുടെ പരമ്പരാഗതവിശ്വാസത്തെ നാം മുറുകെപ്പിടിക്കുന്നതില്‍ അമാന്തത വരുത്താമോ?

" ഉഷസ് പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വ്നിയും കൊടിക്കൂറകളേന്തുന്ന സൈന്ന്യത്തെപ്പോലെ ഭയദയും (ഉത്തമഗീതം 6:10) ആയ സ്ത്രീ ഒരുവള്‍ മാത്രം അതു യേശുവിന്‍റെ അമ്മയായ കന്യാമറിയം അല്ലാതെ ആരാണു?

കത്തോലിക്കാസഭ പൂര്ണമായും വചനാധിഷ്ഠിതമായി പഠിപ്പിക്കുന്നതിനാലാണു പരി.കന്യാമറിയത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നതും ആ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നതും.
എന്നു പറഞ്ഞതുകൊണ്ടു തറ്റിധരിക്കരുതു അമ്മയുടെ യാചനയും യേശുവില്ക്കൂടെ മാത്രമാണു പരിശുദ്ധത്രീത്വത്തിലേക്കു കടന്നുചെല്ലുന്നതു.

മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ ഒരു മധ്യസ്ഥനേയുള്ളു. ഒരു വാതില്‍ മാത്രം .ആ വാതിലില്‍ ക്കൂടിമാത്രമേ പിതാവിലേക്കു ,ത്രീത്വത്തിലേക്കു കടന്നുചെല്ലാന്‍ കഴിയൂ. ആ വാതിലും മധ്യ്സ്ഥനും യേശുമാത്രമാണു .

ആവശ്യമുള്ളവര്‍ക്കു മറ്റു മധ്യസ്ഥന്മാരോടോ അമ്മയോടോ മാധ്യസ്ഥം യാചിക്കുന്നതില്‍ തെറ്റില്ല. അവരെല്ലാം ദൈവസന്നിധിയില്‍ ആണു. അവരും യേശുവില്‍ ക്കൂടിമാത്രമാണു നമ്മുടെ യാചന സാധിച്ചുതരുന്നതു. 

Friday, 14 July 2017

പ്രാര്‍ത്ഥനയും ധ്യാനവും യാമപ്രാര്‍ത്ഥനയും

ധ്യാനവും, പ്രാര്‍ഥനയും, രണ്ടും രണ്ടാ‍ണു. രണ്ടും പ്രാര്‍ഥനയാണുതാനും. ഞാനും എന്‍റെ ദൈവവും മാത്രമായ അവസ്ഥയാണ് ധ്യാനത്തില്‍ നടക്കുക. ഞാന്‍ ദൈവത്തിലും, ദൈവം എന്നിലുമാകാവുന്ന അവസ്ഥയാണ് ധ്യാനം. നിശബ്ദതയില്‍ നടക്കുന്നു.

എന്നാല്‍ ദൈവം നമ്മുടെമധ്യത്തില്‍ എന്ന ഒരവസ്ഥയാണ് പ്രാര്‍ഥനയില്‍ നടക്കുക. ദൈവവുമായി നടക്കുന്ന ഒരു അഭിമുഖ സംഭാഷണമാണു പ്രാര്ത്ഥന.

ധ്യാനം മറ്റൊന്നാണ്. അവിടെയാണ് ദൈവത്തില്‍ ആയിരിക്കുന്ന അവസ്ത സംജാതമാകുന്നതു .  ദൈവികവെളീപാടുകള്‍ കിട്ടനുള്ള്സാദ്യതളും അവിടെയാണു. അത് നല്ല ഒരു പ്രാര്‍ഥനാനുഭവമായിരിക്കും. പക്ഷെ അത് തന്‍കാര്യം പോലെയാകാം. ദൈവംകൂട്ടയ്മയാണു. (ത്രീ യേകദൈവം )

മനുഷ്യനെ ദൈവം കൂട്ടയ്മയായിട്ടാണ് സ്രിഷ്ടിച്ചത്. അതിനാല്‍ പ്രാര്‍ഥനയും കൂട്ടയ്മയില്‍ ചെയ്യുന്നതാണ് ദൈവത്തിനിഷ്ടം. "നിന്‍റെ സഹോദരനെവിടെയെന്നുള്ള" ചോദ്യം ഇന്നും പ്രസക്തമാണ്. അതിനാല്‍ സഹോദരന്മാര്‍ ഒന്നിച്ചു പ്രാര്ത്ഥിക്കുന്നതു അനുഗ്രഹപ്രദമാണു. "എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു കൂടുന്നിടത്തു അവരുടെ മധ്യേ ഞാനുണ്ടായിരിക്കും" എന്നാണെല്ലോ യേശു പറഞ്ഞതു. ( മത്താ.18:20 )

യാമപ്രാര്ത്ഥന

സമയത്തിന്‍റെ ദശാംശം കൊടുക്കുവന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ഒരു ദിവസം 2 മണിക്കൂര്‍ 24 മിനിട്ട് ദശാംശമായികൊടുക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ സഭാപിതാക്കന്മാര്‍ ബൈബിള്‍അധിഷ്ടിതമായി നെയ്തെടുത്ത ധ്യാനാത്മകമായ പ്രാര്‍ഥനയാണ് " യാമപ്രാര്‍ഥന" ഇത് കൂട്ടയ്മയിലാണ് ചെയ്യുന്നത്!

ഇതു സഭയുടെ പ്രാര്ത്ഥനയാകയാല്‍ ഒറ്റക്കിരിക്കുമ്പോള്‍പോലും സഭയോട് ചേര്‍ന്നാണ് നാം പ്രാര്‍ഥിക്കുക. അതിനാല്‍ ഒന്നാംസ്ഥാനം യാമപ്രാര്‍ഥനക്കാണു നാം കൊടുക്കേണ്ടത്.

രണ്ടാം സ്ഥാനമാണൂ നമ്മുടെ മറ്റു പ്രാര്‍ഥനകള്‍ക്കു കൊടുക്കേണ്ടത് !

ഓരോരുത്തരുടെയും അനുഭവം വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്ക് ധ്യാനത്തിലായിരിക്കും അനുഭവം ലഭിക്കുക. മറ്റു ചിലര്‍ക്ക് യാമപ്രാര്‍ഥനയിലായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്കു മറ്റു ഭക്താഭ്യാസങ്ങളിലാകാം.

സാധാരണ പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും

യാമപ്രാര്ത്ഥന യാമങ്ങളില്‍ പ്രാര്ത്ഥിക്കുമ്പോള്‍ മറ്റു പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും സന്തതസഹചാരികളെപ്പോലെയാണു. ഉദാഹരണത്തിനു " ജപമാല "

ഇതു  യാത്രയിലും ജോലിയിലും നടപ്പിലും ഇരുപ്പിലും ഒക്കെ ആവര്ത്തിക്കപ്പെടുന്ന ഒരു ബൈബിള്‍ ധ്യാനമാണു. മംഗലവാര്ത്തമുതല്‍ പെന്തക്കോസ്തി വരെയുള്ള സംഭവങ്ങളാണെല്ലോ നാം ധ്യാനിക്കുന്നതു. ചിലപ്പോള്‍ രാത്രിയിലും പകലും നാം ദീര്‍ഘയാത്രയിലാകാം.

പ്ളെയിനിലോ ,കപ്പലിലോ, വണ്ടിയിലൊ ഒക്കെ .ആ സമയത്തു നമുക്കു മറ്റു പ്രാര്ത്ഥനകളും ഭക്താഭ്യാസങ്ങളും ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റും.
ഓരോന്നിനും അതിന്‍റെ തായ പ്രത്യേകതകളും, പ്രാധാന്യവും ഉണ്ടു, അതേ സമയം ഒന്നു മറ്റൊന്നിനു പകരവുമാകില്ല.

ചുരുക്കത്തില്‍ ഭക്താഭ്യാസങ്ങള്‍ മുടങ്ങിയാലും യാമപ്രാര്ത്ഥന മുടക്കാന്‍ പാടില്ലാത്തതാണു.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...